മധുരപാനീയങ്ങള്‍ക്ക് മധുരം കൂടിയാല്‍ വില കയ്ക്കും

ഡബ്ലിന്‍: ശീതള പാനീയങ്ങളില്‍ മധുരം നിയന്ത്രണ വിധേയമാക്കുന്ന ഷുഗര്‍ ടാക്‌സ് നിലവില്‍ വന്നു. 100 മില്ലീലിറ്റര്‍ പാനീയത്തില്‍ 5 ഗ്രാമില്‍ കൂടുതല്‍ പഞ്ചസാര ചേര്‍ന്നാല്‍ നികുതി നല്‍കേണ്ടി വരും. 5 ഗ്രാമിനും 8 ഗ്രാമിനും ഇടയില്‍ മധുരമുള്ള പാനീയങ്ങള്‍ക്ക് ഒരു ലിറ്ററിന് 20 സെന്റ് എന്ന തോതില്‍ അധിക നിരക്ക് ഈടാക്കും. 8 ഗ്രാമില്‍ കൂടുതല്‍ പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍ക്ക് 30 സെന്റ് നികുതി നല്‍കണം. വെള്ളവും ജൂസും ചേരുന്ന പാനീയങ്ങള്‍, കാര്‍ബണേറ്റഡ് വാട്ടര്‍, എനര്‍ജി ആന്‍ഡ് … Read more

ഗര്‍ഭാശയ ക്യാന്‍സര്‍ സ്‌ക്രീനിങ് പിഴവ്: മന്ത്രിസഭാ ചര്‍ച്ച ഇന്ന്; അന്വേഷണത്തിന് ഉത്തരവിട്ടേക്കുമെന്ന് സൂചന

ഡബ്ലിന്‍: ഗര്‍ഭാശയ ക്യാന്‍സര്‍ കണ്ടെത്താനുള്ള പ്രാഥമിക പരിശോധനയില്‍ സംഭവിച്ച ക്രമക്കേട് അന്വേഷണ വിധേയമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രശ്‌നവുമായി ബന്ധപ്പെട്ട ക്യാബിനറ്റ് ചര്‍ച്ച ഇന്ന് നടക്കും. എച്ച്.എസ്.ഇ-യുടെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന ലാബുകളില്‍ പരിശോധനാ ഫലങ്ങള്‍ വിപരീതമാവുന്നത് എങ്ങനെ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ അംഗങ്ങള്‍ ആരോഗ്യ മന്ത്രിക്ക് നേരെ ആരോപണവുമായി രംഗത്ത് എത്തി. വിക്കി ഫെലന്‍ എന്ന നാല്പത്തിരണ്ടുകാരിക്ക് ഉണ്ടായ ദുരനുഭവത്തെ തുടര്‍ന്നാണ് അയര്‍ലണ്ടില്‍ സ്മിയര്‍ ടെസ്റ്റ് വിവാദം പുകഞ്ഞു തുടങ്ങിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടെസ്റ്റ് നടത്തിയ ഇവര്‍ക്ക് … Read more

ഡോക്ടര്‍ ആകാന്‍ ഇന്ത്യന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കി പോളിഷ് യൂണിവേഴ്‌സിറ്റികള്‍ അയര്‍ലണ്ടിലേക്ക്

പോളണ്ട് മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ അയര്‍ലണ്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവസരം ഒരുക്കി യൂറോ മെഡിസിറ്റി. നിങ്ങളുടെ കുട്ടികള്‍ ഈ വര്‍ഷം മെഡിസിന്‍ പഠിക്കാന്‍ തയ്യാറെടുക്കുകയാണെങ്കില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ പോളണ്ടിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാന്‍ അവസരമൊരുക്കി യൂറോ മെഡിസിറ്റി 2018ലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. അഡ്മിഷന്‍ മുതല്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതുവരെയുള്ള എല്ലാവിധ സേവനങ്ങളും നിര്‍ദ്ദേശങ്ങളും യൂറോ മെഡിസിറ്റി നല്‍കുന്നു. കൂടാതെ കുറഞ്ഞ ഫീസും ഉയര്‍ന്ന നിലവാരമുള്ള പഠന രീതികളും പോളണ്ട് യൂണിവേഴ്‌സിറ്റിയുടെ പ്രത്യേകതയാണ്. യൂറോപ്പില്‍ സാമ്പത്തികമായി മുന്നേറുന്ന രാജ്യങ്ങളില്‍ ഒന്നായ പോളണ്ടില്‍ … Read more

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഗര്‍ഭാശയ ക്യാന്‍സര്‍ പരിശോധനയില്‍ അപാകത; രോഗമില്ലെന്ന് കണ്ടെത്തിയവരില്‍ പലരും ഇന്ന് രോഗികള്‍

ഡബ്ലിന്‍: ഗര്‍ഭാശയമുഖ ക്യാന്‍സറുമായി ബന്ധപ്പെട്ട പരിശോധനയില്‍ അപാകത കണ്ടെത്തി. ക്യാന്‍സര്‍ സ്‌ക്രീനിങ്ങിന് വിധേയരായ ഇരുനൂറിലധികം സ്ത്രീകളില്‍ പിന്നീട് രോഗബാധ കണ്ടെത്തിയതോടെയാണ് പരിശോധനയില്‍ പിശക് ഉണ്ടെന്ന് തെളിഞ്ഞത്. നാഷണല്‍ സ്‌ക്രീനിങ് പ്രോഗ്രാമിന്റെ ഭാഗമായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് Smear Test-നു വിധേയരായവര്‍ക്കാണ് ദുരനുഭവമുണ്ടായത്. പരിശോധയില്‍ 30 ശതമാനം പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. എന്നാല്‍ 4 വര്‍ഷങ്ങള്‍ക്കിടയില്‍ ഇവരില്‍ പലരും ചികിത്സയിലാവുകയായിരുന്നു. ഗര്‍ഭാശയമുഖ ക്യാന്‍സര്‍ ആരംഭത്തില്‍ തന്നെ കണ്ടെത്താന്‍ കഴിയുന്ന റെസ്റ്റാന്‍ Smear Test. ഇതിലൂടെ ഗര്‍ഭാശയ കോശങ്ങളില്‍ … Read more

യൂറോപ്പിലെ ഏറ്റവും കൂടുതല്‍ ഇന്ധനവിലയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അയര്‍ലണ്ടും; രാജ്യത്തെ വാഹന ഉപഭോക്താക്കളെ വിലക്കയറ്റം രൂക്ഷമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

അയര്‍ലണ്ടിലെ ഇന്ധനവിലയില്‍ സമീപകാലത്ത് വന്‍ വര്‍ദ്ധനവുണ്ടായതായി പഠനം. യൂറോപ്യന്‍ രാജ്യങ്ങളിലെ ഏറ്റവും കൂടിയ ഇന്ധന വിലയുള്ള രാജ്യങ്ങളില്‍ അയര്‍ലണ്ട് മുന്നിലാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ധനവിലയിലെ വര്‍ദ്ധനവ് വാഹന ഉപഭോക്താക്കളെ പ്രതികൂലമായി ബാധിക്കുമെന്ന് സാമ്പത്തിക വിദ്ഗദ്ധര്‍ അഭിപ്രായപ്പെടുന്നു. ഇന്ധനവിലക്കയറ്റത്തിന് അനുസരിച്ച് വിപണിയിലും മാറ്റങ്ങളുണ്ടാവാന്‍ സാധ്യതയുണ്ട്. യുറോപ്യന്‍ രാജ്യങ്ങളില്‍ പെട്രോള്‍ വില നിലവാരപ്പട്ടികയില്‍ അയര്‍ലണ്ട് 10-ാം സ്ഥാനത്താണ്. ഡീസലിന്റെ കാര്യത്തില്‍ 29 അംഗ പട്ടികയില്‍ 11-ാം സ്ഥാനത്താണ് അയര്‍ലണ്ട്. വിലക്കയറ്റം ഗതാഗതമേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കും. ക്രൂഡ് ഓയിലിന് കഴിഞ്ഞ മൂന്നര … Read more

ട്രിനിറ്റിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ അവസരം: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അഭിമാന താരമായി മലയാളിയായ ഷോണ്‍ ജോസ്

അയര്‍ലണ്ട് മലയാളികള്‍ക്കും, ഭാരതീയര്‍ക്കും അഭിമാനിക്കാന്‍ ഡബ്ലിനില്‍ നിന്നും ഒരു മലയാളി വിദ്യാര്‍ത്ഥി ശ്രദ്ധിക്കപ്പെടുന്നു. ഡബ്ലിന്‍ ട്രിനിറ്റി കോളേജില്‍ സ്‌കോളര്‍ഷിപ്പോടെ ഉന്നത പഠനത്തിനുള്ള അസുലഭ ഭാഗ്യം തേടിയെത്തിയിരിക്കയാണ് ഷോണ്‍ ജോസ് എന്ന മലയാളി വിദ്യാര്‍ത്ഥിക്ക്. ഡബ്ലിന്‍ ട്രിനിറ്റി കോളേജില്‍ പ്രതിവര്‍ഷം 23.500 യൂറോ സ്‌കോളര്‍ഷിപ്പോടെ പഠനം പൂര്‍ത്തിയാക്കാനുള്ള അവസരമാണ് ഷോണ്‍ ജോസിന് കൈവന്നിരിക്കുന്നത്. അയര്‍ലണ്ടിലെ ഏറ്റവും വലിയ സ്‌കോളര്‍ഷിപ്പുകളിലൊന്നാണ് ട്രിനിറ്റി കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദ വിദ്യാര്‍ത്ഥിയായ ഷോണ്‍ കരസ്ഥമാക്കിയത്. കഴിഞ്ഞ ദിവസമാണ് സ്‌കോളര്‍ഷിപ്പ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് … Read more

Yes വിഭാഗത്തിനായി വാദിക്കുന്ന ഡോക്ടര്‍ നുണയുടെ തമ്പുരാനോ?????

ഡബ്ലിന്‍: എട്ടാം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട് ടുഗതര്‍ ഫോര്‍ യെസ് ക്യാംപെയ്നിങ് വക്താവ് ഡോക്ടര്‍ Peter Boylan, Institute Of Obstetrician And Gynaecologist ചെയര്‍മാന്‍ സ്ഥാനം രാജി വയ്ക്കണമെന്ന ആവശ്യം ശക്തമാവുന്നു. എട്ടാം ഭരണഘടനാ bheedhagathi അയര്‍ലണ്ടില്‍ 4 സ്ത്രീകളുടെ മരണത്തിന് കാരണമായെന്ന് ഹോട്ട് പ്രസ്സിന് നല്‍കിയ അഭിമുഖത്തിലൂടെ ഡോക്ടര്‍ Peter Boylan നടത്തിയ അഭിപ്രായ പ്രകടനമാണ് വിവാദത്തിന് തുടക്കം കുറിച്ചത്. Sheila Hodges, Savitha Halappanavar, Michelle Harte, Miss P എന്നിവരുടെ മരണത്തിന്റെ … Read more

കോര്‍ക്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി സമഗ്രമായ താമസ സ്ഥലം ഒരുങ്ങുന്നു.

കോര്‍ക്ക്: വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി താമസ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ കോര്‍ക്ക് സിറ്റി കൗണ്‍സില്‍ തയ്യാറെടുക്കുന്നു. പല സ്ഥലങ്ങളിലായി ചിതറിക്കിടക്കുന്ന ഹോസ്റ്റലുകള്‍ക്ക് പകരം കോര്‍ക്ക് യൂണിവേഴ്‌സിറ്റിക്ക് മാത്രമായി വിശാലമായ ഹോസ്റ്റല്‍ സൗകര്യം ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. Purpose Built Student Accommodation (PBSA ) മാതൃകയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന ഈ പദ്ധതി സിറ്റി കൗണ്‍സിലിന്റെ സ്ട്രാറ്റജിക്ക് പ്ലാനില്‍ പ്രോജക്ടിന്റെ ഭാഗമാണ്. തേര്‍ഡ് ലെവല്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് ഹോസ്റ്റല്‍ സൗകര്യങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ പ്രതിവര്‍ഷം 5000 -ല്‍ അധികം … Read more

ബള്‍ഗേറിയന്‍ മെഡിക്കല്‍ അഡ്മിഷന്‍ അയര്‍ലണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പാക്കേജുമായി വിസ്റ്റാമെഡ് ; പ്രവേശനപ്പരീക്ഷ ജൂലൈ മാസം ഡബ്ലിനില്‍

2018 സെപ്തംബര്‍ ബാച്ചിലേക്ക് അപേക്ഷിക്കുന്ന അയര്‍ലണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പാക്കേജുമായി വിസ്റ്റാമെഡ് മുന്നോട്ട് വന്നിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി ബള്‍ഗേറിയയിലെ ഏറ്റവും പ്രശസ്തമായ വര്‍ണ്ണാ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലേക്കുള്ള പ്രവേശനപ്പരീക്ഷ ഈ വര്‍ഷവും ജൂലൈ മാസം ഡബ്ലിനില്‍ വച്ച് നടത്തുന്നതാണ്. കൂടാതെ ബള്‍ഗേറിയയിലോ ലണ്ടനിലോ വന്ന് പ്രവേശനപ്പരീക്ഷ എഴുതുന്നവര്‍ക്ക് വിവിധ ഡിസ്‌കൗണ്ടുകളും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ വിസ്റ്റമെഡ് വെബ്‌സൈറ്റ് വഴി www.vistamed.co.uk  ബന്ധപ്പെടുകയോ 00447404086914 എന്ന വാട്‌സ്ആപ്പ് നമ്പരില്‍ വിളിക്കുകയോ വേണമെന്ന് വിസ്റ്റാമെഡ് ഡയറക്ടര്‍ ഡോ.ജോഷി ജോസ് അറിയിച്ചു.കഴിഞ്ഞ … Read more

ഇനി ഒരു ലിഗയോ ജിഷയോ ശ്രീജിത്തോ ഉണ്ടാകാതിരിക്കട്ടെ! ഡബ്ലിനിലെ ജിനീഷ് രാജന്റെ പോസ്റ്റ് വൈറലാകുന്നു

കേരളം സന്ദര്‍ശിക്കുവാന്‍ കോവളത്തെത്തി മരണമടഞ്ഞ ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ അയര്‍ലണ്ടിലെ ജിനീഷ് രാജന്റെ ഇത്തരത്തിലുള്ള പോസ്റ്റ് ഫേസ്ബുക്കില്‍ വൈറലാകുകയാണ്. നിരവധിയാളുകളാണ് ഇതിനോടകം പോസ്റ്റ് ഷെയര്‍ ചെയ്തതും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തത്. ജിനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍ വായിക്കുക. ഏകദേശം 4 വര്‍ഷങ്ങള്‍ക്ക് മുമ്പ്. സമയം രാവിലെ 3 മണി. ഭാര്യ എന്റെ പുറത്തു തട്ടി വിളിച്ചു. അച്ചാച്ചാ..’താഴെ ആരോ നടക്കുന്ന ശബ്ദം കേള്‍ക്കുന്നു!’ പാതിമയക്കത്തോടെ ഞാന്‍ പറഞ്ഞു. ‘നിനക്കു … Read more