കന്യാസ്ത്രീയുടെ കൊലപാതകം:പ്രതിയെ നാളെ കോട്ടയത്തെത്തിക്കും

  കോട്ടയം: പാലാ ലിസ്യൂ സിഎംസി മഠത്തില്‍ സിസ്റ്റര്‍ അമല (69)യെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സതീഷ് ബാബു(38)വിനെ ഞായറാഴ്ച കോട്ടയത്ത് എത്തിക്കും. വിമാനത്തില്‍ വിലങ്ങുവച്ച് കൊണ്ടുവരുന്നതിനുള്ള സാങ്കേതിക ബുദ്ധിമുട്ടാണു യാത്ര വൈകാന്‍ കാരണം. വ്യോമയാന വകുപ്പിന്റെ അനുമതിയില്ലാതെ ഒരാളെ വിലങ്ങുവച്ച് വിമാനത്തില്‍ കൊണ്ടുവരാനാവില്ല. ഇതിനുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്. പ്രതിയും അഞ്ചു പോലീസുകാരുമടങ്ങുന്ന സംഘത്തിനു വിമാനത്തില്‍ അടുത്തടുത്തുള്ള സീറ്റുകള്‍ ലഭിക്കണം. ഇക്കാര്യങ്ങള്‍ എല്ലാം പൂര്‍ത്തിയായാലേ യാത്ര തുടങ്ങാനാവൂ. ഇന്നു വൈകുന്നേരത്തോടെ നടപടികള്‍ പൂര്‍ത്തിയായാല്‍ ഞായറാഴ്ച രാവിലെ … Read more

കുവൈത്തില്‍ തീപിടുത്തത്തില്‍ മലയാളി ഹോം നേഴ്‌സ് മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ സഹാബിയ പ്രദേശത്തുണ്ടായ തീപിടുത്തത്തില്‍ മലയാളി ഹോം നേഴ്‌സ് മരിച്ചു. കോട്ടയം പാല വട്ടക്കുന്നേല്‍ സണ്ണിയുടെ മകള്‍ ബോണി സണ്ണി ജോര്‍ജാണ്(31) മരിച്ചത്. അപകടത്തില്‍ സ്വദേശിയായ വീട്ടുടമയും മരിച്ചു. പ്രൊഫഷണല്‍ മെഡിക്കല്‍ കെയര്‍ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ് മരിച്ച ബോണി. രണ്ടര വര്‍ഷമായി കുവൈത്തില്‍ ജോലിനോക്കിവരുന്ന ബോണി അടുത്തമാസം നാട്ടിലേയ്ക്ക് തിരിക്കാനിരിക്കെയാണ് അപകടം. തീപിടുത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് ഇരുവര്‍ക്കും മരണം സംഭവിച്ചത്.

ഹജ്ജ് തീര്‍ത്ഥാടനത്തിനിടയില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച രണ്ടു മലയാളികളെ കൂടി തിരിച്ചറിഞ്ഞു

മിനാ: ഹജ്ജ് തീര്‍ത്ഥാടനത്തിനിടയില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച രണ്ടു മലയാളികളെ കൂടി തിരിച്ചറിഞ്ഞു. കൊല്ലം ചിതറ സ്വദേശി സുല്‍ഫിക്കര്‍(33), പുനലൂര്‍ സ്വദേശി സജീബ് ഹബീബ് എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ഇതോടെ ദുരന്തത്തിനിരയായ മലയാളികളുടെ എണ്ണം നാലായി. സംഭവത്തില്‍ കാണാതായ 11 പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. വിവിധ രാജ്യക്കാരായ 717 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാലു മലയാളികളടക്കം മരണമടഞ്ഞത് 18 ഇന്ത്യാക്കാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്ക് പുറമേയാണ് 11 പേരുടെ വിവരങ്ങള്‍ തിരയുന്നത്. 16 ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. … Read more

പ്രതിഷേധം …വിവര്‍ത്തകയെ വിലക്കിയ വിവാദ പുസ്തക പ്രകാശനം കറന്റ് ബുക്‌സ് ഉപേക്ഷിച്ചു

തൃശൂര്‍: കലാമിന്‍രെ അനുഭവങ്ങള്‍ പങ്ക് വെയ്ക്കുന്ന പുസ്തകത്തിന്‍രെ പ്രകാശനം കറന്റ് ബുക്ക് ഉപേക്ഷിച്ചു. വിവര്‍ത്തകയെ പങ്കെടുക്കുന്നത് വിലക്കിയെന്ന ആരോപണത്തെ തുടര്‍ന്നുള്ള പ്രതിഷേധങ്ങളെ തുടര്‍ന്നാണ് വിവാദമായ ‘കാലാതീതം’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് അലങ്കോലമായത്. ചടങ്ങിന് എത്തുമെന്നറിയിച്ച ബ്രഹ്മവിഹാരി ദാസ് സ്വാമി പങ്കെടുക്കില്ലെന്നു കറന്റ് ബുക്‌സ് അറിയിച്ചുവെങ്കിലും പ്രതിഷേധക്കാര്‍ വേദി കൈയടക്കുകയായിരുന്നു. പ്രകാശനം നടത്തുമെന്ന് അറിയിച്ചിരുന്ന എം.ടി വാസുദേവന്‍ നായര്‍ ചടങ്ങിന് എത്തിയില്ല. പുസ്തകം ഏറ്റു വാങ്ങേണ്ടിയിരുന്ന സാറാ ജോസഫ് പരിപാടിക്ക് എത്തിയെങ്കിലും അവര്‍ക്കെതിരെ വന്‍ പ്രതിഷേധമുണ്ടായി. എം.ടി. … Read more

കന്യാസ്ത്രീയുടെ കൊലപാതകം: കേരള പോലീസ് സംഘം ഹരിദ്വാറിലെത്തി

സിസ്റ്റര്‍ അമലയുടെ കൊലപാതകത്തിലെ പ്രതിയെ കേരളത്തിലേക്ക് കൊണ്ടുവരുവാനായി പൊലീസ് സംഘം ഹരിദ്വാറിലെത്തി. ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ് ഹരിദ്വാറില്‍ എത്തിയത്. പാലാ ലിസ്യു മഠത്തിലെ സിസ്റ്റര്‍ അമലയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സതീഷ് ബാബുവിനെ ഇന്നലെയാണ് ഹരിദ്വാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഹരിദ്വാറിലെ അയ്യപ്പ ട്രസ്റ്റിനു കീഴിലുളള അതിഥി മന്ദിരത്തില്‍ ഒളിച്ചു താമസിക്കുകയായിരുന്ന പ്രതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് കണ്ടെത്തിയത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വൈകിട്ടോടെ പ്രതിയെ കേരളത്തിലേക്ക് കൊണ്ടുവരുവാന്‍ ആകുമെന്നാണ് കരുതുന്നത്.

സിസ്റ്റര്‍ അമലയുടെ കൊലപാതകി പിടിയില്‍

കോട്ടയം: പാലാ ലിസ്യൂ കര്‍മ്മലീത്ത മഠത്തിലെ സിസ്റ്റര്‍ അമലയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി സതീഷ് ബാബു പോലീസിന്റെ കസ്റ്റഡിയില്‍. ഹരിദ്വാറിലെ അയ്യപ്പാ ആശ്രമത്തില്‍ നിന്നാണ് ഇയാളെ ഉത്തരാഖണ്ഡ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് ഇയാള്‍ പിടിയിലായത്. കൊലയ്ക്കു ശേഷം നാടുവിട്ട ഇയാള്‍ ആശ്രമത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു. അതേസമയം, ഹരിദ്വാറിലുള്ള ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് പിടികൂടിയതെന്നും റിപ്പോര്‍ട്ടുണ്ട്. പ്രതിയുടെ ഫോട്ടോ ഇന്നലെ പോലീസ് പുറത്തുവിടുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തതോടെയാണ് പിടിവീണത്. സതീഷ് … Read more

ഭാവനയുടെ പിതാവ് ബാലചന്ദ്രന്‍ (59) അന്തരിച്ചു.

തൃശൂര്‍: മുഖ സിനിമാ താരം ഭാവനയുടെ പിതാവ് തൃശൂര്‍ പാട്ടുരായ്ക്കല്‍ പറക്കോട്ട് ഈസ്റ്റ് റോഡ് ചന്ദ്രകാന്തത്തില്‍ ബാലചന്ദ്രന്‍ (59) അന്തരിച്ചു. ഇന്നു രാവിലെ ഏഴരയോടെ തൃശൂരിലെ സ്വകാര്യ അശുപത്രിയില്‍ ആയിരുന്നു അന്ത്യം. ഇന്നലെ രാവിലെ ആറു മണിയോടെയാണ് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതാണ് കാരണം.ഫോട്ടോഗ്രാഫറും ക്യാമറാമാനുമായിരുന്ന അദ്ദേഹം അഥീന എന്ന സിനിമയില്‍ ക്യാമറ ചെയ്തിരുന്നു.മകള്‍ ഭാവന സിനിമയില്‍ എത്തിയതോടെ സിനിമാ രംഗത്തുനിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. കണ്ണുകള്‍ ദാനം നല്‍കി.മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യകരമല്ലാത്തതിനാല്‍ അവ ദാനം … Read more

സിസ്റ്റര്‍ അമലയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍

കോട്ടയം: പാലാ ലിസ്യു കാര്‍മലൈറ്റ് കന്യാസ്ത്രീമഠത്തിലെ സിസ്റ്റര്‍ അമലയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍. ഹരിദ്വാറിലെ അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ ഒളിവില്‍കഴിഞ്ഞിരുന്ന കാസര്‍കോട് മൂന്നാട് കുറ്റിക്കോട്ട് മെഴുവാതട്ടുങ്കല്‍ സതീഷ് ബാബുവിനെയാണ് (സതീഷ് നായര്‍38) ഇന്നലെ രാത്രിയോടെ പിടികൂടിയത്. എന്നാല്‍ പ്രതി പിടിയിലായെന്ന വിവരം അന്വേഷണ സംഘം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കൊലപാതകത്തെ തുടര്‍ന്ന് ഹരിദ്വാറിലെ ആശ്രമത്തിലെത്തിയ സതീഷ് ബാബു ഭിക്ഷുവാണെന്നാണ് ആശ്രമം അധികൃതരോട് പറഞ്ഞത്. ഗംഗയില്‍ കുളിക്കാനിറങ്ങുന്നതിനിടെ പഴ്‌സ് നഷ്ടമായെന്നും സഹായിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. അപരിചതരെ ആശ്രമത്തില്‍ കയറ്റാറില്ലെങ്കിലും ആശ്രമത്തിലെ മലയാളികളെ … Read more

ഓസ്‌ട്രേലിയയിലേക്ക് മനുഷ്യക്കടത്ത്: മുനമ്പത്ത് പത്തുപേര്‍ പിടിയില്‍

  കൊച്ചി: കൊച്ചിയില്‍ നിന്ന് ബോട്ടുമാര്‍ഗം ഓസ്‌ട്രേലിയയിലേക്ക് കടക്കാനെത്തിയ ആറ് ശ്രീലങ്കന്‍ വംശജരെ മുനമ്പത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മനുഷ്യക്കടത്തിന് ഒത്താശ ചെയ്ത നാല് ഏജന്റുമാരും പിടിയിലായി. തമിഴ്‌നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാംപുകളിലുളളവരെ ബോട്ട് മാര്‍ഗം ഓസ്‌ട്രേലിയയില്‍ എത്തിക്കുന്നതിന് രാജ്യാന്തര റാക്കറ്റുളളതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുനമ്പത്തെ ലോഡ്ജില്‍ പരിശോധന നടത്തിയ പൊലീസിന് മുന്നിലാണ് ഇവര്‍ കുടുങ്ങിയത്. തമിഴ്‌നാട്ടിലെ രാമേശ്വരം, സേലം മധുര ക്യാംപുകളില്‍ നിന്നുളള ശ്രീലങ്കന്‍ അഭയാര്‍ഥികളാണിവര്‍. ലക്ഷക്കണക്കിന് രൂപ ഇടനിലക്കാര്‍ വഴി വാങ്ങിയശേഷമായിരുന്നു കൊച്ചിയിലെത്തിച്ചത്. മുനമ്പത്തുനിന്ന് … Read more

സിസ്റ്റര്‍ അമല കൊലക്കേസ് പ്രതിയെ തിരിച്ചറിഞ്ഞെന്ന് പൊലീസ്

???????: ?????????? ??? ????????? ??????? ????????????????? ??????. ?????????? ??????? ????? ???????? ????????????? ?????????????? ?????? ?????????. ???????? ??????????????? ???????? ??????? ??????????????? ????????? ?????? ??????. ??????? ????? ??????????????? ??????? ??????????????? ??????? ??????????????. ??????????? ???????? ??????????????????? ?????? ????????????. ???????? ?????? ??????????????????? ????????????????? ???????? ????????? ???? ??????????????????. 38?????? ????? ???? ????????? ???????? ??????????????? ???????? ??????? ???????????????. ??????????? ?????????????? ?????? … Read more