ധനമന്ത്രി കെ. എം മാണി രാജിവയ്‌ക്കേണ്ടതില്ലെന്ന് കേരള കോണ്‍ഗ്രസ്(എം) യോഗത്തില്‍ തീരുമാനം

കോട്ടയം: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ. എം മാണി രാജിവയ്‌ക്കേണ്ടതില്ലെന്ന് കേരള കോണ്‍ഗ്രസ്(എം) യോഗത്തില്‍ തീരുമാനം. കേസിലെ വിധിയില്‍ അപാകതയില്ലെന്ന ഹൈക്കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് പാര്‍ട്ടി രഹസ്യയോഗം വിളിച്ചുചേര്‍ത്തത്.തുടര്‍ അന്വേഷണം നടത്തണമെന്ന വിജിലന്‍സിന്റെ തീരുമാനത്തില്‍ കെ.എം മാണി രാജിവയ്‌ക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി ചര്‍ച്ചയ്ക്ക് ശേഷം പി.ജെ. ജോസഫ് മാധ്യമങ്ങളോട് വ്യക്തമാക്കി. തെരഞ്ഞെടുപ്പിന്റെ പരിപാടികള്‍ പൂര്‍ണമായി അവസാനിച്ചശേഷം വിഷയത്തില്‍ തുറന്ന ചര്‍ച്ച നടത്താന്‍ പാര്‍ട്ടിക്കുള്ളില്‍ തീരുമാനമായതായും സൂചനകളുണ്ട്.

വിജിലന്‍സിനു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

  കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതി ഉത്തരവിനു അടിയന്തര സ്റ്റേ ആവശ്യപ്പെട്ട് വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം. വിജിലന്‍സ് ഡയറക്ടര്‍ അധികാരപരിധി ലംഘിച്ചുവെന്നും വിജിലന്‍സ് മാന്വലിന് എതിരായി പ്രവര്‍ത്തിച്ചുവെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ എസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഡയറക്ടര്‍ എന്തിന് ഇടപെട്ടുവെന്നായിരുന്നു ഇതു മാന്വലിനു വിരുദ്ധമല്ലേയെന്നുമായിരുന്നു കോടതിയുടെ ചോദ്യം ജസ്റ്റീസ് കമാല്‍ പാഷയാണ് വിജിലന്‍സിനും ഡയറക്ടര്‍ക്കുമെതിരേ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. ബാര്‍ … Read more

നന്തിക്കര അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി

  പുതുക്കാട്: ദേശീയപാതയില്‍ നന്തിക്കരയില്‍ പാടത്തെ വെള്ളക്കെട്ടിലേക്ക് കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ആലത്തൂര്‍ കാട്ടിശേരി പുതുശേരിക്കളം വീട്ടില്‍ ഇസ്മയില്‍(68) ഇസ്മയിലിന്റെ മകന്‍ ഇസ്ഹാഖ്(40), ഇസ്മയിലിന്റെ ഭാര്യ ഹൗവ്വാമ (63), ഇസ്ഹാഖിന്റെ ഭാര്യ ഹൗസത്ത്(32), ഇസ്ഹാഖ്-ഹൗസത്ത് ദമ്പതികളുടെ മകള്‍ ഇര്‍ഫാന (മൂന്നര), ഇസ്ഹാഖിന്റെ സഹോദരി ഭര്‍ത്താവ് നെന്‍മാറ കയ്‌റാടി മന്‍സൂര്‍ (45), കാര്‍ ഡ്രൈവര്‍ പാലക്കാട് ആലത്തൂര്‍ സ്വദേശി കൃഷ്ണാലയത്തില്‍ കൃഷ്ണപ്രസാദ്(34) എന്നിവരാണ് മരിച്ചത്. കൃഷ്ണപ്രസാദിന്റെ മൃതദേഹം കാറിന് പുറത്തുനിന്ന് അപകടം നടന്ന് അഞ്ചുമണിക്കൂറിന് … Read more

റീപോളിംഗിലും വോട്ടിംഗ് യന്ത്രം വീണ്ടും തകരാറിലായി

  തിരൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് ഇന്നു റീപോളിംഗ് നടക്കുന്ന മലപ്പുറത്തും തൃശൂരിലും വീണ്ടും വോട്ടിംഗ് യന്ത്രം തകരാറിലായി. മലപ്പുറത്തെ ചുങ്കത്തറ പഞ്ചായത്തിലെ കോട്ടേപാടത്തും, പരിയാപുരത്തുമാണ് വോട്ടിംഗ് യന്ത്രം തകരാറിലായത്. തൃശൂരില്‍ കയ്പ്പമംഗലത്തുമാണ് വോട്ടിംഗ് യന്ത്രം തകരാറിലായത്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. വോട്ടിങ് യന്ത്രത്തില്‍ തകരാര്‍ നേരിട്ടതിലും, ക്രമക്കേടുകള്‍ നടന്നുവെന്ന ആരോപണത്തെയും തുടര്‍ന്നും റീ മലപ്പുറത്തും, തൃശൂരുമായി മൊത്തം 114 ബൂത്തുകളിലാണ് റീപോളിങ് നടക്കുന്നത്. ഇന്നലെ വോട്ടെടുപ്പ് തടസപ്പെട്ട മലപ്പുറം ജില്ലയിലെ … Read more

തൃശൂരില്‍ ടാറ്റാ സുമോ വാന്‍ പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അഞ്ചു പേര്‍ മരിച്ചു

തൃശൂര്‍ : എറണാകുളംപാലക്കാട് ദേശീയ പാതയ്ക്ക് സമീപം നന്തിക്കരയില്‍ ടാറ്റാ സുമോ വാന്‍ പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അഞ്ചു പേര്‍ മരിച്ചു. പാലക്കാട് ആലത്തൂര്‍ സ്വദേശി ഇസ്മയിലും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് വിവരം. പുലര്‍ച്ചെ മൂന്നു മണിക്കാണ് അപകടം ഉണ്ടായതെന്നാണ് സമീപവാസികള്‍ പറയുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം വെള്ളക്കെട്ടിലേക്ക് മറിഞ്ഞാണ് അപകടം. ഒരു കുട്ടിയും രണ്ടു സ്ത്രീകളും രണ്ടു പുരുഷുന്‍മാരുമാണ് മരിച്ചത്. പത്തുവയസുള്ള കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം ഭാഗത്തു നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന വാന്‍ … Read more

മലപ്പുറത്ത് 105 ബുത്തുകളിലും തൃശൂരില്‍ ഒമ്പത് ബൂത്തുകളിലും നാളെ റീ പോളിങ്

  മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പിനിടെ തടസം നേരിട്ട മലപ്പുറത്തെ 105 ബൂത്തുകളിലും തൃശൂര്‍ ജില്ലിയിലെ ഒമ്പത് ബൂത്തുകളിലും നാളെ റീപോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നാളെ രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് തിരഞ്ഞെടുപ്പ് മലപ്പുറത്തേയും തൃശൂരേയും വോട്ടിംഗ് യന്ത്രങ്ങളില്‍ തകരാറ് സംഭവിച്ചത് അസ്വഭാവികമാണെന്നും അതിനെക്കുറിച്ച് ഉടന്‍ വിശദമായ അന്വേഷണം നടത്തുമെന്നും മുഖ്യതിരഞ്ഞെടെപ്പ് കമ്മീഷണര്‍ കെ.ശശീധരന്‍ നായര്‍ പറഞ്ഞു. ഇന്നു രാവിലെ പോളിങ് തുടങ്ങി അല്‍പ സമയത്തിന് ശേഷമാണ് എല്ലായിടത്തും … Read more

മലപ്പുറത്ത് 27 ബൂത്തുകളിലും തൃശൂര്‍ 6 ബൂത്തുകളിലും റീപോളിംഗ്

  മലപ്പുറം: മലപ്പുറത്ത് 15 പഞ്ചായത്തുകളിലെ 27 ബൂത്തുകളില്‍ റീപോളിംഗ് നടക്കും. വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായ സ്ഥലങ്ങളിലാണു റീപോളിംഗ്. കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. നേരത്തെ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കളക്ടറോട് അതൃപ്തി അറിയിച്ചിരുന്നു. വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായ വിവരം അറിയിക്കാതിരുന്നതിനാണ് അതൃപ്തി അറിയിച്ചത്. കളക്ടര്‍ വിവരം അറിയിക്കാതിരുന്നതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥരില്‍നിന്ന് കമ്മീഷന്‍ നേരിട്ട് വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. ജില്ലയില്‍ വിവിധ ബൂത്തുകളിലായി മുന്നൂറിലധികം വോട്ടിംഗ് യന്ത്രങ്ങളാണു തകരാറിലായത്. ഇത്രയധികം വോട്ടിംഗ് മെഷീനുകള്‍ തകരാറിലായത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നാണ് ആരോപിച്ച് … Read more

രണ്ടാം ഘട്ടത്തില്‍ കനത്ത പോളിംഗ്

  തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 74 ശതമാനം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ് അറിയുന്നത്. രണ്ടാംഘട്ടത്തില്‍ കോട്ടയത്താണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. കോട്ടയത്ത് 78 ശതമാനം പോളിംഗ് നടന്നു. കഴിഞ്ഞ തവണത്തേക്കാള്‍ ശക്തമായ പോളിംഗായിരുന്നു ഇത്തവണ. കഴിഞ്ഞ തവണ 76.25 ശതമാനം പേരാണ് വോട്ട് ചെയ്തത്. ഇത്തവണ നഗരകേന്ദ്രങ്ങളിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത്. പുതുതായി രൂപീകരിച്ച ഈരാറ്റുപേട്ട നഗരസഭയില്‍ വൈകുന്നേരം 4.30 വരെയുള്ള കണക്കുകള്‍ പ്രകാരം … Read more

മലപ്പുറത്ത് വോട്ടിങ് യന്ത്രത്തിലെ ക്രമക്കേട് …അട്ടിമറിയെന്ന് സംശയം

മലപ്പുറം : മലപ്പുറം ജില്ലകളിലെ വോട്ടിങ് യന്ത്രങ്ങളില്‍ സെല്ലോടേപ്പും പേപ്പറുകളും തിരുകിയും പശയൊഴിച്ചും ക്രമക്കേട് നടത്തിയത് ബാഹ്യ ഇടപെടല്‍ മൂലമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. യന്ത്രത്തകരാര്‍ ആസൂത്രിതമാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറോടും എസ്.പിയോടും റിപ്പോര്‍പ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ലീഗ് ശക്തികേന്ദ്രങ്ങളിലെ വോട്ടിങ് യന്ത്രങ്ങളിലാണ് തകരാര്‍ കണ്ടെത്തിയിരിക്കുന്നത്. യന്ത്രത്തകരാറിനെ തുടര്‍ന്ന് വോട്ടിങ് തടസ്സപ്പെട്ടതോടെ സ്ത്രീ വോട്ടര്‍മാര്‍ ഉള്‍പ്പെടെ തിരികെപ്പോകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഉദ്യോഗസ്ഥരുടെ പരിചയക്കുറവുമൂലമാണ് വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതെന്നു കലക്ടര്‍ ടി. ഭാസ്‌കരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ട ഉദാ്യേഗസ്ഥര്‍ … Read more

തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ ഏഴു ജില്ലകള്‍ വോട്ടെടുപ്പ് ആരംഭിച്ചു

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ ഏഴു ജില്ലകള്‍ വോട്ടെടുപ്പ് ആരംഭിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്നു വോട്ടെടുപ്പ്. രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. രണ്ടാംഘട്ടം നടക്കുന്ന മിക്ക ജില്ലകളിലും രാവിലെ കനത്ത മഴയാണ്. വോട്ടെണ്ണല്‍ ശനിയാഴ്ചയാണ്. എല്ലായിടത്തും വിജയ പ്രതീക്ഷയാണെന്നും മികച്ച ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുവെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. വോട്ടു ചെയ്തതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലീഗ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും പോളിങ് ശതമാനം കൂടുന്നത് … Read more