സിസ്റ്റര്‍ ജോസ് മരിയയുടെ മൃതദേഹം നാളെ പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും

സിസ്റ്റര്‍ ജോസ് മരിയയുടെ മൃതദേഹം നാളെ പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും കോട്ടയം: കോട്ടയം ചേറ്റുതോടുള്ള തിരുഹൃദയ കന്യാസ്ത്രീ മഠാംഗമായ സിസ്റ്റര്‍ ജോസ് മരിയയുടെ മൃതദേഹം നാളെ പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും. സിസ്റ്റര്‍ ജോസ് മരിയയെ തലക്കടിച്ച് കൊന്നതാണെന്ന സിസ്റ്റര്‍ അമല കൊലക്കേസിലെ പ്രതി സതീഷ് ബാബുവിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് നടപടി. പാലാ കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് സിസ്റ്റര്‍ ജോസ് മരിയയെ സംസ്‌കരിച്ചിരിക്കുന്നത്. പാലാ ആര്‍ഡിഒ സികെ പ്രകാശിന്റെ സാന്നിദ്ധ്യത്തിലാകും കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തുള്ള പോസ്റ്റുമോര്‍ട്ടം. കോട്ടയം … Read more

സിദ്ധാര്‍ഥ് ഭരതന്‍ വെള്ളിയാഴ്ച ആശുപത്രി വിടും

  കൊച്ചി: വാഹനാപകടത്തില്‍ പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്‍ വെള്ളിയാഴ്ച ആശുപത്രി വിടും. പൂര്‍ണ ആരോഗ്യം വീണ്ടെടുത്തുവെന്നും നടക്കാന്‍ മാത്രം നേരിയ ബുദ്ധിമുട്ടുണ്ടെന്നും സിദ്ധാര്‍ഥ് പറഞ്ഞു. വരും ദിവസങ്ങളിലെ വിശ്രമത്തിനു ശേഷം പൂര്‍ണമായി നടക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബര്‍ 12നു പുലര്‍ച്ചെ തൃപ്പൂണിത്തുറ തൈക്കൂടം ജംഗ്ഷനിലുണ്ടായ അപകടത്തിലാണ് സിദ്ധാര്‍ഥിനു പരിക്കേറ്റത്. ശനിയാഴ്ച സിദ്ധാര്‍ഥ് ഓടിച്ച കാര്‍ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ സിദ്ധാര്‍ഥിനെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. … Read more

ബാര്‍ കോഴ കേസില്‍ വിജിലന്‍സിനെതിരെ വീണ്ടും കോടതിയുടെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ വിജിലന്‍സിനെതിരെ വീണ്ടും കോടതിയുടെ രൂക്ഷ വിമര്‍ശനം. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടില്‍ ഇടപെടാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമില്ലെന്നും ഉദ്യോഗസ്ഥനെ മാറ്റാനോ തുടരന്വേഷണത്തിന് ഉത്തരവിടാനോ മാത്രമേ അധികാരമുള്ളൂവെന്നും കോടതി ചൂണ്ടിക്കാട്ടി. ബാര്‍ കോഴ കേസില്‍ മാധ്യമങ്ങളെ വിലക്കണമെന്ന ആവശ്യവും കോടതി തള്ളി. പ്രോസിക്യൂഷനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.  കഴിഞ്ഞ ദിവസമാണ് ബാര്‍ കോഴക്കേസില്‍ വിജിലന്‍സിന്റെ വാദം തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി ആദ്യവിമര്‍ശനം വന്നത്. കേസില്‍ ധനമന്ത്രി കെ.എം മാണിക്ക് എതിരെ കേസെടുക്കേണ്ടെന്ന അഭിപ്രായം പറയുക മാത്രമാണ് … Read more

എസ്.എന്‍.ഡി.പി ബി.ജെ.പിക്ക് മുന്നില്‍ ഉപാധികള്‍ വെച്ചേക്കും

ന്യൂഡല്‍ഹി: വ്യാഴാഴ്ച പ്രധാനമന്ത്രിയേയും ബി.ജെ.പി അദ്ധ്യക്ഷനെയും കാണാനിരിക്കുന്ന എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പാര്‍ട്ടിക്കു മുന്നില്‍ ഉപാധികള്‍ വെച്ചേക്കും. പുതിയ പാര്‍ട്ടി രൂപീകരിച്ചുള്ള സഹകരണം മാത്രമേ ഉണ്ടാകൂ എന്നും ബി.ജെ.പിയില്‍ ചേരില്ലെന്നുമുള്ള നിലപാടും അറിയിക്കും. യോഗത്തിന്റെ ഉപാധികള്‍ ഇങ്ങനെ: നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്ര മന്ത്രിസഭയില്‍ പ്രാതിനിധ്യം വേണം. കേന്ദ്ര കമ്മീഷനുകളിലും കോര്‍പ്പറേഷനുകളിലും സ്ഥാനം വേണം. പിന്നാക്കക്കാരുടെ സാമൂഹിക സാമ്പത്തിക ഉന്നമനത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. പിന്നാക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് വീടുവെയ്ക്കാന്‍ ധനസഹായം നല്‍കണം. കൊല്ലത്ത് … Read more

വിഴിഞ്ഞം പദ്ധതിയുടെ പുനരധിവാസ പാക്കേജിന് മന്ത്രിസഭാ യോഗം അനുമതി നല്‍കി

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ പുനരധിവാസ പാക്കേജിന് മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. പുനരധിവാസം സംബന്ധിച്ച എല്ലാ വിഭാക്കാരുമായി ഒറ്റയ്ക്കും കൂട്ടായും ചര്‍ച്ചകള്‍ നടത്തിയാണ് പൊതുവായ ധാരണ ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതികൊണ്ട് ഒരു വ്യക്തിക്കോ കുടുംബത്തിനോ ബുദ്ധിമുട്ടാണ്ടികില്ല. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കില്‍ അതിന്റെ ഉത്തരവാദിതം സര്‍ക്കാരിനായിരിക്കും. അത് ഉത്തരവിലൂടെ ഉറപ്പ് വരുത്തും. അതിനായി പ്രത്യേക ഉത്തരവ് ഇറക്കും. പാക്കേജിലെ വ്യവസ്ഥകള്‍ സ്ഥിരമായി നിലനില്‍ക്കേണ്ടതാണ്. അതുകൊണ്ടാണ് പ്രത്യേക ഉത്തരവ് ഇറക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 15000 … Read more

പരീക്ഷ മുടക്കണം…സ്കൂളിലേക്ക് കുട്ടികളുടെ വ്യാജ ബോംബ് ഭീഷണി

കൊച്ചി: ഏതാനും ദിവസം മുമ്പാണ്  അമേരിക്കയില്‍ മുസ്ലീം വിദ്യാര്‍ത്ഥി ക്ലോക്ക് കൊണ്ട് വന്നതിന് അറസ്റ്റിലായത്. സംഭവം ബോംബെന്ന് അദ്ധ്യാപകര്‍ സംശയിക്കുകയായിരുന്നു. ഇങ്ങ് കേരളത്തില്‍ കുട്ടികള്‍ ബോംബ് ഭീഷണി തന്നെ മുഴക്കിയിരിക്കയാണെന്ന് സംശയമാണ് പോലീസിന്.   ക്ലാസ് പരീക്ഷ മുടക്കാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കാണിച്ച കുരുട്ടുബുദ്ധി വലച്ചത് അധ്യാപകരെയും പോലീസിനെയുമാണെന്ന് റിപ്പോര്‍ട്ടുകള്‍. കൊച്ചി പള്ളുരുത്തി എസ്.ഡി.പി.വൈ സ്‌കൂളിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. സ്‌കൂളില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശം ബോംബ് സ്‌ക്വാഡിനെയും അധ്യാപകരെയും ആദ്യമൊന്ന് വലച്ചെങ്കിലും ഭീഷണി വെറും … Read more

ബാര്‍ കോഴക്കേസ്, മാണിയെ കുറ്റവിമുക്തനാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയെന്നു് കോടതി നിരീക്ഷണം

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ വിജിലന്‍സിന്റെ വാദം തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. കേസില്‍ ധനമന്ത്രി കെ.എം മാണിക്ക് എതിരെ കേസെടുക്കേണ്ടെന്ന അഭിപ്രായം പറയുക മാത്രമാണ് ചെയ്തതെന്ന വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോളിന്റെ വാദം കോടതി തള്ളി. മാണിയെ കുറ്റവിമുക്തനാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയെന്നും കോടതി നിരീക്ഷിച്ചു. കെ.എം മാണിക്ക് എതിരെ കേസെടുക്കേണ്ടതില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശിച്ചതായി ഡയറക്ടറുടെ കത്തില്‍ വ്യക്തമാണെന്ന് കോടതി വിലയിരുത്തി. വിജിലന്‍സ് ഡയറക്ടര്‍ക്കും എസ്.പിക്കും തുല്യ അധികാരമെന്ന വാദവും കോടതി തള്ളി. … Read more

മൂന്നാറില്‍ പെമ്പിളൈ ഒരുമൈയുടെ രാപ്പകല്‍ സമരം

  മൂന്നാര്‍: ശമ്പളവര്‍ധനയ്ക്കായി മൂന്നാറില്‍ രാപ്പകല്‍ സമരം നടത്താന്‍ തോട്ടം തൊഴിലാളികളുടെ കൂട്ടായ്മ പെമ്പിളൈ ഒരുമയുടെ പ്രഖ്യാപനം. സംയുക്ത തൊഴിലാളി യൂണിയനുമായി ഒന്നിച്ചൊരു സമരത്തിന് തയ്യാറല്ലെന്നും പെമ്പിളൈ ഒരുമ വ്യക്തമാക്കിയിട്ടുണ്ട്. തോട്ടം തൊഴിലാളികള്‍ക്ക് ശമ്പള വര്‍ദ്ധനവ് എന്ന ആവശ്യം ഉന്നയിച്ച് വനിതകള്‍ നടത്തുന്ന സമരത്തിന്റെ രണ്ടാംഘട്ടം മൂന്നാറില്‍ ആരംഭിച്ചിരിക്കുന്നത്. സംയുക്ത തൊഴിലാളി യൂണിയനുകളുമായി ഒന്നിച്ച് സമരം നടത്തണമെന്ന ആവശ്യം തള്ളിയ പെമ്പിള ഒരുമൈ മുന്‍സമരം പോലെ തന്നെ ഒറ്റയ്ക്ക് സമരം നയിക്കാന്‍ തീരുമാനിച്ചു. ഇന്നലെ തൊഴില്‍ മന്ത്രിയുടെ … Read more

തോട്ടം തൊഴിലാളി സമരം; ചര്‍ച്ച പരിഹാരം കാണാതെ പിരിഞ്ഞു

തിരുവനന്തപുരം : തോട്ടം തൊഴിലാളികളുടെ വേതന വര്‍ധനവും മറ്റു നിരവധി പ്രശ്‌നങ്ങളും ഉന്നയിച്ചുകൊണ്ട് സമരം നടത്തുന്ന തൊഴിലാളി സംഘടനകളും പ്ലാന്റേഷന്‍ ഉടമകളുമായി ഇന്നലെ നടത്തിയ ഒത്തു തീര്‍പ്പു ചര്‍ച്ചകള്‍ ഫലം കാണാതെ പിരിഞ്ഞു. തൊഴിലാളികളുടെ വേതനം 500 രൂപയായി ഉയര്‍ത്തണമെന്ന തൊഴിലാളി സംഘടനകളുടെ ആവശ്യം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് തോട്ടമുടമകള്‍ വ്യക്തമാക്കുകയും വേതന വ്യവസ്ഥയില്‍ നിന്നും തൊഴിലാളി സംഘടനകള്‍ പിന്‍മാറാത്ത അവസ്ഥ നിലനില്ക്കുകയും ചെയ്തതോടെയാണ് സമരം അവസാനിപ്പിക്കാനുള്ള ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത്. ഇന്നത്തെ സാഹചര്യത്തില്‍ തൊഴിലാളികള്‍ക്കു 500 രൂപ … Read more

ബാലികയെ പീഡിപ്പിച്ച കേസ്, പീഡനം നടന്നിട്ടില്ലെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അബുദാബിയില്‍ മലയാളി വധശിക്ഷയില്‍നിന്ന് രക്ഷപ്പെട്ടു

അബുദാബി: അബുദാബിയില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ മലയാളി വധശിക്ഷയില്‍നിന്ന് ഒഴിവായി. മലപ്പുറം തിരൂര്‍ സ്വദേശി ഗംഗാധരന്റെ (58) വധശിക്ഷയാണ് യുഎഇ സുപ്രീം കോടതി റദ്ദാക്കിയത്. പത്തു വര്‍ഷത്തെ തടവ് ശിക്ഷയ്ക്കുശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. വീണ്ടും നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ ശാരീരിക പീഡനം നടന്നിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് ഗംഗാധരന് അനുകൂലമായത്. 2013 ഏപ്രില്‍ 14ന് രണ്ടാംക്ലാസ് വിദ്യാര്‍ഥിനി പഠിച്ചിരുന്ന സ്‌കൂളിലായിരുന്നു സംഭവം. ഏഴു വയസുകാരിയെ സ്‌കൂള്‍ ജീവനക്കാരനായ ഗംഗാധരന്‍ സ്‌കൂള്‍ അടുക്കളയില്‍ പീഡിപ്പിച്ചു എന്നായിരുന്നു കേസ്. പ്രോസിക്യൂഷന് … Read more