വിജേഷിന്റെ ഹൃദയം ഷംസുദ്ദീനില്‍ തുടിക്കും, മലബാറിലെ ആദ്യ ഹൃദയ കൈമാറ്റ ശസ്ത്രക്രിയ വിജയം

  ????????: ??????????? ??????? ??????????(30) ????? ??????? ??????? ??????????(54) ?????????????? ???????? ???? ???? ??????? ???????????. ?????????? ??????? ??????????? ?????????????? ??????????? ???????. ???????? ??????????? ?????????? ??????????? ??????????? ?????????? ?????????????????????. ????????? ???? ???????? ??????????? ?????????? ?????????? ????? ???????? ? ?? ?? ????????????? ???????? ?????????????????????. ????? ????????????? ????? ?????????????????????? ?????????? ??????? ????? ????????? ????????????? ??????????????. ?????????? ??????????? ???? … Read more

സ്പീക്കര്‍ ആവശ്യപ്പെട്ടിട്ടല്ല താന്‍ ചെരുപ്പിന്റെ വാറഴിച്ചതെന്ന് സ്പീക്കറുടെ സഹായി ബിജു

തിരുവനന്തപുരം: സ്പീക്കര്‍ ആവശ്യപ്പെട്ടിട്ടല്ല താന്‍ ചെരുപ്പിന്റെ വാറഴിച്ചതെന്ന് സ്പീക്കറുടെ സഹായി ബിജു. സ്പീക്കര്‍ക്ക് ചെരുപ്പഴിക്കാന്‍ കഴിയാത്തത് കണ്ടപ്പോള്‍ താന്‍ തന്നെ അഴിച്ചതാണ്. ചെരുപ്പിന്റെ കെട്ടഴിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്പീക്കര്‍ തന്നെ തടയാന്‍ ശ്രമിക്കുകയാണ് ചെയ്തത്. ഇത് ഇത്രയും വലിയ വിവാദമാകുമെന്ന് കരുതിയില്ലെന്നും പൊതുജനമധ്യത്തില്‍ ഇനി ഇതാവര്‍ത്തിക്കില്ലെന്നും ബിജു പറഞ്ഞു. കഴിഞ്ഞ ദിവസം നിയമസഭ വളപ്പില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പിനെത്തിയപ്പോഴായിരുന്നു സംഭവം. വിളവെടുപ്പിന് ശേഷം ഇത് മെതിക്കാനായി തയാറാക്കിയ പായയിലേക്ക് കയറുന്നതിന് തൊട്ടുമുന്‍പാണ് സ്പീക്കര്‍ ചെരുപ്പിന്റെ വാറഴിച്ചു മാറ്റാന്‍ ഡ്രൈവറുടെ … Read more

ഡ്രൈവറെ കൊണ്ട് ചെരുപ്പ് അഴിപ്പിച്ച സംഭവം: കണ്ണിനു ഗുരുതര രോഗം, ചെരുപ്പഴിച്ച ഡ്രൈവര്‍ അടുത്ത ബന്ധു, വിശദീകരണവുമായി സ്പീക്കര്‍ രംഗത്ത്

ഡ്രൈവറെ കൊണ്ട് ചെരുപ്പ് അഴിപ്പിച്ച സംഭവം: കണ്ണിനു ഗുരുതര രോഗം, ചെരുപ്പഴിച്ച് ഡ്രൈവര്‍ അടുത്ത ബന്ധു, വിശദീകരണവുമായി സ്പീക്കര്‍ രംഗത്ത് തിരുവനന്തപുരം: ഡ്രൈവറെക്കൊണ്ട് ചെരുപ്പഴിച്ച സംഭവത്തില്‍ വിശദീകരണവുമായി സ്പീക്കര്‍ എന്‍.ശക്തന്‍ രംഗത്ത്. തന്റെ കണ്ണിനു ഗുരുതര അസുഖമുണ്ടെന്നും കുനിയരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതുകൊണ്ടാണ് ചെരുപ്പഴിപ്പിക്കാന്‍ ഡ്രൈവറുടെ സഹായം തേടിയതെന്നും സ്പീക്കര്‍ വിശദീകരിച്ചു. ഡ്രൈവറായ ബിജു തന്റെ അടുത്ത ബന്ധുവാണ്. അസുഖം വന്നപ്പോള്‍ മുതല്‍ ബിജു തന്റെ സഹായിയും ഡ്രൈവറുമാണെന്നും വിവാദത്തോട് പ്രതികരിച്ച് സ്പീക്കര്‍ പറഞ്ഞു. കണ്ണിന്റെ ഞരമ്പുകള്‍ പൊട്ടി … Read more

കോതമംഗലത്തു സ്‌കൂള്‍ ബസ് മറിഞ്ഞ് 10 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

  കോതമംഗലം: സ്‌കൂള്‍ ബസ് മറിഞ്ഞ് 10 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. കോതമംഗലം എളമ്പ്ര എല്‍പി സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പെട്ടത്. രാവിലെ കുട്ടികളെ സ്‌കൂളിലേയ്ക്ക് കൊണ്ടുവരുന്ന വഴിയാണ് അപകടമുണ്ടായത്. പരിക്കേറ്റ കുട്ടികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. -എജെ-

തോട്ടം തൊഴിലാളികളുടെ കുറഞ്ഞ വേതനം മുന്നൂറ്റിയൊന്ന് രൂപയാക്കി

തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ കുറഞ്ഞ വേതനം മുന്നൂറ്റിയൊന്ന് രൂപയാക്കി. ഇന്നലെ ചേര്‍ന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗത്തിലാണ് തൊഴിലാളികള്‍ക്ക് 69 രൂപ കൂട്ടാന്‍ ധാരണയായത്. റബ്ബറിന് 317 എന്നത് 381 ആയും ഏലത്തിന് 267 എന്നത് 325 രൂപയായും മിനിമം കൂലി കൂടും. ഇതേ തുടര്‍ന്ന് ഐക്യ ട്രേഡ് യൂണിയന്റെ നേതൃത്തില്‍ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാരം പിന്‍വലിച്ചു. മിനിമം വേതനം കൂട്ടുമ്പോള്‍ എത്ര ഉത്പാദനം കൂട്ടണം എന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ പിഎല്‍സി പിന്നീട് വീണ്ടും ചേരും. മൂന്നാറിലെ … Read more

സ്പീക്കര്‍ എന്‍.ശക്തന്‍ ഡ്രൈവറെ കൊണ്ട് ചെരുപ്പ് അഴിപ്പിച്ച സംഭവം വിവാദമാകുന്നു

  തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ എന്‍.ശക്തന്‍ ഡ്രൈവറെ കൊണ്ട് തന്റെ ചെരുപ്പ് അഴിപ്പിച്ച സംഭവം വിവാദമാകുന്നു. സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കക്ഷികളും സാംസ്‌കാരിക പ്രവര്‍ത്തകരും രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തെത്തി. ബുധനാഴ്ച ഉച്ചയ്ക്ക് നിയമസഭാ വളപ്പിലെ നെല്‍കൃഷിയുടെ വിളവെടുപ്പ് വേളയിലായിരുന്നു സംഭവം. വിളവെടുപ്പിന്റെ ഉദ്ഘാടനം സ്പീക്കര്‍ എന്‍.ശക്തനും കൃഷിവകുപ്പ് മന്ത്രി കെ.പി.മോഹനനും ചേര്‍ന്നായിരുന്നു നിര്‍വഹിച്ചത്. നെല്‍കൊയ്ത ശേഷം കാലുകൊണ്ട് നെല്ല് ചവിട്ടിമെതിക്കുന്ന സമയത്താണ് സ്പീക്കര്‍ ചെരുപ്പ് ഡ്രൈവറെ കൊണ്ട് അഴിപ്പിച്ചത്. നിയമസഭ സെക്രട്ടറിയും നിയമസഭയിലെ ജീവനക്കാരും ഉള്‍പ്പെടെ … Read more

ഉറങ്ങാന്‍ കിടന്ന സാം പിന്നെ ഉണര്‍ന്നില്ല; സ്വപ്‌നങ്ങള്‍ ബാക്കിയാക്കി സാം യാത്രയായി, വിശ്വസിക്കാനാകെ മലയാളി സമൂഹം

മെല്‍ബണ്‍: എന്നും ചിരിച്ച് സന്തോഷത്തോടെ മാത്രമേ സാമിനെ എല്ലാവരും കണ്ടിട്ടുള്ളൂ. ഒരു രാത്രി ഇരുണ്ട് വെളുത്തപ്പോള്‍ ഇനിയൊരിക്കലും മടക്കമില്ലാത്ത യാത്രയിലാണ് സാം എന്ന് വിശ്വസിക്കാന്‍ എപ്പിങ്ങിലെയും മെല്‍ബണിലെയും മലയാളി സമൂഹത്തിന് കഴിയുന്നില്ല. രണ്ടു വര്‍ഷം മുന്‍പ് മെല്‍ബണിലേക്ക് കുടിയേറിയ സാം എബ്രഹാം ഒരു കുടുംബത്തിന്റെ മുഴുവന്‍ സ്വപ്‌നങ്ങളും ബാക്കിയാക്കിയാണ് യാത്രയായത്. മെല്‍ബണിലെ യുഎഇ എക്‌സ്‌ചേഞ്ചില്‍ ജീവനക്കാരനായിരുന്ന സാം ബുധനാഴ്ച രാവിലെയാണ് മരിച്ചത്. രാവിലെ ഉറക്കമുണര്‍ന്ന ഭാര്യ സോഫിയ സാമിനെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ് മരണം സംഭവിച്ച വിവരം അറിയുന്നത്. … Read more

സ്വാമി ശാശ്വതീകാനന്ദയുടെ മരണം,വെളിപ്പെടുത്തലുകള്‍ മുന്‍പ് അന്വേഷിച്ചതാണോയെന്ന് പരിശോധിക്കാന്‍ നിര്‍ദേശം

തിരുവന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകള്‍ മുന്‍പ് അന്വേഷിച്ചതാണോയെന്ന് പരിശോധിക്കാന്‍ നിര്‍ദേശം. ഇക്കാര്യത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ എറണാകുളം എസ് പിയെ െ്രെകംബ്രാഞ്ച് എഡിജിപി ചുമതലപ്പെടുത്തി. ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ മുന്‍ അന്വേഷണ സംഘങ്ങള്‍ പരിശോധിച്ചതാണോയെന്നാണ് അന്വേഷിക്കുന്നത്. പ്രത്യേകിച്ചും വെളളാപ്പളളി നടേശന്റെയും തുഷാര്‍ വെളളാപ്പളളിയുടെയും പങ്ക്, ഗുണ്ടാനേതാവ് പ്രിയന്റെ ഇടപെടല്‍, പെരിയാറിലെ കടവില്‍ കാണപ്പെട്ട രക്തത്തുളളികള്‍ എന്നിവ ഇക്കാര്യങ്ങള്‍ രണ്ടുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ക്രൈം ബ്രാഞ്ച് എഡിജിപി അനന്തകൃഷ്ണന്‍ എറണാകുളം … Read more

സ്വാമി ശാശ്വതീകാനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം : സ്വാമി ശാശ്വതീകാനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തലയില്‍ മുറിവുണ്ടായിരുന്നു. പുരികത്തിനു മുകളില്‍ രണ്ടര സെന്റിമീറ്റര്‍ വലുപ്പത്തിലായിരുന്നു മുറിവ്. ശ്വാസകോശവും ഹൃദയവും തലച്ചോറും വിശദമായി പരിശോധിച്ചെന്നും റിപ്പോര്‍ട്ട്. അസി.സര്‍ജന്‍ അനിലാകുമാരിയുടെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്. സ്വാമി ശാശ്വതീകാനന്ദയുടേത് മുങ്ങിമരണമാണെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെയും റിപ്പോര്‍ട്ട്. കുളിക്കുന്നതിനായി സ്വാമി പെരിയാര്‍ പുഴയില്‍ കെട്ടിയിരിക്കുന്ന നടയിലെത്തിയശേഷം ജുബ്ബാ, മുണ്ട്, മോതിരം എന്നിവ സഹായിയായ സാബുവിനെ ഏല്‍പ്പിച്ചു. ഉത്തരീയം എടുത്ത് പുഴയില്‍ ഇറങ്ങി. രണ്ടു തവണ മുങ്ങിയ ശേഷം തിരിച്ചുകയറി സാബുവിന്റെ … Read more

ജീവിതത്തില്‍ ഇതുവരെ ബീഫ് കഴിച്ചിട്ടില്ലെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: ജീവിതത്തില്‍ ഇതുവരെ ബീഫ് കഴിച്ചിട്ടില്ലെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. ബീഫ് കഴിക്കുന്ന കേരളത്തിലെ ബി ജെ പി നേതാവ്’ എന്നു പറഞ്ഞ് ഓണ്‍ലൈന്‍ ലോകത്ത് പ്രചരിക്കുന്ന തന്റെ ചിത്രത്തിലുള്ളത് ബീഫല്ല എന്നും ഉള്ളിക്കറിയാണ് എന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. തെരഞ്ഞെടുപ്പു പ്രചാരണ സമയത്തെന്നോ തട്ടുകടയില്‍ നിന്നും വാങ്ങിക്കഴിച്ച ഉള്ളിക്കറിയും പൊറോട്ടയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബീഫ് നിരോധനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെയാണ് സുരേന്ദ്രന്‍ ബീഫ് കഴിക്കുന്നു എന്നു പറഞ്ഞ് ഫോട്ടോ വ്വൈറലായത്. … Read more