ഏറ്റുമാനൂരില്‍ അന്യസംസ്ഥാന തൊഴിലാളി വീട്ടമ്മയെ വെട്ടിക്കൊന്നു, ആക്രമണത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു

  ഏറ്റുമാനൂര്‍: കോട്ടയം ഏറ്റുമാനൂരിന് സമീപം കട്ടച്ചിറയില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ വെട്ടേറ്റ് വീട്ടമ്മ മരിച്ചു. കട്ടച്ചിറ പിണ്ടിപ്പുഴ സ്വദേശിനി ത്രേസ്യാമ്മയാണ് മരിച്ചത്. വീടുകയറി നടത്തിയ അക്രമത്തില്‍ സ്ത്രീകള്‍ ഉള്‍പ്പടെ ആറ് പേര്‍ക്ക് വെട്ടേറ്റു. കട്ടച്ചിറ മൂത്തേടത്ത് ത്രേസ്യമ്മയുടെ ഭര്‍ത്താവ് പാപ്പനും വെട്ടേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അക്രമി ഒരു പ്രകോപനവുമില്ലാതെ ആക്രമണം നടത്തുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. അക്രമിയെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചു. ഇയാളും മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലാണ്.

മുഖ്യമന്ത്രിയോട് അനാദരവ് കാട്ടിയാല്‍ ഇനിയും ചോദ്യം ചെയ്യുമെന്ന് പിണറായി

  കൊല്ലം: മുഖ്യമന്ത്രി എന്ന പദവിയെ വെള്ളാപ്പള്ളി നടേശന്‍ അപമാനിച്ചതിനാലാണ് ആര്‍.ശങ്കര്‍ പ്രതിമ അനാച്ഛാദന വിവാദത്തില്‍ മുഖ്യമന്ത്രിക്കൊപ്പം സിപിഐഎം നിലകൊണ്ടതെന്നും, അല്ലാതെ ഉമ്മന്‍ചാണ്ടി എന്ന വ്യക്തിയോടുളള താത്പര്യം കൊണ്ടല്ലെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ മെംബര്‍ പിണറായി വിജയന്‍. മുഖ്യമന്ത്രിയെ ഒഴിവാക്കിയ നടപടി അപമാനകരമാണെന്നും പിണറായി വിജയന്‍ കൊല്ലത്ത് ചിങ്ങേലിയില്‍ പാര്‍ട്ടി ഓഫിസ് ഉദ്ഘാടനത്തിനിടെ പറഞ്ഞു. ഉമ്മന്‍ചാണ്ടിക്ക് പിന്നില്‍ പ്രതിപക്ഷം ഉള്‍പ്പെടെ എല്ലാവരും ഒറ്റക്കെട്ടായല്ലോ എന്നാണ് വെള്ളാപ്പള്ളി ചോദിക്കുന്നതെന്നും, സിപിഐഎം മാനിക്കുന്നത് മുഖ്യമന്ത്രി പദവിയെയാണെന്നും, ഇനിയും ആ പദവിയോട് … Read more

മോദി താമസിക്കുന്ന ഹോട്ടലില്‍ കയറാന്‍ അനുവദിച്ചില്ല; മന്ത്രി കെ.പി മോഹനന്‍ ഇറങ്ങിപ്പോയി

  കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി താമസിക്കുന്ന കൊച്ചിയിലെ താജ് ഹോട്ടലില്‍ തടഞ്ഞുവെച്ചതിനേത്തുടര്‍ന്ന് മന്ത്രി കെ.പി മോഹനന്‍ ഇറങ്ങിപ്പോയി. പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരാണ് മന്ത്രിയെ തടഞ്ഞത്. മന്ത്രിയാണെന്നറിഞ്ഞിട്ടും ഹോട്ടലിന് അകത്ത് കടക്കാന്‍ സമ്മതിച്ചില്ല. 15 മിനിട്ടോളം പുറത്ത് കാത്തുനിന്ന ശേഷമാണ് മന്ത്രി പ്രതിഷേധിച്ച് തിരിച്ചുപോയത്. പ്രധാനമന്ത്രിയുടെ മിനിസ്റ്റര്‍ ഇന്‍ വെയിറ്റിങ് ആണ് മന്ത്രി മോഹനന്‍. പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാ സേനയാണ് മന്ത്രിയെ തടഞ്ഞത്. മന്ത്രിയാണെന്ന് അറിയാതെ സംഭവിച്ചതാണെന്നും സംഭവത്തില്‍ മാപ്പു ചോദിക്കുന്നുവെന്നും എസ്.പി.ജി തലവന്‍ പിയൂഷ് താണ്ഡേ പറഞ്ഞു.

മോഡിയുടെ പ്രസംഗം കെ സുരേന്ദ്രന്‍ തെറ്റായി പരിഭാഷപ്പെടുത്തി

തൃശൂര്‍: കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശൂരിലെ പൊതുപരിപാടിയില്‍ പരിഭാഷകസ്ഥാനത്തുനിന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ മാറ്റി. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ തുടക്കത്തില്‍, കേരളത്തിലേക്ക് വരാന്‍ വൈകിയതിന് മാപ്പ് ചോദിക്കുന്നുവെന്ന് മോദി ഹിന്ദിയില്‍ പറഞ്ഞത് പരിഭാഷപ്പെടുത്താന്‍ സുരേന്ദ്രന്‍ വിട്ടുപോയി. പകരം കേരളത്തിലെത്തിയതില്‍ വലിയ സന്തോഷം എന്നു പരിഭാഷപ്പെടുത്തി. ശബരിമല സന്ദര്‍ശനമായിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്ന കേരള സന്ദര്‍ശന പരിപാടിയെന്നും അത് നടന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ സുരേന്ദ്രന്റെ ഈ പരിഭാഷ ഭാഗം ഇതൊന്നും പറയാതെയായിരുന്നു. കേരളത്തില്‍ വലിയ മാറ്റം … Read more

കേരളത്തില്‍ രാഷ്ട്രീയ തൊട്ടുകൂടായ്മ, മൂന്നാം ശക്തി ഉദയം ചെയ്തുവെന്ന് മോദി

  തൃശൂര്‍: തൊട്ടുകൂടായ്മയ്‌ക്കെതിരേ നവോത്ഥാന നായകര്‍ പ്രവര്‍ത്തിച്ച കേരളത്തില്‍ രാഷ്ട്രീയ തൊട്ടുകൂടായ്മയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍ക്ക് ഏറ്റവുമധികം വെല്ലുവിളി നേരിടേണ്ടിവന്നത്. അധികാരം അകലെയായിട്ടും ബിജെപിക്കായി പ്രവര്‍ത്തിക്കാന്‍ കാണിച്ച നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ ശിരസ് നമിക്കുന്നുവെന്നും തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് ബി.ജെ.പി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കവെ മോദി പറഞ്ഞു. പ്രധാനമന്ത്രിയായ ശേഷം കേരളത്തില്‍ എത്താന്‍ ഇത്രയും വൈകിയതില്‍ ക്ഷമ ചോദിച്ചുകൊണ്ടാണ് മോദി പ്രസംഗം തുടങ്ങിയത്. ശബരിമല സന്ദര്‍ശനത്തോടെ കേരളത്തില്‍ തുടങ്ങണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ തീര്‍ഥാടകരുടെ സന്ദര്‍ശനത്തിന് തടസ്സമുണ്ടാകാതെ ദര്‍ശനം … Read more

സരിത ആലുവയിലേക്ക് താമസം മാറ്റി…താമസിക്കാനുള്ള ഫ്ലാറ്റ് ലഭിച്ചത് കോണ്‍ഗ്രസ് നേതാവിന്‍റെ ഇടപെടല്‍ മൂലമെന്ന് റിപ്പോര്‍ട്ടുകള്‍

ആലുവ: സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ താമസം ആലുവയിലേക്ക് മാറ്റി. കേസുകള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകര്‍ മുഖേനയാണ് സരിത ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തത്. ഒരു കോണ്‍ഗ്രസ് നേതാവ് ഇടപെട്ടാണ് പാര്‍ട്ടി അനുഭാവിയായ ഒരാളുടെ ഫ്‌ളാറ്റ് സരിതയ്ക്ക് ഇടപാട് ചെയ്ത് നല്‍കിയതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ആലുവ ചെമ്പകശേരി കടവിന് സമീപത്തെ ഒരു ഫ്‌ളാറ്റിലെ ആറാം നിലയിലാണ് സരിതയുടെ ഇപ്പോഴത്തെ താമസം. നിരവധി ഉന്നതര്‍ കുടുംബസമേതം താമസിക്കുന്ന ഫ്‌ളാറ്റില്‍ വിവാദ നായിക താമസത്തിനെത്തിയത് മറ്റ് താമസക്കാര്‍ പ്രതിഷേധമുയര്‍ത്തുന്നുണ്ട്. മുന്‍ … Read more

ക്ഷണിച്ച ശേഷം പങ്കെടുപ്പിക്കേണ്ടെന്ന് തീരുമാനിച്ചത് വേദനാജനകമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആര്‍ ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പരസ്യ പ്രതികരണവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. ക്ഷണിച്ച ശേഷം പങ്കെടുപ്പിക്കേണ്ടെന്ന് തീരുമാനിച്ചത് വേദനാജനകമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് സംസ്ഥാനത്തോടുള്ള അവഹേളനമാണ്. പ്രോട്ടോക്കോളും സാമാന്യ മര്യാദയും അനുസരിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കേണ്ടതാണ്. ബിജെപിയുടെ പരിപാടി ആണെങ്കില്‍ ആര്‍ക്കും ദുഖം ഉണ്ടാകില്ല. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ തന്നെ ഒഴിവാക്കിയതില്‍ ദുഖമുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധവുമായി ലോക്‌സഭയില്‍ കോണ്‍ഗ്രസ് എംപിമാര്‍ … Read more

മുല്ലപ്പെരിയാര്‍: കരാര്‍ ലംഘിച്ച് രാത്രിയില്‍ സ്പില്‍വെയിലെ നാലുഷട്ടറുകള്‍ തുറന്നു

കുമളി: ജലനിരപ്പ് 142 അടിയിലേക്ക് അടുത്തതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേയിലെ നാലു ഷട്ടറുകള്‍ ഉയര്‍ത്തി. അരയടി വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നത്. ഇതനുസരിച്ച് സെക്കന്‍ഡില്‍ 800 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകും. ഇതിനിടെ, രാത്രികാലങ്ങളില്‍ ഷട്ടറുകള്‍ തുറക്കില്ലെന്ന ഉറപ്പ് തമിഴ്‌നാട് ലംഘിച്ചതായും ആരോപണമുണ്ട്. ജലനിരപ്പ് 141.8 അടിയായി ഉയര്‍ന്നാല്‍ ഏതുനിമിഷവും അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുമെന്ന് തേനി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിരുന്നു. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടായിരുന്നു. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് രണ്്ടു … Read more

മുല്ലപ്പെരിയാര്‍ ജലനിരപ്പുയരുന്നു; ഏതു നിമിഷവും ഷട്ടറുകള്‍ തുറക്കും

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.7 അടിയായി ഉയര്‍ന്നു. ജലനിരപ്പ് 141.8 അടിയായാല്‍ ഏതുനിമിഷവും അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുമെന്ന് തേനി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. മൂന്ന് ഷട്ടറുകള്‍ തുറന്ന് ഇടുക്കി ഡാമിലേക്ക് വെള്ളമൊഴുക്കാനാണ് സാധ്യത. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് രണ്ടു ദിവസമായി കനത്ത മഴയാണ് പെയ്യുന്നത്. ഇതാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്. വൈഗ ഉള്‍പ്പെടെയുളള ഡാമുകളില്‍ 90 ശതമാനവും ജലം സംഭരിച്ചു കഴിഞ്ഞതിനാല്‍ തമിഴ്‌നാട്ടിലേക്കു … Read more

ആര്‍. ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ മുഖ്യമന്ത്രിക്ക് പകരം വെള്ളാപ്പള്ളി അധ്യക്ഷന്‍

  കൊല്ലം: ആര്‍.ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ മുഖ്യമന്ത്രക്ക് പകരം എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷനാകും. മുഖ്യമന്ത്രിയുടെ പേരുള്ള ശിലാഫലകം അര്‍ധരാത്രിയില്‍ രഹസ്യമായി എടുത്തുമാറ്റി. ആര്‍.ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി വിട്ടു നില്‍ക്കണമെന്നും മുഖ്യമന്ത്രി പങ്കെടുക്കുന്നതില്‍ ചില കേന്ദ്രങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചതായുള്ള വാര്‍ത്ത വിവാദമായതിനു പിന്നാലെയാണ് ശിലാഫലകം മാറ്റിയത്.