സിസ്റ്റര്‍ അമല കൊലക്കേസ് പ്രതിയെ തിരിച്ചറിഞ്ഞെന്ന് പൊലീസ്

???????: ?????????? ??? ????????? ??????? ????????????????? ??????. ?????????? ??????? ????? ???????? ????????????? ?????????????? ?????? ?????????. ???????? ??????????????? ???????? ??????? ??????????????? ????????? ?????? ??????. ??????? ????? ??????????????? ??????? ??????????????? ??????? ??????????????. ??????????? ???????? ??????????????????? ?????? ????????????. ???????? ?????? ??????????????????? ????????????????? ???????? ????????? ???? ??????????????????. 38?????? ????? ???? ????????? ???????? ??????????????? ???????? ??????? ???????????????. ??????????? ?????????????? ?????? … Read more

എം.എ ബേബിയുടെ മകന്‍ വിവാഹിതനായി…സത്കാരത്തിന് പരിപ്പുവടയും ചായയും

തിരുവനന്തപുരം: സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയുടേയും ബെറ്റി ലൂയിസിന്റേയും മകന്‍ അശോക് ബെറ്റി നെല്‍സണും (അപ്പു) വാകത്താനം കൂലിപ്പുരക്കല്‍ ആന്റണിഅന്നമ്മ ദമ്പതികളുടെ മകള്‍ സനിധയും വിവാഹിതരായി. തിരുവനന്തപുരം എ.കെ.ജി ഹാളില്‍ നടന്ന ചടങ്ങില്‍ ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസും പ്രശസ്ത മൃദംഗ വിദ്വാന്‍ ഡോ. ഉമയാള്‍പുരം കെ. ശിവരാമനും വധൂവരന്‍മാര്‍ക്ക് വരണമാല്യം കൈമാറി. തുളസിമാല പരസ്പരം ചാര്‍ത്തിയതോടെ വിവാാഹചടങ്ങുകള്‍ കഴിഞ്ഞു. തുടര്‍ന്ന് അശോകും സനിധയും വേദിയില്‍ നിന്നിറങ്ങി സദസ്സില്‍ ഉപവിഷ്ടരായവരുടെ അടുത്തെത്തി അനുഗ്രഹം തേടി. വരണമാല്യം … Read more

സ്‌റ്റൈപ്പന്റ് വര്‍ദ്ധന അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് 24 മണിക്കൂറും ജോലിചെയ്തു കൊണ്ട് മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികളുടെ മാതൃകാ സമരം

തിരുവനന്തപുരം: പണിമുടക്കി രോഗികളെ വലയ്ക്കുന്നതിന് പകരം 24 മണിക്കൂറും ജോലിചെയ്തു കൊണ്ട് മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികളുടെ മാതൃകാ സമരം. സ്‌റ്റൈപ്പന്റ് വര്‍ദ്ധന അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികള്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭത്തിനൊരുങ്ങുന്നത്. സമരത്തിന്റ ഭാഗമായി സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കൊളേജുകളിലെ അത്യാഹിത വിഭാഗങ്ങളിലും ഇന്ന് മുഴുവന്‍ സമയവും പിജി വിദ്യാര്‍ത്ഥികളുടെ സേവനം ലഭ്യമാക്കും. പിജി പഠനത്തിന് സര്‍ക്കാര്‍ ഈടാക്കുന്ന ഫീസിന് ആനുപാതികമായി സ്‌റ്റൈപ്പന്റ് വര്‍ദ്ധിപ്പിക്കുക,മെഡിക്കല്‍ കൊളേജുകളില്‍ ഏകീകൃത സെക്യൂരിറ്റി സംവിധാനം നടപ്പിലാക്കുക,പിജി വിദ്യാര്‍ത്ഥികളെ ഒഴിവാക്കി … Read more

തദ്ദേശ തിരഞ്ഞെടുപ്പിനെ തര്‍ക്കങ്ങളില്ലാതെ നേരിടാന്‍ യുഡിഎഫ് യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: തര്‍ക്കങ്ങളില്ലാതെ തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ് യോഗത്തില്‍ തീരുമാനം. ജനതാദളിന് കോഴിക്കോട് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം നല്‍കാനും യോഗത്തില്‍ ധാരണയായി. എം.പി.വീരേന്ദ്രകുമാറിന്റെ തോല്‍വി സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് നടപ്പാക്കും. അടുത്ത മാസം ആറിന് പ്രത്യേക തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ എറണാകുളത്തുവച്ചു ചേരും. തിരഞ്ഞെടുപ്പു പ്രചരണത്തിന് ഉപയോഗിക്കേണ്ട പ്രകടനപത്രിക സംബന്ധിച്ച് അന്നു തീരുമാനമെടുക്കും, യുഡിഎഫ് ഉന്നതാധികാരയോഗത്തിനു ശേഷം യുഡിഎഫ് കണ്‍വീനര്‍ മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യങ്ങള്‍. ഘടകകക്ഷി സീറ്റില്‍ കോണ്‍ഗ്രസ് വിമതര്‍ മല്‍സരിക്കുന്ന സാധ്യത ഒഴിവാക്കണമെന്ന് ഘടകകക്ഷികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. … Read more

കൂടുതല്‍ സീറ്റ് വേണമെന്ന് കെ.എം മാണി, ജോര്‍ജിന് സീറ്റില്ല

കോട്ടയം: കൂടുതല്‍ സീറ്റ് വേണമെന്ന് കെ.എം മാണി. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് അനുസരിച്ച് മുന്നണയില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടുമെന്ന് മാണി പറഞ്ഞു. നാളെ നടക്കുന്ന യു.ഡി.എഫ് യോഗത്തില്‍ ഇക്കാര്യം ആവശ്യപ്പെടാന്‍ പാര്‍ട്ടി തീരുമാനിച്ചു. കോട്ടയത്ത് പാര്‍ട്ടി സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കെ.എം മാണി അധ്യക്ഷനായി എട്ടംഗ സമിതിയെ നിയമിച്ചു. തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ മാണി അധ്യക്ഷനായ സമിതി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തും. യു.ഡി.എഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. പി.സി ജോര്‍ജിന് … Read more

വിശാല ഹിന്ദു ഐക്യത്തിനില്ലെന്ന് ജി.സുകുമാരന്‍ നായര്‍

ചങ്ങനാശേരി: എസ്.എന്‍.ഡി.പിയുടെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണ നീക്കത്തെ വിമര്‍ശിച്ച് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. സംവരണ വ്യവസ്ഥയ്ക്ക് മാറ്റം വരുത്താതെ വിശാല ഹിന്ദു ഐക്യത്തില്‍ പങ്കാളിയാകാന്‍ എന്‍.എസ്.എസ് ഒരുക്കമല്ല. ഹൈന്ദവ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടാതെ പോകുമ്പോള്‍ കാലാകാലങ്ങളില്‍ എന്‍.എസ്.എസ് ശരിയായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. എന്‍.എസ്.എസിന് സെകുലര്‍ നിലപാടാണുള്ളതെന്നും സുകുമാരന്‍ നായര്‍ പെരുന്നയില്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. എന്‍.എസ്.എസ് വിശാല ഹിന്ദു ഐക്യത്തിനായി മുന്നില്‍ നില്‍ക്കില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും എന്‍.എസ്.എസ് എതിരല്ല. മതസംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിക്കുന്നത് മതേതര … Read more

സിസ്റ്റര്‍ അമല വധക്കേസ്: പ്രതി വലയിലായതായി സൂചന

കോട്ടയം: പാലാ ലിസ്യു കോണ്‍വെന്റില്‍ സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിലായതായി സൂചന. പാലായ്ക്ക് പുറത്തുള്ള ഒരു കേന്ദ്രത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കേരളം വിടാനുള്ള നീക്കത്തിനിടെയാണ് പോലീസ് ഇയാളെ കുടുക്കിയതെന്നറിയുന്നു. കോണ്‍വെന്റിനു സമീപത്തെ ആശുപത്രിയില്‍ രോഗിയോടൊപ്പം എത്തിയ ആളാണ് കൊല നടത്തിയതെന്നാണ് ലഭിച്ച വിവരം. തെളിവുകള്‍ പൂര്‍ണമായി കിട്ടിക്കഴിഞ്ഞേ അറസ്റ്റു രേഖപ്പെടുത്തുകയുള്ളുവെന്നാണ് സൂചന. കൊല്ലാനുപയോഗിച്ച ആയുധം ഞായറാഴ്ച കണ്ടെടുത്തിരുന്നു. കൊല നടത്തിയ സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. പ്രതിയുടെ വസ്ത്രങ്ങളിലും … Read more

രാധിക തിലകിന്റെ സംസ്‌കാരം ഇന്ന്

  കൊച്ചി: അന്തരിച്ച പ്രശസ്ത പിന്നണി ഗായിക രാധിക തിലക് (45) ന്റെ സംസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ചിന് എറണാകുളം രവിപുരം ശ്മശാനത്തില്‍ നടക്കും. പനമ്പള്ളി നഗറിലെ ആര്‍വിന്‍ റോസ് ഡെയ്ല്‍ അപ്പാര്‍ട്ട്‌മെന്റില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ സിനിമാ, സംഗീത, രാഷ്ട്രീയ മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാത്രി 8.15 ഓടെയായിരുന്നു രാധികയുടെ മരണം സംഭവിച്ചത്. അര്‍ബുദരോഗത്തെ തുടര്‍ന്ന് ഒന്നര വര്‍ഷമായി ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരത്തോടെ തീവ്രപരിചരണ വിഭാഗത്തില്‍ … Read more

പിന്നണി ഗായിക രാധിക തിലക് അന്തരിച്ചു

  കൊച്ചി:പ്രശസ്ത പിന്നണി ഗായിക രാധിക തിലക് (45) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പനി ബാധിച്ച് ഏതാനും ദിവസങ്ങളായി ഇവിടെ ചികിത്സയിലായിരുന്നു. അണുബാധയെത്തുടര്‍ന്നാണ് മരണം. ഒന്നര വര്‍ഷത്തോളമായി അര്‍ബുദ രോഗ ബാധിതയായിരുന്നു. എഴുപതില്‍ അധികം മലയാള ചിത്രങ്ങളില്‍ അവര്‍ പാടിയിട്ടുണ്ട്. 1989-ല്‍ ആണു ലളിതഗാന രംഗത്തുനിന്നു ചലച്ചിത്ര ഗാനരംഗത്തേക്ക് അവര്‍ കടന്നുവന്നത്. മായാമഞ്ചലില്‍ (ഒറ്റയാള്‍ പട്ടാളം), ദേവസംഗീതം (ഗുരു), എന്റെ ഉള്ളില്‍ ഉടുക്കുംകൊട്ടി, നിന്റെ കണ്ണില്‍ വിരുന്നു വന്നു (ദീപസ്തംഭം മഹാശ്ചര്യം), മഞ്ഞക്കിളിയുടെ (കന്മദം) … Read more

സിസ്റ്റര്‍ അമല വധക്കേസ്:കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന മണ്‍വെട്ടി കണ്ടെടുത്തു

  കോട്ടയം: സിസ്റ്റര്‍ അമല വധക്കേസില്‍ നിര്‍ണായക വഴിത്തിരിവായേക്കാവുന്ന മണ്‍വെട്ടി കണ്ടെത്തി. അമലയുടെ തലയ്ക്ക് പിന്നില്‍ കട്ടിയുള്ള വസ്തുകൊണ്ട് ശക്തമായ അടി കിട്ടിയിരുന്നെന്നും ഇതിന്റെ ആഘാതത്തിലാണ് മരണം സംഭവിച്ചതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള കട്ടിയുള്ള വസ്തു ഈ മണ്‍വെട്ടിയാണെന്നാണ് പൊലീസ് കരുതുന്നത്. കോണ്‍വെന്റിലെ സ്‌റ്റെയര്‍കെയ്‌സിന് അടിയില്‍നിന്നാണ് രക്തക്കറയോട് കൂടിയ മണ്‍വെട്ടി പൊലീസ് കണ്ടെത്തിയിരിക്കുന്നത്. രക്തക്കറ പുരണ്ട ഈ മണ്‍വെട്ടി ഇപ്പോള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. മണ്‍വെട്ടിയുടെ പിന്‍ഭാഗം കൊണ്ട് സിസ്റ്റര്‍ അമലയുടെ തലയ്ക്ക് … Read more