എന്‍എസ്എസിനെ കാവി പുതപ്പിക്കാന്‍ ബിജെപി നേതൃത്വം ശ്രമിക്കേണ്ടെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

കോട്ടയം: എന്‍എസ്എസിനെ കാവി പുതപ്പിക്കാന്‍ ബിജെപി നേതൃത്വം ശ്രമിക്കേണ്ടെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എന്‍എസ്എസിനെ വിരട്ടി കാര്യം കാണാമെന്ന് ബിജെപി കരുതേണ്ട. സൗമ്യമായി സമീപിച്ചാല്‍ അതിന്റെ ഫലം കിട്ടുമെന്ന കാര്യം ബിജെപി നേതൃത്വം ഓര്‍ക്കണമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ചങ്ങനാശേരി പെരുന്നയില്‍ അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുകുമാരന്‍ നായര്‍. അതേസമയം എന്‍എസ്എസ് മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ പലതും ഈ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. നെഞ്ച് വിരിച്ചുകാട്ടി എന്‍എസ്എസിനെ … Read more

എല്‍.ഡി.എഫ് സംസ്ഥാനത്ത് അധികാരത്തില്‍ വന്നാലും വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് അദാനിയെ മാറ്റില്ലെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: അടുത്ത തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സംസ്ഥാനത്ത് അധികാരത്തില്‍ വന്നാലും വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് അദാനിയെ മാറ്റില്ലെന്ന് സി.പി.എം പൊളിറ്റ് ബ്യുറോ അംഗം പിണറായി വിജയന്‍. പദ്ധതി വന്‍കിട കുത്തകകള്‍ക്ക് തീറെഴുതി കൊടുക്കുന്നതിനെയാണ് എല്‍.ഡി.എഫ് എതിര്‍ത്തത്. കരാര്‍ ഒപ്പിട്ടുകഴിഞ്ഞ സാഹചര്യത്തില്‍ പദ്ധതിയില്‍ നിന്ന് ഇനി അദാനിയെ നീക്കുന്നത് വലിയ നിയമ പോരാട്ടത്തിന് വഴിവയ്ക്കും. സ്വാഭാവികമായും കോടതി ഈ കരാര്‍ ശരിവയ്ക്കുമെന്നും പിണറായി പറഞ്ഞു. വിഴിഞ്ഞം സമരത്തില്‍ നിന്ന് സി.പി.എം പിന്നോക്കം പോകുന്നതിന്റെ വ്യക്തമായ സൂചനയാണ് പിണറായി നല്‍കിയത്. എല്‍.ഡി.എഫ് … Read more

രഞ്ജിത്തിനെ കുടുക്കിയതെന്ന് ബന്ധുക്കള്‍

മലപ്പുറം: ഐ എസ് ഐ ബന്ധം ആരേപിച്ച് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത വ്യോമസേന ഉദ്യോഗസ്ഥന്‍ രഞ്ജിത്തിനെ ബോധപൂര്‍വ്വം ആരോ കുടുക്കിയതാണെന്ന് ബന്ധുക്കള്‍. രഞ്ജിത്തിന് ഭീകര സ്വഭാവമുള്ള സംഘടനകളുമായി ബന്ധമില്ലെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. കഴിഞ്ഞ ഒരു മാസമായി രഞ്ജിത്ത് വീട്ടിലേക്ക് വിളിച്ചിട്ടില്ലെന്നും കുടുംബം പറയുന്നു. ഗൂഢലക്ഷ്യത്തോടെയാണോ രഞ്ജിത്തിനെ അറസ്റ്റ് ചെയ്തതെന്ന് പരിശോധിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെടുന്നു. പ്രായക്കുറവും പക്വതയില്ലായ്മയും അബദ്ധത്തില്‍പ്പെടാന്‍ കാരണമായോ എന്ന സംശയവും ബന്ധുക്കള്‍ സൂചിപ്പിക്കുന്നുണ്ട്.

കേരള സന്ദര്ശനത്തിനെത്തിയ ആര്എസ്എസ് സര്‌സംഘ് ചാലക് മോഹന്‍  ഭാഗവത് പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി

കൊച്ചി: കേരള സന്ദര്ശനത്തിനെത്തിയ ആര്എസ്എസ് സര്‌സംഘ് ചാലക് മോഹന്‍ ഭാഗവത് പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആര്എസ്എസ് മേധാവി അറിയിച്ചതായി ചര്ച്ചയില്‍ പങ്കെടുത്തവര് പറഞ്ഞു. ദൃശ്യമാധ്യമ ചര്ച്ചയില്‍ പങ്കെടുക്കുന്നവരെന്ന നിലയിലാണ് അഭിഭാഷകനായ ശിവന്‍ മഠത്തിന്‍, ടി.ജി. മോഹന്ദാസ്, വിവരാവകാശ പ്രവര്ത്തകനായ ഡി.ബി. ബിനു എന്നിവരുമായി ആര്എസ്എസ് മേധാവി മോഹന്‍ ഭാഗവത് കൂടിക്കാഴ്ച നടത്തിയത്. പിന്നീട് ജസ്റ്റിസ് ബാലസുബ്രഹ്മണ്യവും കൂടിക്കാഴ്ചയില് പങ്കാളികളായി. മാധ്യമങ്ങള്ക്ക് കൂടിക്കാഴ്ച നടക്കുന്ന വീട്ടിലേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ന്യൂന പക്ഷങ്ങള്‍ ആശങ്കപ്പെടേണ്ട … Read more

പള്ളിവികാരി പ്രതിയായ ബാലികാ പീഡനക്കേസില്‍ വനിതാ ഡോക്ടറെയും പ്രതി ചേര്‍ത്തു

കൊച്ചി: ബാലികാ പീഡനക്കേസില്‍ വനിതാ ഡോക്ടറെയും പ്രതി ചേര്‍ത്തു. പുത്തന്‍ വേലിക്കര ഗവ. ആശുപത്രിയിലെ ഡോക്ടര്‍ അജിതയെയാണ് പ്രതി ചേര്‍ത്തത്. കൊച്ചിയിലെ പള്ളി വികാരി പ്രതിയായ കേസിലാണ് ഡോക്ടറെയും ഉള്‍പ്പെടുത്തിയത്. പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് അറിഞ്ഞിട്ടും പോലീസില്‍ അറിയിച്ചില്ല. കുട്ടിക്ക് ഗര്‍ഭനിരോധ ഗുളികകള്‍ നല്‍കി എന്നീ കുറ്റങ്ങള്‍ക്കാണ് ഡോക്ടര്‍ അജിതയെ പ്രതി ചേര്‍ത്തിരിക്കുന്നത്. പുത്തന്‍വേലിക്കര ലൂര്‍ദ്ദ് മാതാ പള്ളി വികാരി ഫാദര്‍ എഡ്വിന്‍ ഫിഗറസ് പ്രതിയായ കേസിലാണണ് നടപടി. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കുംമ്പസാരത്തിന് ശേഷം പള്ളി മേടയില്‍ … Read more

സത്യം പുറത്തുവരാന്‍ വിധി ഉപകരിക്കുമെന്ന് ബാറുടമ എലഗന്‍സ് ബിനോയ്

കൊച്ചി: വിധി എതിരായതോടെ ബാര്‍കോഴ കേസ് ഓര്‍മ്മിപ്പിച്ച് ബാറുടമകളുടെ പ്രതികരണം. സത്യം പുറത്തുവരാന്‍ വിധി ഉപകരിക്കുമെന്ന് ബാറുടമ എലഗന്‍സ് ബിനോയി പ്രതികരിച്ചു. നയം സര്‍ക്കാര്‍ പുനപരിശോധിക്കുമെന്നാണ് കരുതുന്നതെന്ന് അസോസിയേഷന്‍ പ്രസിഡന്റ് രാജ് കുമാര്‍ ഉണ്ണിയും പ്രതികരിച്ചു. സമ്പൂര്‍ണ്ണ മദ്യനിരോധനം എന്ന ആശയം സുപ്രീംകോടതിയും ശരിവെച്ചത് ഭരണനേട്ടമായാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സര്‍ക്കാര്‍ ഉയര്‍ത്തികാട്ടാന്‍ സാധ്യതയുള്ളതും മദ്യനയം തന്നെയാകും.സുപ്രീംകോടതിവിധയില്‍ സന്തോഷമുണ്ടെന്ന് എക്‌സൈസ് വകുപ്പ്മന്ത്രി കെ ബാബു പ്രതികരിച്ചു.അതേസമയം ബാറുടമകള്‍ സര്‍ക്കാരിനെ വിരട്ടാന്‍ നോക്കേണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം … Read more

കേരളം ഏറെ ആകാംഷയോടെ കാത്തിരുന്ന മദ്യനയം സംബന്ധിച്ച കേസില്‍ സര്‍ക്കാരിന് വിജയം

ന്യൂഡല്‍ഹി: കേരളം ഏറെ ആകാംഷയോടെ കാത്തിരുന്ന മദ്യനയം സംബന്ധിച്ച കേസില്‍ സര്‍ക്കാരിന് വിജയം. ത്രീ, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ പൂട്ടിക്കൊണ്ട് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയത്തിന് സുപ്രീംകോടതി അംഗീകാരം നല്‍കി. ഇക്കാര്യത്തില്‍ ബാര്‍ ഉടമകള്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. ഘട്ടംഘട്ടമായി മദ്യം നിരോധിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിന് വലിയ പിന്തുണയാണ് ഇതിലൂടെ കിട്ടിയത്. 27 ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ മാത്രം പ്രവര്‍ത്തിക്കും. മദ്യനയം സംബന്ധിച്ച കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനം എടുക്കാനുള്ള അര്‍ഹത കോടതി അംഗീകരിച്ചു. ത്രീ, ഫോര്‍ … Read more

സഖറിയാസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത ദിവംഗതനായി

?????????????: ?????????? ?? ????????????- ???????? ????????????? ???????? ????? ?????????? ???????? ??????????????? ??????????. 77 ????????????. ???????????????? ???????? ????????????? ???????????????????. ???????? ????????? ???????? ?????? ????? ???????????????. ???????? ????? ???????????? ?????????????? ??.??. ??????????? ??????????????? ?????? 1938 ???????? 29?? ????. 1966 ???? ???????? ?????????? ???????????. ????????????? ?????? ???????? ????????????? ??????????????????? ??????? 1980 ???????? 26?? ?????????. 1980 ???? ??????? ??.????????????? … Read more

സൗദിയില്‍ അറബിയുടെ മര്‍ദനത്തിനിരയായി നാട്ടിലെത്തിയ യുവാക്കള്‍ക്ക് വധഭീഷണി

  ആലപ്പുഴ: സൗദി അറേബ്യയില്‍ തൊഴില്‍ ഉടമയുടെ പീഡനത്തിനിരയായി ഇന്നലെ നാട്ടില്‍ തിരിച്ചെത്തിയ യുവാക്കള്‍ക്ക് വധഭീഷണി. ആലപ്പുഴയിലെ ഹരിപ്പാട് സ്വദേശികളായ ബൈജു ബാബു,വിമല്‍കുമാര്‍ വാസുദേവന്‍,അഭിലാഷ് ഗോപി എന്നിവര്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. നാട്ടിലെത്തിയാല്‍ വീട്ടിലേക്ക് പോകുന്ന വഴിക്ക് നിങ്ങളെ ശരിപ്പെടുത്തും എന്നായിരുന്നു ആദ്യം ലഭിച്ച വധഭീഷണി. തുടര്‍ന്ന് ക്വട്ടേഷന്‍ സംഘം വഴിയായിരിക്കും ആക്രമണം നടത്തുകയെന്നും ഭീഷണി ലഭിച്ചെന്നാണ് ഈ യുവാക്കള്‍ വ്യക്തമാക്കിയത്. തൊഴില്‍ ഉടമയും ട്രാവല്‍ ഏജന്‍സിയുമാണ് വധഭീഷണിക്ക് പിന്നിലെന്നും തൊഴില്‍ ഉടമ തങ്ങളെ മര്‍ദിച്ചതിന്റെ വീഡിയോ … Read more

ഡോ.സക്കറിയാസ് മാര്‍ തിയോഫിലസ് മെത്രാപ്പൊലീത്ത അന്തരിച്ചു

തിരുവനന്തപുരം: മാര്‍ത്തോമ സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ ഡോ.സക്കറിയാസ് മാര്‍ തിയോഫിലസ് മെത്രാപ്പൊലീത്ത (78) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഇന്നലെ ആന്തരിക രക്തസ്രാവം സ്ഥിരീകരിച്ചിരുന്നു. കബറടക്കം ചൊവ്വാഴ്ച തിരുവല്ല എസ്.സി പള്ളി സെമിത്തേരിയില്‍ നടക്കും. തിരുവനന്തപുരം പാറ്റൂര്‍ മാര്‍ത്തോമ പള്ളിയില്‍ വൈകീട്ട് എട്ട് വരെ പൊതുദര്‍ശനത്തിന് വെക്കും. 10 വര്‍ഷമായി ചെങ്ങന്നൂര്‍ മാവേലിക്കര ഭദ്രാസനാധിപനാണ് സക്കറിയാസ് മാര്‍ തിയോഫിലസ്. അഖില ലോക സഭാ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു. ബോസ്റ്റണ്‍ … Read more