കേരള വര്‍മ്മ കോളജിലെ ബീഫ്‌ഫെസ്‌റ് വിവാദം, അദ്ധ്യാപികയ്ക്കെതിരെ നടപടിയില്ല.. കോളേജില്‍ ക്ഷേത്രവുമില്ല

തൃശൂര്‍: കേരള വര്‍മ്മ കോളജിലെ ബീഫ്‌ഫെസ്‌റ് വിവാദവുമായി ബന്ധപ്പെട്ട് മലയാള വിഭാഗം അധ്യാപിക ദീപാ നിശാന്തിനെതിരെ നടപടിയില്ല. ഇന്ന് ചേര്‍ന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ യോഗത്തിലാണ് ഈ തീരുമാനം. സംഭവവുമായി ബന്ധപ്പെട്ട് ദീപ നല്‍കിയ വിശദീകരണം ചര്‍ച്ച ചെയ്ത ബോര്‍ഡ് നടപടി വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. കുട്ടികള്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കാന്‍ അധ്യാപിക ശ്രമിച്ചിട്ടില്ലെന്നും യോഗം ചര്‍ച്ച ചെയ്ത റിപ്പോര്‍ട്ടില്‍ പറഞ്ഞു. അതിനിടെ, കോളജില്‍ ക്ഷേത്രമില്ലെന്നും വിളക്കു കത്തിക്കുന്ന സമ്പ്രദായം മാത്രമേ ഉള്ളൂ എന്നും കോളജ് മാനേജ്‌മെന്റ് യോഗത്തില്‍ വ്യക്തമാക്കി. കോളജ് … Read more

മൂന്നാം മുന്നണി കേരളത്തില്‍ വേരോടില്ലെന്നു യാക്കോബായ സഭ

തിരുവല്ല: വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ മൂന്നാം മുന്നണി കേരളത്തില്‍ വേരോടില്ലെന്നു യാക്കോബായ സഭ. കേരളത്തിന്റെ മണ്ണു വ്യത്യസ്തമാണ്. അഴിമതിയെ ചെറുത്ത് തോല്‍പ്പിക്കാനും മതേതരത്വം സംരക്ഷിക്കാനുമാകും സഭാവിശ്വാസികളുടെ വോട്ടെന്നും നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കുറിലോസ് പറഞ്ഞു. മതവികാരത്തെ വര്‍ഗീയതയായി വളര്‍ത്തുന്നത് വലിയ അപകടമാണെന്നു ചങ്ങനാശ്ശേരി അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം അഭിപ്രായപ്പെട്ടു. ഇടത്, വലത് മുന്നണികള്‍ വലിയ വിശ്വാസത്തകര്‍ച്ച നേരിടുന്നുവെന്നു മര്‍ കുറിലോസ് പറഞ്ഞു. പക്ഷേ വെള്ളാപ്പള്ളി നടേശന്‍ വിഭാവനം ചെയ്യുന്ന മൂന്നാം മുന്നണി അതിനു ബദലാകുന്നില്ല. … Read more

ഫസല്‍ വധക്കേസ്,സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും അഞ്ചു ദിവസത്തേക്ക് എറണാകുളം ജില്ലക്ക് പുറത്തു പോകാന്‍ സിബിഐ കോടതി അനുമതി

എറണാകുളം: ഫസല്‍ വധക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും അഞ്ചു ദിവസത്തേക്ക് എറണാകുളം ജില്ലക്ക് പുറത്തു പോകാന്‍ സിബിഐ കോടതി അനുമതി നല്‍കി. കണ്ണൂരില്‍ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായി പോകാന്‍ അനുമതി തേടി കാരായിമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഫസല്‍വധ കേസില്‍ എറണാകുളം ജില്ലക്ക് പുറത്തു പോകരുതെന്ന വ്യവസ്ഥയിലാണ് ഇവര്‍ക്ക് നേരത്ത കോടതി ജാമ്യം അനുവദിച്ചിരുന്നത് ഫസല്‍ വധക്കേസ്സില്‍ ജാമ്യത്തില്‍ കഴിയുന്ന കാരായി രാജനും ചന്ദ്രശേഖരനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക … Read more

എസ്എന്‍ഡിപി ആര്‍എസ്എസ് ബാന്ധവത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒത്താശചെയ്തുകൊടുക്കുന്നു-പിണറായി വിജയന്‍

കോഴിക്കോട്: ഭരണതുടര്‍ച്ച ഉന്നമിട്ട് എസ്എന്‍ഡിപി ആര്‍എസ്എസ് ബാന്ധവത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒത്താശചെയ്തുകൊടുക്കുകയാണെന്ന് സിപിഎം പിബി അംഗം പിണറായി വിജയന്‍ ആരോപിച്ചു. എസ്എന്‍ഡിആര്‍എസ്എസ് കൂട്ടുകെട്ടില്‍ ഉമ്മന്‍ചാണ്ടിക്കും പങ്കുണ്ടെന്ന രൂക്ഷവിമര്‍ശനമാണ് വാര്‍ത്താസമ്മേളനത്തിലുടനീളം പിണറായി ആവര്‍ത്തിച്ചത്. കെപിസിസി അധ്യക്ഷനെ അധിക്ഷേപിച്ച വെള്ളാപ്പള്ളിക്കെതിരെ യുഡിഎഫ് അവതരിപ്പിക്കാനിരുന്ന പ്രമേയം തടഞ്ഞത് ഉമ്മന്‍ചാണ്ടിയാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. പുതിയ സഖ്യത്തിന്റെ ഭരണഘടന തയ്യാറാക്കിയതാവട്ടെ ഘടകക്ഷിയായ ജെഎസ്എസിലെ രാജന്‍ ബാബുവും. വര്‍ഗീയത വളര്‍ത്താന്‍ വെള്ളാപ്പള്ളിക്കും ആര്‍എസ്എസിനും ഉമ്മന്‍ചാണ്ടി വളം വച്ചുകൊടുക്കുകയാണെന്നും അതുവഴി ഭരണതുടര്‍ച്ചയാണ് ഉന്നമിടുന്നതെന്നും പിണറായി പറഞ്ഞു. … Read more

കാര്‍ തല്ലി തകര്‍ത്തു…അഭിപ്രായ സ്വാതന്ത്യത്തിന് നേരേയുളള കടന്നുകയറ്റമാണെന്ന് രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: യുവജന ക്ഷേമ ബോര്‍ഡിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ തന്റെ കാര്‍ തല്ലിത്തകര്‍ത്ത സംഭവം അഭിപ്രായ സ്വാതന്ത്യത്തിന് നേരേയുളള കടന്നുകയറ്റമാണെന്ന് രാഹുല്‍ ഈശ്വര്‍ .ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിലായിരുന്നു വിശദീകരണം. ബീഫ് ഫെസ്റ്റിവലിനെ സപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ നിന്നെ ആക്രമിക്കും , കാര്‍ അടിച്ചു തകര്‍ക്കും .ആക്രമിച്ച സാമൂഹിക വിരുദ്ധ തീവ്ര സ്വഭാവക്കരോട് ഒന്നേ പറയാനുള്ളൂ. എനിക്ക് എന്റെ അഭിപ്രായം മാറ്റാന്‍ മനസില്ല. ഇതല്ലേ സാംസ്‌കാരിക ഫാസിസം .ഇതല്ലേ ഗുണ്ടായിസം, ഇതല്ലേ അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കൈയേറ്റം. രാഹുല്‍ ചോദിക്കുന്നു. … Read more

മൂന്നാര്‍ സമരത്തിനിടെ സ്ത്രീത്തൊഴിലാളി ആത്മഹത്യക്ക് ശ്രമിച്ചു

മൂന്നാര്‍: മൂന്നാര്‍ സമരത്തിനിടെ സ്ത്രീത്തൊഴിലാളി ആത്മഹത്യക്ക് ശ്രമിച്ചു. സൗത്ത് ലക്ഷ്മി എസ്‌റ്റേറ്റിലാണ് ആത്മഹത്യാശ്രമം. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ച സ്ത്രീയെ മറ്റുള്ളവര്‍ തടഞ്ഞു . പി.എല്‍.സി ചര്‍ച്ച പരാജയപ്പെട്ടതിനെതുടര്‍ന്ന് മൂന്നാറില്‍ ഐക്യ ട്രേഡ് യൂണിയനും പൊമ്പളൈ ഒരുമൈയും സമരം ശക്തമാക്കിയിരുന്നു. റോഡ് ഉപരോധം പ്രഖ്യാപിച്ചിരുന്നു.  ചട്ടമൂന്നാര്‍, വാഗുവര, തലയാര്‍, നയമക്കാട്, പെരിയവര, എല്ലപ്പെട്ടി, മാട്ടുപ്പെട്ടി, ഗ്രഹാംസ് ലാന്‍ഡ്, ഹെഡ്വര്‍ക്‌സ്, സിഗ്‌നല്‍ പോയിന്റ്, പഴയമൂന്നാര്‍, ലാക്കാട്, പെരിയകനാല്‍, സൂര്യനെല്ലി, കന്നിമല എന്നിവിടങ്ങളിലാണ് ഐക്യ ട്രേഡ് യൂണിയന്‍ വഴി … Read more

മൂന്നാര്‍ ചര്‍ച്ച പരാജയം: സമരം ശക്തമാക്കി തോട്ടം തൊഴിലാളികള്‍

  മൂന്നാര്‍: മൂന്നാറിലെ തൊഴില്‍ പ്രശ്‌നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് പെങ്കള്‍ ഒട്രുമെയും ഐക്യ ട്രേഡ് യൂണിയനും റോഡ് ഉപരോധം ആരംഭിച്ചു.ചട്ടമൂന്നാര്‍, വാഗുവര, തലയാര്‍, നയമക്കാട്, പെരിയവര, എല്ലപ്പെട്ടി, മാട്ടുപ്പെട്ടി, ഗ്രഹാംസ് ലാന്‍ഡ്, ഹെഡ്വര്‍ക്‌സ്, സിഗ്‌നല്‍ പോയിന്റ്, പഴയമൂന്നാര്‍, ലാക്കാട്, പെരിയകനാല്‍, സൂര്യനെല്ലി, കന്നിമല എന്നിവിടങ്ങളിലാണ് ഐക്യ ട്രേഡ് യൂണിയന്‍ വഴി തടയുന്നത്. മൂന്നാര്‍ വിഷയത്തില്‍ ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ട്രേഡ് യൂണിയനുകളുമായാണ് ചര്‍ച്ച. വിവിധ ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ദിവസക്കൂലിക്കാര്യത്തില്‍ … Read more

കോട്ടയം സി.എം.എസ് കോളജിലും ‘ബീഫ്‌ഫെസ്റ്റ്’ , 10 വിദ്യാര്‍ത്ഥികളെ സസ്‌പെന്റു ചെയ്യാന്‍ തീരുമാനം

കോട്ടയം : തൃശ്ശൂര്‍ കേരളവര്‍മ കോളജിലെ വിവാദങ്ങള്‍ക്ക് പിന്നാലെ കോട്ടയം സി.എം.എസ് കോളജിലും ‘ബീഫ്‌ഫെസ്റ്റ്’ പുകയുന്നു. കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഇന്നുച്ചയോടെ കാമ്പസിനുള്ളില്‍ ‘ബീഫ്‌ഫെസ്റ്റ്’ നടത്താന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് വഴിവെക്കുകയായിരുന്നു. ‘ബീഫ്‌ഫെസ്റ്റ്’ സംഘടിപ്പിക്കുന്നതോടെ കോളജിലെ എ.ബി.വി.പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്താനുള്ള സാധ്യത മുന്നില്‍കണ്ട പ്രിന്‍സിപ്പല്‍ കോളജിനുള്ളില്‍ പ്രകോപനമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി രംഗത്തെത്തി. ഇതേതുടര്‍ന്ന് എസ്.എഫ്.ഐ അനുകൂലികളായ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ പിടിച്ചു തള്ളുകയും ഉന്തിനും തള്ളിനും ഇടയില്‍ ബീഫ് അദ്ദേഹത്തിന്റ മേല്‍ വീഴുകയും ചെയ്തു. കോളജിലെ എസ്.എഫ്.ഐ … Read more

ഇ-ഹെല്‍ത്ത് പദ്ധതി ഒരു മാസത്തിനകം, ഒറ്റ ക്ലിക്കില്‍ രോഗിയുടെ ആരോഗ്യ വിവരമറിയാം

  തിരുവനന്തപുരം: രോഗിയുടെ ആരോഗ്യവിവരം മുഴുവന്‍ ഡോക്ടര്‍ക്ക് ഒറ്റ ക്ലിക്കില്‍ മനസിലാക്കാനാവുന്ന ‘ഇ ഹെല്‍ത്ത്’ പദ്ധതി ഒരു മാസത്തിനകം. സംവിധാനമൊരുങ്ങുന്നത് സര്‍ക്കാര്‍ ആശുപത്രികളില്‍. ഇതിനായി ആരോഗ്യവകുപ്പ് പ്രത്യേക സോഫ്റ്റ് വെയര്‍ തയ്യാറാക്കി. പൊതുജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി ശേഖരിക്കും. ഇത് സോഫ്‌റ്റ്വെയറില്‍ ഉള്‍പ്പെടുത്തും. ഡോക്ടര്‍ക്ക് രോഗിയുടെ ഇലക്ട്രോണിക് മെഡിക്കല്‍ റെക്കോഡ് (ഇ.എം.ആര്‍) ലഭിക്കാന്‍ ഏതെങ്കിലും ഒരു തിരിച്ചറിയല്‍ നമ്പര്‍ നല്‍കിയാല്‍ മതി. ആധാര്‍, ബാങ്ക് അക്കൗണ്ട്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, മൊബൈല്‍ തുടങ്ങിയവ ഇതിനായി … Read more

തെരഞ്ഞെടുപ്പു വിജ്ഞാപനം പുറത്തിറക്കി

  തിരുവനന്തപുരം:സംസ്ഥാനത്ത് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഇന്നുമുതല്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. രാവിലെ പത്തുമണിക്ക് ഇതു സംബന്ധിച്ച വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. അടുത്ത ബുധനാഴ്ച വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. രാവിലെ 11 മണി മുതല്‍ വൈകുന്നേരം മൂന്നു മണി വരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം. നാമനിര്‍ദ്ദേശപത്രികയ്ക്കുള്ള ഫോം വരണാധികാരികളുടെ പക്കലും തദ്ദേശഭരണസ്ഥാപനങ്ങളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും ലഭ്യമാണ്. സ്ഥാനാര്‍ത്ഥിയോ നാമനിര്‍ദ്ദേശം ചെയ്യുന്നയാളോ നേരിട്ട് ഓഫിസില്‍ ഹാജരായി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കണം. വരണാധികാരിക്കോ പകരം നിയോഗിക്കപ്പെട്ട അസിസ്റ്റന്റ് വരണാധികാരിക്കോ … Read more