അയർലൻഡ്‌ ചരിത്രത്തിൽ ആദ്യ മലയാളം പുസ്തകമേള

ഡബ്ലിൻ കേന്ദ്രമായി പ്രവർത്തിക്കുന്ന കേരള ഹൗസ്‌ സംഘടിപ്പിച്ച പുസ്തകമേളയിൽ ആയിരക്കണക്കിന് പുസ്തകസ്നേഹികളും വായനക്കാരും പങ്കെടുത്തു. ഇടതുപക്ഷക്കാരായ അക്ഷര സ്‌നേഹികളാണ് മേളയ്‌ക്ക്‌ നേതൃത്വം നൽകിയത്‌. പുസ്തകമേള ഇന്ത്യൻ അംബാസഡർ അഖിലേഷ് മിശ്ര ഉദ്‌ഘാടനം ചെയ്തു. വായന പ്രോത്സാഹിപ്പിക്കുക, ഭാഷ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പുസ്തകമേള അയർലൻഡ്‌ പ്രവാസികളിൽ സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഡോ. വെള്ളിമൺ നെൽസൺ ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്‌ത ശ്രീനാരയണ ഗുരുവിന്റെ പ്രശസ്ത പുസ്തകം ശിവശതകം അനൂപ് ജോസഫിൽ നിന്ന്‌ വാങ്ങിയാണ്‌ അദ്ദേഹം ഉദ്‌ഘാടനം … Read more

ലോക കേരള സഭയിൽ അയർലൻഡിൽ നിന്ന് രണ്ട് പ്രതിനിധികൾ

അയർലൻഡിനെ പ്രതിനിധീകരിച്ച് രണ്ട് പേർ ഇത്തവണ ലോക കേരള സഭയിൽ അംഗങ്ങളായി.വാട്ടർഫോർഡിൽ നിന്നുള്ള അഭിലാഷ് തോമസും ലെറ്റർക്കെന്നിയിൽ നിന്നുള്ള ബിജി ഗോപാലകൃഷ്ണനുമാണ് അയർലൻഡിൽ നിന്ന് ലോകകേരളസഭ മെമ്പർമാരായത് . ക്രാന്തി അയർലൻഡ് മുൻ സെക്രട്ടറിയാണ് അഭിലാഷ്. നിലവിൽ ക്രാന്തി കേന്ദ്ര കമ്മിറ്റി അംഗമായും സിപിഎമ്മിന്റെ അയർലണ്ട് ഘടകമായ എഐസിസിയുടെ വാട്ടർഫോർഡ് ബ്രാഞ്ച് കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചു വരുന്നു.മുൻ ലോക കേരള സഭയിയിലും അഭിലാഷ് അംഗമായിരുന്നു.കോതമംഗലം സ്വദേശിയാണ്. ലോക കേരളസഭ യിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജി ഗോപാലകൃഷ്ണൻ അയർലൻഡിൽ … Read more

ലോക കേരളസഭയിലേക്ക് പ്രതിനിധികളായി വേള്‍ഡ് മലയാളി കൗണ്‍സില്‍ അംഗങ്ങളും

തിരുവനന്തപുരം: ആഗോള മലയാളികളുടെ കൂട്ടായ്മയായ മൂന്നാമത് ലോക കേരളസഭയിലേക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികളും. അഡ‍്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍,ഗ്ലോബല്‍ ചെയര്‍മാന്‍ ജോണി കുരുവിള, ഗ്ലോബല്‍ ട്രഷറര്‍ ജെയിംസ് കൂടല്‍, മുൻ ഗ്ലോബൽ ചെയർമാൻമാരായ എ.വി.അനൂപ്, സോമൻ ബേബി ,ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ജോസഫ് കില്ലിയാൻ, ഫാര്‍ ഈസ്റ്റ് ആന്‍ഡ് ആസ്‌ട്രേലിയ ചെയര്‍മാന്‍ അജോയ് കല്ലാന്‍കുന്നേല്‍ ബേബി, മലയാള ഭാഷവേദി ചെയര്‍മാന്‍ സി. പി. രാധാകൃഷ്ണന്‍, ഗ്ലോബൽ ജോയിന്റ്വാ സെക്രട്ടറി വാസു നായര്‍, സജിത് … Read more

കേരളത്തിൽ ഏഴ് ദിവസത്തിൽ താഴെ സന്ദർശനത്തിനെത്തുന്ന പ്രവാസികൾക്ക് ക്വാറന്റൈൻ വേണ്ട

തിരുവനന്തപുരം: കേരളത്തില്‍ ഏഴ് ദിവസത്തിന് താഴെ സന്ദര്‍ശനത്തിനെത്തുന്ന പ്രവാസികള്‍ ക്വാറന്റൈനില്‍ കഴിയേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ചെറിയ കാലയളവിലെ സന്ദര്‍ശനങ്ങള്‍ക്കും, അത്യാവശ്യ സന്ദര്‍ശനങ്ങള്‍ക്കുമായി കേരളത്തിലെത്തുന്ന പ്രവാസികള്‍ ക്വാറന്റൈന്‍ നിയന്ത്രണം കാരണം അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് ഇതോടെ അവസാനമാകുകയാണ്. അതേസമയം എല്ലാ പ്രവാസികളും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള പരിശോധനകള്‍ നടത്തണമെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ നിലവില്‍ ഒമിക്രോണ്‍ തരംഗമാണെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എങ്കിലും ഫെബ്രുവരി ആദ്യ ആഴ്ചയ്ക്ക് ശേഷം ഇതിന്റെ രൂക്ഷത കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൈതപ്രം വിശ്വനാഥൻ അന്തരിച്ചു

സംഗീതസംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ (58) അന്തരിച്ചു. കോഴിക്കോട് എംവിആര്‍ കാന്‍സര്‍ സെന്ററില്‍ അര്‍ബുദബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഗാനരചയിതാവും, സംഗീതസംവിധായകനും, ഗായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഇളയ സഹോദരനാണ് കൈതപ്രം വിശ്വനാഥന്‍. 20-ലേറെ സിനിമകള്‍ക്ക് സംഗീതം പകര്‍ന്ന അദ്ദേഹത്തിന് 2001-ല്‍ മികച്ച പശ്ചാത്തലസംഗീതത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1963-ല്‍ കണ്ണൂരിലെ കൈതപ്രത്ത് ജനിച്ച വിശ്വനാഥന്‍, അറിയപ്പെടുന്ന കര്‍ണ്ണാടകസംഗീതജ്ഞനുമാണ്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ സഹായിയായി ‘ദേശാടനം’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ പ്രവേശം. ജയരാജ് സംവിധാനം ചെയ്ത ‘കണ്ണകി’ എന്ന … Read more

ബിച്ചു തിരുമല അന്തരിച്ചു

മലയാളികള്‍ക്ക് മറക്കാനാകാത്ത അനവധി ഗാനങ്ങള്‍ക്ക് വരികളെഴുതിയതിലൂടെ അനശ്വരതയിലേക്കുയര്‍ന്ന കലാകാരന്‍ ബിച്ചു തിരുമല (80) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏതാനും മുമ്പ് തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം, ഇന്ന് പുലര്‍ച്ചെയാണ് വിടവാങ്ങിയത്. സംസ്‌കാരം ഇന്ന് വൈകിട്ട് 4.30-ന് ശാന്തികവാടത്തില്‍ നടക്കും. 1942 ഫെബ്രുവരി 13-ന് ചേര്‍ത്തല അയ്യനാട്ടുവീട്ടില്‍ സി.ജി ഭാസ്‌കരന്‍ നായരുടെയും, പാറുക്കുട്ടിയുടെയും മൂത്തമകനായാണ് ബി. ശിവശങ്കരന്‍ നായര്‍ എന്ന ബിച്ചു തിരുമലയുടെ ജനനം. തിരുവനന്തപുരത്തെ തിരുമലയിലേയ്ക്ക് താമസം മാറിയതോടെയാണ് ബിച്ചു തിരുമല എന്ന പേരില്‍ അറിയപ്പെടാനാരംഭിച്ചത്. … Read more

നടി കോഴിക്കോട് ശാരദ അന്തരിച്ചു…

കോഴിക്കോട്: സിനിമാ,നാടക, ടെലിവിഷന്‍ നടി കോഴിക്കോട് ശാരദ (84) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. ശാരദ എൺപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നാടക മേഖലയില്‍ നിന്നാണ് സിനിമയിലെത്തിയത്. ശാരീരിക ബുദ്ധിമുട്ടുകള്‍മൂലം അവസാന കാലത്ത് സജീവമല്ലായിരുന്നു. അങ്കക്കുറി എന്ന ചിത്രത്തിലൂടെ 1979ലാണ് കോഴിക്കോട് ശാരദ ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്. ഒട്ടേറെ സീരിയലുകളിലും കോഴിക്കോട് ശാരദ അഭിനയിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജ് റിട്ടയര്‍ഡ് നഴ്‍സിംഗ് അസിസ്റ്റാണ് കോഴിക്കോട് … Read more

റോഡിൽ വാഹങ്ങൾ തടഞ്ഞ് മണിക്കൂറുകളോളം പ്രതിഷേധം; ചോദ്യം ചെയ്ത നടൻ ജോജുവിന്റെ കാർ കോൺഗ്രസ് പ്രവർത്തകർ അടിച്ചുതകർത്തു

കൊച്ചി നഗരത്തില്‍ മണിക്കൂറുകളോളം റോഡ് ബ്ലോക്കാക്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചോദ്യം ചെയ്ത നടന്‍ ജോജു ജോര്‍ജ്ജിന്റെ കാര്‍ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. രാജ്യത്തെ ഇന്ധനവില വര്‍ദ്ധനവിനെതിരെ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായായിരുന്നു തിരക്കേറിയ നഗരത്തില്‍ 1500 വാഹനങ്ങള്‍ നിര്‍ത്തിയിട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് രാവിലെ പ്രതിഷേധം നടത്തിയത്. എന്നാല്‍ ഇതുമൂലം കിലോമീറ്ററുകളോളം ബ്ലോക്ക് സൃഷ്ടിക്കപ്പെടുകയും, ആളുകള്‍ മണിക്കൂറുകളോളം വാഹനം നിര്‍ത്തിയിടേണ്ടിവരികയും ചെയ്തതിനെത്തുടര്‍ന്നായിരുന്നു ബ്ലോക്കില്‍ കിടക്കുകയായിരുന്ന ജോജു, കാര്യം പറയാനായി നേതാക്കന്മാരുടെ അടുത്തെത്തിയത്. ഇടപ്പള്ളിയില്‍ വച്ചായിരുന്നു സംഭവം. ഇതോടെ ജോജുവും, കോണ്‍ഗ്രസ് പ്രവര്‍ത്തകരും, … Read more

ലണ്ടൻ-കൊച്ചി വിമാനത്തിൽ കുഞ്ഞിന് ജന്മം നൽകി മലയാളി യുവതി

വിമാനത്തില്‍ വച്ച് ഗര്‍ഭിണികള്‍ പ്രസവിക്കുന്നത് ഇന്നത്തെ കാലത്ത് ഒരു അപൂര്‍വ്വസംഭവമല്ല. ഇത്തരമൊരു പ്രസവത്തില്‍ പക്ഷേ ഇന്ന് നായിക ഒരു മലയാളി യുവതിയാണ്. ലണ്ടനില്‍ നിന്നും കൊച്ചിയിലേയ്ക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ വച്ച് പത്തനംതിട്ട സ്വദേശിയായ മരിയ ഫിലിപ്പാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ച രാത്രിയാണ് ലണ്ടനില്‍ നിന്നും കൊച്ചിയിലേയ്ക്ക് പുറപ്പെട്ട ഡ്രീം ലൈനര്‍ വിമാനത്തില്‍ വച്ച് 7 മാസം ഗര്‍ഭിണിയായ മരിയയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ക്യാബിന്‍ ക്രൂവിനൊപ്പം യാത്രക്കാരായി വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരും, നാല് … Read more

പൗലോ കോയ്‌ലോയുടെ ട്വീറ്റിൽ ലോക പ്രശസ്തി നേടി കൊച്ചിയിലെ ‘ ദി ആൽക്കമിസ്റ് ‘ ഓട്ടോ

വൈപ്പിൻ (കൊച്ചി) ∙ ഇന്നലെ ഉച്ചയുറക്കത്തിൽനിന്നു കെ.എ. പ്രദീപ് കൺതുറന്നതു വിശ്വസിക്കാൻ കഴിയാത്ത ഒരു സ്വപ്നത്തിലേക്കാണ്. അക്ഷരങ്ങളിലൂടെ മനസ്സിൽ ദൈവമായി മാറിയ വിശ്വസാഹിത്യകാരൻ പൗലോ കൊയ്‌ലോയുടെ വിലമതിക്കാനാവാത്ത സമ്മാനം. സന്തോഷം പെരുമഴ പെയ്ത നട്ടുച്ചയ്ക്ക് ‘ദി ആൽകെമിസ്റ്റ്’ എന്ന ഓട്ടോറിക്ഷ ചെറായി കണ്ണാത്തുശ്ശേരി വീടിന്റെ മുറ്റത്ത് ചാറ്റൽമഴ നനഞ്ഞുകിടന്നു. പൗലോയോടുള്ള ആരാധന മൂത്ത് പ്രദീപ് തന്റെ ഓട്ടോയ്ക്ക് അദ്ദേഹത്തിന്റെ പ്രശസ്ത നോവലിന്റെ പേരിടുന്നത് ഒന്നര ദശാബ്ദം മുൻപാണ്. കൊച്ചിയിലെ നിരത്തിലൂടെ പായുന്ന ആ ഓട്ടോയുടെ ചിത്രത്തോടൊപ്പം മഹാസാഹിത്യകാരൻ … Read more