വിന്റര്‍ പ്രതിസന്ധി ഇത്തവണ ഐറിഷ് ആശുപത്രികളെ ദുരിതത്തിലാക്കും; മുന്നറിയിപ്പ് നല്‍കി ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍

ഡബ്ലിന്‍: ശൈത്യകാലത്തിന്റെ ആഘാതം ഏറുന്നതോടെ ആശുപത്രികളിലെത്തുന്ന രോഗികളുടെ ജീവന്റെ സുരക്ഷയേക്കുറിച്ചുള്ള ആശങ്കയുമായി അയര്‍ലണ്ടിലെ ഡോക്ടര്‍മാര്‍ രംഗത്തെത്തി. ആയിരക്കണക്കിന് രോഗികള്‍ ഈ ശൈത്യകാലത്ത് ട്രോളികളില്‍ ചികിത്സ തേടേണ്ടി വരുമെന്നാണ് ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പ് നല്‍കുന്നത്. വരും ദിവസങ്ങളില്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റുകളില്‍ രോഗികള്‍ നിറഞ്ഞ് കവിയുന്നതോടെ നേഴ്‌സുമാരുടെയും മിഡൈ്വഫുമാരുടെയും ജോലി ഇരട്ടിയാകാനാണ് സാധ്യത. എന്നാല്‍ അതിനാവശ്യമായ സ്റ്റാഫുകളുടെ റിക്രൂട്ട്‌മെന്റുകളും, കിടക്കകളുടെയും അഭാവം ദുരിതപൂര്‍വമായ അവസ്ഥയിലേക്കായിരിക്കും ഈ വിന്റര്‍ സീസണില്‍ നയിക്കുക. അധികമായി ചികിത്സ തേടി എത്തുന്ന മുഴുവന്‍ രോഗികളെയും … Read more

നാഷണല്‍ ബ്രോഡ്ബാന്‍ഡ് പദ്ധതി പാളുന്നു; അതിവേഗ ഇന്റര്‍നെറ്റ് എത്താതെ അനേക ഇടങ്ങള്‍; വരദ്കര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് വിമര്‍ശനം

ഡബ്ലിന്‍: അയര്‍ലണ്ടിലെ എല്ലാ സ്ഥലങ്ങളിലും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കണമെന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കുന്ന നാഷണല്‍ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ വൈകുന്നതില്‍ സര്‍ക്കാരിന് നേരെ വിമര്‍ശനങ്ങള്‍ ഉയരുന്നു. പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പദ്ധതി എത്രയും വേഗം പൂര്‍ത്തീകരിക്കുമെന്ന് വാര്‍ത്താവിനിമയ വക്താവ് സൂചിപ്പിച്ചു. 2020 തോടു കൂടി രാജ്യത്ത് എല്ലാ ജനങ്ങള്‍ക്കും അതിവേഗ ബ്രോഡ്ബാന്‍ഡ് ലഭ്യമാക്കാനാണ് ഗവണ്മെന്റ് ഉദ്ദേശിക്കുന്നത്. എന്നാല്‍ പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് കാലതാമസം നേരിടുന്നതില്‍ പഴി കേള്‍ക്കുകയാണ് വരേദ്കര്‍ ഗവണ്മെന്റ്. പദ്ധതി വൈകുന്നതിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രി വരേദ്കര്‍ ഏറ്റെടുക്കണമെന്ന് ഫിയാന ഫെയ്ല്‍ … Read more

ശൈത്യകാലത്തിന്റെ വരവറിയിച്ച് താപനില മൈനസ് ഡിഗ്രിയിലേക്ക്; ആരോഗ്യകാര്യങ്ങളില്‍ അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

ഡബ്ലിന്‍: കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ ഐറിഷ് കാലാവസ്ഥയില്‍ കാതലായ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. മൈനസ് 2 ഡിഗ്രിയിലെത്തിയ തണുപ്പ് മൈനസ് 4 ഡിഗ്രിയിലേക്ക് താഴ്ന്നതായി മെറ്റ് ഏറാന്‍ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ചുരുക്കം ചില സ്ഥലങ്ങളില്‍ ചാറ്റല്‍മഴ ഒഴിച്ചുനിര്‍ത്തിയാല്‍ ഭൂരിഭാഗം പ്രദേശങ്ങളിലും വരണ്ട കാലാവസ്ഥ തുടരുന്നു. വരും ദിവസങ്ങളില്‍ താപനില വീണ്ടും കുറഞ്ഞേക്കാമെന്നും കാലാവസ്ഥാ കേന്ദ്രങ്ങളില്‍ നിന്നും അറിയിപ്പുണ്ട്. ശൈത്യകാലം വന്നെത്തുന്നതോടെ ആരോഗ്യകാര്യങ്ങളില്‍ ജനങ്ങള്‍ ശ്രദ്ധ പാലിക്കണമെന്ന് എച്ച്.എസ്.ഇ മുന്നറിയിപ്പ് നല്‍കി. പകര്‍ച്ചവ്യാധികള്‍ ഏറ്റവുംകൂടുതല്‍ കണ്ടുവരുന്ന തണുപ്പുകാലത്ത് ആളുകള്‍ … Read more

‘ഡാഫൊഡില്‍സ് – എസ്. പി ബാലസുബ്രഹ്മണ്യം ക്ലാസ്സിക്ള്‍സ് 2019 ‘ – ടിക്കറ്റ് വില്പന ആരംഭിച്ചു..

അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹമൊന്നാകെ ആകാംഷാഭരിതരായി ഉറ്റുനോക്കുന്ന എസ്. പി ബാലസുബ്രഹ്മണ്യം ക്ലാസിക് 2019 സൂപ്പര്‍ മെഗാ ഷോയുടെ ആദ്യ ടിക്കറ്റ് വില്‍പ്പനയും, സൂവനീര്‍ പ്രകാശനവും, 26-10 -2018 വെള്ളിയാഴ്ച വൈകീട്ട് ഡബ്ലിന്‍ സയന്റോളജി കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് ഔദ്യോഗികമായി നടത്തപ്പെടുകയുണ്ടായി. തിങ്ങി നിറഞ്ഞ സദസ്യരുടെ ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ ചീഫ് ഗസ്റ്റ് ഡോക്ടര്‍. പുരി (ചെയര്‍മാന്‍ – യൂറേഷ്യ) ”ഡാഫൊഡില്‍സ് – എസ്. പി. ബി ക്ലാസ്സിക്ള്‍സ് 2019 സൂവനീര്‍” പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍മാരായ ശ്രീ വിനോദ് കുമാറിനും, അന്‍സാറിനും … Read more

ഡബ്ലിന്‍ മാരത്തോണ്‍ ആരംഭിച്ചു; സിറ്റിയിലെ ഗതാഗതം ഭാഗീകമായി മുടങ്ങും; പങ്കെടുക്കുന്നത് 20,000 ത്തോളം പേര്‍

ഡബ്ലിന്‍ : 359മത് ഡബ്ലിന്‍ മാരത്തോണിന്റെ ഭാഗമായി ഇന്ന് നഗരത്തിലേക്കുള്ള പ്രധാന റോഡുകളിലെ ഗതാഗതം തടസപ്പെടും. 20000ലേറെ ആളുകള്‍ മാരത്തോണില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. പൊതുഗതാഗത സംവിധാനത്തിലും മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. രാവിലെ 8.55ന് സൗത്ത് സിറ്റി സെന്ററിലെ ഫിട്‌സ് വില്ല്യം സ്ട്രീറ്റില്‍ നിന്നുമാണ് 26മൈലുകള്‍ ലക്ഷ്യമിടുന്ന എസ്എസ്ഇ എയര്‍ട്രൈസിറ്റി ഡബ്ലിന്‍ മാരത്തോണ്‍ ആരംഭിക്കുന്നത്. സെന്റ് സ്റ്റീഫന്‍സ് ഗ്രീനില്‍ നോര്‍ത്ത് മെറിയോണ്‍ സ്‌ക്വയറില്‍ വൈകിട്ട് അഞ്ചിന് മാരത്തോണ്‍ സമാപിക്കും. സിറ്റിയില്‍ പുലര്‍ച്ചെ നാലുമണി മുതല്‍ തന്നെ റോഡുകള്‍ … Read more

വിന്റര്‍ ടൈം: ക്‌ളോക്കിലെ സൂചി ഒരു മണിക്കൂര്‍ പിന്നോട്ട് തിരിക്കാം; സമയമാറ്റ ക്രമീകരണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ പൊതുജനാഭിപ്രായം തേടുന്നു

ഡബ്ലിന്‍: ശൈത്യകാല സമയ മാറ്റത്തിന്റെ ഭാഗമായി നാളെ പുലര്‍ച്ചെ രണ്ട് മണിക്ക് അയര്‍ലണ്ടിലെ സമയക്രമത്തില്‍ വ്യത്യാസം വരുത്തും. അതിനാല്‍ വാച്ചുകളിലെയും ക്ലോക്കുകളിലെയും സമയം ഒരു മണിക്കൂര്‍ സമയം പിന്നോട്ട് തിരിച്ചു വയ്ക്കണം. അതായത് രാത്രി ഒരു മണിക്കൂര്‍ അധികം ഉറങ്ങാമെന്നര്‍ത്ഥം. ഒക്ടോബര്‍ മാസത്തിലെ അവസാന ഞായറാഴ്ച മുതല്‍ ആണ് വിന്റര്‍ ടൈം ആരംഭിക്കുന്നത്. വിന്റര്‍ ടൈമില്‍ രാത്രി സമയം കൂടുതലും പകല്‍ കുറവും ആയിരിക്കും. ജോലി സമയം കൃത്യമാക്കുന്നതിന് വേണ്ടിയാണ് സമയക്രമത്തില്‍ മാറ്റം വരുത്തുന്നത്. ശനിയാഴ്ച രാത്രി … Read more

ഹിഗ്ഗിന്‍സിന് ചരിത്ര വിജയം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍; അന്തിമ ഫലം ഇന്ന് ഉച്ചയോടെ പുറത്തുവരും

ഐറിഷ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പും, ദൈവനിന്ദ കുറ്റകരമാണെന്ന നിയമം ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ജനഹിതപരിശോധനയും ഇന്നലെ അവസാനിച്ചതോടെ വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങി. ഇന്ന് രാവിലെ മുതല്‍ രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു കഴിഞ്ഞു. 1997 ലെ വോട്ടെടുപ്പിന് ശേഷമുള്ള ഏറ്റവും കുറവ് പോളിംഗ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയതെന്നാണ് കണക്കാക്കപ്പെടുന്നത്. വോട്ടവകാശമുള്ളവരില്‍ 50 ശതമാനത്തില്‍ താഴെ മാത്രമാണ് പോളിംഗ് ബൂത്തിലെത്തിയതെന്നാണ് പ്രാഥമിക കണക്കുകള്‍. യഥാര്‍ത്ഥ ഫലങ്ങള്‍ ഇന്ന് ഉച്ചയോടെ പുറത്തുവിടും. നിലവിലെ … Read more

ഐറിഷ് പ്രസിഡന്റ് പദവിയിലേക്കുള്ള വോട്ടെടുപ്പ് രാവിലെ 7 മണിമുതല്‍ ആരംഭിച്ചു; ഫലപ്രഖ്യാപനം നാളെ ഉച്ചയോടെ

ഡബ്ലിന്‍: ഐറിഷ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത് ആരായിരിക്കുമെന്നുള്ള കാത്തിരിപ്പുകള്‍ക്ക് വിരാമമാവുകയാണ്. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ ഇന്ന് രാവിലെ 7 മണി മുതല്‍ ആരംഭിക്കും. രാത്രി 10 മണി വരെയാണ് വോട്ടെടുപ്പ് അരങ്ങേറുന്നത്. നാളെ രാവിലെ വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയോടെ ഫലപ്രഖ്യാപനവും ഉണ്ടാകും.  നിലവിലെ പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് ഉള്‍പ്പെടെ ആറ് പേരാണ് മത്സരരംഗത്തുള്ളത്. ഹിഗ്ഗിന്‍സിന് ലഭിക്കുന്ന ഭൂരിപക്ഷം എത്ര, മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച തുക തിരിച്ചു പിടിക്കാന്‍ ആവശ്യമായ 12.5 ശതമാനത്തില്‍ … Read more

തീ പിടിക്കാന്‍ സാധ്യത; ബിഎംഡബ്ല്യു 10 ലക്ഷം കാറുകള്‍ തിരികെ വിളിക്കുന്നു; അയര്‍ലണ്ടില്‍ നിന്ന് മാത്രം പതിനായിരത്തോളം കാറുകള്‍

ഡബ്ലിന്‍: ജര്‍മന്‍ കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു പത്ത് ലക്ഷത്തിലധികം ഡീസല്‍ കാറുകള്‍ തിരികെ വിളിക്കുന്നു. ചില കാറുകള്‍ തീ പിടിക്കാന്‍ സാധ്യതയുണ്ടെന്നതിലാണ് തിരികെ വിളിക്കുന്നതെന്ന് കമ്പനി അറിയിച്ചു. അയര്‍ലണ്ടില്‍ നിന്ന് മാത്രം പതിനായിരത്തോളം കാറുകളാണ് തിരികെ വിളിച്ചിരിക്കുന്നത്. 2014 നും 2016 നും ഇടയ്ക്ക് നിര്‍മ്മിച്ച 3 സീരിസ്, 5 സീരീസ് ബിഎംഡബ്ല്യു ഡീസല്‍ കാറുകളിലാണ് തകരാര്‍ കണ്ടെത്തിയത്. ഇതോടെ 1, 4, 6 സീരീസ് കാറുകളും സംശയത്തിന്റെ നിഴലിലാണ്. ഇതുസംബന്ധിച്ച വിവരങ്ങള്‍ ചൊവ്വാഴ്ചയാണ് കമ്പനി പുറത്തുവിട്ടത്. … Read more

അസംസ്‌കൃത മാലിന്യങ്ങള്‍ ഐറിഷ് ജലാശയങ്ങളെ വിഷലിപ്തമാക്കുന്നു: മുന്നറിയിപ്പ് നല്‍കി പരിസ്ഥിതി സംരക്ഷണ സമിതി

ഡബ്ലിന്‍: അയര്‍ലണ്ടിലെ മുപ്പത്തിയെട്ടോളം സ്ഥലങ്ങളില്‍ നിന്ന് അസംസ്‌കൃത മാലിന്യങ്ങള്‍ ഐറിഷ് ജലാശയങ്ങളില്‍ എത്തിക്കുന്നത് വന്‍തോതിലുള്ള വിഷവസ്തുക്കള്‍. മലിനജലം വിഷാംശങ്ങള്‍ ഒഴിവാക്കി ജലാശയങ്ങളില്‍ ഒഴുക്കി വിടുന്നതിന് പകരം ഇവ നേരിട്ട് കടലിലും നദികളിലും നിക്ഷേപിക്കുന്നത് അയര്‍ലണ്ടിലെ ജലവിതരണത്തെ തന്നെ വിഷമയമാക്കുന്നുവെന്ന് പരിസ്ഥിതി സംരക്ഷണ ഏജന്‍സി (EPA) മുന്നറിയിപ്പ് നല്‍കുന്നു. മലിനജല ശുദ്ധീകരണം കാര്യക്ഷമമല്ലാത്തതിനാല്‍ യൂറോപ്യന്‍ യൂണിയന്‍ അയര്‍ലന്റിന് അന്ത്യശാസനം നല്‍കിയിരുന്നു. യൂണിയന്‍ നിഷ്‌കര്‍ഷിക്കുന്ന ജല ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തി യൂറോപ്യന്‍ കോടതിയില്‍ അയര്‍ലന്‍ഡിന് മേല്‍ നിയമ നടപടി തുടരുന്നതിനിടയിലാണ് … Read more