ലിബിയയില്‍ മലയാളി ഐടി ഉദ്യോഗസ്ഥനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി

ട്രിപ്പോളി: ആഭ്യന്തര കലാപം രൂക്ഷമായ ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ മലയാളിയായ ഐടി ഉദ്യോഗസ്ഥനേയും സംഘത്തെയും അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയതായി ബന്ധുക്കള്‍ നാട്ടില്‍ അറിയിച്ചു. കോഴിക്കോട് പേരാമ്പ്ര സ്വദേശി റെജി ജോസഫിനെയും സംഘത്തെയുമാണ് തട്ടിക്കൊണ്ടുപോയത്. സിആര്‍എ (സിവിലിയന്‍ രജിസ്‌ട്രേഷന്‍ അഥോറിറ്റി) യുടെ പ്രോജക്ടുമായി ബന്ധപ്പെട്ട ജോലിക്കാരനാണ് റെജി. ഏതാനും ദിവസം മുമ്പ് ഈ സൈറ്റ് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തിരുന്നതായും പറയുന്നു. ഇവരെ ഒരാഴ്ച മുമ്പ് തട്ടിക്കൊണ്ടു പോയെന്നാണ് അറിയുന്നത്. എന്നാല്‍, കഴിഞ്ഞ നാലു ദിവസമായി റെജിയെപ്പറ്റി യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും … Read more

പൂഞ്ഞാറില്‍ സജി മഞ്ഞക്കടമ്പന്‍ കേരളാ കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ത്ഥിയാകും

കൊച്ചി: യൂത്ത് ഫ്രണ്ട് നേതാവ് സജി മഞ്ഞക്കടമ്പന്‍ പൂഞ്ഞാറില്‍ കേരളാ കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ത്ഥിയാകും. യൂത്ത് ഫ്രണ്ട് എമ്മിന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് സജി മത്സരിക്കാന്‍ തീരുമാനിച്ചത്. കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരിക്കും സ്ഥാനാര്‍ത്ഥിയെന്നാണ് യൂത്ത് ഫ്രണ്ടിനെ അറിയിച്ചിരുന്നത്. എന്നാല്‍ പാര്‍ട്ടിയോട് പുലബന്ധമില്ലാത്തയാളെയാണ് ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. മാണി സാറിനെയും ജോസ് കെ.മാണിയെയും കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും കൂടുതല്‍ അധിക്ഷേപിച്ച ജോര്‍ജു കുട്ടി ആഗസ്റ്റിയെ പൂഞ്ഞാറില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത് യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകരോടുള്ള വെല്ലുവിളിയാണെന്നും സജി മഞ്ഞക്കടമ്പന്‍ … Read more

83 മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 83 മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. മൂന്നു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും. കല്യാശേരി, കാഞ്ഞങ്ങാട്, പയ്യന്നൂര്‍ മണ്ഡലങ്ങളാണ് ഒഴിച്ചിട്ടത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് പട്ടികയ്ക്ക് അംഗീകാരം നല്‍കിയത്. ഒഴിച്ചിട്ട മൂന്നു മണ്ഡലങ്ങളില്‍ ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന് സോണിയ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. ബെന്നി ബഹനാന്‍ പിന്മാറിയ തൃക്കാക്കരയില്‍ പി.ടി. തോമസ് ആണ് സ്ഥാനാര്‍ഥി. കോന്നിയില്‍ അടൂര്‍ പ്രകാശ്, കൊച്ചിയില്‍ ഡൊമനിക് പ്രസന്റേഷന്‍,തൃപ്പുണ്ണിത്തുറയില്‍ കെ.ബാബു എന്നിവര്‍ മല്‍സരിക്കും. 33 … Read more

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന ബെന്നി ബെഹനാന്റെ പ്രഖ്യാപനം കേട്ട് ഹൈബി ഈഡന്‍ എം.എല്‍.എ പൊട്ടിക്കരഞ്ഞു

കൊച്ചി: തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന ബെന്നി ബെഹനാന്റെ പ്രഖ്യാപനം കേട്ട് ഹൈബി ഈഡന്‍ എം.എല്‍.എ പൊട്ടിക്കരഞ്ഞു. ഗ്രൂപ്പ് വ്യത്യാസം മറന്ന് തന്നെ കാണാന്‍ എത്തിയ ഹൈബി പൊട്ടിക്കരഞ്ഞതും ബെന്നി ബെഹനാന്‍ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. തന്നെ മാറ്റാനുള്ള ഹൈക്കമാന്റ് നീക്കം മുന്നില്‍ കണ്ട് മത്സരിക്കാനില്ലെന്ന് ബെന്നി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹൈബി അദ്ദേഹത്തെ ഓഫീസില്‍ എത്തി കണ്ടത്. തൃക്കാക്കരയില്‍ എറ്റവും അനുയോജ്യനായ സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന്‍ ആയിരുന്നെന്നും പൊതുസമൂഹത്തിലും പ്രവര്‍ത്തകര്‍ക്കിടയിലും ഇതേ അഭിപ്രായമാണുള്ളതെന്നും ഹൈബി പറഞ്ഞു. ഹൈബിക്ക് പിന്നാലെ കൊച്ചി മേയര്‍ … Read more

മത്സരിക്കാനില്ല…നിര്‍ദേശങ്ങള്‍ വെച്ചത് പാര്‍ട്ടിയുടെയും മുന്നണിയുടെയും നന്മയ്ക്ക്-വിഎം സുധീരന്‍

ന്യൂഡല്‍ഹി: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നിര്‍ദേശങ്ങള്‍ വെച്ചത് പാര്‍ട്ടിയുടെയും മുന്നണിയുടെയും നന്മയ്ക്ക് വേണ്ടിയാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. അല്ലാതെ വ്യക്തി വിരോധം കൊണ്ടല്ല. മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ മാറ്റമില്ലെന്നും പട്ടികയില്‍ യുക്തമായ തീരുമാനം ഹൈക്കമാന്റ് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സുധീരന്‍ പറഞ്ഞു. ഹൈക്കമാന്റ് തീരുമാനമെടുത്താല്‍ എതിര്‍പ്പുകള്‍ മാറ്റിവെച്ച് അത് അംഗീകരിക്കേണ്ട ബാധ്യത എല്ലാ കോണ്‍ഗ്രസുകാര്‍ക്കുമുണ്ടെന്നും സുധീരന്‍ ഓര്‍മിപ്പിച്ചു. കേരളത്തില്‍ വരുന്ന തെരഞ്ഞെടുപ്പ് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധയോടെയാണ് കാണുന്നത്. വര്‍ഗീയതയ്‌ക്കെതിരായ വിധിയെഴുത്താണിത്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെയും മുന്നണിയുടെയും ജയസാധ്യത മെച്ചപ്പെടുത്തുന്നതിന് … Read more

കയ്പമംഗലത്തിന് പകരം അരൂര്‍ മണ്ഡലം വേണമെന്ന് ആര്‍എസ്പി.

തിരുവനന്തപുരം: കയ്പമംഗലത്തിന് പകരം അരൂര്‍ മണ്ഡലം വേണമെന്ന് ആര്‍എസ്പി. ഇക്കാര്യം ആര്‍എസ്പി നേതൃത്വം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരിട്ട് അറിയിച്ചു. കയ്പമംഗലം ആര്‍എസ്പിയുടെ ശക്തി കേന്ദ്രമല്ലെന്നും അവിടെ മല്‍സരിക്കുന്നത് ഗുണം ചെയ്യില്ലെന്നുമാണ് ആര്‍എസ്പിയുടെ നിലപാട്.മുഖ്യമന്ത്രി ആര്‍എസ്പി നേതൃത്വത്തെ ഫോണില്‍ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ അരൂര്‍ സീറ്റ് ആര്‍എസ്പിക്ക് നല്‍കാന്‍ കോണ്‍ഗ്രസില്‍ ധാരണയായിരുന്നു. കയ്പമംഗലത്തുനിന്ന് ടിഎന്‍ പ്രതാപന്‍ പിന്മാറിയിട്ടുണ്ട്. നാട്ടിക മണ്ഡലം ജനതാദള്‍ യുവിന് വിട്ടുകൊടുത്തു. തരൂര്‍ സീറ്റില്‍ സി പ്രകാശനെ സ്ഥാനാര്‍ഥിയാക്കാനാണ് തീരുമാനമെങ്കിലും ഈ സീറ്റ് കേരള … Read more

മണിയുടെ മരണകാരണം കീടനാശിനിയും മദ്യത്തിലെ മെഥനോളും,

തൃശ്ശൂര്‍: കലാഭവന്‍ മണിയുടെ മരണകാരണം കീടനാശിനിയും മദ്യത്തിലെ മെഥനോളും അകത്തുചെന്നിട്ടാണെന്നു പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പോലീസിന് റിപ്പോര്‍ട്ട് നല്‍കി. രാസ പരിശോധനയ്ക്ക് ശേഷം കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഡോക്ടര്‍മാര്‍ രേഖാമൂലം നല്‍കുന്ന ആദ്യ റിപ്പോര്‍ട്ട് കൂടിയാണിത്. മണിയുടെ കരള്‍ രോഗം മരണം വേഗമാക്കാന്‍ കാരണമായെങ്കിലും കരള്‍രോഗം മരണകാരണമായിട്ടില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. മണിയെ പരിശോധിച്ച അമൃത ആശുപത്രിയില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. എന്നാല്‍ ഇത് കണ്ടെത്താനുള്ള കൂടുതല്‍ വിദഗ്ധ പരിശോധന വേണമെന്ന് അമൃതയിലെ ലാബ് … Read more

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ടിഎന്‍ പ്രതാപന്‍

കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ടിഎന്‍ പ്രതാപന്‍. കയ്പമംഗലം സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് പ്രതാപന്‍ എഴുതിയ കത്ത് വിവാദമായ പശ്ചാത്തലത്തിലാണ് പുതിയ പ്രസ്താവന. തെരഞ്ഞെടുപ്പുകളില്‍ മൂന്നും നാലും തവണ മത്സരിച്ചവര്‍ക്ക് താന്‍ മാതൃകയാകുന്നുവെന്ന് സൂചിപ്പിച്ചാണ് ടിഎന്‍ പ്രതാപന് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയത്. തീരുമാനം താന്‍ മുഖ്യമന്ത്രിയേയും കെപിസിസി പ്രസിഡന്റ് വിഎം സുധീരനേയും അറിയിച്ചിട്ടുണ്ടെന്നും പ്രതാപന്‍ പറഞ്ഞു.നേരത്തെ ഹൈക്കമാന്‍ഡിന്റെ ആവശ്യപ്രകാരമാണ് താന്‍ കയ്പ്പമംഗലത്ത് മത്സരിക്കുന്നതെന്ന് പ്രതാപന്‍ പറഞ്ഞിരുന്നു. അതേസമയം കയ്പമംഗലം സീറ്റിനായി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ … Read more

ഇടതുപക്ഷം അധികാരത്തില്‍ എത്തുമെന്ന് സര്‍വേ

ന്യൂഡല്‍ഹി: യുഡിഎഫ് ഭരണത്തില്‍ കേരളത്തെ നീറ്റുന്ന ഏറ്റവും വലിയ പ്രശ്‌നം അഴിമതിയെന്ന് സര്‍വേ. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായി നടന്ന അഭിപ്രായ സര്‍വേയില്‍ ദാരിദ്ര്യത്തെയും തൊഴിലില്ലായ്മയേയും ജീവിത നിലവാരത്തെയും മറി കടന്നാണ് ആള്‍ക്കാര്‍ അഴിമതിയെ തെരഞ്ഞെടുത്തത്. ഇടതുപക്ഷം അധികാരത്തില്‍ എത്തുമെന്നും സര്‍വേ വ്യക്തമാക്കുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തരാണോ, മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനം, കേരളം നേരിടുന്ന പ്രധാനപ്രശ്‌നം എന്നിങ്ങനെ മൂന്ന് ചോദ്യങ്ങളിലായിരുന്നു സര്‍വേ. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ 43 ശതമാനവും അതൃപ്തി രേഖപ്പെടുത്തി. 21 ശതമാനം മാത്രമാണ് തൃപ്തി രേഖപ്പെടുത്തിയത്. … Read more

പിണറായിക്കെതിരെ മത്സരിക്കാതെ ആര്‍എംപി സ്ഥാനാര്‍ത്ഥി പട്ടിക

കോഴിക്കോട് : റെവല്യൂഷണറി മാര്‍സിസ്റ്റ് പാര്‍ട്ടി (ആര്‍.എം.പി) ഏഴ് മണ്ഡലങ്ങളിലേയ്ക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ വടകരയില്‍ ജനവിധി തേടും. പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മടത്ത് സംഘടനാ സംവിധാനമില്ലാത്തതിനാല്‍ മത്സരിക്കില്ലെന്നും എന്നാല്‍, അവിടെ സ്വതന്ത്രനെ പിന്തുണയ്ക്കുമെന്നും ആര്‍.എം.പി അറിയിച്ചു.വടകര, കുന്ദമംഗലം, താനൂര്‍, ബാലുശ്ശേരി, പുതുക്കാട്, കടുത്തുരുത്തി, നേമം എന്നിവിടങ്ങളിലേയ്ക്കാണ് ആര്‍.എം.പി നിലവില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. വടകര കെ.കെ രമ, ബാലുശേരികെ.പി ശിവന്‍, കുന്ദമംഗലംകെ.പി പ്രകാശന്‍, താനൂര്‍എന്‍ രാമകൃഷ്ണന്‍, കടുത്തുരുത്തിരാജീവ് കിടങ്ങൂര്‍, പുതുക്കാട്‌സി.വി വിജയന്‍, … Read more