ലാവലിനെതിരായ നടപടിയെടുക്കാന്‍ അനുമതി വേണമെന്നു ഹൈക്കോടതി

കൊച്ചി: എസ്എന്‍സി ലാവലിന്‍ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനു തിരിച്ചടി. ലാവലിനെതിരെ നപടിയെടുക്കുന്നതിനു മുമ്പ് സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടണമെന്നു ഹൈക്കോടതി. കരിമ്പട്ടികയില്‍ പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ ലാവലിന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. കരിമ്പട്ടികയില്‍ പെടുത്തുമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നല്‍കിയ നോട്ടീസില്‍ മറുപടി നല്‍കാന്‍ കമ്പനിക്കു നാലാഴ്ചകൂടി സമയം നല്‍കണം. കമ്പനി ആവശ്യപ്പെട്ട രേഖകള്‍ സര്‍ക്കാര്‍ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ലാവലിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വാദംകേട്ട ശേഷമാണു കോടതി ഉത്തരവിട്ടത്. കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള … Read more

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതുക്കിയ ശമ്പളം അടുത്ത മാസം മുതല്‍; മിനിമം ശമ്പളം 16500 രൂപ

തിരുവനന്തപുരം: ശമ്പള പരിഷ്‌ക്കരണ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരമുള്ള പുതുക്കിയ ശമ്പളം അടുത്ത മാസം മുതല്‍ ജീവനക്കാര്‍ക്ക് കൊടുത്തു തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭാ ഉപസമിതി നിര്‍ദ്ദേശിച്ച ഭേദഗതികളോടെയാണ് റിപ്പോര്‍ട്ട് അംഗീകരിച്ചിട്ടുള്ളത്. 2014 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് റിപ്പോര്‍ട്ട് നടപ്പാക്കുക. 7222 കോടി രൂപയുടെ അധിക ബാധ്യതയാണ് ഇതിലൂടെ സര്‍ക്കാരിന് ഉണ്ടാകുന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വിശദീകരിച്ചു.. സംസ്ഥാനത്തിന്റെ മൊത്തം റവന്യു വരുമാനത്തിന്റെ എണ്‍പത് ശതമാനത്തോളമാണിത്. പുതിയ ശമ്പള സ്‌കെയിലില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ മിനിമം ശമ്പളം … Read more

വെള്ളാപ്പള്ളിക്കെതിരേ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടനാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മാര്‍ച്ച് അഞ്ചിനകം സമര്‍പ്പിക്കണമെന്നും കോടതി വിജിലന്‍സിനോട് നിര്‍ദേശിച്ചു. വെള്ളാപ്പള്ളി അടക്കം നാല് പേര്‍ക്കെതിരേ അന്വേഷണം വേണമെന്നാണു കോടതി ഉത്തരവ്. എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ഡോ. എം.എന്‍.സോമന്‍, പിന്നോക്ക വികസന … Read more

ചന്ദ്രബോസ് വധം: പ്രതി നിസാം കുറ്റക്കാരന്‍; ശിക്ഷ വ്യാഴാഴ്ച

തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഹമ്മദ് നിസാം കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. തൃശൂര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.പി.സുധീറാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കേസില്‍ കോടതി വ്യാഴാഴ്ച ശിക്ഷ വിധിക്കും. കേസില്‍ നിസാം മാത്രമാണ് പ്രതിപട്ടികയില്‍ ഉള്ളത്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ എല്ലാം കോടതി അംഗീകരിച്ചു. കൊലപാതകം ഉള്‍പ്പടെ ഒന്‍പത് കേസുകളാണ് പ്രതിക്കെതിരേ തെളിഞ്ഞിരിക്കുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ … Read more

ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് വിജിലന്‍സ് ഡയറക്ടര്‍

കൊച്ചി: ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് വിജിലന്‍സ് ഡയറക്ടര്‍. തൃശൂര്‍ വിജിലന്‍സ് കോടതി കേസില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മറ്റൊരു ഏജന്‍സിയെ കേസന്വേഷണം ഏല്‍പ്പിക്കേണ്ടതില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഡി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി എസ് സുനില്‍കുമാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിജിലന്‍സ് ഡയറക്ടറുടെ മറുപടി. കേസില്‍ ലോകായുക്തയും കേസില്‍ അന്വേഷണം നടത്തുകയാണ്. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് വിജിലന്‍സ് ഡയറക്ടര്‍ പറയുന്നത്. പരാതിയുള്ളവര്‍ക്ക് … Read more

ആര്‍ത്തവരക്തത്തിന് വേണ്ടി എറണാകുളത്ത് നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ കടത്തിയത് സാത്താന്‍ സേവക്കാര്‍

എറണാകുളം നോര്‍ത്ത് പറവൂരില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ സാത്താന്‍ സേവക്കാര്‍ക്ക് പങ്കുണ്ടെന്ന സൂചന ബലപ്പെടുന്നു. ഡിസംബര്‍ 4നാണ് വിദ്യാര്‍ത്ഥിനിയെ കാണാതായത് പറവൂര്‍ പോലീസ് മിസ്സിങ് കേസായി ആരംഭിച്ച അന്വേഷണം പെണ്‍കുട്ടിയുടെ നോട്ടുബുക്കില്‍ സാത്താന്‍ സേവകരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കണ്ടെത്തിയതോടെ ക്രൈം ഡിറ്റാച്ച്‌മെന്റിന് കൈമാറുകയായിരുന്നു. അന്വേഷണം ആരംഭിച്ച് ഇത്രയും ദിവസമായിട്ടും പെണ്‍കുട്ടിയെ സംബന്ധിച്ച് ഒരു വിവരവുമില്ല. ഇതിനിടെ സമാന രീതിയില്‍ പശ്ചിമ കൊച്ചിയില്‍ നിന്നും വിദ്യാര്‍ത്ഥിനിയെ കാണാതായതും റിപ്പോര്‍ട്ടുണ്ട്. സാത്താന്‍ സേവക്കാര്‍ കറുത്ത കുര്‍ബാന … Read more

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ കോടതിവിധി കാത്തിരിക്കേണ്ട ആവശ്യമില്ലെന്ന് കെ എസ് ഭഗവാന്‍

കോഴിക്കോട്: ശബരിമലയില്‍ എല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ കോടതിവിധി കാത്തിരിക്കേണ്ട ആവശ്യമില്ലെന്ന് പ്രശസ്ത എഴുത്തുകാരന്‍ കെ.എസ്. ഭഗവാന്‍. വടകരയില്‍ ടി പി ചന്ദ്രശേഖരന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ നിരീക്ഷണത്തെ അനുകൂലിക്കുന്നതായും അദ്ദേഹം പറഞ്ഞു. ദൈവാനുഗ്രഹം പുരഷനുമാത്രം അവകാശപ്പെട്ടതല്ലെന്നും സ്ത്രീയ്ക്കും പുരുഷനും തുല്യാവകാശം പ്രദാനംചെയ്യുന്ന ഭരണഘടനയാണ് ഇന്ത്യയിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഴിമതി മറയ്ക്കാന്‍ സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നു- പിണറായി

കാസര്‍ഗോഡ്: അഴിമതി മറയ്ക്കാന്‍ സര്‍ക്കാര്‍ നേതൃത്വം നല്‍കുകയാണെന്ന് സി.പി.എം പൊളിറ്റ് ബ്യുറോ അംഗം പിണറായി വിജയന്‍. സോളാര്‍ കമ്മിഷനു മുമ്പാകെ മുന്‍ ജയില്‍ ഡി.ജി.പി നടത്തിയ വെളിപ്പെടുത്തല്‍ മുന്‍പ് പറഞ്ഞുകേട്ട കാര്യങ്ങളെല്ലാം ശരിയാണെന്ന് വ്യക്തമാക്കുന്നതാണ്. കേസില്‍ പലതും മറച്ചുവയ്ക്കാന്‍ ശ്രമം നടന്നുവെന്നും പിണറായി പറഞ്ഞു. നവകേരള യാത്രയുടെ ഭാഗമായി കാസര്‍ഗോഡ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം മുന്‍പ് കമ്പ്യുട്ടറിനെ എതിര്‍ക്കാന്‍ അന്നത്തെ സാമൂഹിക ചുറ്റുപാടായിരുന്നു കാരണം. എന്നാല്‍ സാങ്കേതിക വിദ്യ ഉയര്‍ന്നുവരികയും കമ്പ്യൂട്ടര്‍ ഇല്ലെങ്കില്‍ തൊഴില്‍ … Read more

ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു. പ്രതികളെ കുറ്റവിമുക്തരാക്കിയ വിവാചരണ കോടതി വിധിക്കെതിരായ ഉപഹര്‍ജികള്‍ ഫെബ്രുവരി അവസാന വാരം കോടതി പരിഗണിക്കും. കേസില്‍ അന്തിമ വാദം കേള്‍ക്കുന്നത് നേരത്തെയാക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജിയിലാണ് കോടതി തീര്‍പ്പു കല്‍പ്പിച്ചത്. കേസില്‍ സര്‍ക്കാരിനെ കൂടി കക്ഷി ചേര്‍ക്കാന്‍ കോടതി തീരുമാനിച്ചു. കേസ് അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം സര്‍ക്കാരിന്റെ വാദങ്ങളെ സി.ബി.ഐ അഭിഭാഷകന്‍ കോടതിയില്‍ എതിര്‍ത്തു. കേസ് തിടുക്കപ്പെട്ട് പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു. … Read more

എസ്എന്‍സ് ലാവ്‌ലിന്‍ കേസ്: സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും

കൊച്ചി: എസ്എന്‍സ് ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള പ്രതികളെ വെറുതെവിട്ട വിചാരണ കോടതിയുടെ വിധി റദ്ദാക്കണമെന്നും സര്‍ക്കാര്‍ ആവശ്യം ഉന്നയിച്ചിരുന്നു. വിചാരണ കോടതി തെളിവുകള്‍ അപഗ്രഥിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സിബിഐ കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഉടന്‍ പരിഗണിക്കണമെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. സിബിഐയുടെ കണ്ടെത്തലുകള്‍ മുഖവിലയ്‌ക്കെടുത്താണ് സര്‍ക്കാര്‍ … Read more