സോളാര്‍: ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ അന്വേഷണത്തിന് ഡല്‍ഹി കോടതി ഉത്തരവിട്ടു

ന്യൂഡല്‍ഹി: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ അന്വേഷണത്തിന് ഡല്‍ഹി തീസ് ഹസാരി കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രിക്കു ഡല്‍ഹിയില്‍ വച്ച് പണം കൈമാറിയെന്ന് സരിത എസ്.നായര്‍ സോളാര്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ ഒരു ആര്എസ്എസ് പ്രവര്‍ത്തകനാണ് കേസ് നല്‍കിയത്. ഈ ഹര്‍ജിയിന്മേലാണ് കോടതി അന്വേഷണ ഉത്തരവിട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ചാന്ദിനി ചൗക്കില്‍ എത്തി അദ്ദേഹത്തിന്റെ ഡല്‍ഹിയിലെ സഹായി തോമസ് കുരുവിളയ്ക്ക് പണം കൈമാറിയെന്നായിരുന്നു സരിതയുടെ ആരോപണം. മുഖ്യമന്ത്രിക്കെതിരായ ആരോപണം അന്വേഷിക്കാന്‍ ഡല്‍ഹി … Read more

ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി രണ്ടു മാസത്തേക്കു നീട്ടി

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ സിബിഐ കോടതി ഉത്തരവിനെതിരേ സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി രണ്ടു മാസത്തേക്കു നീട്ടിവച്ചു. റിവിഷന്‍ ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്നു ജസ്റ്റീസ് പി. ഉബൈദിന്റെ ബെഞ്ച് നിരീക്ഷിച്ചു. കോടതിയെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കു ഉപയോഗിക്കരുതെന്നും ഇത്തരം ആവശ്യങ്ങള്‍ക്കായി നിന്നുകൊടുക്കേണ്ട സാഹചര്യം കോടതിക്ക് ഇല്ലെന്നും ഹൈക്കോടതി ബെഞ്ച് നിരീക്ഷിച്ചു. 2000 മുതലുള്ള റിവിഷന്‍ ഹര്‍ജികള്‍ കോടതിയില്‍ കെട്ടികിടക്കുകയാണ്. ഇതിനിടെയാണു ഹര്‍ജി പരിഗണിക്കാന്‍ ആവശ്യപ്പെടുന്നത്. … Read more

കായല്‍ കയ്യേറ്റം:ജയസൂര്യയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

കൊ്ച്ചി: നടന്‍ ജയസൂര്യയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. കായല്‍ കയ്യേറി വീടും ബോട്ട് ജെട്ടിയും മതിലും നിര്‍മ്മിച്ചുവെന്നുള്ള കേസിലാണ് വിധി. ജയസൂര്യയ്‌ക്കെതിരെയുള്ള പരാതിയില്‍ അന്വേഷണം വേണമെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി നിര്‍ദേശിച്ചു. ജയസൂര്യയെ പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. കേസിലെ അഞ്ചാം പ്രതിയാണ് ജയസൂര്യ. കൊച്ചി മുന്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയാണ് ഒന്നാം പ്രതി. പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവാണ് ജയസൂര്യയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നത്. 2013 ഓഗസ്റ്റിലാണ് ജയസൂര്യയ്‌ക്കെതിരെ കായല്‍ കൈയ്യേറ്റം എന്ന പരാതി ഉയര്‍ന്നത്. -എജെ-

കേരള കോണ്‍ഗ്രസ്-എം പിളരുന്നു എന്ന വാര്‍ത്തകള്‍ പി.ജെ.ജോസഫും കെ.എം.മാണിയും തള്ളി

  തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്-എം പിളരുന്നു എന്ന വാര്‍ത്തകള്‍ തള്ളി പി.ജെ.ജോസഫും കെ.എം.മാണിയും രംഗത്ത്. പ്രത്യേക ഘടകകക്ഷിയായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് പി.ജെ.ജോസഫ് മുഖ്യമന്ത്രിയെ കണ്ടുവെന്ന വാര്‍ത്തകളോടാണ് ഇരുവരും പ്രതികരിച്ചത്. വാര്‍ത്തകള്‍ വന്നതിനു പിന്നാലെ ജോസഫിനെ മാണി ടെലിഫോണില്‍ ബന്ധപ്പെട്ടു. താന്‍ മുഖ്യമന്ത്രിയെ കണ്ട് ഇത്തരം ആവശ്യം ഉന്നയിച്ചിട്ടില്ലെന്നു ജോസഫ് പറഞ്ഞുവെന്നാണു സൂചനകള്‍. പാര്‍ട്ടിക്കകത്ത് യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും ചിലര്‍ കരുതിക്കൂട്ടി വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണെന്നും മാണി പ്രതികരിച്ചു. സീറ്റ് ചര്‍ച്ച പാര്‍ട്ടിയില്‍ തുടങ്ങിയിട്ടില്ല. റബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ … Read more

പി.ജയരാജനെ എറണാകുളം ജനറല്‍ ആസ്പത്രിയില്‍

  കൊച്ചി: തൃശ്ശൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രാമദ്ധ്യേ സി.പി.എം നേതാവ് പി.ജയരാജനെ എറണാകുളം ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം ശ്രീചിത്ര ആസ്പത്രിയിലേക്കുള്ള യാത്രാമദ്ധ്യേ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് തൃശ്ശൂരിലെ അമല ആസ്പത്രിയില്‍ ഇന്നലെ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച രാവിലെയാണ് ജയരാജനെ മറ്റൊരു ആംബുലന്‍സില്‍ തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ കൊച്ചിയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്ന ജയരാജനെ മെച്ചപ്പെട്ട ചികിത്സ ആവശ്യമുള്ളതിനാലാണ് തിരുവനന്തപുരം ശ്രീചിത്ര ആസ്പത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. … Read more

പാമോയില്‍: ഉമ്മന്‍ ചാണ്ടിക്ക് അറിവുണ്ടായിരുന്നുവെന്നു കോടതി

  തൃശൂര്‍: പാമോയില്‍ ഇടപാടില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അറിവുണ്ടായിരുന്നുവെന്നു തൃശൂര്‍ വിജിലന്‍സ് കോടതിയുടെ നിരീക്ഷണം. കേസില്‍ മൂന്നും നാലും പ്രതികളെ കുറ്റവിമുക്തരാക്കിയ ഹര്‍ജി പരിഗണിക്കവേ ജഡ്ജി എസ്.എസ്. വാസനാണു സുപ്രധാന നിരീക്ഷണം നടത്തിയത്. അന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഫയല്‍ കണ്ടിരുന്നുവെന്നും ഫയലില്‍ ഒപ്പുവച്ചത് അതിനു തെളിവാണെന്നും കോടതി നിരീക്ഷിച്ചു. മുന്‍ ചീഫ് സെക്രട്ടറി എസ്.പദ്മകുമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന സഖറിയ മാത്യു എന്നിവരെയാണു കോടതി കുറ്റവിമുക്തരാക്കിയത്. തങ്ങളെ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ആറിനാണ് ഇരുവരും വിടുതല്‍ … Read more

നിയമസഭ തെരഞ്ഞെടുപ്പില്‍ താന്‍ സ്ഥാനാര്‍ഥിയാകണമെന്നാണ് പാലാക്കാരുടെ ആഗ്രഹമെന്ന് മാണി

  പാല: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ സ്ഥാനാര്‍ത്ഥിയായി നില്‍ക്കണം എന്നത് പാലായിലുള്ളവരുടെ ആഗ്രഹമാണെന്ന് കെ എം മാണി. താന്‍ മത്സരിക്കില്ലെന്നും മറ്റും പറയുന്നത് ശത്രുക്കളാണ്. താന്‍ മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങളില്ല. ഇത്തവണ കേരള കോണ്‍ഗ്രസ് യുഡിഎഫിനോട് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിക്കുള്ളിലെ അച്ചടക്കം ലംഘിക്കുന്നവര്‍ക്ക് പി സി ജോര്‍ജ്ജിന്റെ അവസ്ഥയായിരിക്കും സംഭവിക്കുക. പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കുന്നത് ഒന്നോ രണ്ടോ പേര്‍ മാത്രമാണ്. പാര്‍ട്ടിയിലെ സ്വയംപ്രഖ്യാപിത സ്ഥാനാര്‍ത്ഥികള്‍ പ്രത്യാഘാതം … Read more

ശീമാട്ടിക്ക് ഇളവ്: രാജമാണിക്യത്തിന് എതിരെ അന്വേഷണം

  കൊച്ചി: കൊച്ചി മെട്രോ നിര്‍മ്മാണത്തിന് വേണ്ടി ഭൂമിയേറ്റെടുക്കല്‍ കരാറില്‍ ശീമാട്ടിക്ക് ഇളവ് നല്‍കിയെന്ന പരാതിയില്‍എറണാകുളം ജില്ലാ കലക്ടര്‍ രാജമാണിക്യത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കളക്ടറുടെ ഭാര്യ എറണാകുളം വിജിലന്‍സ് എസ്.പിയായതിനാല്‍ ഇവരുടെ അധികാര പരിധിക്ക് പുറത്ത് വെച്ചായിരിക്കണം അന്വേഷണം നടത്തേണ്ടതെന്നും കോടതി നിര്‍ദേശിച്ചു. -എജെ-

സംസ്ഥാനംകണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി: വെള്ളാപ്പള്ളി

കോട്ടയം: നാമമാത്ര ഭൂരിപക്ഷത്തില്‍ തുടങ്ങിയ യു.ഡി.എഫ്. ഭരണം വിജയകരമായി പൂര്‍ത്തിയാക്കുന്നതില്‍ ഉമ്മന്‍ ചാണ്ടിയെ സമ്മതിച്ചേ കഴിയൂ. സംസ്ഥാനം കണ്ടതില്‍ ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ് അദ്ദേഹമെന്ന് വെള്ളാപ്പള്ളി. നാഗമ്പടം മഹാദേവ ക്ഷേത്രത്തില്‍ ശിവഗിരി തീര്‍ഥാടനാനുമതി സ്മാരക പവിലിയന്റെ ശിലാന്യാസ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂടി പങ്കെടുത്ത ചടങ്ങിലായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസംഗം. മൂര്‍ഖനെയും അണലിയെയും ചേരയെയും ഒേര കുട്ടയിലാക്കി കൊത്തുകൊള്ളാതെ കൊണ്ടുപോകുന്നതിനൊപ്പം സുഗമമായ ഭരണം കാഴ്ച വയ്ക്കാനും ഉമ്മന്‍ ചാണ്ടിക്കു കഴിഞ്ഞു. ഒന്നു രണ്ടു പേരുടെ ഭൂരിപക്ഷവുമായി സര്‍ക്കാര്‍ … Read more

മോഹന്‍ലാലിന്റെ ബ്ലോഗിനെ വിമര്‍ശിച്ച് എംബി രാജേഷ് എംപിയുടെ പോസ്റ്റ്

  തിരുവനന്തപുരം: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല സംഭവങ്ങളുമായി ബന്ധപ്പെട്ട് നടന്‍ മോഹന്‍ലാല്‍ എഴുതിയ ബ്ലോഗിനെ വിമര്‍ശിച്ച് എംബി രാജേഷ് എംപി രംഗത്ത്. പോസ്റ്റിന്റെ പൂര്‍ണരൂപം ശ്രീ.മോഹന്‍ലാലിന്റെ ബ്ലോഗ്‌പോസ്റ്റിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വായിച്ചു. അനേകം പേരെ പോലെ എനിക്കും നടനെന്ന നിലയില്‍ അദ്ദേഹത്തെ ഇഷ്ടമാണ്. ഏത് കാര്യത്തിലും അഭിപ്രായം പറയാനുള്ള അദ്ദേഹത്തിന്റെ അവകാശത്തെയും മാനിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കുന്നതിന് ഇത് രണ്ടും തടസ്സമല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ചില കാര്യങ്ങള്‍ കുറിക്കട്ടെ. Who dies if India lives and … Read more