മാസ്മരിക സംഗീതത്തിന്റെ മാന്ത്രിക സ്പര്‍ശവുമായി ‘ഡെയിലി ഡിലൈറ്റ് മ്യൂസിക്കല്‍ ഫ്യൂഷന്‍ നൈറ്റ്’ ഫെബ്രുവരി 3 ന്

ഐര്‍ലണ്ടിലെ മലയാളി സമൂഹത്തിനായി കലാ സാംസ്‌കാരിക സംഘടനയായ ‘മലയാളം’ ഈ വര്‍ഷത്തെ ആദ്യ പരിപാടിയായി മ്യൂസിക്കല്‍ ഫ്യൂഷന്‍ നൈറ്റ് ഫെബ്രുവരി 3 ശനിയാഴ്ച വൈകീട്ട് 6 മണിക്ക് തലയിലെ ഫിര്‍ഹൌസിലുള്ള സൈന്റോളജി കമ്മ്യൂണിറ്റി സെന്റര്‍ ഓഡിറ്റോറിയത്തില്‍ വച്ച് സംഘടിപ്പിക്കുന്നു .തായമ്പകയിലെ മുടിചൂടാ മന്നനായ പദ്മശ്രീ പുരസ്‌കാര ജേതാവ് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും വയലിന്‍ പ്രേമികളുടെ ഹരമായി മാറിയിരിക്കുന്ന ശബരീഷ് പ്രഭാകറിന്റെ നേതൃത്വത്തിലുള്ള ഇമോര്‍ട്ടല്‍ രാഗ ട്രൂ പ്പും വിവിധതരംവാദ്യോപകരണങ്ങളുമായി അണിനിരക്കുന്ന മനോഹരമായ ഒരുസംഗീത ഫ്യൂഷന്‍ സന്ധ്യയാണ് ഐര്‍ലണ്ടിലെ … Read more

ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി ഫണ്ടിങ് നടത്തിയ കേസിലെ പ്രതി അയര്‍ലണ്ടിലും ആസൂത്രിതമായ ആക്രമണത്തിന് തയ്യാറെടുത്തുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

വാട്ടര്‍ഫോര്‍ഡ്: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി ഫണ്ടിങ് നടത്തിയതിന് അറസ്റ്റിലായ പ്രതി ഹസ്സന്‍ബാല്‍ തന്റെ കുറ്റസമ്മതം നടത്തി. വാട്ടര്‍ഫോര്‍ഡ് സര്‍ക്യൂട്ട് കോടതിയില്‍ ഹരാജരാക്കിയപ്പോഴായിരുന്നു ഇയാള്‍ കോടതി മുന്‍പാകെ ആരോപണങ്ങള്‍ സമ്മതിച്ചത്. 2015 ഒക്ടോബറില്‍ വാട്ടര്‍ഫോര്‍ഡിലുള്ള ഇയാളുടെ വീട്ടില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ബ്രിട്ടീഷ് സ്വദേശിയായ ഹസന്‍ 2007 മുതല്‍ അയര്‍ലണ്ടില്‍ സ്ഥിരതാമസക്കാരനാണ്. ഐറിഷ് പാസ്‌പോര്‍ട്ട് സ്വന്തമായുള്ള ഇയാള്‍ ഇലട്രിഷ്യനായി അയര്‍ലണ്ടില്‍ ജോലിനോക്കുകവെയാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്. ബ്രിട്ടീഷ് സ്വദേശിയായ ഭാര്യയും മക്കളും അടങ്ങുന്നതാണ് ഹാസന്റെ … Read more

അയര്‍ലണ്ടില്‍ കനത്ത മഴ ഇന്നും തുടരും; 12 കൗണ്ടികളില്‍ യെല്ലോ വാണിങ്; ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കുക

  കനത്ത മഴമൂലം വെള്ളിയാഴ്ച പുലര്‍ച്ചെ അയര്‍ലന്റിലെ ഭൂരിഭാഗം പ്രദേശങ്ങളിലുമായി മെറ്റ് ഐറാന്‍ പുറപ്പെടുവിച്ച യെല്ലോ വാണിങ് ഇന്ന് വൈകിട്ട് ആറ് മണി വരെ തുടരും. മോട്ടോര്‍ വാഹന യാത്രക്കാര്‍ റോഡുകളില്‍ ജാഗ്രത പാലിക്കാന്‍ റോഡ് സേഫ്റ്റി അതോറിറ്റി മുന്നറിയിപ്പ് നല്‍കി. റോഡ് ഉപയോക്താക്കള്‍ യാത്ര തുടങ്ങുന്നതിന് മുന്‍പായി പ്രാദേശിക, ദേശീയ കാലാവസ്ഥ മുന്നറിയിപ്പുകള്‍ പരിശോധിക്കുന്നതിനും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. രാജ്യത്തോട്ടാകെ 12 കൗണ്ടികളിലാണ് മഴ മുന്നറിയിപ്പുകള്‍ നിലവില്‍ വന്നത്. മെറ്റ് ഐറാന്‍ നല്‍കുന്ന വിവരമനുസരിച്ച് കാര്‍ലോ, കില്‍ക്കെന്നി, … Read more

സെക്കന്‍ഡ് ലെവല്‍ വിദ്യാഭ്യാസ പരിഷ്‌കരണം ഉടന്‍

ഡബ്ലിന്‍: രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ പുത്തന്‍ പരിഷ്‌കാരങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്. ഐറിഷ് സ്‌കൂളുകളില്‍ ഗുണമേന്മയുള്ള അധ്യാപകരെ വാര്‍ത്തെടുത്ത് ഈ മേഖലയില്‍ ശുദ്ധീകരണം നടത്താനുള്ള തയ്യാറെടുപ്പുകള്‍ക്ക് മന്ത്രി റിച്ചാര്‍ഡ് ബ്രെട്ടന്റെ പച്ചക്കൊടി. ഐറിഷ് സ്‌കൂളുകളില്‍ അനദ്ധ്യാപകര്‍ അദ്ധ്യാപനം നടത്തുന്നത് വിദ്യാര്‍ത്ഥികളുടെ പഠനത്തെ സാരമായി ബാധിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുര്‍ന്നാണ് ഈ നടപടി. സ്‌കൂളുകളില്‍ മിഡില്‍ മാനേജ്മെന്റ് പോസ്റ്റ് എന്ന തസ്തികകളിലും കഴിവുറ്റവരെ നിയമിക്കും. ഏകദേശം ആയിരക്കണക്കിന് ഒഴിവുകളാണ് ഇത്തരത്തില്‍ നികത്താനുള്ളത്. അദ്ധ്യാപകര്‍ക്ക് സീനിയോറിറ്റി വര്‍ദ്ധിക്കുന്നതിനനുസരിച്ച് കൂടുതല്‍ ഉത്തരവാദിത്വമുള്ള ജോലികള്‍ ഏല്‍പ്പിക്കുന്ന … Read more

അയര്‍ലണ്ടില്‍ നഴ്‌സുമാര്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പുതിയതായി തുടങ്ങുന്ന നഴ്‌സിംഗ് ഹോമിലേക്ക് നിരവധി തൊഴിലവസരങ്ങള്‍ കൗണ്ടിയില്‍ പുതിയതായി തുടങ്ങുന്ന നഴ്‌സിംഗ് ഹോമിലേക്ക് IELTS ,Overall Academic 7 (S/W 7, R/L 6.5) ഉള്ളതോ ഡിസിഷന്‍ ലെറ്റര്‍ ഉള്ളതോ ആയ നഴ്‌സുമാര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. മറ്റ് നിരവധി നേഴ്‌സിംഗ് ഹോമിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും നഴ്‌സുമാരെ ആവശ്യമുണ്ട്. FREE Visa FREE Work Permit FREE Initial Accomodation FREE Airport Pickup FREE Itnroductory Class / Training FREE Payment for … Read more

അയര്‍ലണ്ടില്‍ മൂടല്‍ മഞ്ഞ് കനത്തു; രാജ്യവ്യാപകമായി ഓറഞ്ച് വാണിങ് നിലവില്‍ വന്നു

  ഡബ്ലിന്‍ : അയര്‍ലണ്ടില്‍ പരക്കെ മൂടല്‍ മഞ്ഞ് വ്യാപിച്ചതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി ഓറഞ്ച് വാണിങ് നിലവില്‍ വന്നു. വ്യഴാഴ്ച അതിരാവിലെ 2 മണിയോടെ നിലവില്‍ വന്ന ഓറഞ്ച് വാണിങ് ഇന്ന് പകല്‍ മുഴവനും തുടരും. മൂടല്‍ മഞ്ഞ് മൂലം കടുത്ത ഗതാഗത പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ അതീവ സുരക്ഷാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഡ്രൈവര്‍മാര്‍ വേഗത കുറച്ച് മാത്രം വാഹമോടിക്കാന്‍ മെറ്റ് ഐറാന്‍ നിര്‍ദ്ദേശമുണ്ട്. രാവിലെയും വൈകുന്നേരങ്ങളിലും നടക്കാന്‍ ഇറങ്ങുന്നവര്‍ അതീവ ശ്രദ്ധപാലിക്കാനും മുന്നറിയിപ്പില്‍ പറയുന്നു. ഇന്നും നാളെയും … Read more

ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ ഓഗസ്റ്റ് 5 ന് ഡബ്ലിനില്‍

നിങ്ങളുടെ കുട്ടികള്‍ ഈ വര്‍ഷം മെഡിസിന്‍, ഡെന്റിസ്റ്ററി, വെറ്റിനറി തുടങ്ങിയ കോഴ്‌സുകള്‍ പഠിക്കാന്‍ തയാറെടുക്കുകയാണെങ്കില്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ ബള്‍ഗേറിയന്‍ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാന്‍ അവസരമൊരുക്കി സ്റ്റഡിവെല്‍ മെഡിസിന്‍ എന്ന സ്ഥാപനം. 2017 ലെ അഡ്മിഷനില്‍ നൂറു ശതമാനം വിജയം കൈവരിച്ച യൂറോപ്പിലെ ഏക സ്ഥാപനം, 2018 ലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചതായി സ്ഥാപനത്തിന്റെ ഡയറക്ടര്‍ മനോജ് മാത്യു അറിയിച്ചു. കുട്ടികളുടെയും മാതാപിതാക്കളുടെയും സൗകര്യാര്‍ത്ഥം ഈ വര്‍ഷത്തെ പ്രവേശന പരീക്ഷ ഓഗസ്റ്റ് 5 ന് ഡബ്ലിനിലും സെപ്റ്റംബര്‍ 2 ന് … Read more

നേഴ്സുമാരില്‍ വലിയൊരു വിഭാഗം പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിട്ടില്ല; നേഴ്സുമാരുടെ കുത്തിവെയ്പ്പ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ഉടന്‍ ഉണ്ടായേക്കും.

ഡബ്ലിന്‍: നേഴ്സുമാര്‍ പ്രതിരോധ കുത്തിവെപ്പ് നടത്താന്‍ തയ്യാറാകാത്തതില്‍ ആശങ്ക ഒഴിയാതെ ആരോഗ്യവകുപ്പ്. മറ്റ് ആരോഗ്യ ജീവനക്കാര്‍ വാക്‌സിനേഷന്‍ നടത്തുമ്പോള്‍ നേഴ്സുമാരില്‍ 50 ശതമാനവും ഇതിന് തയ്യാറാവുന്നില്ല. രാജ്യത്തെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എല്ലാം തന്നെ കുത്തിവെയ്പ്പിന് വിധേയരാവാന്‍ എച്ച്.എസ്.ഇ നിര്‍ദ്ദേശിച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ കുത്തിവെപ്പ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രചാരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു. എന്നിട്ടും പകുതിയിലധികം നേഴ്സുമാരില്‍ കുത്തിവെയ്പ്പിന് തയ്യാറായില്ലെന്ന് തന്നെയാണ് ആരോഗ്യ മേഖലയില്‍ നിന്നും ലഭിക്കുന്ന വാര്‍ത്തകള്‍. ഇക്കാര്യത്തില്‍ ഐ.എന്‍.എം.ഒ വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്നും എച്ച്.എസ്.ഇ ആരോപണമുയര്‍ത്തുന്നു. നേഴ്സുമാര്‍ക്ക് … Read more

സിമോണ്‍ കോവിനി ഇസ്രായേല്‍ യാത്രയില്‍: ജെറുസലേം വിവാദത്തിന് ശേഷമുള്ള ആദ്യ യാത്രക്ക് രാഷ്ട്രീയ പ്രാധാന്യങ്ങളേറെ…

ഡബ്ലിന്‍: ഐറിഷ് വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ സിമോണ്‍ കോവിനി ഇസ്രായേല്‍ യാത്രയില്‍. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. 4 ദിവസം നീളുന്ന മിഡില്‍-ഈസ്റ്റ് സന്ദര്‍ശനത്തിന്റെ ഭാഗമാണ് ഈ കൂടിക്കാഴ്ച. വിദേശകാര്യ മന്ത്രി ആയതിന് ശേഷമുള്ള കോവിനിയുടെ രണ്ടാമത്തെ ഇസ്രായേല്‍ സന്ദര്‍ശനമാണിത്. ജെറുസലേം ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചുകൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്ക് ശേഷമുള്ള ഇസ്രായേല്‍ യാത്രയാണിത് എന്നതും രാഷ്ട്രീയതലത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. യു.എന്നില്‍ അമേരിക്ക പാസാക്കിയ ഇസ്രായേല്‍ പ്രമേയത്തിന് പ്രതികൂലമായി വോട്ട് … Read more

അയര്‍ലണ്ടില്‍ ഓസി ഫ്‌ലൂ പിടിമുറുക്കുന്നു; സന്ദര്‍ശകര്‍ക്ക് മുന്നില്‍ വാതിലുകള്‍ അടച്ച് ആശുപത്രികള്‍; ഹാന്‍ഡ്ഷേക്ക് നിരോധിച്ച് ചര്‍ച്ചുകള്‍

അയര്‍ലണ്ടില്‍ പടര്‍ന്നുപിടിക്കുന്ന ഓസി ഫ്‌ലൂ ബാധക്കെതിരെ ശക്തമായ പ്രതിരോധമാര്‍ഗ്ഗം സ്വീകരിക്കുന്നതിന്റെ ഭാഗമായി അയര്‍ലണ്ടിലെ ചില ആശുപത്രികളില്‍ സന്ദര്‍ശക നിയന്ത്രണം ഏര്‍പ്പെടുത്തി. ആശുപത്രികളെ ആശങ്കയിലേക്ക് തള്ളിവിട്ട് കൊണ്ടാണ് വൈറസ് പടര്‍ന്നുപിടിക്കുന്നത്. കോര്‍ക്ക് കൗണ്ടിയിലെ ആശുപത്രികളിലാണ് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍, മേഴ്സി യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍, ബാന്‍ട്രി ജനറല്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളാണ് നിബന്ധന കര്‍ശനമാക്കിയത്. രോഗം പടര്‍ന്നുപിടിക്കുന്നത് ഒഴിവാക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്ന് ആശുപത്രികള്‍ പറയുന്നു. അതേസമയം ആശുപത്രി ജീവനക്കാര്‍ക്കും വൈറസ് ബാധ പിടിപെടാനുള്ള സാധ്യതയിലേക്കാണ് കാര്യങ്ങള്‍ വിരല്‍ചൂണ്ടുന്നത്. … Read more