പി.സി ജോര്‍ജിനെ അയോഗ്യനാക്കുന്നത്…പരാതി നിലനല്‍ക്കുമെന്ന് സ്പീക്കര്‍

തിരുവനന്തപുരം: പി.സി ജോര്‍ജിനെ അയോഗ്യനാക്കണമെന്ന കേരളാകോണ്‍ഗ്രസിന്റെ പരാതി നിലനില്‍ക്കുമെന്ന് സ്പീക്കര്‍ എന്‍. ശക്തന്‍. അയോഗ്യനാക്കണമെന്ന പരാതി പരിഗണിച്ചശേഷം ഇരുഭാഗത്തിന്റെയും വാദം സ്പീക്കര്‍കേട്ടിരുന്നു. പരാതിക്കാരനായ ചിഫ് വിപ് തോമസ് ഉണ്യാടനും പി.സി ജോര്‍ജും അഭിഭാഷകരെ വെച്ചാണ് സ്പീക്കര്‍ക്ക് മുന്നില്‍ വാദങ്ങള്‍ അവതരിപ്പിച്ചത്. ഹര്‍ജി നിലനില്‍ക്കില്ലെന്നും ഹാജരാക്കിയ തെളിവുകള്‍ നിയമം അനുശാസിക്കുന്ന പ്രകാരം പരിശോധിച്ചില്ലെന്നുമാണ് പി.സി ജോര്‍ജ് സ്പീക്കര്‍ക്ക് മുമ്പാകെ അവകാശപ്പെട്ടത്. ഈമാസം 26ന് തെളിവെടുപ്പ് നടത്തും. അടുത്ത സിറ്റിങ്ങിന് ഇരുവിഭാഗവും ഹാജരാകണം. ജോര്‍ജിന്റെ സാന്നിധ്യത്തിലാണ് സ്പീക്കര്‍ പരാതി നിലനില്‍ക്കുമെന്നകാര്യം … Read more

ജേക്കബ് തോമസിനെ ഫയര്‍ഫോഴ്‌സില്‍ നിന്നു മാറ്റി, കടുത്ത അതൃപ്തിയറിയിച്ച് ജേക്കബ് തോമസ്

  തിരുവനന്തപുരം: ഫയര്‍ഫോഴ്‌സ് ഡിജിപി സ്ഥാനത്തു നിന്നു ജേക്കബ് തോമസിനെ സ്ഥലംമാറ്റി. പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനിലേക്കാണു സ്ഥലംമാറ്റം. ന്ത്രിസഭായോഗത്തിലാണു തീരുമാനം. എഡിജിപി അനില്‍ കാന്തിനാണ് ഇനി ഫയര്‍ഫോഴ്‌സിന്റെ ചുമതല. അതേസമയം ഫയര്‍ ഫോഴ്‌സ് മേധാവി സ്ഥാനത്തു നിന്നും സ്ഥലം മാറ്റിയ സര്‍ക്കാര്‍ നടപടിയില്‍ ജേക്കബ് തോമസ് ഐപിഎസിനു കടുത്ത പ്രതിഷേധം. രേഖപ്പെടുത്തി. തന്നെ എഡിജിപിയായി തരംതാഴ്ത്തിയതിനു തുല്യമാണ് സര്‍ക്കാര്‍ നടപടിയെന്നും പാറ്റൂര്‍ ഭൂമിയിടപാട് ഉള്‍പ്പടെയുള്ള കേസുകളിലെ നിയമപരമായ നടപടികളുടെ പേരിലാണ് സ്ഥലം മാറ്റമെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച … Read more

പാലായിലെ കോണ്‍വെന്റില്‍ കന്യാസ്ത്രീ മരിച്ച നിലയില്‍

പാലാ: കോണ്‍വെന്റ് മുറിയ്ക്കുള്ളില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍മ്മലീത്ത മഠാംഗം സിസ്റ്റര്‍ അമല(69)യെയാണ് പാലാ ലിസ്യൂ കോണ്‍വെന്റിലെ മുറിയ്ക്കുള്ളില്‍ ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ എത്താതിരുന്നതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. നെറ്റിക്കേറ്റ മുറിവാണ് മരണകാരണമെന്നാണ് സൂചന. കൊലപാതകമാണന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കോണ്‍വെന്റിന് സമീപത്തെ ആസ്പത്രിയില്‍ ജോലി ചെയ്യുന്ന കന്യാസ്ത്രീകളും ഈ കോണ്‍വെന്റില്‍ താമസക്കാരായുണ്ട്. രാത്രി കാലങ്ങളില്‍ പലരും ആസ്പത്രിയിലേക്കും തിരിച്ചും … Read more

സ്വാശ്രയ മെഡിക്കല്‍ സ്ഥാപനങ്ങള്‍ കടുത്ത വഞ്ചന കാണിക്കുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാരുമായുള്ള ധാരണ ലംഘിച്ച സ്വാശ്രയ മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്കെതിരെ സാധ്യമായ എല്ലാ നിയമനടപടികളുമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പല കോളേജുകളും സര്‍ക്കാര്‍ ധാരണകള്‍ തെറ്റിച്ച് സീറ്റുകളില്‍ പ്രവേശനം നടത്തുന്നു. ഇത് കടുത്ത വഞ്ചനയാണ്.തോട്ടങ്ങളുടെ അഞ്ചുശതമാനം ഭൂമി വ്യവസ്ഥകളോടെ മറ്റ് ആവശ്യങ്ങള്‍ക്കുപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിപണിയില്‍ ഇപെടല്‍ നടത്തുവാന്‍ കണ്‍സ്യൂമര്‍ഫെഡിന് 100 കോടി രൂപ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭയോഗ തീരുമാനങ്ങള്‍ തിരുവനന്തപുരത്ത് വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മൂന്നാറില്‍ സ്ത്രീകളുടെ പുതിയ ട്രേഡ് യൂണിയന്‍ വരുന്നു

ഇടുക്കി: മൂന്നാറില്‍ സമരം ചെയ്ത സ്ത്രീ തൊഴിലാളികള്‍ രൂപീകരിക്കുന്ന പുതിയ ട്രേഡ് യൂണിയന്‍ സംഘടനയുടെ പ്രഖ്യാപനം ഞായറാഴ്ച ഉണ്ടാകും. പകുതിയിലേറെ ഡിവിഷനുകളില്‍ യൂണിറ്റുകള്‍ രൂപീകരിച്ചതായി തോട്ടം തൊഴിലാളി സമരത്തിന് നേതൃത്വം നല്‍കിയ ഗോമതി അറിയിച്ചു. ചരിത്രപരമായ സ്ത്രീ മുന്നേറ്റത്തിന് വഴിവച്ച കൂട്ടായ്മ വനിതകളുടെ ട്രേഡ് യുണിയന്‍ സംഘടനയായി മാറുകയാണ്. ടാറ്റ കണ്ണന്‍ ദേവന്‍ കമ്പനി എസ്‌റ്റേറ്റുകളിലെ പകുതിയിലേറെ ഡിവിഷനുകളില്‍ സ്ത്രീകള്‍ കൂട്ടായി ചര്‍ച്ച ചെയ്ത് സംഘടയുടെ നേതൃനിരയിലേക്ക് വരേണ്ടവരെ തെരെഞ്ഞെടുത്ത് കഴിഞ്ഞു. വെള്ളിയാഴ്ചയോടെ എല്ലാ ഡിവിഷനുകളിലും യൂണിറ്റ് … Read more

ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമെന്ന് ഹൈക്കോടതി

  കൊച്ചി: ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഹൈക്കോടതി ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചു. പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഇളവനുവദിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസ് വി.ചിദംബരേഷിന്റെതാണ് ഉത്തരവ്. കൊച്ചി സ്വദേശി ടി.യു.രവീന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ഫോര്‍ട്ട്‌കൊച്ചി സ്വദേശി ടി.കെ രവീന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണു ഉത്തരവ്. ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കണമെന്ന് വ്യക്തമാക്കി 2003ല്‍ ഹൈക്കോടതി ഉത്തരവ് നല്‍കിയിട്ടുണ്ടെന്നു ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. … Read more

സിദ്ധാര്‍ത്ഥ് അപകടനില തരണം ചെയ്തു

  കൊച്ചി: കാറപകടത്തില്‍ പരിക്കേറ്റ സംവിധായകനും നടനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ അപകട നിലതരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വെന്റിലേറ്ററിന്റെ സഹായമില്ലാതെ ശ്വസിച്ച് തുടങ്ങിയതിനാല്‍ തീവ്രപരിചരണവിഭാഗത്തിലേയ്ക്ക് മാറ്റി. സംസാരിക്കാന്‍ സാധിക്കുന്നുണ്ടെന്നും ശരീരം മരുന്നുകളോട് നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങള്‍ കൂടി നിരീക്ഷിച്ച ശേഷം കൈയിനും തുടയെല്ലിനും നടത്തേണ്ട ശസ്ത്രക്രിയയുടെ തിയതി നിശ്ചയിക്കും. ശനിയാഴ്ച പുലര്‍ച്ചെയാണ് സിദ്ധാര്‍ത്ഥിന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. കൊച്ചി ചമ്പക്കരയില്‍വെച്ച് സിദ്ദാര്‍ത്ഥിന്റെ കാര്‍ മതിലിലേക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. സിനിമാ ചര്‍ച്ചയ്ക്കുശേഷം … Read more

ചരിത്രനേട്ടം: സംസ്ഥാനത്ത് ആദ്യമായി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ

  സംസ്ഥാനത്ത് ഇതാദ്യമായി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടന്നു. കോട്ടയം മെഡിക്കല്‍ കോളജിലാണ് സംസ്ഥാന ആരോഗ്യവകുപ്പിന് അഭിമാനിക്കത്തക്കതായ അവയവമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ആലുവ കടുങ്ങല്ലൂര്‍ സ്വദേശി വിനയകുമാറിന്റെ ഹൃദയം പത്തനംതിട്ട ചിറ്റാര്‍ സ്വദേശി വി.കെ പൊടിമോനില്‍ വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയയുടെ ആദ്യ ഘട്ടം വിജയകരമായി പിന്നിട്ടതായി ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച വിനിയകുമാറിന്റെ കുടുംബം അവയവദാനത്തിനായി സമ്മതിച്ചതോടെ സംസ്ഥാന സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി പ്രകാരം ഹൃദയം സ്വീകരിക്കാന്‍ കാത്തുനില്‍ക്കുന്നവരുടെ പട്ടിക … Read more

കാസര്‍കോട്ടുകാരനായ യുവാവിനെ വാട്ട്സ് അപ് വഴി ഐസിസില്‍ ചേര്‍ക്കാന്‍ ശ്രമമെന്ന് സംശയം

കൊച്ചി: കാക്കനാട് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കാസര്‍കോട്ടുകാരനെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വഴി ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരസംഘടനയില്‍ ആളെ ചേര്‍ക്കാന്‍ ശ്രമം.ദവ്അത്തുല്‍ ഇസ്‌ലാം ദഅ്‌വാ എന്ന ഗ്രൂപ്പില്‍ യുവാവിന്റെ ഫോണ്‍ നമ്പര്‍ ചേര്‍ത്തായിരുന്നു തുടക്കം. ഷാമി എന്നയൊരാള്‍ യുവാവിന് സന്ദേശം അയക്കുകയായിരുന്നു. ഗ്രൂപ്പിന്റെ ഡിസ്‌പ്ലേയില്‍ ഐഎസിന്റെ പതാകയുമുണ്ട്. ഇത് കണ്ടതോടെ യുവാവ് ഗ്രൂപ്പില്‍ നിന്ന് പുറത്ത് വന്നു. സംഭവത്തില്‍ കൊച്ചി സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഐഎസിന്റെ പേരിലുള്ള ഗ്രൂപ്പില്‍ നിന്നു നിരവധി സന്ദേശങ്ങളാണ് യുവാവിനു … Read more

സിദ്ധാര്‍ഥ് ഭരതന്റെ ആരോഗ്യ നിലയില്‍ പുരോഗതി

കൊച്ചി: കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന നടനും സംവിധാകനുമായ സിദ്ധാര്‍ഥ് ഭരതന്റെ ആരോഗ്യ നിലയില്‍ പുരോഗതി.  ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുവെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് വൈകിട്ട് വരെ വെന്റിലേറ്റര്‍ ഉപയോഗിക്കേണ്ടി വന്നില്ലെങ്കില്‍ പിന്നീട് പൂര്‍ണമായും വെന്റിലേറ്ററില്‍ നിന്നും മാറ്റാന്‍ കഴിഞ്ഞേക്കും.രാവിലെ അദ്ദേഹത്തെ പരീക്ഷണാടിസ്ഥാനത്തില്‍ വെന്റിലേറ്ററില്‍ നിന്നും മാറ്റി. സ്വയം ശ്വസിക്കുന്നുണ്ടായിരുന്നു. പേരു വിളിക്കുമ്പോള്‍ പ്രതികരിക്കുന്നുണ്ട്. ഇടിയുടെ ആഘാതത്തില്‍ തലയോട്ടിയില്‍ ഒരു പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. അത് മരുന്നു കഴിച്ച് തന്നെ മാറ്റാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ … Read more