സോളാര്‍ കമ്മീഷന് സരിത സിഡി കൈമാറി

കൊച്ചി: സോളാര്‍ കമ്മീഷനില്‍ സരിത എസ്. നായര്‍ തെളിവുകള്‍ കൈമാറി. മൂന്നു സിഡികളും അനുബന്ധ രേഖകളുമാണ് സരിത ഹാജരാക്കിയത്. കോണ്‍ഗ്രസ് നേതാക്കളായ തമ്പാനൂര്‍ രവി, ബെന്നി ബഹനാന്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജ് എന്നിവരുമായുള്ള ഫോണ്‍ സംഭാഷണങ്ങളടങ്ങിയ സിഡിയാണ് കൈമാറിയത്. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജുമായുള്ള മൊബൈല്‍ സംഭാഷണം, കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിയുമായുള്ള സംഭാഷണം, 2014ല്‍ മുതല്‍ ബെന്നി ബഹനാനുമായി നടത്തിയ സംഭാഷണങ്ങള്‍, വ്യവസായി എബ്രഹാം കലമണ്ണിലുമായുള്ള കൂടിക്കാഴ്ചയുടെ വീഡിയോ ദൃശ്യങ്ങള്‍ എന്നിവയാണ് സിഡിയുലുള്ളതെന്നും … Read more

ടി.പി ശ്രീനിവാസന് മര്‍ദ്ദനം: കേരള പൊലീസിന് നാണക്കേടുണ്ടാക്കിയ സംഭവമെന്ന് ഡിജിപി

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാദ്ധ്യക്ഷന്‍ ടി.പി ശ്രീനിവാസനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് ഡിജിപി ടി.പി സെന്‍കുമാര്‍. കേരള പൊലീസിന്റെ ചരിത്രത്തില്‍ നാണക്കേടുണ്ടാക്കിയ സംഭവമാണെന്നും ഡിജിപി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ പിരിച്ചുവിടേണ്ടതായിരുന്നു സ്ഥലത്തുണ്ടായിരുന്ന അസിസ്റ്റന്റ് കമ്മീഷണര്‍ക്കും വീഴ്ച പറ്റി. നിരവധി ക്രിമിനല്‍ കേസുകളിലെ ഒരാള്‍ ടി.പി ശ്രീനിവാസനെ ക്രൂരമായി ആക്രമിച്ചിട്ടും പൊലീസ് തികഞ്ഞ അനാസ്ഥയും നിസംഗതയും പ്രകടിപ്പിച്ച് നോക്കി നില്‍ക്കുന്നതാണ് കാണേണ്ടി വന്നത്. ഉദ്യോഗസ്ഥര്‍ക്കെതിരെ കൃത്യവിലോപത്തിന് നടപടിയെടുക്കാതിരിക്കണമെങ്കില്‍ … Read more

സിപിഎമ്മിന് അസഹിഷ്ണുത: വി.എം. സുധീരന്‍

  തിരുവനന്തപുരം: സിപിഎമ്മിന് അസഹിഷ്ണുതയെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ടി.പി. ശ്രീനിവാസനെ ആക്രമിച്ചതിനെ ആദ്യം അനുകൂലിച്ച് സിപിഎം സംസാരിച്ചത് അതുകൊണ്ടാണെന്നും ആക്രമികളെ ന്യായീകരിച്ച് സംസാരിച്ചതിലൂടെ സിപിഎമ്മിന്റെ യഥാര്‍തഥമുഖം വ്യക്തമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സരിതയുടെ ആരോപണങ്ങള്‍ സിപിഎം ഗൂഢാലോചനയുടെ ഭാഗമാണെന്നും തൃശൂര്‍ വിജിലന്‍സ് ജഡ്ജി എസ്.എസ്.വാസനെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ശരിയായില്ലെന്നും സുധീരന്‍ പറഞ്ഞു.

നടന്‍ കൊല്ലം ജി.കെ.പിള്ള അന്തരിച്ചു

  ചവറ: ചലച്ചിത്രനാടക നടന്‍ ജി കെ പിള്ള അന്തരിച്ചു. 80 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഓയൂരിലെ മകളുടെ വീട്ടില്‍ വെച്ച് ശനിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു അന്ത്യം. 70കളിലും എണ്‍പതുകളിലും കോമഡി, സ്വഭാവ വേഷങ്ങളിലൂടെ ശ്രദ്ധേയനായ കൊല്ലം ജി കെ പിള്ള അമ്പതോളം സിനമികളില്‍ അഭിനയിച്ചിട്ടുണ്ട്. കാഴ്ചക്കുറവ് മൂലം നാല് വര്‍ഷമായി അഭിനയരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. കൊല്ലം അമ്മച്ചിവീട് രാധാഭവനില്‍ കെ.പി.ഗോപാലകൃഷ്ണന്റെയും കുഞ്ഞിയമ്മയുടെയും മകനാണ് ജി.കൃഷ്ണപിള്ളയെന്ന ജി.കെ.പിള്ള. കെഎസ്ആര്‍ടിസി ചെക്കിംഗ് ഇന്‍സ്‌പെക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. … Read more

കെ.ബാബു രാജി തീരുമാനം പിന്‍വലിച്ചു

കൊച്ചി:യുഡിഎഫ് യോഗതീരുമാനത്തിന്റെ ആവശ്യപ്രകാരം കെ.ബാബു രാജി തീരുമാനം പിന്‍വലിച്ചു. പാര്‍ട്ടിയുടേയും മുന്നണിയുടേയും തീരുമാനം അംഗീകരിക്കുന്നുവെന്ന് മന്ത്രിസഭയിലേക്ക് തിരിച്ചുവരുന്നെന്നും അദ്ദേഹം അറിയിച്ചു. കോടതി വിധി കാത്തിരിക്കാതെ രാജിവച്ചൊഴിയാന്‍ താന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു. തീരുമാനം വ്യക്തിപരമായിരുന്നെങ്കില്‍ മന്ത്രിയായി തിരിച്ചുവരില്ലായിരുന്നുവെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് യോഗം കഴിഞ്ഞശേഷം മുഖ്യമന്ത്രി ഫോണില്‍ വിളിച്ചാവശ്യപ്പെട്ടതിനുശേഷമാണ് ബാബു രാജി പിന്‍വലിക്കാന്‍ തീരുമാനിച്ചത്. കോടതി വിധിയെ ചോദ്യം ചെയ്യുന്നില്ല. വിജിലന്‍സ് കോടതി വിധി അസാധാരണമാണെന്ന് ഹൈക്കോടതിയി പറഞ്ഞതോടെ പൊതുസമൂഹത്തിലും ചര്‍ച്ചയായിരുന്നു. ഇതോടെ കോടതിവിധിയുടെ അടിസ്ഥാനത്തില്‍ മാറി … Read more

കെ ബാബുവിന് മന്ത്രിയായി തുടരാമെന്ന് യു.ഡി.എഫ്

തിരുവനന്തപുരം: കെ. ബാബു മന്ത്രിസഭയില്‍ തുടരണമെന്നും ബാബുവിന്റെ രാജിക്കത്ത് സ്വീകരിക്കുന്നില്ലെന്നും യു.ഡി.എഫ് തീരുമാനം. ബാര്‍ കോഴക്കേസില്‍ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യാനുള്ള തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്ത പശ്ചാത്തലത്തില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് പാര്‍ട്ടിയുടെ തീരുമാനം. ബാബു നല്‍കിയ രാജി കത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നില്ല. മന്ത്രിസഭയിലേക്ക് തിരിച്ച് എത്തുന്നതോടെ എക്‌സ്സൈസ് ഫിഷറീസ് തുറമുഖ വകുപ്പുകള്‍ക്ക് ബാബു തന്നെയാവും മന്ത്രി. യു.ഡി.എഫിന് എതിരായ ആരോപണങ്ങളില്‍ ഗുഢാലോചന നടക്കുന്നുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും കെ.എം.മാണി മന്ത്രിസഭയിലേക്ക് തിരിച്ച് … Read more

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പരിഹസിച്ച് സംവിധായകന്‍ ആഷിക് അബു

കൊച്ചി : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പരിഹസിച്ച് സംവിധായകന്‍ ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ”വിട്ടുകൊടുക്കരുത് സര്‍, ‘ജനാധിപത്യം’ എന്ന് കേട്ടാല്‍ ജനം പേടിച്ചോടുന്ന കാലം വരെ പിടിച്ചു നില്‍ക്കണം” എന്നാണ് ആഷിക് അബു ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ യു.എന്‍ അവാര്‍ഡ് സംബന്ധിച്ച് ജാവേദ് പ്രകാശ് നടത്തിയ പോസ്റ്റ് ഷെയര്‍ ചെയ്ത ആഷിക് ‘കറക്ട് അവാര്‍ഡ്, കറക്ട് ആള്‍ക്ക്’ എന്നും പോസ്റ്റ് ചെയ്തിട്ടുണ്ട്. വെറും രണ്ട് മണിക്കൂറിനുള്ളില്‍ 8000 ലേറെപ്പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. കെ.എം മാണിയ്‌ക്കെതിരെ ബാര്‍ … Read more

സോളാര്‍ കമ്മീഷന് മുന്നില്‍ നല്‍കിയ മൊഴിയില്‍ ഉറച്ച് സരിത എസ് നായര്‍

കൊച്ചി: സോളാര്‍ കമ്മീഷന് മുന്നില്‍ നല്‍കിയ മൊഴിയില്‍ ഉറച്ച് സരിത എസ് നായര്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പണം വാങ്ങിയിട്ടുണ്ട്. താനും ബിസിനസ് നടത്തുന്നയാളാണ്. കൈക്കൂലി നല്‍കുന്നത് എങ്ങനെയെന്ന് തനിക്കറിയാമെന്ന് സരിത മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയെ കാണുമ്പോള്‍ സെല്‍വരാജും ഒപ്പമുണ്ടായിരുന്നു. സോളാര്‍ പദ്ധതിക്ക് വേണ്ടി ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത തുകയാണ് മുഖ്യമന്ത്രിക്ക് പണമായി നല്‍കിയത്. സോളാര്‍ പദ്ധതിയില്‍ തന്റെ നിക്ഷേപം 10,000 രൂപ മാത്രമായിരുന്നു. മന്ത്രി ആര്യാടന്‍ മുഹമ്മദിന് 40 ലക്ഷം നല്‍കിയിട്ടുണ്ടെന്നും സരിത വ്യക്തമാക്കി. പൊതുസമൂഹത്തിന് മുന്നില്‍ … Read more

മുഖ്യമന്ത്രി ആവശ്യപ്പെട്ടത് ഏഴുകോടി, 1.90 കോടി നല്‍കി: സരിത നായര്‍

  കൊച്ചി: മുഖ്യമന്ത്രിയ്ക്ക് 1.90 കോടി രൂപ നല്‍കിയതായി സോളാര്‍ കമ്മീഷനില്‍ സരിത നായരുടെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രി ഏഴുകോടിരൂപ കോഴ ആവശ്യപ്പെട്ടെന്ന് അദ്ദേഹത്തിന്റെ മുന്‍ പിഎ ജിക്കുമോന്‍ പറഞ്ഞതനുസരിച്ച് മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ സഹായി തോമസ് കുരുവിളയ്ക്ക് ഒരു കോടി പത്തുലക്ഷം നല്‍കിയെന്നും പിന്നീട് തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ തന്റെ വീട്ടില്‍ വച്ച് 80 ലക്ഷംരൂപ കുരുവിളയ്ക്ക് കൈമാറിയെന്നുമായിരുന്നു സരിതയുടെ വെളിപ്പെടുത്തല്‍. സോളാര്‍ പദ്ധതി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞതനുസിച്ച് മന്ത്രി ആര്യാടന്‍ മുഹമ്മദിനെ കണ്ടതായും അദ്ദേഹത്തിന്‍ പിഎ കേശവന് … Read more

ജില്ല ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഇ റേഡിയോ നേര്‍മൊഴി പ്രക്ഷേപണം ആരംഭിച്ചു

??????: ???????? ????? ?????????????? ??????? ?????????? ??????????? ?????????????? ???????????? ? ?????? ????????? ?????????? ??????????? ?????????. ?????? ??????? ??????????? ????? ??????????? ????? ??????????? ??? ???????????? ??????????????? ????????? ?????????? ??????????. ????? ???????? ??.??. ??????????? ? ?????????? ???? ???????? ????????????. ???????? ???????? ???????????? ????????????, ????? ???????????, ?????????????, ???????? ???????????? ????????? ??????? ????????? ????????????????? ???????????? ???????????????. ????????????? ??????? ????????????? … Read more