കൂടുതല്‍ സംഘടനകള്‍ ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കുന്നു ;ഒ.ഐ.സി.സി അയര്‍ലണ്ടിന്റെ തീരുമാനം ഏവര്‍ക്കും മാത്രകയാകുന്നു

നാട്ടിലെ പ്രളയക്കെടുതികള്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകുവാന്‍ ഒരു ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുവാന്‍ തീരുമാനിച്ച ഒ.ഐ.സി.സി അയര്‍ലണ്ടിന്റെ തീരുമാനമാണ് ആദ്യമായി പുറത്ത് വന്നത് ഇതിനേത്തുടര്‍ന്ന് നിരവധി സംഘടനകള്‍ ഈ വര്‍ഷത്തെ ഓണാഘോഷപ്പരിപാടികള്‍ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയുണ്ടായി. അയര്‍ലണ്ടിലെ വിവിധ ആതുരാലയങ്ങളില്‍ ജോലി ചെയ്യുന്ന നേഴ്‌സുമാര്‍ തങ്ങളുടെ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുവാന്‍ തീരുമാനിച്ചതായി അറിയിപ്പുകള്‍ ലഭിച്ചു. ഡബ്ലിനിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ മൈന്‍ഡ് സെപ്തംബര്‍ 8 ന് നടത്താനിരുന്ന ഓണാഘോഷപ്പരിപാടികള്‍ റദ്ദാക്കി. … Read more

പ്രളയ ദുരിതത്തില്‍ കേരളം : സ്ഥിതി അതീവ ഗുരുതരം, മരണം നൂറിലേയ്ക്ക്; കൊച്ചി വിമാനത്താവളം 26 വരെ അടച്ചിടും | Live Updates…

11.30pm: വൃഷ്ടിപ്രദേശത്ത് ശക്തമായ മഴപെയ്തതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക്. ഡാമിന്റെ പരിസരത്ത് ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചു. 2402.2 അടി ജലമാണ് ഇപ്പോള്‍ ഇടുക്കി അണക്കെട്ടിലുള്ളത്. പരമാവധി സംഭവണ ശേഷി 2403 അടിയാണ്. നിലവിലെ മഴയുടെ തോത് പരിഗണിച്ചാല്‍ പരമാവധി സംഭരണ ശേഷിയിലേക്ക് വെള്ളിയാഴ്ച തന്നെ അണക്കെട്ടില്‍ വെള്ളം ഈ നിലയിലേക്ക് ഉയരുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ അണക്കെട്ടില്‍ നിന്ന് 15 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഒരുമണിക്കൂറില്‍ പുറത്തുവിടുന്നത്. അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കാന്‍ 20 ലക്ഷം … Read more

ഒ.ഐ.സി.സി അയര്‍ലണ്ട് ഭാരവാഹികള്‍ ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുന്നു

ജന്മനാട്ടില്‍ അപ്രതീക്ഷിതമായുണ്ടായ കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ദുരന്തവും പ്രളയക്കെടുതികളും കണക്കിലെടുത്ത് അയര്‍ലണ്ടിലെ വിവിധ മേഖലകളില്‍ ജോലിചെയ്യുന്ന ഒ.ഐ.സി.സി അയര്‍ലണ്ട് ഘടകം ഭാരവാഹികള്‍ തങ്ങളുടെ ഒരു ദിനത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുമെന്ന് പ്രസിഡണ്ട് ലിംഗ്വിന്‍സ്റ്റര്‍ മാത്യു അറിയിച്ചു. പ്രളയ ദുരിതം അനുഭവിക്കുന്ന മലയാളികള്‍ക്ക് ഒരു കൈത്താങ്ങാകുവാന്‍ എല്ലാ പ്രവാസി മലയാളികളും കഴിയുന്ന വിധം സഹായിക്കണമെന്ന് ഒ.ഐ.സി.സി ഭാരവാഹികള്‍ അറിയിച്ചു.

ലിവിങ്ങ് സേര്‍ട്ടില്‍ മുഴുവന്‍ മാര്‍ക്ക് വാങ്ങി മലയാളി വിദ്യാര്‍ത്ഥിനി അഭിമാനമായി

  ലീമെറിക്ക്: അയര്‍ലന്‍ഡിലെ ലിവിങ്ങ് സേര്‍ട്ട് പരീക്ഷാ ഫലം പുറത്ത് വന്നപ്പോള്‍ നീനായിലെ മലയാളി വിദ്യാര്‍ത്ഥിനി ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടി മലയാളി സമൂഹത്തിന്റെ അഭിമാനമായി. നീനാ ആശുപത്രിയില്‍ ജോലി ചെയ്യുന്നബാബു ആന്‍ഡ്രൂ- ലിസി  സ്ദമ്പതികളുടെ മകള്‍ മരിയ ബാബു ആണ് മലയാളികള്‍ക്ക് അഭിമാന മുഹൂര്‍ത്തം സമ്മാനിച്ച് 100 ശതമാനം മാര്‍ക്കും വാങ്ങിയത്. കൗണ്ടി ഓഫ്‌ലീയിലെ തുളമോറില്‍ബിര്‍സെന്റ്.ബ്രന്‍ഡന്‍ കമ്മ്യുണിറ്റി സ്‌കൂളിലെ വിദ്യാര്‍ത്ഥി ആണ് മരിയ.  ഏക സഹോദരന്‍ ആന്‍ഡ്രൂ ബാബു. കേരളത്തിലെ പെരുമ്പാവൂര്‍ സ്വദേശികളായ കുടുംബം പത്ത് വര്‍ഷങ്ങളായി … Read more

കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് അടിയന്തര സാഹചര്യം; കൊച്ചി വിമാനത്താവളം അടച്ചു

കൊച്ചി: കനത്തമഴയെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളില്‍ കയറിയ വെള്ളം ഒഴുക്കി കളയാന്‍ മതില്‍ പൊളിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നാലുദിവസത്തേക്ക് വിമാനത്താവളം അടച്ചിരിക്കുകയാണ്. ശനിയാഴ്ച മാത്രമേ വിമാനത്താവളം തുറന്നു പ്രവര്‍ത്തിക്കുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. റണ്‍വേയും പാര്‍ക്കിങ് ഒപ്പറേഷന്‍സ് ഏരിയയുമടക്കമുള്ള പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് വിമാനത്താവളം താത്കാലികമായി അടച്ചത്. നെടുമ്പാശ്ശേരിയില്‍നിന്ന് സര്‍വീസ് നടത്തേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ എല്ലാ വിമാനങ്ങളും തിരുവനന്തപുരത്തുനിന്ന് സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതാദ്യമായല്ല വിമാനത്താവളത്തിന്റെ മതില്‍ പൊളിച്ച് വെള്ളം പുറത്തേക്ക് ഒഴുക്കി കളയുന്നത്. … Read more

ഉരുള്‍പൊട്ടലും പേമാരിയും: ഇടുക്കിയിലെ അഞ്ച് ഷട്ടറുകള്‍ വീണ്ടും തുറക്കുന്നു; മൂന്നാറും വയനാടും ഒറ്റപ്പെട്ടു | Live Updates

  8:26pm മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നേക്കും; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ പെരിയാറിന്റെ തീരത്ത് വസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍. അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ ജലം പെരിയാറിലേക്ക് ഒഴുക്കിവിടാന്‍ സാധ്യതയുണ്ടെന്ന് തമിഴ്നാട് ദുരിതാശ്വാസ കമ്മീഷണര്‍ അറിയിച്ചിട്ടുണ്ടെന്ന് കേരള ചീഫ് സെക്രട്ടറി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ ചെറുതോണിയില്‍നിന്നും വര്‍ധിച്ച അളവില്‍ ജലം പുറത്തേക്ക് ഒഴുക്കിവിടാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ പെരിയാറിന്റെ തീരത്ത് വസിക്കുന്നവര്‍ ജില്ലാ … Read more

വിദേശ ഇന്ത്യാക്കാര്‍ വിവരാവകാശ അപേക്ഷകള്‍ നല്‍കാന്‍ അര്‍ഹരല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍; കേന്ദ്രമന്ത്രിയുടെ നിലപാട് തെറ്റെന്ന് പ്രവാസി സംഘടനകള്‍

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷകള്‍ സമര്‍പ്പിക്കുവാന്‍ കഴിയില്ലെന്ന കേന്ദ്ര മന്ത്രി ജിജേന്ദ്രന്‍ സിംഗിന്റ പ്രസ്താവന പ്രവാസലോകത്തെ ആശയകുഴപ്പത്തിലാക്കുന്നു. വിവരാവകാശ നിയമ വ്യവസ്ഥ പ്രയോജനപെടുത്തുവാന്‍ പ്രവാസികള്‍ക്ക് അവസരം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് പ്രവാസി സംഘടനകള്‍ പറയുന്നു. വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിവരാവകാശ നിയമം വിനിയോഗിക്കാനാവില്ലെന്ന കേന്ദ്ര സഹമന്ത്രി നടത്തിയ പ്രസ്താവന തെറ്റെന്ന് നിയമവിദഗ്ധരും പ്രവാസി വിവരാവകാശ പ്രവര്‍ത്തകരും പ്രസ്താവിച്ചു. രാജ്യത്തുള്ള പൗരന്മാര്‍ക്ക് മാത്രമാണ് ഈ അവകാശം വിനിയോഗിക്കാന്‍ അവസരമെന്നും വിദേശത്തുള്ളവര്‍ക്കില്ലെന്നും മന്ത്രി ലോക്സഭയെ അറിയിച്ചത്. ഓണ്‍ലൈന്‍ … Read more

ചിത്ര ലൈവ് ഇന്‍ കണ്‍സേര്‍ട്ട് ഏര്‍ളി ബേര്‍ഡ് ഓഫറുകള്‍ ഇന്നവസാനിക്കുന്നു

മുദ്ര സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ക്ലാസ്സില്‍ ഡാന്‌സസും മുദ്ര ഇവന്‍സ് അണിയിച്ചൊരുക്കുന്ന ചിത്ര ലൈവ് ഇന്‍ കണ്‍സേര്‍ട്ടിലേക്കുള്ള ഓണ്‍ലൈന്‍ ഏര്‍ളി ബേര്‍ഡ് ഓഫറുകള്‍ ഇന്ന് അര്‍ദ്ധരാത്രിയോടു കൂടി അവസാനിക്കുന്നു .ഓഗസ്റ്റ് ഇരുപത്തഞ്ചാം തീയതി ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് സൈന്‍ റ്റോളജി കമ്യൂണിറ്റി സെന്ററില്‍ കെ എസ് ചിത്ര എന്ന മതിവരാസംഗീതത്തിന്റെ തിരശ്ശീല ഉയരും. മുദ്ര ഇന്‍സിനൊപ്പം സിക്സ്റ്റ് റെന്റ് എ കാറും നിളയും ചേര്‍ന്ന് ഐറിഷ് മലയാളികള്‍ക്കായി സമര്‍പ്പിക്കുന്ന ചിത്ര ലൈവ് ഇന്‍ കണ്‍സേര്‍ട്ട് എന്ന … Read more

അയര്‍ലണ്ടില്‍ ഇന്ന് രാത്രി പഴ്‌സീഡ് ഉല്‍ക്കമഴ; കാണാം നഗ്‌നനേത്രങ്ങള്‍കൊണ്ട്

ഡബ്ലിന്‍: എല്ലാ വര്‍ഷവും ആകാശത്ത് സംഭവിക്കുന്ന ഒരദ്ഭുതം. ഇത്തവണയും അതെത്തുന്നുണ്ട്, കൃത്യമായി ഓഗസ്റ്റ് 12-നു തന്നെ. ഈ വര്‍ഷത്തെ പഴ്സീയസ് (Perseid meteor shower) ഉല്‍ക്കാവര്‍ഷമാണ് അയര്‍ലണ്ടിന്റെ മാനത്ത് ഇന്ന് രാത്രി ദൃശ്യവിരുന്നൊരുക്കുന്നത്. വാനനിരീക്ഷകര്‍ പറയുന്നത് ഇത്തവണ അയര്‍ലണ്ടിനെ കാത്തിരിക്കുന്നത് അത്യുഗ്രനൊരു കാഴ്ചയെന്നാണ്. മണിക്കൂറില്‍ ഇരുനൂറോളം ഉല്‍ക്കകള്‍ ആകാശത്തു പായുന്ന അപൂര്‍വ കാഴ്ച. സാധാരണയെക്കാള്‍ 20 മടങ്ങ് കൂടുതലായിരിക്കും ഇത്തവണത്തെ ഉല്‍ക്കാവര്‍ഷം. പക്ഷേ ഓരോ പ്രദേശത്തിന്റെ പ്രത്യേകതയനുസരിച്ച് മണിക്കൂറില്‍ 60 മുതല്‍ 200 ഉല്‍ക്കകള്‍ വരെയായിരിക്കും മാനത്ത് മിന്നിമറയുക. … Read more

നിങ്ങള്‍ ടാക്‌സ് എഫിഷ്യന്റ് ആണോ ?

രണ്ടു പേരും ജോലിക്കാരായ ദമ്പതികള്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു ഏരിയ ആണ് ടാക്‌സേഷന്‍. രണ്ടു പേരും നല്ല ജോലികളില്‍ ആണെങ്കില്‍ 20 % ടാക്‌സ് റേറ്റിനുള്ളില്‍ വാങ്ങിക്കാവുന്ന മാക്‌സിമം വരുമാനം €43,550 + €25,550 = €69,100 ആണ് . എങ്കില്‍ തന്നെ കുറവ് വരുമാനം ഉള്ള പാര്‍ട് നെറിനു €25,550 നേക്കാള്‍ കുറവാണ് സാലറി എങ്കില്‍ അത്രയുമേ 20 % ത്തില്‍ ഉള്‍പ്പെടുത്താനാകൂ. ഉദാ : ദമ്പതികളില്‍ A യ്ക്ക് €50,000 വാര്‍ഷിക വരുമാനം . … Read more