മോഹന്‍ലാലിന്റെ ബ്ലോഗിനെ വിമര്‍ശിച്ച് എംബി രാജേഷ് എംപിയുടെ പോസ്റ്റ്

  തിരുവനന്തപുരം: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല സംഭവങ്ങളുമായി ബന്ധപ്പെട്ട് നടന്‍ മോഹന്‍ലാല്‍ എഴുതിയ ബ്ലോഗിനെ വിമര്‍ശിച്ച് എംബി രാജേഷ് എംപി രംഗത്ത്. പോസ്റ്റിന്റെ പൂര്‍ണരൂപം ശ്രീ.മോഹന്‍ലാലിന്റെ ബ്ലോഗ്‌പോസ്റ്റിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വായിച്ചു. അനേകം പേരെ പോലെ എനിക്കും നടനെന്ന നിലയില്‍ അദ്ദേഹത്തെ ഇഷ്ടമാണ്. ഏത് കാര്യത്തിലും അഭിപ്രായം പറയാനുള്ള അദ്ദേഹത്തിന്റെ അവകാശത്തെയും മാനിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കുന്നതിന് ഇത് രണ്ടും തടസ്സമല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ചില കാര്യങ്ങള്‍ കുറിക്കട്ടെ. Who dies if India lives and … Read more

സരിത ഹാജരായില്ലെങ്കില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്ന് സോളര്‍ കമ്മിഷന്‍

  തിരുവനന്തപുരം: സരിത നായര്‍ ബുധനാഴ്ച നിര്‍ബന്ധമായും ഹാജരാകണമെന്ന് സോളര്‍ കമ്മിഷന്റെ കര്‍ശന നിര്‍ദേശം. അല്ലാത്ത പക്ഷം അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്ന നടപടികളിലേക്ക് കടക്കുമെന്നും കമ്മിഷന്‍ ഉത്തരവിട്ടു. രണ്ടു ദിവസത്തേക്കു കൂടി വിസ്താരം നീട്ടിവയ്ക്കണമെന്ന് സരിതയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോഴാണ് കമ്മിഷന്റെ കര്‍ശന നിര്‍ദേശമുണ്ടായത്.

പി.ജയരാജന് വിദഗ്ധ പരിശോധന വേണമെന്ന് ഡോക്ടര്‍മാര്‍

കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് കൂടുതല്‍ വിദഗ്ധ ചികിത്സ ആവശ്യമെന്ന് ഡോക്ടര്‍മാര്‍. നാലു തവണ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ ജയരാജന്‍ തനിക്ക് ഇടയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെടുന്നതായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നടപടി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ വിദഗ്ധ പരിശോധനയിലൊന്നും കാര്യമായ പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കൂടുതല്‍ വിദഗ്ധ പരിശോധനകള്‍ക്കായി ഡോക്ടര്‍മാര്‍ മറ്റ് ആശുപത്രികള്‍ നിര്‍ദേശിച്ചിരിക്കുന്നത്. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. എന്നാല്‍, ഹൃദയാഘാതത്തിനുള്ള സാധ്യത … Read more

സ്മാര്‍ട്ട് സിറ്റി രാജ്യത്തിന് സമര്‍പ്പിച്ചു

  കൊച്ചി: കേരളത്തിന്റെ ഐടി മേഖലയിലെ കുതിപ്പിന് ആക്കം കൂട്ടിക്കൊണ്ട് മലയാളികളുടെ സ്വപ്ന പദ്ധതിയായ കൊച്ചി സ്മാര്‍ട് സിറ്റി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, യുഎഇ മന്ത്രിയും ദുബായ് ഹോള്‍ഡിംഗ് ചെയര്‍മാനുമായ മുഹമ്മദ് അല്‍ ഗര്‍ഗാവി, ദുബായ് ഹോള്‍ഡിംഗ് വൈസ് ചെയര്‍മാനും എംഡിയുമായ അഹമ്മദ് ബിന്‍ ബ്യാത്, കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി, വ്യവസായ, ഐടി വകുപ്പ് മന്ത്രിയും കൊച്ചി സ്മാര്‍ട്‌സിറ്റി ചെയര്‍മാനുമായ പി.കെ. കുഞ്ഞാലിക്കുട്ടി, സ്മാര്‍ട്‌സിറ്റി ഡയറക്ടര്‍ ബോര്‍ഡിലെ പ്രത്യേക ക്ഷണിതാവ് എം.എ. യൂസഫലി, … Read more

സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനത്തില്‍നിന്നും വി.എസ് വിട്ടുനിന്നു

  കൊച്ചി: സ്മാര്‍ട് സിറ്റി ഉദ്ഘാടന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പങ്കെടുത്തില്ല. പ്രതിപക്ഷം സ്മാര്‍ട്ട്് സിറ്റി ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് വി.എസ് ചടങ്ങില്‍ പങ്കെടുക്കാത്തത്. പദ്ധതിയുടെ കാര്യത്തിലുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണ് പ്രതിപക്ഷം ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചത്്. അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ബഹിഷകരിക്കുന്നതിന്റെ കൂടി ഭാഗമായാണ് പ്രതിഷേധമെന്ന് പ്രതിപക്ഷം പറയുന്നു. പരിപാടി ബഹിഷ്‌കരിച്ച പ്രതിപക്ഷം സമാര്‍ട്ട്് സിറ്റിക്ക് പുറത്ത് പ്രതിഷേധ കൂട്ടായ്മ നടത്തി. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. … Read more

കൊച്ചി സ്മാര്‍ട്ട് സിറ്റി ഒന്നാംഘട്ടം ഉദ്ഘാടനം ഇന്ന്

കൊച്ചി: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി സ്മാര്‍ട്ട് സിറ്റി ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 11ന് കാക്കനാട് നടക്കുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, യുഎഇ ക്യാബിനറ്റ്കാര്യ മന്ത്രിയും ദുബയ് ഹോര്‍ഡിങ് ചെയര്‍മാനുമായ മുഹമ്മദ് അല് ഗര്‍ഗാവി, ദുബയ് ഹോള്‍ഡിങ് വൈസ് ചെയര്മാനും എംഡിയുമായ അഹമ്മദ് ബിന്‍ബ്യാത്, മന്ത്രിയും സ്മാര്‍ട്ട് സിറ്റി ചെയര്‍മാനുമായ പി കെ കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍, സ്മാര്‍ട്ട് സിറ്റി ബോര്‍ഡിലെ പ്രത്യേക ക്ഷണിതാവ് എം എ യൂസഫലി, ജെംസ് … Read more

കൊച്ചി സ്മാര്ട്ട് സിറ്റി: ആദ്യഘട്ടം ഉദ്ഘാടനം നാളെ

  കൊച്ചി: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി സ്മാര്‍ട്ട് സിറ്റി ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. രാവിലെ 11ന് കാക്കനാട് നടക്കുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, യുഎഇ ക്യാബിനറ്റ്കാര്യ മന്ത്രിയും ദുബയ് ഹോര്‍ഡിങ് ചെയര്‍മാനുമായ മുഹമ്മദ് അല് ഗര്‍ഗാവി, ദുബയ് ഹോള്‍ഡിങ് വൈസ് ചെയര്മാനും എംഡിയുമായ അഹമ്മദ് ബിന്‍ബ്യാത്, മന്ത്രിയും സ്മാര്‍ട്ട് സിറ്റി ചെയര്‍മാനുമായ പി കെ കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍, സ്മാര്‍ട്ട് സിറ്റി ബോര്‍ഡിലെ പ്രത്യേക ക്ഷണിതാവ് എം എ യൂസഫലി, … Read more

മുഖ്യമന്ത്രി ആരാകുമെന്നു തെരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കുമെന്ന് എ.കെ ആന്റണി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു അടുത്തതോടെ മുഖ്യമന്ത്രിയായി ആരെ ഉയര്‍ത്തിക്കാട്ടുമെന്ന് യുഡിഎഫില്‍ ചര്‍ച്ച തുടങ്ങി. ആരെയും മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടില്ലെന്നും കൂട്ടായ പരിശ്രമം നടത്തുകയും തെരഞ്ഞെടുപ്പിനു ശേഷം കാര്യങ്ങള്‍ തീരുമാനിക്കുമെന്നുമാണ് ഹൈക്കമാന്‍ഡ് തീരുമാനം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിതന്നെ കോണ്‍ഗ്രസിനെ നയിക്കുമെന്ന എ ഗ്രൂപ്പ് നിലപാടിനു ഹൈക്കമാന്‍ഡ് തീരുമാനം തിരിച്ചടിയായി. പ്രചാരണത്തിനു കൂട്ടായ നേതൃത്വം മതിയെന്നു ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുമെന്നും തെരഞ്ഞെടുപ്പിനു ശേഷമുള്ള കാര്യങ്ങള്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും തീരുമാനിക്കുമെന്നും പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി വാര്‍ത്താ ചാനലിനു നല്‍കിയ … Read more

ഒ.എന്‍.വിയോടുള്ള ആദരസൂചകമായി തിരുവനന്തപുരത്ത് പ്രതിമ സ്ഥാപിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍.വി. കുറുപ്പിനോടുള്ള ആദരസൂചകമായി തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഒഎന്‍വിയെ അനുസ്മരിച്ച് നിയമസഭയില്‍ സംസാരിക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. മലയാള ഭാഷയുടെ കാവല്‍ഭടനായിരുന്നു ഒഎന്‍വിയെന്നു മുഖ്യമന്ത്രി അനുസ്മരിച്ചു. ഒഎന്‍വിയുടെ ജന്മദേശമായ ചവറയില്‍ ഒഎന്‍വി കവിതകളുടെ ദൃശ്യാവിഷ്‌കാരം ഉള്‍പ്പെടുത്തി കലാഗ്രാമം നിര്‍മിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മാനവികതയുടെ മുന്നണിപോരാളിയെയാണ് നഷ്ടമായതെന്നു സ്പീക്കര്‍ എന്‍. ശക്തന്‍ അനുസ്മരിച്ചു. മനുഷ്യപക്ഷത്തു നിന്ന കവിയായിരുന്നു അദ്ദേഹമെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ അനുസ്മരിച്ചു. ഒ.എന്‍.വിക്ക് … Read more

അക്ഷര ജ്ഞാനിക്ക് വിട…

മലയാളത്തിന്റെ പ്രിയ കവിയും ഗാനരചയിതാവുമായി ഒഎന്‍വിയ്ക്ക് വിട… കവിതാ ശകലമായും ഗാനമായും ഇനി ഒഎന്‍വിയുടെ വരികള്‍ മാത്രം നമുക്ക് ബാക്കിയായി. തോന്ന്യാക്ഷരങ്ങളിലൂടെ മലയാളിയെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ അക്ഷര ലോകത്തിന്‌റെ സാംസ്‌കാരിക മണ്ഡലത്തിലേക്ക് കൂട്ടികൊണ്ട് പോകുകയായിരുന്നു ഒഎന്‍വി. കുട്ട്യേടത്തിയായും, ഒമ്പത് കല്‍പണിക്കാരുടെ അമ്മയുടെ സ്‌നേഹത്തിലൂടെയും ഭൂമിയ്‌ക്കൊരു ചരമ ഗീതത്തിലൂടെയും ഒഎന്‍വി കവിതകള്‍ സാധാരണക്കാരന്റെ നാവിലെ ഈരടികളായി നിറഞ്ഞ് നിന്നു. കവിത അതിന്റെ പുതിയ വഴികളിലൂടെ സഞ്ചരിച്ചപ്പോഴും മലയാളിയുടെ നാവിന്‍ തുമ്പില്‍ നിന്ന് ഇപ്പോഴും മലയാളത്തിന്റെ മധുരം രുചിക്കുന്ന നിലവാരമുള്ള … Read more