മുസ്ലീം വ്യക്തി നിയമത്തില്‍ സ്ത്രീകളോട് കടുത്ത വിവേചനം, സ്ത്രീകള്‍ക്ക് എന്തുകൊണ്ട് നാലു ഭര്‍ത്താക്കന്‍മാര്‍ ആയിക്കൂടെയെന്ന് ജസ്റ്റീസ് കമാല്‍ പാഷ

കൊച്ചി: മുസ്ലിം വ്യക്തി നിയമത്തില്‍ സ്ത്രീകളോട് കടുത്ത വിവേചനമാണെന്ന് ജസ്റ്റിസ് കമാല്‍ പാഷ. മുസ്ലിം വ്യക്തിനിയമത്തില്‍ കൂടുതല്‍ പരിഗണന കിട്ടുന്നത് പുരുഷന്‍മാര്‍ക്കാണ്. ഇങ്ങനെയുളള പുരുഷാധിപത്യത്തിന് വഴിയൊരുക്കിയത് മതമേലധ്യക്ഷന്‍മാരാണ്. ഖുറാന്‍ പറയുന്ന അവകാശങ്ങള്‍ പോലും മുസ്ലിം സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല. ഈ വിവേചനം അവസാനിപ്പിക്കണമെങ്കില്‍ സ്ത്രീകള്‍ തന്നെ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.പുരുഷന്‍മാര്‍ക്ക് ഒരേസമയം നാലു ഭാര്യമാരാകാമെങ്കില്‍ സ്ത്രീകള്‍ക്ക് എന്തുകൊണ്ട് നാലു ഭര്‍ത്താക്കന്‍മാര്‍ ആയിക്കൂടെന്നും ജസ്റ്റിസ് കമാല്‍പാഷ ചോദിച്ചു. പുനര്‍ജനി വനിതാ അഭിഭാഷക സമിതി സംഘടിപ്പിച്ച ഗാര്‍ഹിക പീഡന … Read more

22 വര്‍ഷത്തിന് ശേഷം ഗൗരിയമ്മ എകെജി സെന്ററില്‍

തിരുവനന്തപുരം: രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം കെ.ആര്‍.ഗൗരിയമ്മ വീണ്ടും എകെജി സെന്ററില്‍ എത്തി. സിപിഎമ്മില്‍ നിന്നും പുറത്തായ ശേഷം ആദ്യമായാണ് ഗൗരിയമ്മ പാര്‍ട്ടി ആസ്ഥാന മന്ദിരത്തില്‍ എത്തുന്നത്. ജെഎസ്എസ്-സിപിഎം പ്രാഥമിക സീറ്റ് ചര്‍ച്ചകള്‍ക്കു വേണ്ടിയാണ് ഗൗരിയമ്മ എകെജി സെന്ററില്‍ എത്തിയത്. ജെഎസ്എസ് നേതാക്കളും ഗൗരിയമ്മക്ക് ഒപ്പമുണ്ട്. പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് ഇന്നു നടത്തിയത്. ജെഎസ്എസിനു അഞ്ച് സീറ്റുകള്‍ വേണമെന്ന് ഗൗരിയമ്മ സിപിഎം നേതൃത്വത്തെ അറിയിച്ചു. അരൂര്‍, ചേര്‍ത്തല, മൂവാറ്റുപുഴ, ഇരവിപുരം, വര്‍ക്കല സീറ്റുകളാണ് ജെഎസ്എസ് ആവശ്യപ്പെട്ടത്. അഞ്ച് സീറ്റുകള്‍ … Read more

കനയ്യകുമാര്‍ കേരളത്തിലേക്ക്

കൊച്ചി: രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പോലീസ് ജയിലിലടച്ച ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍ കേരളത്തില്‍ എത്തും. എഐഎസ്എഫാണു കനയ്യയെ കേരളത്തിലെത്തിക്കുന്നത്. ഈ മാസം 12ന് കനയ്യ ഉള്‍പ്പെടെയുള്ള വിവിധ വിദ്യാര്‍ത്ഥി നേതാക്കളെ കേരളത്തില്‍ എത്തിക്കാനാണ് സംഘടനയുടെ നീക്കം. ഇതിനായി സ്റ്റുഡന്റ് അസംബ്ലി എഗെയ്ന്‍സ്റ്റ് ഫാസിസം എന്ന പേരില്‍ എറണാകുളം മറൈന്‍ െ്രെഡവില്‍ എഐഎസ്എഫിന്റെ നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിക്കും.സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പരിപാടി ഉദ്ഘാടകനം ചെയ്യും. കനയ്യയെ പൊതുപരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ സിപിഎം, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ … Read more

എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ 20 നു പ്രഖ്യാപിക്കും: കൊടിയേരി

തിരുവനനന്തപുരം: എല്‍ഡിഎഫ് സ്ഥാനാര്‍ഥിപ്പട്ടിക ഈ മാസം ഇരുപതിനകം തയ്യാറാക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്ഥാനാര്‍ഥികള്‍ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് പ്രാഥമിക ചര്‍ച്ച ആരംഭിച്ചു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയും സംസ്ഥാന സെക്രട്ടേറിയറ്റും പ്രാഥമികരൂപം തയാറാക്കി കീഴ്ഘടകങ്ങളുടെ അഭിപ്രായം തേടും. മാര്‍ച്ച് പതിനാറിനുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് കീഴ്ഘടകങ്ങളുടെ അഭിപ്രായങ്ങള്‍ മാനിച്ച് സ്ഥാനാര്‍ഥിപ്പട്ടിക തയാറാക്കുമെന്നും കോടിയേരി പറഞ്ഞു. കേരള കോണ്‍ഗ്രസ് നെടുകെ പിളര്‍ന്നിരിക്കുകയാണ്. പി ജെ ജോസഫ് ഒഴികെയുള്ള ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ പാര്‍ട്ടി വിട്ടു പുറത്തുവന്നു. ഫ്രാന്‍സിസ് ജോര്‍ജിന്റെ … Read more

കേരളത്തില്‍ മെയ് 16 ന്‌ വോട്ടെടുപ്പ്; ഫലപ്രഖ്യാപനം 19ന്

ന്യൂഡല്‍ഹി : കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തില്‍ മെയ് 16ന്. ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനങ്ങള്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 22ന് തിരഞ്ഞെടുപ്പ് നോട്ടിഫിക്കേഷന്‍ പ്രഖ്യാപിക്കും. ഏപ്രില്‍ 19നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. 30ന് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം. സംസ്ഥാനത്ത് ഇത്തവണ 2.65 കോടി വോട്ടര്‍മാരാണുള്ളതെന്ന് … Read more

കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്; ഫ്രാന്‍സിസ് ജോര്‍ജ്ജ് കേരള ഫീഡ്‌സ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: യു.ഡി.എഫില്‍ നിന്ന് പുറത്ത് പോകുന്നതിന്റെ ഭാഗമായി കേരളാ കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്ജ് കേരളാ ഫീഡ്സ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നേതൃത്വത്തിലാണ് വിമതര്‍ കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്ന് പുറത്തുപോവാന്‍ തയ്യാറെടുക്കുന്നത്. രാജിക്കത്ത് കൃഷിമന്ത്രി കെ.പി മോഹനന് അയച്ചുകൊടുത്തിട്ടുണ്ട്. ഫ്രാന്‍സിസ് ജോര്‍ജ്ജിനൊപ്പം കെ.സി ജോസഫ്, ആന്റണി രാജു എന്നീ നേതാക്കളും പുറത്തുപോകാന്‍ തയ്യാറെടുക്കുകയാണ്. -വിഎന്‍-

സിന്ധു സൂര്യകുമാറിന് എതിരായ വധഭീഷണി; അറസ്റ്റിലായവരെ ആദരിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തക സിന്ധു സൂര്യകുമാറിനെതിരെ വധഭീഷണി മുഴക്കിയതിന് പോലീസ് അറസ്റ്റ് ചെയ്തവര്‍ക്ക് സ്വീകരണമൊരുക്കി ഹിന്ദു ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തകര്‍. ധര്‍മ്മടം സ്വദേശികളായ വികാസ്, വിപേഷ്, ഷിജിന്‍ എന്നിവര്‍ക്കാണ് തിരുവനന്തപുരം പോലീസ് സ്‌റ്റേഷന് പുറത്ത് മാലയണിയിച്ച് സ്വീകരണം നല്‍കിയത്. ദുര്‍ഗ്ഗാ ദേവിയെ അപമാനിച്ച സിന്ധു സൂര്യകുമാറിന് എതിരെ പ്രതിഷേധിച്ച് അറസ്റ്റ് ചെയ്യപ്പെട്ടവരായതുകൊണ്ടാണ് തങ്ങള്‍ സ്വീകരണം നല്‍കിയതെന്നാണ് ഹിന്ദു ഹെല്‍പ്പലൈന്‍ പ്രവര്‍ത്തകരുടെ വിശദീകരണം. ചാനല്‍ ചര്‍ച്ചയില്‍ ദുര്‍ഗ്ഗാ ദേവിയെക്കുറിച്ച് മോശമായ പരാമര്‍ശം നടത്തിയെന്ന വ്യാജ പ്രചരണത്തിന്റെ ഭാഗമായാണ് കഴിഞ്ഞ ചില … Read more

വിവരാവകാശ കമ്മീഷന്‍ നിയമനത്തിന് ഹൈക്കോടതി സ്റ്റേ: തല്‍സ്ഥിതി തുടരാന്‍ കോടതിയുടെ ഉത്തരവ്

കൊച്ചി: മുന്‍ വിജിലന്‍സ് ഡയറക്ടറായിരുന്ന വിന്‍സന്‍ എം പോളിനെ മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിക്കാനുള്ള ശുപാര്‍ശയ്ക്ക് ഹൈക്കോടതിയുടെ സ്റ്റേ. മറ്റ് അഞ്ച് പേരുടെ നിയമനവും ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. കേസ് തീര്‍പ്പാക്കുംവരെ തല്‍സ്ഥിതി തുടരാനും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. എന്നാല്‍ നിയമനം നടത്തിയിട്ടില്ലെന്നും ശുപാര്‍ശ നല്‍കുക മാത്രമാണ് ചെയ്തതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരടങ്ങിയ സമിതിയാണ് വിന്‍സന്‍ എം പോളിനെ നിര്‍ദ്ദേശിച്ചത്. പ്രതിപക്ഷ … Read more

സിദ്ദിഖും ജഗദീഷും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായേക്കുമെന്ന് സൂചന

തിരുവനന്തപുരം: ചലച്ചിത്രതാരങ്ങളായ സിദ്ദിഖും ജഗദീഷും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി മത്സരിച്ചേക്കുമെന്ന് സൂചന. ആലപ്പുഴയിലെ അരൂര്‍ സീറ്റിലാണ് സിദ്ദിഖിനെ പരിഗണിക്കുന്നത്. പത്തനാപുരം മണ്ഡലത്തിലേക്കാണ് ജഗദീഷിനെ പരിഗണിക്കുന്നത്. ജഗദീഷുമായി കെ.പി.സി.സി നേതൃത്വം ആശയവിനിമയം നടത്തി. മത്സരിക്കാന്‍ സന്നദ്ധനാണെന്ന് ജഗദീഷ് അറിയിച്ചതായാണ് അറിയുന്നത്. സിനിമാനടന്‍ കൂടിയായ കെ.ബി ഗണേഷ്‌കുമാര്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ ഒരു സിനിമാ താരത്തെ തന്നെ എതിരാളിയായി നിര്‍ത്തി മണ്ഡലം പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. സി.പി.എമ്മിലെ സിറ്റിംഗ് എംഎല്‍എയായ എ.എം ആരിഫിനെതിരെ സിദ്ദിഖിനെ നിര്‍ത്തി മണ്ഡലം പിടിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. അതേസമയം … Read more

പോലീസ് അക്കാദമി കാമ്പസില്‍ ഐജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ കാറോടിച്ച സംഭവം: അന്വേഷണം തുടങ്ങി

തൃശൂര്‍: പോലീസ് അക്കാഡമിയുടെ മേധാവി ഐജി സുരേഷ് രാജ് പുരോഹിതിന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ അക്കാദമി കാമ്പസില്‍ ഔദ്യോഗിക വാഹനം നിയമ വിരുദ്ധമായി ഓടിച്ചെന്ന ആക്ഷേപത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഡിജിപിയുടെ നിര്‍ദേശാനുസരണം പോലീസ് പരിശീലന വിഭാഗം ചുമതലയുള്ള എഡിജിപി രാജേഷ് ദിവാനാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഐജിയുടെ പതിനേഴു വയസുള്ള മകന്‍ വാഹനം ഓടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് അക്കാഡമിയിലെ തന്നെ പോലീസുകര്‍ പുറത്തുവിട്ടിരുന്നു. ഇതു വിവാദമായതിനെത്തുടര്‍ന്നാണ് ഡിജിപി അന്വേഷണത്തിന് എഡിജിപിയെ നിയോഗിച്ചത്. ഐജിയുടെ വാഹനം ഓടിച്ച മകനു പ്രായപൂര്‍ത്തിയായിട്ടുണ്ടോയെന്നു … Read more