കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടപകടം; 105 പേര്‍ മരിച്ചു, 350 ഓളം പേര്‍ ചികിത്സയില്‍ മരണസംഖ്യ ഉയര്‍ന്നേക്കും

കൊല്ലം: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടപകടത്തില്‍ 105 പേര്‍ മരിച്ചു. 350 ഓളം പേര്‍ പൊള്ളലേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. പുലര്‍ച്ചെ 3.30ന് കമ്പപ്പുരയ്ക്ക് തീപിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ഒരു പൊലീസുകാരനുമുണ്ട്. സജി സെബാസ്റ്റ്യന്‍ എന്ന പൊലീസുകാരനാണ് മരിച്ചത്. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. വിവിധ ആശുപത്രികളില്‍ കഴിയുന്ന പലരുടെയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇതുവരെ 44 പേരെ പ്രവേശിപ്പിച്ചു. ഇതില്‍ 12 പേരുടെ … Read more

ജെ.എസ്.എസ് ഒറ്റയ്ക്ക് മത്സരിക്കും: കെ.ആര്‍. ഗൗരിയമ്മ

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ ജെ.എസ്.എസ് ആറ് സീറ്റില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കെ.ആര്‍. ഗൗരിയമ്മ പറഞ്ഞു. ഇടതു മുന്നണിയില്‍ സീറ്റ് ലഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം. മണ്ഡലങ്ങള്‍ തീരുമാനിക്കുന്നതിന് ജെ.എസ്.എസ് സെന്റര്‍ യോഗം ഗൗരിയമ്മയെ ചുമതലപ്പെടുത്തി. സീറ്റ് ഇല്ലെന്ന് അറിയിക്കാനാണ് എ.കെ.ജി സെന്ററിലേക്ക് തന്നെ വിളിപ്പിച്ചതെന്ന് ഗൗരിയമ്മ പറഞ്ഞു. എല്‍.ഡി.എഫില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗൗരിയമ്മ രംഗത്ത് വന്നിരുന്നു. ഇതിനിടെ ജെ.എസ്.എസിന് ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ നല്‍കാമെന്നറിയിച്ച് സി.പി.എം ഗൗരിയമ്മയെ സമീപിച്ചിരുന്നു. -എജെ-

ജെ.ഡി.യു സ്ഥാനാര്‍ത്ഥി പട്ടികയില്‍ അന്തിമ തീരുമാനമായി, നേമത്ത് വി.സുരേന്ദ്രന്‍പിള്ള

കോഴിക്കോട്: ജെ.ഡി.യു സ്ഥാനാര്‍ത്ഥി പട്ടികയില്‍ അന്തിമ തീരുമാനമായി. നേമത്ത് വി.സുരേന്ദ്രന്‍പിള്ള മത്സരിക്കും. കേരള കോണ്‍ഗ്രസ് സ്‌കറിയ വിഭാഗവുമായി പിണങ്ങി ഇടതുമുന്നണി വിട്ടാണ് സുരേന്ദ്രന്‍പിള്ള ജെ.ഡി.യുവില്‍ എത്തിയത്. അഞ്ചു മണ്ഡലങ്ങളിലാണ് ഇന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നത്. വടകര, ഏലത്തൂര്‍ മണ്ഡലങ്ങളില്‍ തര്‍ക്കം തടുരുകയാണ്. നേമം വി. സുരേന്ദ്രന്‍പിള്ള, അമ്പലപ്പുഴഷേയ്ക്ക് പി. ഹാരീസ്, കല്‍പ്പറ എം.വി ശ്രേയാംസ്‌കുമാര്‍, കൂത്തുപറമ്പ് കെപി മോഹനന്‍. മട്ടന്നൂര്‍ കെ.പി പ്രശാന്ത് എന്നിവരാണ് സ്ഥനാര്‍ത്ഥികള്‍. ഡല്‍ഹിയില്‍ ചികിത്സയില്‍ കഴിയുന്ന പാര്‍ട്ടി അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാറുമായി കൂടിയാലോചിച്ച … Read more

മദ്യനയം തിരുത്തില്ലെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാംയെച്യൂരിയുടെ പ്രഖ്യാപനം ജനരോഷം ഭയന്ന്-വി.എം സുധീരന്‍

തിരുവനന്തപുരം : മദ്യനയം തിരുത്തില്ലെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാംയെച്യൂരിയുടെ പ്രഖ്യാപനം ജനരോഷം ഭയന്നെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. മദ്യലോബിയ്ക്കുവേണ്ടി നിലകൊള്ളുന്ന സിപിഎമ്മിന്റെ നയം ഇനിയെങ്കിലും തിരുത്തണമെന്നും സുധീരന്‍ പറഞ്ഞു. എല്‍.ഡി.എഫ് അധികാരത്തിലെത്തിയാല്‍ മദ്യനയം മാറ്റില്ലെന്നും പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്നും സീതാറാം യെച്യൂരി ഇന്ന് വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മദ്യനയത്തെ ചൊല്ലി ഉയര്‍ത്തിക്കൊണ്ടു വരുന്ന വിവാദങ്ങള്‍ അനാവശ്യമാണ്. മദ്യ ഉപഭോഗം കുറയ്ക്കുകയാണ് എല്‍.ഡി.എഫ് ലക്ഷ്യമെന്നും യെച്യൂരി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മദ്യനയം സംബന്ധിച്ച് … Read more

പനാമ രേഖകളില്‍ റാന്നി സ്വദേശിയും

പത്തനംതിട്ട: പനാമ രേഖകളില്‍ പറയുന്ന പേരുകളില്‍ ഒരു മലയാളിയുടെ പേരു കൂടി. റാന്നി സ്വദേശി ദിനേശ് പരമേശ്വരന്റെ പേരാണു പുതിയ രേഖകളില്‍ ഉള്ളത്. ഗല്‍ഡിംഗ് ട്രേഡിംഗ് കമ്പനി ഡയറക്ടറാണു ദിനേശ്. പാനമയിലെ രഹസ്യനിക്ഷേപകരുടെ പട്ടികയില്‍ തിരുവനന്തപുരം സ്വദേശിയും സിംഗപ്പൂരില്‍ പ്രവാസിയുമായ ജോര്‍ജ് മാത്യുവിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ജോര്‍ജ് മാത്യു പന്ത്രണ്ടു വര്‍ഷമായി സിംഗപ്പൂരിലാണ്. ഫ്യൂച്ചര്‍ ബുക്‌സ് എന്ന പേരിലുള്ള കമ്പനിയിലാണ് ഇദ്ദേഹം പണം നിക്ഷേപിച്ചിരിക്കുന്നത്. എന്നാല്‍, പന്ത്രണ്ടു വര്‍ഷമായി വിദേശത്തു താമസിക്കുന്ന തനിക്ക് റിസര്‍വ് … Read more

ലിബിയയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ മലയാളിയെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല; ബന്ധുക്കള്‍ ആശങ്കയില്‍

  കോഴിക്കോട്: ലിബിയയില്‍ കാണാതായ മലയാളി ഐ.ടി ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയത് സര്‍ക്കാര്‍ വിരുദ്ധ സംഘടനയായ മിലിഷ്യയെന്ന് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ഇത് സംബന്ധിച്ച് പ്രാഥമിക വിവരം ലഭിച്ചതായാണ് സൂചന. മാര്‍ച്ച് 31നാണ് കോഴിക്കോട് പേരാമ്പ്രയില്‍ ചെമ്പ്ര കേളോത്ത് വയല്‍ നെല്ലിവേലില്‍ ജോസഫിന്റെ മകന്‍ റെജി ജോസഫിനെ ലിബിയയില്‍ നിന്ന് കാണാതായത്. റെജിക്കൊപ്പം ലിബിയന്‍ സ്വദേശികളായ മൂന്ന് സഹപ്രവര്‍ത്തകരെയും തട്ടിക്കൊണ്ടുപോയിട്ടുണ്ട്. റെജി ജോസഫും കൂട്ടുകാരും സുരക്ഷിതരാണെന്നാണ് വിദേശ കാര്യ മന്ത്രാലയത്തിന് കിട്ടിയിരിക്കുന്ന വിവരം. അതേസമയം റെജിയെ തട്ടിക്കൊണ്ടുപോയത് അറിഞ്ഞതുമുതല്‍ … Read more

വൈദികനും വിദ്യാര്‍ഥിയും മുങ്ങി മരിച്ചു

  കൊച്ചി: പെരിയാറില്‍ കുളിക്കാനിറങ്ങിയ വൈദികനും വിദ്യാര്‍ഥിയും മുങ്ങിമരിച്ചു. വിദ്യാര്‍ഥിയായ ജോയല്‍(14), ഫാദര്‍ അഗസ്റ്റിന്‍ എന്നിവരാണ് ഒഴുക്കില്‍പ്പെട്ട് മരിച്ചത്. പെരുമ്പാവൂര്‍ ഭാഗത്ത് കുളിക്കാനിറങ്ങിയ ജോയല്‍ ഒഴുക്കില്‍പെട്ടതോടെ രക്ഷിക്കാന്‍ ഇറങ്ങിയതായിരുന്നു വൈദികന്‍. എന്നാല്‍ ഒഴുക്കില്‍പെട്ട വൈദികനും മുങ്ങിത്താഴുകയായിരുന്നു. ഈരാറ്റുപേട്ട സ്വദേശിയായ കടുവാള്‍ സെന്റ് ജോര്‍ജ് പള്ളിയിലെ ഫാ. അഗസ്റ്റിന്‍ ആണ് മരിച്ച വൈദികന്‍. വിദ്യാര്‍ത്ഥികളുമായി ബൈബിള്‍ കണ്‍വന്‍ഷന് എത്തിയതായിരുന്നു അദ്ദേഹം. -എജെ-

ബാര്‍കോഴക്കേസിലെ വിജിലന്‍സ് കോടതി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം മാണി ഹൈക്കോടതിയെ സമീപിച്ചു

തിരുവനന്തപുരം:  ബാര്‍കോഴക്കേസിലെ വിജിലന്‍സ് കോടതി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം മാണി ഹൈക്കോടതിയെ സമീപിച്ചു.സുകേഷനെതിതായ അന്വേഷണം പൂര്‍ത്തിയാകുംവരെ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്നാണ് ആവശ്യം. ബാര്‍ അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ് മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ രഹസ്യമൊഴിയ്‌ക്കൊപ്പം ഹാജരാക്കിയ ശബ്ദരേഖയടങ്ങിയ സിഡിയിലെ വിവരങ്ങളിലെ അടിസ്ഥാനത്തിലാണ് സുകേശനെതിരെ അന്വേഷണം നടത്തുന്നത്. എസ്.പി.ഉണ്ണിരാജന്റെ നേതൃത്വത്തില്‍ ആറംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. 2014 ഡിസംബര്‍ 14 ന് എറണാകുളത്തെ ബാര്‍ അസോസിയേഷന്‍ ഓഫീസില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ ബിജു രമേശ് വെളിപ്പെടുത്തിയ … Read more

കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ കോടികളുടെ ക്രമക്കേട് നടന്നതായി സി.എ.ജി റിപ്പോര്‍ട്ട്

തിരുവനന്തപുരം : കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ കോടികളുടെ ക്രമക്കേട് നടന്നതായി സി.എ.ജി റിപ്പോര്‍ട്ട്. സ്‌റ്റേഡിയം നിര്‍മാണത്തില്‍ മുതല്‍ ഗെയിംസിനായി വാട്ടര്‍ ബോട്ടില്‍ വാങ്ങിയതില്‍ വരെ അഴിമതി നടന്നിട്ടുള്ളതായാണ് സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഗെയിംസിന്റെ ഭാഗമായുള്ള ടെന്‍ഡര്‍ നടപടികളും കരാറുകളും പരിശോധിച്ച സിഎജി കണക്കുകള്‍ അടിസ്ഥാനമാക്കിയും പരിശോധനകള്‍ നടത്തിയിരുന്നു. വേദികളിലേയ്ക്കായി നാന്നൂറോളം എസികള്‍ വാടകയ്ക്ക് എടുക്കുകയും നൂറിലേറെ എസികള്‍ വാങ്ങുകയും ചെയ്തിരുന്നു. എന്നാല്‍, ഗെയിംസ് കഴിഞ്ഞ ശേഷം വാങ്ങിയ എസികള്‍ കാണാതായി. എസികള്‍ എല്ലാം വാടകയ്ക്ക് എടുക്കുന്നതായിരുന്നു … Read more

സികെ ജാനു എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും

  തിരുവനന്തപുരം: ആദിവാസി ഗോത്രമഹാ സഭാ നേതാവ് സികെ ജാനു ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുല്‍ത്താന്‍ ബത്തേരിയില്‍ മത്സരിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അറിയിച്ചതാണിത്. ഇതു സംബന്ധിച്ച ഔദ്യോദിക പ്രഖ്യാപനം ബുധനാഴ്ച ഉണ്ടാകും. ഇന്നു വൈകുന്നേരം വയനാട് ചേരുന്ന ഊരു മുന്നണികളുടെ യോഗത്തില്‍ ജാനുവിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും. ജാനുവിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി നേരത്തെ ശ്രമം തുടങ്ങിയിരുന്നു. ഇതേ സമയം ആദിവാസി ഗോത്രമഹാസഭയോ ജനാധിപത്യ ഊരു വികസന മുന്നണിയോ ഇത്തവണ … Read more