വിഴിഞ്ഞം: സര്‍ക്കാരിന് തിരിച്ചടി, ആറാഴ്ചയ്ക്കകം വിധി പറയണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖത്തിന്റെ പാരിസ്ഥിതിക അനുമതിയെ ചോദ്യം ചെയ്തുളള ഹര്‍ജി ദേശീയ ഹരിത ട്രിബ്യൂണല്‍ തന്നെ പരിഗണിക്കണമെന്നും കേസില്‍ ആറാഴ്ചയ്ക്കകം വിധി പറയണമെന്നും സുപ്രീം കോടതി. ഹരിത ട്രിബ്യൂണലിലെ നടപടികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഇടക്കാല സ്‌റ്റേ സുപ്രീംകോടതി റദ്ദാക്കി. ഇതോടെ വിഴിഞ്ഞം തുറമുഖ കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായി. തീരദേശ പരിപാലന നിയമത്തില്‍ ഭേദഗതി വരുത്തി 2011 ലാണ് വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പാരിസ്ഥിതിക അനുമതി നല്‍കിയത്. ഇതിനെ ചോദ്യം ചെയ്തുളള കേസുകള്‍ പരിഗണിക്കുവാന്‍ … Read more

ചര്‍ച്ചയില്‍ ധാരണ: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടിണി സമരം വിജയിച്ചു

തിരുവനന്തപുരം: എട്ട് ദിവസമായി ഏന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. സമരക്കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടിക പുതുക്കി നിര്‍ണയിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. 610 പേരേക്കൂടി ദുരിത ബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടവരെ തിരഞ്ഞെ ടുക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. അംഗവൈകല്യം ബാധിച്ചവര്‍ക്ക് പുറമേ മറ്റ് രോഗങ്ങള്‍ ബാധിച്ചവര്‍ക്കും ധനസഹായം നല്‍കും. ദുരിതബാധിതരെ മൂന്നു ഗണത്തില്‍ ഉള്‍പ്പെടുത്തിയാണ് ധനസഹായം. ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളാനുള്ള നടപടികള്‍ … Read more

പി.സി.ജോര്‍ജിനെ കേരള കോണ്‍ഗ്രസ്-സെക്കുലറില്‍നിന്നു പുറത്താക്കി

  കൊച്ചി: പി.സി.ജോര്‍ജിനെ കേരള കോണ്‍ഗ്രസ്-സെക്കുലറില്‍നിന്നു പുറത്താക്കിയെന്നു പാര്‍ട്ടി ചെയര്‍മാന്‍ ടി.എസ്.ജോണ്‍ അറിയിച്ചു. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടിക്ക് ഇടതുമുന്നണിയുമായി സഹകരിക്കാന്‍ താത്പര്യമില്ലാതിരുന്നിട്ടും ജോര്‍ജ് ഇടതു നേതാക്കളുമായി ചര്‍ച്ച നടത്തിയതിനാണു നടപടി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഇടതുമുന്നണിയുമായി പ്രാദേശിക ധാരണയുണ്ടാക്കിയിരുന്നുവെന്നും എന്നാല്‍ തങ്ങളെ എല്‍ഡിഎഫില്‍ എടുക്കില്ലെന്നു സിപിഎം നേതാക്കള്‍ പ്രഖ്യാപിച്ചതോടെ ഇത് അടഞ്ഞ അധ്യായമായെന്നും ടി.എസ്. ജോണ്‍ പറഞ്ഞു. സെക്കുലറിന്റെ ഇടതു മുന്നണി പ്രവേശനം അടഞ്ഞ അധ്യായമായതോടെയാണ് അവിടെ ചേക്കാറാന്‍ ശ്രമിക്കുന്ന … Read more

മന്ത്രി കെ.സി ജോസഫിനെതിരെ കോടതിയലക്ഷ്യ നടപടി

  കൊച്ചി: സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി ജോസഫിനെതിരെ കോടതിയലക്ഷ്യ നടപടി. കഴിഞ്ഞ ജൂലായില്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെതിരെ ഫേസ്ബുക്കില്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് ഹൈക്കോടതി കോടതിയലക്ഷ്യ നടപടി വ്യക്തമാക്കിയിരിക്കുന്നത്. ജസ്റ്റിസിനെ ചായക്കോപ്പയില്‍ വീണ കുറുക്കന്‍ ഓരിയിടുന്നപോലെയെന്ന് പരിഹസിച്ചിതിനെതിരെ വി.ശിവന്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ് നടപടി ഉണ്ടായിരിക്കുന്നത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനുമുന്നില്‍ ഈ മാസം 16ന് മന്ത്രി നേരിട്ട് ഹാജരാകണം. മുമ്പ് എം.പി ജയരാജന്റെ ശുംഭന്‍ പ്രയോഗത്തില്‍ കോടതിയലക്ഷ്യനടപടി നേരിട്ടതിനെതുടര്‍ന്ന് മാപ്പ് പറയാതിരുന്നതിനെതുടര്‍ന്ന് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു. … Read more

നാട്ടില്‍ ഗുണ്ടാ വിളയാട്ടം നടക്കുമ്പോള്‍ ഡിജിപി ഫേസ്ബുക്കില്‍ കളിച്ചുനടക്കുകയാണെന്ന് വി.എസ്

  തിരുവനന്തപുരം: ഡിജിപി സെന്‍കുമാര്‍ കോളേജ് കുട്ടികളെ പോലെ ഫേസ്ബുക്കില്‍ കളിച്ചുനടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് പട്ടാപകല്‍ ഒരാളെ നടുറോഡില്‍ തല്ലികൊന്നിട്ടും നെടുമങ്ങാട് രാഷ്ട്രീയ ഗുണ്ടകള്‍ ആസ്പത്രിയില്‍ കൊല നടത്തിയിട്ടും ഡിജിപി നടപടിയെടുക്കുന്നില്ല. ആര്‍എസ്എസ്ബിജെപി ഗുണ്ടകള്‍ നാട്ടിലാകെ അഴിഞ്ഞാടിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. സോളാര്‍ കമ്മീഷന് മുന്നില്‍ സരിതയുടെ ഫോണ്‍കോളുകള്‍ ഐജി നശിപ്പിച്ചെന്ന് കള്ളം പറഞ്ഞ ഡിജിപിക്ക് മാപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ യുവാവിനെ അടിച്ചുകൊന്ന സംഭവം: എല്ലാ പ്രതികളും പിടിയിലായി

?????????????: ????????????? ????????????????? ???????? ???????????? ?????? ???? ???????? ?????????????? ?????????? ????? ????????? ?????????. ????? ??????????????? ????????? ???????, ???????? ?????, ??????? ?????????????? ?????? ???????????? ????????????? ?????? ???????????. ???????? ????????????? ????? ???????????? ????????? ????? ?????? ????????????????. ????? ???????? ????????? ???????? ??????????? ???? ???????? ????? ??????(23) ??? ????????. ???????? ?????????? ???? ????? ????????? ?????????????? ??????? ?????? ???????? ???????? ???????? … Read more

റവ.ഡോ. ആര്‍. ക്രിസ്തുദാസ് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ സഹായമെത്രാന്‍

?????????????: ??. ??. ????. ?????????????? ????????????? ???????? ???????? ?????????????? ??????????? ?????????? ?????????. ?????? ??????? ??? ?????????? ?????????? ??????? ??? ???? ????? ?????? ???????? ??????????? ?????????? ???????? ????? ??. ??. ????????? ?????? ?????????? ?????????? ??????. ???? ?????????? ????????????????? ????????????????????? ????? ?????????? ????? ?????????????????? ????? ?????????????? ?????? ??????????????????. ????????????? ??. ??. ???????????????? ??????????????????? ????????????? ???????? ??????????? ????? … Read more

ആയുര്‍വേദത്തിന്റെ പ്രചാരം ഉറപ്പാക്കും: പ്രധാനമന്ത്രി

  കോഴിക്കോട്: ആയുര്‍വേദത്തിന്റെ ഗുണനിലവാരവും പ്രചാരവും കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോഴിക്കോട്ട് നടക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്ന വിഷന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ആയുര്‍വേദത്തിന്റെ ഹബ്ബാണ് കേരളം. ആയുര്‍വേദത്തിന്റെ യഥാര്‍ഥ ശക്തി ഉപയോഗപ്പെടുത്താന്‍ നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ആയുര്‍വേദത്തിനും മറ്റ് പരമ്പരാഗത ചികിത്സാരീതികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ എല്ലാ പ്രചാരവും നല്‍കും. യുവസംരംഭകര്‍ മരുന്നുല്‍പാദന, ഗവേഷണ രംഗങ്ങളിലേക്കു കടന്നുവരണം. മറ്റുള്ള രാജ്യങ്ങളില്‍ നിന്നുള്ള പാഠം ഉള്‍ക്കൊണ്ടും ആയുര്‍വേദം ഉള്‍പ്പെടെയുള്ള പരമ്പരാഗത ഇന്ത്യന്‍ ചികിത്സാ … Read more

മന്ത്രിമാര്‍ക്കെതിരെ കൈക്കൂലി ആരോപണവുമായി ബിജു രമേശ്

തിരുവനന്തപുരം: ബാര്‍ വിഷയത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാറിനുമെതിരെ കോഴ ആരോപണവുമായി ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജുരമേശ്. കെപിസിസി പ്രസിഡന്റായിരിക്കേ രമേശ് ചെന്നിത്തലയ്ക്കു രണ്ടു കോടി രൂപയും വി.എസ്. ശിവകുമാറിന് 25 ലക്ഷം രൂപയും നല്‍കിയെന്ന് ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ബിജു ആരോപിച്ചു. ബാറുകള്‍ തുറക്കാന്‍ ചെന്നിത്തല രണ്ടു കോടി രൂപ നേരിട്ടു കൈപ്പറ്റിയെന്നാണു ബിജുവിന്റെ ആരോപണം. ശിവകുമാറിനു വേണ്ടി പേഴ്‌സണല്‍ സ്റ്റാഫംഗം വാസുവാണ് തുക … Read more

തൊലിക്കട്ടി കൊണ്ടാണ് മുഖ്യമന്ത്രി അധികാരത്തില്‍ തുടരുന്നത്: കാനം രാജേന്ദ്രന്‍

കോഴിക്കോട്: പരിപൂര്‍ണ നഗ്നനായിട്ടും തൊലിക്കട്ടി കൊണ്ടുമാത്രമാണ് ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ തുടരുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐയുടെ ജനകീയ യാത്രയുടെ ഭാഗമായി ജില്ലയിലെത്തിയ കാനം വാര്‍ത്തസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. സര്‍ക്കാര്‍ രാജിവച്ചു തെരഞ്ഞെടുപ്പിനെ നേരിടണം. ജനങ്ങളുടെ കോടതിയില്‍ ഒരു ബെഞ്ച് മാത്രമേയുള്ളൂ. അതിനാല്‍ ബെഞ്ചു മാറി ഹര്‍ജി നല്‍കാന്‍ കഴിയില്ലെന്നും കാനം പറഞ്ഞു. മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് സിപിഐ മുന്നോട്ടുവയ്ക്കുന്ന നിലപാട്. ചര്‍ച്ച ചെയ്യാത്ത സാഹചര്യത്തില്‍ എല്‍ഡിഎഫിന്റെ മദ്യനയത്തെക്കുറിച്ച് സിപിഐ അഭിപ്രായം പറയില്ല. എന്തായാലും യുഡിഎഫ് … Read more