500 രൂപ മിനിമം കൂലി കൊടുക്കാനാകില്ലെന്ന് തോട്ടമുടമകള്‍

  തിരുവനന്തപുരം: തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമം കൂലി 500 രൂപയാക്കി നല്‍കാന്‍ കഴിയില്ലെന്ന് തോട്ടമുടമകളുടെ യോഗം വ്യക്തമാക്കി. മൂന്നാറില്‍ പൊമ്പിളെ ഒരുമൈയുടെ നേതൃത്വത്തില്‍ നടന്ന സമരത്തേത്തുടര്‍ന്ന് നടന്ന ചര്‍ച്ചയിലാണ് 500 രൂപ എന്ന ഒത്തു തീര്‍പ്പിലെത്തിയത്. എന്നാല്‍ പിന്നീട് പലതവണ ഇതിനെതിരെ തോട്ടമുടമകള്‍ രംഗത്തുവന്നിരുന്നു. തോട്ടം മേഖല കനത്ത നഷ്ടം നേരിടുന്നു ഈ സമയത്ത് 500 രൂപ മിനിമം കൂലിയായി നല്‍കാന്‍ കഴിയില്ല. ഇപ്പോള്‍ നടക്കുന്ന സമരം തന്നെ വലിയ ഭാരമാണ് കമ്പനികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. വരാനിരിക്കുന്നത് … Read more

വി.എസ്.അച്യുതാനന്ദന്‍ പോരുകോഴി- വെള്ളാപ്പള്ളി നടേശന്‍

ഇടുക്കി: ഈഴവരെ വീഴ്ത്താന്‍ സി.പി.എം കൊണ്ടുവന്ന പോരുകോഴിയാണ് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വി.എസിനെ ശിഖണ്ഡിയായി മുന്നില്‍ നിറുത്തി പിണറായി യുദ്ധം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. അടിമാലിയില്‍ എസ്.എന്‍.ഡി.പിയുടെ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി. ഈഴവരെ തകര്‍ക്കാന്‍ പിണറായിയും അച്യുതാനന്ദനും ഒന്നിച്ചിരിക്കുകയാണ്. അധികാരത്തിലെത്താന്‍ എന്തും ചെയ്യാന്‍ സി.പി.എമ്മിന് മടിയില്ല. തന്നെ തെറി പറയുക എന്ന ലക്ഷ്യത്തോടെയാണ് വി.എസിനെ സി.പി.എം ഇറക്കി വിട്ടിരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. വി.എസിന് … Read more

ലിസി ഹോസ്പിറ്റലിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ, ആത്മഹത്യക്കുറിപ്പ് കണ്ടെത്തി

കൊച്ചി: എറണാകുളത്ത് നഴ്‌സിംഗ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. എറണാകുളത്ത് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടിയായിരുന്നു ആത്മഹത്യ. തൃക്കാക്കര സ്വദേശിനി ധന്യ ഡേവിസാണ് മരിച്ചത്. എറണാകുളം ലിസി ആശുപത്രിയുടെ നഴ്‌സിംഗ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ധന്യ. ഹോസ്റ്റലിന്റെ ഏഴാം നിലയില്‍ നിന്നാണ് ചാടി മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. പന്ത്രണ്ടുമണി വരെ ധന്യ ക്ലാസിലുണ്ടായിരുന്നതായി സഹപാഠികള്‍ പറയുന്നു. എന്തോ വീഴുന്നതുപോലെ വലിയ ശബ്ദം കേട്ട് … Read more

തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍ രണ്ട്, അഞ്ച് തീയതികളില്‍; ഫലം ഏഴിന്;ഇന്നു മുതല്‍ മാതൃകാ പെരുമാറ്റ ചട്ടം

  തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് രണ്ടു ദിവസങ്ങളിലായി സംസ്ഥാനത്തു നടക്കുമെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നവംബര്‍ രണ്ട്, അഞ്ച് തീയതികളിലാണു തെരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം നവംബര്‍ ഏഴിനു നടക്കും. ഇന്നു മുതല്‍ മാതൃകാപെരുമാറ്റചട്ടം നിലവില്‍ വന്നുവെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ കെ.ശശിധരന്‍ നായര്‍ അറിയിച്ചു. നവംബര്‍ രണ്ടിനു തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട് കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലകളിലും അഞ്ചിനു കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും വോട്ടെടുപ്പു നടക്കും. രാവിലെ ഏഴു മുതല്‍ … Read more

കൊച്ചി ലിസി ഹോസ്പിറ്റലിലെ വിദ്യാര്‍ത്ഥിനി ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി മരിച്ചു

  കൊച്ചി: കൊച്ചിയില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു. തൃക്കാക്കര സ്വദേശിനിയായ ധന്യയാണ് മരിച്ചത്. കൊച്ചി ലിസി ആശുപത്രിയിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. ആത്മഹത്യ ചെയ്യാനിടയായ കാരണം വ്യക്തമല്ല.

ചെരുപ്പില്‍ ചെളിപറ്റുമെന്നതിന്റെ പേരില്‍ കുട്ടികളോടൊപ്പം പാടാന്‍ മടിച്ച യേശുദാസിനെതിരെ വിമര്‍ശനം

  തിരുവനന്തപുരം: ഗാന്ധിജയന്തി ദിനത്തില്‍ യേശുദാസിനൊപ്പം പാടാമെന്നാഗ്രഹിച്ച് മണിക്കൂറുകളോളം കാത്തുനിന്ന കുട്ടികളെ ഗാനഗന്ധര്‍വ്വന്‍ നിരാശപ്പെടുത്തി. കാറില്‍ നിന്നിറങ്ങാനോ കുട്ടികള്‍ക്കൊപ്പം പാടാനോ തയ്യാറാകാതെ യേശുദാസ് തിരിച്ചുപോയി. ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ വകുപ്പ് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച ദേശത്തിനായി പാടൂ എന്ന പരിപാടിയിലാണ് സംഭവം. ജില്ലയിലെ വിവിധ സ്‌കൂളുകളിലെ കുട്ടികളെയാണ് പരിപാടിക്കുവേണ്ടി വാഹനങ്ങളില്‍ കൊണ്ടുവന്നത്. യേശുദാസായിരുന്നു മുഖ്യാതിഥി. മന്ത്രിമാരടക്കമുള്ളവര്‍ പങ്കെടുത്ത ചടങ്ങിലാണ് യേശുദാസ് പാടാതെ മടങ്ങിയത്. പൊതുപരിപാടിക്ക് ശേഷം വേദിയില്‍ … Read more

സ്വവര്‍ഗാനുരാഗികളെ ശത്രുക്കളെപ്പോലെ അകറ്റിനിര്‍ത്തണമെന്ന നിലപാടില്ല: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

  സ്വവര്‍ഗാനുരാഗികളെ ശത്രുക്കളെപ്പോലെ അകറ്റിനിര്‍ത്തണമെന്ന നിലപാടില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കാലത്തിനൊത്ത് സ്വവര്‍ഗവിവാഹം ഉള്‍പ്പെടെയുള്ള വിഷയങ്ങളോടുള്ള സമീപനത്തില്‍ വ്യത്യാസം വരുത്തണമെന്ന കാര്യത്തില്‍ കത്തോലിക്കാസഭയില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പക്ഷെ സഭയുടെ അടിസ്ഥാന പ്രബോധനങ്ങളില്‍ മാറ്റമുണ്ടാവരുത്. കുടുംബബന്ധങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ റോമിലാരംഭിക്കുന്ന സിനഡില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാഹമോചനനടപടികള്‍ മാര്‍പ്പാപ്പ ലഘൂകരിച്ചതോടെ പാതിപ്രശ്‌നങ്ങള്‍ തീര്‍ന്നെന്ന് കര്‍ദിനാള്‍ ആലഞ്ചേരി പറഞ്ഞു. സ്വവര്‍ഗപ്രേമികളെ ശത്രുക്കളെപ്പോലെ അകറ്റിനിര്‍ത്തണമെന്ന നിലപാടില്ലെന്നും അവരെ ഉള്‍ക്കൊളളണമെന്നാണ് കാഴ്ചപ്പാട്. … Read more

ഫോര്‍ട്ട് കൊച്ചി വൈപ്പിന്‍ ജങ്കാര്‍ നിയന്ത്രണം വിട്ട് ഒഴുകി, വലിയ ദുരന്തം ഒഴിവായി

  എറണാകുളം: ഫോര്‍ട്ടുകൊച്ചിവൈപ്പിന്‍ മേഖലയില്‍ സര്‍വീസ് നടത്തുന്ന ജങ്കാര്‍ യന്ത്രത്തകരാറിനെ തുടര്‍ന്ന് നിയന്ത്രണംവിട്ടു. പ്രോപ്പല്ലറില്‍ പായല്‍ കുടുങ്ങിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായ ജങ്കാര്‍ അഴിമുഖത്തേക്ക് ഒഴുകി. അപകടസമയത്ത് ജങ്കാറില്‍ നിരവധി വാഹനങ്ങളും യാത്രക്കാരും ഉണ്ടായിരുന്നു. സമയോചിതമായ രക്ഷാപ്രവര്‍ത്തനമാണ് വലിയ ദുരന്തം ഒഴിവാക്കിയത്. മല്‍സ്യബന്ധനവള്ളങ്ങള്‍ ഉള്‍പ്പടെ ജങ്കാറിന്റെ സമീപത്തെത്തിച്ച് യാത്രക്കാരെ അതിലേക്ക് മാറ്റി രക്ഷപെടുത്തുകയായിരുന്നു. ഇതിനോടൊപ്പം ജങ്കാര്‍ ബോട്ടുകള്‍ ഉപയോഗിച്ച് ഫോര്‍ട്ടുകൊച്ചിയിലേക്ക് അടുപ്പിച്ചു. മൂന്ന് മത്സ്യബന്ധന ബോട്ടുകള്‍ ഉപയോഗിച്ചാണ് ജങ്കാറിനെ കെട്ടിവലിച്ചത്. രാവിലെ ആറരയോടെയാണ് സംഭവം. പായല്‍ പ്രോപ്പല്ലറില്‍ … Read more

കൊച്ചി സ്മാര്‍ട്ട് സിറ്റി നിര്‍മാണത്തില്‍ 30 കോടിയുടെ അഴിമതി

തിരുവനന്തപുരം: കൊച്ചി സ്മാര്‍ട്ട് സിറ്റി നിര്‍മാണത്തില്‍ 30 കോടിയുടെ അഴിമതി നടന്നതായി ടീകോം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട കെട്ടിട നിര്‍മാണത്തിനായി ഗുണനിലവാരം കുറഞ്ഞ സ്റ്റീലും നിര്‍മാണോല്‍പന്നങ്ങളും ഉപയോഗിച്ചതിലാണ് അഴമതി നടന്നിരിക്കുന്നത് എന്നാണ് കണ്ടെത്തല്‍. അഴിമതി കണ്ടെത്തിയതോടെ ടീകോം പരിശോധനയും ഓഡിറ്റിംഗും തുടങ്ങിയിട്ടുണ്ട്. മുന്‍ സി.ഇ.ഒ ജിജോയുടെ കാലത്ത് നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. കാലാവധി പൂര്‍ത്തിയാകും മുമ്പ് ജിജോയെ ടീകോം ഒഴിവാക്കിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവയ്ക്കുന്നത് എന്നായിരുന്നു ജിജോ കാരണമായി പറഞ്ഞത്. … Read more

വെള്ളാപ്പള്ളി നടേശന് കള്ളപ്പണത്തിന്റെ തിണ്ണമിടുക്ക് – വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം : എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കള്ളപ്പണത്തിന്റെ തിണ്ണമിടുക്കെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കോളജിലെ അധ്യാപക നിയമനത്തിന് വെള്ളാപ്പള്ളി വാങ്ങുന്നത് 40 ലക്ഷം രൂപയാണെന്നും ഈ കള്ളപ്പണമൊക്കെ വെളിപ്പെടുമെന്ന് കണ്ടപ്പോഴാണ് കേന്ദ്രവുമായി കൂട്ടുകൂടുന്നതെന്നും വി.എസ് പറഞ്ഞു. മോഡിയെ കാണാനെത്തിയ വെള്ളാപ്പള്ളിയുടെ ഏഴയലത്തുപോലും എസ്.എന്‍.ഡി.പിയോഗം പ്രസിഡന്റിനെ കാണാനില്ലെന്നും വി.എസ് പരിഹസിച്ചു. ശ്രീനാരായണ ഗുരു അരുവിപ്പുറത്തെ ശിവപ്രതിഷ്ഠാ വേളയില്‍ പറഞ്ഞത് ‘നമ്മുടെ ശിവന്‍’ എന്നാണ് ‘ഈഴവ ശിവന്‍’ എന്നല്ലെന്നും’ പലതിനും മറുപടി പറയാതെ വെള്ളാപ്പള്ളി ഒളിച്ചുകളിക്കുകയാണെന്നും … Read more