ഷാന്‍ ജോണ്‍സന്റെ മൃതദേഹം തൃശൂരിലേക്ക് കൊണ്ടുപോയി,സംസ്‌കാരം നാളെ

തൃശൂര്‍: അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകളും യുവഗായികയും സംഗീതസംവിധായകയുമായ ഷാന്‍ ജോണ്‍സന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം സ്വദേശമായ തൃശൂരിലേക്ക് കൊണ്ടുപോയി. നാളെ രാവിലെ പത്തുണിമുതല്‍ ചേലാട്ടുകര തട്ടില്‍ വീട്ടില്‍ പൊതുദര്‍ശനത്തിനുവച്ചശേഷം ഉച്ചയ്ക്ക് 2.30ന് നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്്യന്‍സ് പള്ളിയില്‍ സംസ്‌കരിക്കും. കോടമ്പാക്കം ചക്രപാണി സ്ട്രീറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് ഷാനിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.ഫ്‌ലാറ്റില്‍ തനിച്ചുതാമ,ിച്ചിരുന്ന ഷാനിനെ രാവിലെ ഫോണ്‍ചെയ്തിട്ടുകിട്ടാതെ വന്നപ്പോള്‍ അന്വേഷിക്കാനായി സുഹൃത്തുക്കളോട് ആവശ്യപ്പെടുകയായിരുന്നു. കിടപ്പുമുറിയില്‍ ഉറങ്ങുന്ന നിലയിലായിരുന്നു ഷാനിനെ കണ്ടത്.

ബിജെപിക്ക് കേരള ഭരണത്തിന്റെ അയലത്തെത്താന്‍പോലും കഴിയില്ലെന്ന് എ.കെ. ആന്റണി

  കൊച്ചി: ബിജെപിക്ക് കേരള ഭരണത്തിന്റെ അയലത്ത് എത്താന്‍ കഴിയില്ലെന്ന് എ.കെ. ആന്റണി. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളാര്‍ വിഷയത്തില്‍ യുഡിഎഫ് സര്‍ക്കാരിനെ ശക്തമായി ന്യായീകരിക്കാന്‍ ആന്റണി തയാറായില്ല. സോളാര്‍ കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ട് വരുന്നതുവരെ പ്രതിപക്ഷം ക്ഷമ കാണിക്കണമെന്നും നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷത്തിനു പ്രതിഷേധിക്കാമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെ വീഴ്ത്താന്‍ സിപിഎം 10 കോടി വാഗ്ദാനം ചെയ്തുവെന്ന സരിതയുടെ ആരോപണത്തെക്കുറിച്ച് അവര്‍ മറുപടി പറയണം. സരിത പറഞ്ഞതില്‍ ചിലത് മാത്രം സത്യമെന്ന് … Read more

സോളാര്‍:സരിത ക്‌ളിഫ് ഹൗസിലേക്ക് വിളിച്ചത് 50 തവണ, ചെന്നിത്തലയേയും അബ്ദുള്ളക്കുട്ടിയെയും നേരില്‍ കണ്ടു

കൊച്ചി: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്‌ളിഫ് ഹൗസിലേക്കും തിരിച്ചും സരിത എസ് നായര്‍ അന്‍പതിലേറെ തവണ വിളിച്ചതിന്റെ ഫോണ്‍ രേഖകള്‍ അഭിഭാഷകന്‍ ഇന്ന് സോളാര്‍ കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗമായ ടെനി ജോപ്പന്റെ ഫോണിലേക്ക് ഒരു വര്‍ഷത്തിനിടെ 1783 തവണയാണ് വിളിച്ചത്. തോമസ് കുരുവിളയുടെ ഫോണിലേക്ക് 200 തവണ വിളിച്ചിട്ടുണ്ട്. മോന്‍സ് ജോസഫിന്റെ ഫോണിലേക്ക് 160 തവണ വിളിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഡല്‍ഹിയിലെ പി.എ പ്രദോഷിന്റെ ഫോണിലേക്ക് 127 തവണ … Read more

എസ്പി ആര്‍. സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

തിരുവനന്തപുരം:ബാര്‍ കോഴക്കേസ് അന്വേഷിച്ച എസ്പി ആര്‍. സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. ബാര്‍ കോഴക്കേസില്‍ മന്ത്രിമാരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ ബിജു രമേശിനെ പ്രേരിപ്പിച്ചുവെന്നാണ് സുകേശനെതിരായ ആരോപണം. അന്വേഷണം നടത്താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ക്രൈം എഡിജിപിക്ക് നിര്‍ദേശം നല്‍കിയത്. ബിജു രമേശിനെതിരെയും ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കി. ബാറുടമ ബിജു രമേശുമായി ചേര്‍ന്നു സുകേശന്‍ സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നും ഇതു ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും കാണിച്ച് വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍ റെഡ്ഡി ആഭ്യന്തര മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് … Read more

സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകള്‍ ഷാന്‍ മരിച്ച നിലയില്‍

ചെന്നൈ: സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകള്‍ ഷാന്‍ ജോണ്‍സണ്‍(29) ചെന്നൈയില്‍ മരിച്ച നിലയില്‍. ചെന്നൈ കോടാമ്പക്കത്തെ അശോക് നഗറിലുള്ള ഫഌറ്റിലാണ് ഹോട്ടല്‍ മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്താണ് മരണ കാരണം എന്ന് വ്യക്തമല്ല. ചെന്നൈയിലാണ് ഷാന്‍ ജോലി ചെയ്യുന്നത്. തലേദിവസം ഒരു പാട്ട് റെക്കോര്‍ഡ് ചെയ്തു വന്ന് ഉറങ്ങാന്‍ കിടന്നതാണ്. ബാക്കി റെക്കോര്‍ഡിംങ് ഇന്നു പൂര്‍ത്തിയാക്കേണ്ടതായിരുന്നു. മൃതദേഹം സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമോ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. 2011 … Read more

പോലീസ് അസോസിയേഷന് 20 ലക്ഷം നല്‍കിയെന്ന് സരിത നായര്‍

  കൊച്ചി:പോലീസ് അസോസിയേഷന് സംഭാവനയായി 20 ലക്ഷം രൂപ കൈമാറിയെന്നും അസോസിയേഷന്‍ സെക്രട്ടറി ജി.ആര്‍ അജിത്തിനാണ് പണം നല്‍കിയതെന്നും സരിത നായര്‍. കമ്മിഷന്‍ ആവശ്യപ്പെട്ട തെളിവുകള്‍ മുദ്രവച്ച കവറില്‍ സരിത കൈമാറി. നാളെയും തെളിവുകള്‍ നല്‍കുമെന്നും സരിത അറിയിച്ചു. രാഷ്ട്രീയ നേതാക്കളെ കുറിച്ചുള്ള ആരോപാണങ്ങളുടെ തെളിവുകള്‍ കത്തിലുണ്ട്. കമ്മിഷനില്‍ ക്രോസ് വിസ്താരം തുടരുകയാണ്. അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിനായി 2013 നവംബറില്‍ അസോസിയേഷന്‍ സ്മരണികയില്‍ ടീം സോളാറിന്റെ പരസ്യം ഉള്‍പ്പെടുത്താമെന്ന വാഗ്ദാനത്തിന്മേല്‍ പണം നല്‍കിയെന്നും സ്മരണിക പുറത്തിറങ്ങും മുന്‍പ് … Read more

യു ഡി എഫ് സര്‍ക്കാരിന്റെ ഭരണം കേരളത്തില്‍ സുവര്‍ണകാലം: ഗവര്‍ണര്‍

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷം കേരളത്തിന്റെ സുവര്‍ണ കാലഘട്ടമായിരുന്നെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. പതിമൂന്നാം നിയമസഭയുടെ അവസാന സമ്മേളനത്തിന് നയപ്രഖ്യാവപപ്രസംഗം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി മെട്രോ ഈ വര്‍ഷം ജൂണില്‍ പൂര്‍ത്തിയാകുമെന്നും സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ടം ഈ മാസം ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണം 50 ശതമാനം പൂര്‍ത്തിയാക്കി. രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനം എന്ന പദവി കേരളത്തിനാണ്. ഐ.ടി മേഖലയില്‍ നിന്നുള്ള വരുമാനം ഈ വര്‍ഷം … Read more

സന്തോഷ് ട്രോഫി; കേരള ടീമിനെ പ്രഖ്യാപിച്ചു, വി.ടി.ഷിബിന്‍ ലാല്‍ ക്യാപ്റ്റന്‍

സന്തോഷ് ട്രോഫി; കേരള ടീമിനെ പ്രഖ്യാപിച്ചു, വി.ടി.ഷിബിന്‍ ലാല്‍ ക്യാപ്റ്റന്‍ കൊച്ചി: സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. എസ്ബിടി താരം വി.ടി.ഷിബിന്‍ ലാല്‍ ടീമിനെ നയിക്കും. ആദ്യമായി സന്തോഷ് ട്രോഫി കളിക്കുന്ന നാലുപേരടക്കം 20 അംഗ ടീമിനെയാണു കോതമംഗലത്തു നടന്ന ക്യാംപിനു ശേഷം പ്രഖ്യാപിച്ചത്. അഞ്ച് സന്തോഷ് ട്രോഫി ടൂര്‍ണമെന്റുകള്‍ കളിച്ച പരിചയമുള്ള മധ്യനിര താരം ഷിബിന്‍ലാല്‍ കോഴിക്കോട് സ്വദേശിയാണ്. ആറ് സന്തോഷ് ട്രോഫി കളിച്ചു പരിചയമുള്ള വി.വി.സുര്‍ജിത്ത്, ഐ ലീഗിലെ … Read more

പിഎസ്‌സി വിവരാവകാശത്തിന്റെ പരിധിയില്‍

  ന്യൂഡല്‍ഹി: പിഎസ്‌സി വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. ഹൈക്കോടതി വിധി ചോദ്യംചെയ്തു പിഎസ്‌സി സമര്‍പ്പിച്ച ഹര്‍ജി തള്ളികൊണ്ടാണു സുപ്രീംകോടതി വിധി. ജസ്റ്റീസ് എം.വൈ. ഇക്ബാല്‍ അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന ഹര്‍ജിയില്‍ വിധി പറഞ്ഞത്. 2011-ലാണ് പിഎസ്‌സി വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി ഹൈക്കോടതി വിധി പ്രസ്താവിച്ചത്. എന്നാല്‍ പിഎസ്‌സി ഭരണഘടനാ സ്ഥാപനമാണെന്നും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ രഹസ്യസ്വഭാവം നഷ്ടപ്പെടുമെന്നും ചൂണ്ടിക്കാട്ടി പിഎസ്‌സി തന്നെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. വിവരാവകാശ … Read more

വിഴിഞ്ഞം: സര്‍ക്കാരിന് തിരിച്ചടി, ആറാഴ്ചയ്ക്കകം വിധി പറയണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖത്തിന്റെ പാരിസ്ഥിതിക അനുമതിയെ ചോദ്യം ചെയ്തുളള ഹര്‍ജി ദേശീയ ഹരിത ട്രിബ്യൂണല്‍ തന്നെ പരിഗണിക്കണമെന്നും കേസില്‍ ആറാഴ്ചയ്ക്കകം വിധി പറയണമെന്നും സുപ്രീം കോടതി. ഹരിത ട്രിബ്യൂണലിലെ നടപടികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഇടക്കാല സ്‌റ്റേ സുപ്രീംകോടതി റദ്ദാക്കി. ഇതോടെ വിഴിഞ്ഞം തുറമുഖ കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായി. തീരദേശ പരിപാലന നിയമത്തില്‍ ഭേദഗതി വരുത്തി 2011 ലാണ് വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പാരിസ്ഥിതിക അനുമതി നല്‍കിയത്. ഇതിനെ ചോദ്യം ചെയ്തുളള കേസുകള്‍ പരിഗണിക്കുവാന്‍ … Read more