മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സരിതയും ഉള്‍പ്പെട്ട ദൃശ്യങ്ങളുടെ പെന്‍ഡ്രൈവ് ഉണ്ടെന്ന് പി.സി ജോര്‍ജ്

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സരിതയും ഉള്‍പ്പെട്ട ദൃശ്യങ്ങളുടെ പെന്‍ഡ്രൈവ് ഉണ്ടെന്ന് പി.സി ജോര്‍ജ്. ബിസിനസ് കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് സരിതയും മുഖ്യമന്ത്രിയും മാത്രം ക്ലിഫ് ഹൗസില്‍ ചെലവഴിച്ചെന്നും അതിന് ശേഷമുള്ള കാര്യങ്ങള്‍ പെന്‍ഡ്രൈവില്‍ ഉണ്ടെന്നും പി.സി ജോര്‍ജ് പറഞ്ഞു. ദൃശ്യങ്ങള്‍ കണ്ട് ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ചിരിച്ചെന്നും പി.സി ജോര്‍ജ് പറഞ്ഞു. പെന്‍ഡ്രൈവ് പോലീസ് ഓഫീസര്‍മാര്‍ തട്ടിയെടുത്തു. ദൃശ്യങ്ങള്‍ കണ്ട ഐ.പി.എസ് ഉദ്യോഗസ്ഥന്‍ തന്നോട് നേരിട്ട് ഇക്കാര്യങ്ങള്‍ പറഞ്ഞതായും പി.സി ജോര്‍ജ് പറഞ്ഞു. അതേസമയം പി.സി … Read more

മൈക്രോഫിനാന്‍സ് വിവാദം അവസാനിപ്പിക്കാന്‍ എസ്എന്‍ഡിപി ശ്രമം തുടങ്ങി

പത്തനംതിട്ട: മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട് അടൂര്‍ ശാഖ ഉള്‍പ്പെട്ട വിവാദം അവസാനിപ്പിക്കാന്‍ എസ്എന്‍ഡിപി യൂണിയന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. 2.21 കോടി രൂപ ബാങ്കില്‍ അടയ്ക്കാമെന്ന് ഇവര്‍ ബാങ്കിനെ രേഖാമൂലം അറിയിച്ചു. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങാനിരിക്കെയാണ് പണം തിരിച്ചടയ്ക്കാന്‍ സമ്മതിച്ചിട്ടുള്ളത്. മൈക്രോ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളുണ്ടായ അടൂര്‍ യൂണിയനിലെ ശാഖകള്‍ വെള്ളാപ്പള്ളിക്കെരിതെ പ്രതിഷേധത്തിലായിരുന്നു. വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വ മുന്നേറ്റ യാത്രയ്‌ക്കെതിരേ ഇവര്‍ രംഗത്ത വരികയും ചെയ്തിരുന്നു. തട്ടിപ്പിന് ഇരയായ സ്ത്രീകള്‍ എസ്എന്‍ഡിപി യോഗ … Read more

താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സോളാര്‍ കേസ് മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍

തിരുവനന്തപുരം : താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സോളാര്‍ കേസ് മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍. തെളിവ് വച്ചിരുന്ന സ്ഥലത്താണ് താന്‍ പോയത്. സി.ഡി ആരോ മാറ്റിയതാകാം. ആരാണ് ഇതിന് പിന്നില്ലെന്ന് ഊഹിക്കാവുന്നതാണ്. അധികാരത്തിലിരിക്കുന്നവരുമാകാാം. അവര്‍ക്ക് ആശങ്കയുണ്ടെന്നും ബിജു പറഞ്ഞു. ബിജു രാധാകൃഷ്ണനെ കൊച്ചിയില്‍ സോളര്‍ കമ്മിഷന്‍ ഓഫിസിലെത്തിച്ചു സോളര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ തെളിവാകുമെന്ന് പ്രഖ്യാപിച്ച് ബിജു രാധാകൃഷണന്‍ ഇന്നലെ കൈമാറിയ രേഖകളില്‍ സിഡി ഇല്ലായിരുന്നു. സോളര്‍ കമ്മിഷന്‍ നിയോഗിച്ച പ്രത്യേക സംഘം, ബിജു ചൂണ്ടിക്കാണിച്ച കോയമ്പത്തൂരിലെ വീട്ടില്‍ എത്തിയപ്പോഴാണ് സിഡി … Read more

സിഡി ആരോ മാറ്റിയെന്നു ബിജു; ഒരു ദിവസത്തെ നാടകങ്ങള്‍ക്ക് പരിസമാപ്തി

കോയമ്പത്തൂര്‍ : കേരളാ മുഖ്യമന്ത്രിക്കും മറ്റു യുഡിഎഫ് മന്ത്രിമാര്‍ക്കെതിരെ ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച ലൈഗിംകാരോപണം തെളിയിക്കുന്ന രേഖകള്‍ കണ്ടെത്താനുള്ള കോയമ്പത്തൂര്‍ യാത്ര ലക്ഷ്യം കാണാതെ പോയി. ഇന്നലെ രാവിലെ മുതല്‍ അരങ്ങേറിയ നാടകങ്ങള്‍ക്ക് രാത്രി 10 മണിയോടെ അവസാനമായി. ലൈംഗീകാരോപണം തെളിയിക്കുന്ന സിഡിയും പെന്‍ഡ്രൈവും അന്വേഷിച്ച് കോയമ്പത്തൂര്‍ ശെല്‍വപുരത്ത് എത്തിയ സോളാര്‍ സംഘത്തിനു മുന്നില്‍ ബിജുവിന്റെ സുഹൃത്ത് ചന്ദ്രന്‍ തന്റെ കൈവശമുള്ള തെളിവുകള്‍ കൈമാറി. എന്നാല്‍ അതില്‍ സിഡിയും പെന്‍ഡ്രൈവും കണ്ടെത്താനായില്ലെന്നും അവ രണ്ടും ആരോ മാറ്റിയിരിക്കുകയാണെന്നും … Read more

കേരളം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിയെ കാണാന്‍ സംസ്ഥാന മന്ത്രിമാര്‍ വിമാനത്തിന്റെ ടെക്‌നിക്കല്‍ ഏരിയയില്‍ ചെല്ലണം, വിമര്‍ശനവുമായി പിണറായി

തിരുവനന്തപുരം: സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ചക്ക് സമയം ചോദിച്ച മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള മന്ത്രിമാരോട് വിമാനത്താവളത്തിന്റെ ടെക്‌നിക്കല്‍ ഏരിയയില്‍ ചെല്ലണം എന്ന പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചിച്ചതിനതിരെ രൂക്ഷ വിമര്‍ശനവുമായി പിണറായി വിജയന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മോദിക്കൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും തന്റെ പോസ്റ്റില്‍ പിണറായി കുറ്റപ്പെടുത്തുന്നുണ്ട്. പിണറായിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം പ്രധാനമന്ത്രിയായ ശേഷം ആദ്യമായി കേരളം സന്ദര്‍ശിക്കുന്ന നരേന്ദ്രമോഡിയെ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിമാര്‍ കാണണമെങ്കില്‍ വിമാനത്താവളത്തിന്റെ ടെക്‌നിക്കല്‍ ഏരിയയില്‍ ചെല്ലണം എന്നത് അപമാനകരമാണ്. 14, 15 തീയതികളില്‍ കേരളം … Read more

ബിജുവിന്റെ പക്കല്‍ സിഡിയില്ലെന്നു സരിത

തിരുവനന്തപുരം: ബിജു രാധാകൃഷ്ണന്റെ പക്കല്‍ സിഡിയില്ലെന്നും സിഡി കൈവശമുണ്ടെന്ന അവകാശവാദം തന്നെ അതിശയിപ്പിച്ചെന്നും സരിതാ നായരുടെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളും സോളാര്‍ വിവാദനായിക സരിത നായരും ഉള്‍പ്പെടുന്ന സിഡി പിടിച്ചെടുക്കാന്‍ ബിജു രാധാകൃഷ്ണനുമായി സോളാര്‍ കമ്മീഷന്‍ സംഘം യാത്ര നടത്തുന്നതിനിടെയാണ് സരിതയുടെ പ്രതികരണം. തന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നുണപരിശോധന പരിഗണിക്കാം. സിഡിയുണ്ടെങ്കില്‍ ഹാജരാക്കേണ്ട ബാധ്യത ബിജുവിനുണ്ടെന്നും സരിത പ്രതികരിച്ചു. ബിജു രാധാകൃഷ്ണനുമായി സോളാര്‍ കമ്മീഷന്‍ സംഘം കോയമ്പത്തൂര്‍ ഭാഗത്തേക്കാണ് പുറപ്പെട്ടത്. ബിജുവിനൊപ്പം മൂന്ന് പോലീസ് ഉദ്യോഗസ്ഥരും … Read more

സിഡി കൈവശമുണ്ടെന്ന നിലപാടില്‍ ഉറച്ച് ബിജു രാധാകൃഷ്ണന്‍

കൊച്ചി: തന്നെ ഭ്രാന്തനാക്കി കാണിക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നതായി സോളാര്‍പ്രതി ബിജു രാധാകൃഷ്ണന്‍. സോളാര്‍കമ്മീഷന് മുമ്പാകെ തെളിവ് നല്‍കാന്‍ എത്തിയ അദ്ദേഹം പക്ഷേ മുഖ്യമന്ത്രിയ്‌ക്കെതിരേ ആരോപിക്കുന്ന ലൈംഗികാപവാദ വീഡിയോ ഉള്‍പ്പെടുന്ന സിഡി തന്റെ കൈവശമുണ്ടെന്ന നിലപാടില്‍ ഉറച്ചു നിന്നു. അതേസമയം എന്ന് സിഡി പുറത്തുവിടുമെന്ന് അദ്ദേഹം പ്രതികരിച്ചില്ല. ഇന്ന് രാവിലെ 11 മണിയോടെയാണ് സോളാര്‍ കമ്മീഷന് മുമ്പാകെ ബിജു മൊഴി നല്‍കുക. ഇതിനായി കനത്ത പോലീസ് വലയത്തില്‍ ബിജുവിനെ എത്തിച്ചപ്പോള്‍ ആയിരുന്നു അദ്ദേഹം ഈ രീതിയില്‍ പ്രതികരിച്ചത്. തെളിവുകള്‍ … Read more

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പുതിയ ഡാം നിര്‍മ്മിക്കുകയാണ് ഏക പരിഹാരം; മുഖ്യമന്ത്രി

തിരുവനന്തപുരം : മുല്ലപ്പെരിയാറില്‍ നിലനില്ക്കുന്ന പ്രശ്‌നങ്ങള്‍ക്കും ആശങ്കകള്‍ക്കുമുള്ള ഏക പരിഹാരം പുതിയ ഡാം നിര്‍മ്മിക്കുക എന്നതുമാത്രമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തമിഴ്‌നാടുമായുള്ള ബന്ധത്തിനു യാതൊരു ഉലച്ചിലും സംഭവിക്കാത്ത തരത്തില്‍ പ്രശ്‌നം പരിഹരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തമിഴ്‌നാടിനു വെള്ളവും കേരളത്തിനു സുരക്ഷയും നല്കാന്‍ ഇരുകൂട്ടരും ബാധ്യസ്ഥരാണ്. ഈ നിലപാട് പ്രാവര്‍ത്തികമാക്കാന്‍ തമിഴ്‌നാടും സഹകരിക്കണം. ലോകത്തെവിടെ പോയാലും വെള്ളത്തിന്റെ പേരിലും വെള്ളത്തിന്റെ അളവിന്റെ പേരിലുമാണ് പ്രശ്‌നങ്ങളെല്ലാം നടക്കുന്നത്. എന്നാല്‍ ഇവിടെ അത്തരത്തിലൊരു സാഹചര്യമില്ലെന്നും പഴക്കമേറിയ അണക്കെട്ടിന്റെ സുരക്ഷയില്‍ … Read more

ബിജുവിന്‍റെ കയ്യില്‍ മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ തെളിവില്ലെന്ന് റിപ്പോര്‍ട്ടുകള്‍

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരായി ഉന്നയിച്ച ലൈംഗിക ആരോപണങ്ങളില്‍ തെളിവു നല്‍കുന്നതിനായി സോളാര്‍തട്ടിപ്പു കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ നാളെ സോളാര്‍കമ്മീഷനില്‍ ഹാജരാവും. തെളിവുകളുമായി എത്തുമെന്ന് ആവര്‍ത്തിക്കുമ്പോഴും മുഖ്യമന്ത്രിയുമൊത്തുള്ള ദൃശ്യങ്ങള്‍ ഇയാളുടെ കൈവശമില്ലെന്നാണ് ബിജുവുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മുഖ്യമന്ത്രിയടക്കം ഉന്നതവ്യക്തികള്‍സരിത എസ്.നായരുമായി കിടക്ക പങ്കിടുന്ന ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ബിജു രാധാകൃഷ്ണന്‍ സോളാര്‍കമ്മീഷനില്‍ നടത്തിയത്. തുടര്‍ന്നാണ് പത്തിന് രേഖകള്‍ ഹാജരാക്കാന്‍കമ്മീഷന്‍ആവശ്യപ്പെട്ടത്. എന്നാല്‍മുഖ്യമന്ത്രിയും സരിതയും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിനുള്ള രേഖകള്‍ ബിജുവിന്റെ കൈവശമില്ലെന്നാണ് … Read more

ബാര്‌കോഴക്കേസില്‍ മന്ത്രി കെ ബാബുവിനും ബിജു രമേശിനുമെതിരെ അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‌സ് കോടതിയുടെ ഉത്തരവ്

തൃശൂര്‍: ബാര്‌കോഴക്കേസില്‍ മന്ത്രി കെ ബാബുവിനും ബിജു രമേശിനുമെതിരെ അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‌സ് കോടതിയുടെ ഉത്തരവ്. ജനുവരി 23നകം ക്വിക് വെരിഫിക്കേഷന്‍ നടത്തി റിപ്പോര്ട്ട് സമര്പ്പിക്കാന്‍ വിജിലന്‌സ് ഡയറക്ടര്ക്ക് കോടതി നിര്‌ദേശം നല്കി. കേസില് മറ്റൊരു അന്വേഷണത്തിന്‌റെ ആവശ്യമില്ലെന്ന സര്ക്കാര് വാദം കോടതി തളളി. കെ ബാബുവിനെയും ബിജു രമേശിനെയും ഒന്നും രണ്ടും പ്രതികളാക്കി കേസെടുക്കണമെന്ന പരാതിയിലാണ് തൃശൂര്‍ വിജിലന്‌സ് കോടതിയുടെ ഉത്തരവ്. കെ ബാബുവിന് 50 ലക്ഷം കൈമാറിയെന്ന് ബിജു രമേശ് ചാനലുകളില്‍ പറയുന്നതിന്റെ … Read more