സുരേഷ്ഗോപി 40 മണ്ഡലങ്ങളില്‍ പ്രചാരണത്തിനെത്തും; സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ നല്‍കുമെന്നും റിപ്പോര്‍ട്ടുകള്‍

കൊച്ചി : ചലച്ചിത്ര താരം സുരേഷ് ഗോപിയെ താരപ്രചാരകനാക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. പ്രചാരണത്തിനായി അഞ്ചു ദിവസം മാത്രം നല്‍കുന്ന സുരേഷ് ഗോപി 40 മണ്ഡലങ്ങളില്‍ പ്രചാരണത്തിനെത്തും. ഇതിനായി അദ്ദേഹത്തിനു ഹെലികോപ്റ്റര്‍ നല്‍കും. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് തിരുവനന്തപുരം മണ്ഡലത്തിലും ചലച്ചിത്ര നടന്‍ ഭീമന്‍ രഘു പത്തനാപുരത്തും ബിജെപി സ്ഥാനാര്‍ഥിയാകും. ഇവരുടേതടക്കം 51 പേരുടെ രണ്ടാം പട്ടികയ്ക്കാണ് കേന്ദ്ര നേതൃത്വം അംഗീകാരം നല്‍കിയത്. സുരേഷ് ഗോപിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ … Read more

ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മ്മ പുതുക്കി ക്രൈസ്തവ സമൂഹം ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു

യേശുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മ്മ പുതുക്കി ക്രൈസ്തവ സമൂഹം ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും. ഇതോടെ 50 നാള്‍ നീണ്ട നോമ്പാചരണം സമാപിക്കും. മരണത്തെ കീഴടക്കി യേശു ഉയിര്‍ത്തെഴുന്നേറ്റതിന്റെ ആഹ്ലാദവുമായി ദേവാലയങ്ങളില്‍ ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍ നടത്തും. ദിവ്യബലി, കുര്‍ബാന, ഉയിര്‍പ്പിന്റെ ശുശ്രൂഷ, ഉയിര്‍പ്പിന്റെ തിരുകര്‍മങ്ങള്‍, നമസ്‌കാരം എന്നിവ വിവിധ പള്ളികളില്‍ നടക്കും. തിരുവനന്തപുരത്ത് പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ നടന്ന ചടങ്ങുകള്‍ക്ക് ലത്തീന്‍ കത്തോലിക്കാ ആര്‍ച്ച് ബിഷപ്പ് ഡോ.സൂസെപാക്ക്യം നേതൃത്വം നല്‍കി. കോഴിക്കോട്ടും വിവിധ … Read more

തെരഞ്ഞെടുപ്പ് സീറ്റ് സംബന്ധിച്ച കോണ്‍ഗ്രസ് ജെഡിയു ഉഭയകക്ഷി ചര്‍ച്ചകള്‍ പരാജയം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സീറ്റ് സംബന്ധിച്ച കോണ്‍ഗ്രസ് ജെഡിയു ഉഭയകക്ഷി ചര്‍ച്ചകള്‍ പരാജയം. ഒരു സീറ്റ് അധികം വേണമെന്ന ജെഡിയുവിന്റെ ആവശ്യം കോണ്‍ഗ്രസ് തള്ളിയതോടെയാണ് ചര്‍ച്ചയില്‍ തീരുമാനമൊന്നുമാകാതെ പിരിഞ്ഞത്. എങ്കില്‍ ഏഴു സീറ്റുകളിലും കോണ്‍ഗ്രസ് തന്നെ മത്സരിക്കട്ടേയെന്ന് പറഞ്ഞ് ജെഡിയു ചര്‍ച്ചയില്‍ നിന്നിറങ്ങി പോയി. മത്സരിക്കാതെ മുന്നണിയില്‍ തന്നെ തുടരാമെന്നും ജെഡിയു അറിയിച്ചു. ആര്‍എസ്പിയുമായുള്ള ചര്‍ച്ചയും പരാജയപ്പെട്ടു. ആറു സീറ്റ് വേണമെന്ന് ആര്‍എസ്പി യോഗത്തില്‍ ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസ് ആവശ്യം അംഗീകരിച്ചില്ല. അഞ്ച് സീറ്റുകള്‍ നല്‍കാന്‍ തയ്യാറെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.

എസ് ശ്രീശാന്ത് തിരുവനന്തപുരത്തും ചലച്ചിത്ര താരം ഭീമന്‍ രഘു പത്തനാപുരത്തും ജനവിധി തേടും

തിരുവനന്തപുരം: ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. മുന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് തിരുവനന്തപുരത്തും ചലച്ചിത്ര താരം ഭീമന്‍ രഘു പത്തനാപുരത്തും ജനവിധി തേടും. ദില്ലിയില്‍ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ശ്രീശാന്ത് മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായത്. ശ്രീശാന്ത് ഉള്‍പ്പെടെ 51 പേരടങ്ങുന്ന ബിജെപി പട്ടികയാണ് പ്രഖ്യാപിച്ചത്. ബിജെപിക്കു വേണ്ടി മത്സരിക്കുമെന്നു നേരത്തെ തന്നെ തീരുമാനിച്ചിരുന്നെങ്കിലും മണ്ഡലത്തിന്റെ കാര്യത്തില്‍ തീരുമാനം ആയിരുന്നില്ല. തെരഞ്ഞെടുപ്പിന് ശേഷവും രാഷ്ട്രീയ രംഗത്ത് തുടരുമെന്ന് ശ്രീശാന്ത് … Read more

കുരിശുമരണത്തിന്റെ സ്മരണകള്‍ പുതുക്കി ഇന്ന് ക്രൈസ്തവര്‍ ദു:ഖവെള്ളി ആചരിക്കുന്നു

കുരിശുമരണത്തിന്റെ സ്മരണകള്‍ പുതുക്കി ഇന്ന് ക്രൈസ്തവര്‍ ദു:ഖവെള്ളി ആചരിക്കുന്നു. പീഡാനുഭവ വായന, കുര്‍ബാന, കുരിശിന്റെ വഴി, പരിഹാര പ്രദക്ഷിണം എന്നിവയ്ക്ക് പുറമേ പ്രത്യേക പ്രാര്‍ത്ഥനകളും തിരുക്കര്‍മ്മങ്ങളും വിവിധ പള്ളികളില്‍ നടക്കും. വിവിധ ദേവാലയങ്ങള്‍ ഇന്ന് കുരിശുമല കയറ്റവും നടത്തും. ദു:ഖവെള്ളിയാഴ്ചയോട് അനുബന്ധിച്ച് മലയാറ്റൂര്‍ പള്ളിയില്‍ രാവിലെ മുതല്‍ വന്‍ ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്. പുലര്‍ച്ചേ മുതല്‍ നൂറുകണക്കിന് പേരാണ് മരക്കുരിശുകളുമായി മലകയറുന്നത്. ഗാഗുല്‍ത്താമലയിലേക്ക് കുരിശുമായി പീഡനങ്ങള്‍ സഹിച്ച് യേശു നടത്തിയ യാത്രയുടേയും അതിന് ശേഷമുള്ള കുരിശു മരണത്തിന്റെയും ഓര്‍മ്മകളാണ് … Read more

അനുഗ്രഹം തേടി ശ്രീശാന്ത് പ്രധാനമന്ത്രിയെ കാണും…

കൊച്ചി: ബിജെപിയുടെ തൃപ്പൂണിത്തുറ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന എസ്.ശ്രീശാന്ത് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സന്ദര്‍ശിക്കും. നേരത്തെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാഎസ്.ശ്രീശാന്തിനെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണമെന്ന് ആവശ്യം കേരളത്തിലെ ബിജെപി നേതാക്കളെ അറിയിച്ചിരുന്നു. തുടര്‍ന്ന് മത്സരിക്കാന്‍ താന്‍ തയ്യാറാണെന്നും ശ്രീശാന്തും വ്യക്തമാക്കിയിരുന്നു. മത്സരിക്കുന്നെങ്കില്‍ തൃപ്പൂണിത്തുറയില്‍ തന്നെ നില്‍ക്കാമെന്നും അതല്ലാ തൃപ്പൂണിത്തുറ കിട്ടിയില്ലെങ്കില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മാത്രം ഇറങ്ങാമെന്നുമാണ് ഇപ്പോള്‍ ശ്രീശാന്ത് വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യം സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി മോഡിയെ ധരിപ്പിക്കുമെന്നും വിവരങ്ങളുണ്ട്.

നടന്‍ ജിഷ്ണു രാഘവന്‍ അന്തരിച്ചു

കൊച്ചി: നടന്‍ ജിഷ്ണു രാഘവന്‍ അന്തരിച്ചു. ഏറെ കാലമായി ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 8.15ഓടെയായിരുന്നു അന്ത്യം. നമ്മള്‍ എന്ന കമലിന്റെ സിനിമയിലൂടെ ആയിരുന്നു ജിഷ്ണുവിന്റെ കടന്നുവരവ്. നടനും, ഗായകനുമായ രാഘവന്റെ മകനാണ്. കിളിപ്പാട്ട് എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായാണ് ജിഷ്ണു സിനിമയിലെത്തിയത്. നമ്മള്‍ എന്ന കമല്‍ ചിത്രത്തിലൂടെ 2002ല്‍ നായകനായി രണ്ടാം വരവ്. സിനിമയിലെ ശിവന്‍ എന്ന കഥാപാത്രത്തെ മലയാളികളുടെ ഹൃദയങ്ങലില്‍ കൂടുകൂട്ടിയ ജിഷ്ണു നിരവധി സിനിമകളിലൂടെ മലയാളിയുടെ പ്രിയതാരമായി മാറി. … Read more

വി.ഡി. രാജപ്പന്‍ അന്തരിച്ചു

പ്രമുഖ കാഥികനും സിനിമ താരവുമായിരുന്ന വി.ഡി. രാജപ്പന്‍ (70) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ അശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. ഹാസ്യ കഥാപ്രസംഗത്തിലൂടെയാണ് വി.ഡി.രാജപ്പന്‍ ശ്രദ്ധ നേടിയത്. മൃഗങ്ങള്‍, വാഹനങ്ങള്‍ എന്നിവയെ കഥാപാത്രമാക്കിയാണ് വി.ഡി.രാജപ്പന്‍ കഥ പറഞ്ഞിരുന്നത്. പ്രണയവും പ്രതികാരവുമെല്ലാം ഈ കഥകളിലും നിറഞ്ഞ് നിന്നിരുന്നു. കക്ക, കുയിലിനെത്തോടി, എങ്ങനെ നീ മറക്കും, ആട്ടക്കലാശം, മാന്‍ ഓഫ് ദ മാച്ച്, കുസൃതിക്കാറ്റ് തുടങ്ങി നിരവധി സിനികളില്‍ നടനായും വി.ഡി.രാജപ്പനെത്തി. വേലിക്കുഴിയില്‍ ദേവദാസ് രാജപ്പന്‍ 1950 ല്‍ കോട്ടയത്ത് … Read more

കതിരുര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് ഉപാധികളോടെ ജാമ്യം

തലശ്ശേരി: കതിരുര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് ഉപാധികളോടെ ജാമ്യം. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. ജയരാജന്റെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. മൂന്ന് ഉപാധികളാണ് ജാമ്യം നല്‍കാന്‍ കോടതി മുന്നോട്ടുവച്ചത്. രണ്ടുമാസത്തേക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ല, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്. സാക്ഷികളെ ഭീഷണിപ്പെടുത്തിയതായി പരാതിയുയര്‍ന്നാല്‍ ജാമ്യം റദ്ദാക്കും, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം എന്നീ സുപ്രധാന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.ഇതിനെതിരെ സി.ബി.ഐ മേല്‍ക്കോടയിയെ സമീപിച്ചേക്കും. കോടതി ചേര്‍ന്നയുടന്‍ … Read more

സന്തോഷ് മാധവന് മിച്ചഭൂമി നല്‍കിയ സംഭവത്തില്‍ വിഎം സുധീരനവും ടിഎന്‍ പ്രതാപനും രംഗത്ത്

തിരുവനന്തപുരം: മിച്ചഭൂമി സന്തോഷ് മാധവന് വിട്ട് നല്‍കിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ റവന്യൂ വകുപ്പിന് കത്തയച്ചു. ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും രംഗത്തെത്തിയിരുന്നു. തന്റെ മകന് എതിരെ ജയിലില്‍ കിടന്ന് വ്യാജ ആരോപണം ഉന്നയിച്ചതിനുള്ള പ്രത്യുപകാരമായാണ് ഭൂദാനം നടത്തിയത്. പീഡന കേസിലെ പ്രതിക്ക് സര്‍ക്കാര്‍ ഭൂമി നല്‍കിയത്, സംസ്ഥാനത്തെ സ്ത്രീകളോടുള്ള വെല്ലുവിളി ആണെന്ന് വി എസ് ആരോപിച്ചിരുന്നു. വിഷയത്തില്‍ കോണ്‍ഗ്രസിന് ഉള്ളില്‍ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. വിജിലന്‍സ് … Read more