പി.ജെ.കുര്യന്‍ ഒടുവില്‍ നിലപാട് മാറ്റി

തിരുവല്ല: ജോസഫ് എം. പുതുശേരിയുടെ സ്ഥാനാര്‍ഥിത്വത്തിനെ എതിര്‍ത്തു നിന്നിരുന്ന പി.ജെ.കുര്യന്‍ ഒടുവില്‍ നിലപാട് മാറ്റി. കെ.എം.മാണിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് കുര്യന് മനംമാറ്റമുണ്ടായത്. തര്‍ക്കങ്ങള്‍ എല്ലാ അവസാനിച്ചുവെന്നും പുതുശേരിയുടെ വിജയത്തിനായി യുഡിഎഫ് പ്രവര്‍ത്തകര്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്നും കുര്യന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തിരുവല്ലയില്‍ നിന്നും പുതുശേരിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ശക്തമായി രംഗത്തുണ്ടായിരുന്ന കുര്യനെ മാണി നേരിട്ട് എത്തി അനുനയിപ്പിക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ എന്തുകൊണ്ട് പുതുശേരി സ്ഥാനാര്‍ഥിയാകണമെന്ന് മാണി വിശദീകരിച്ചുവെന്നും അതിനാല്‍ ഇതുവരെയുണ്ടായിരുന്ന തര്‍ക്കങ്ങള്‍ എല്ലാം അവസാനിച്ചുവെന്നും കുര്യന്‍ … Read more

ആരോഗ്യവകുപ്പ് ഡയറക്ടറെ തള്ളിപ്പറഞ്ഞുകൊണ്ട് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് ദുരന്ത ദിവസം വിവിഐപികളുടെ സന്ദര്‍ശനം ചികിത്സയ്ക്ക് തടസം സൃഷ്ടിച്ചുവെന്ന ആരോഗ്യവകുപ്പ് ഡയറക്ടറുടെ വാക്കുകളെ തള്ളി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആരോഗ്യവകുപ്പ് ഡയറക്ടര്‍ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് തനിക്ക് അറിയില്ല. വിവിഐപികളുടെ വരവ് കൊണ്ട് ചികിത്സാ തടസമുണ്ടായതായി തനിക്ക് അറിവൊന്നുമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പ്രധാനമന്ത്രിയുടെ പരവൂര്‍ സന്ദര്‍ശനത്തെ കുറിച്ച് വിമര്‍ശനവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: വെടിക്കെട്ട് ദുരന്തദിവസം പ്രധാനമന്ത്രി പരവൂര്‍ സന്ദര്‍ശിച്ചതിനെതിരേ വിമര്‍ശനവുമായി ആരോഗ്യവകുപ്പും രംഗത്ത്. വിവിഐപി സാന്നിധ്യം ചികിത്സ തടസപ്പെടുത്തിയെന്നാണ് വിമര്‍ശനം. പ്രധാനമന്ത്രിക്കൊപ്പം നൂറോളം പേര്‍ വാര്‍ഡിലേക്കു കയറിയെന്നും ഇതിനാല്‍ മിക്ക ഡോക്ടര്‍മാര്‍ക്കും പുറത്തു നില്‌ക്കേണ്ടി വന്നുവെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആരോപിച്ചു. നഴ്‌സുമാരോടും പുറത്തു പോകാന്‍ ആവശ്യപ്പെട്ടു. ഇവര്‍ക്ക് അരമണിക്കൂറോളം പുറത്തുനില്‍ക്കേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു. 90 ശതമാനം പൊള്ളലേറ്റവര്‍ കിടന്നിടത്താണ് വിവിഐപി സന്ദര്‍ശനം നടന്നത്. കൂടുതല്‍ പേര്‍ വാര്‍ഡില്‍ കയറുന്നത് എതിര്‍ത്തിരുന്നുവെന്നും നിര്‍ണായക സമയത്താണ് ചികിത്സ തടസപ്പെട്ടതെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ … Read more

ആറ്റിങ്ങല്‍ ഇരട്ടകൊല: പ്രതികള്‍ കുറ്റക്കാരെന്ന് കോടതി, വിധി തിങ്കളാഴ്ച

  തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ട കൊലപാതക കേസിലെ രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി വിധിച്ചു. ടെക്‌നോപാര്‍ക്ക് ജീവനക്കാരായിരുന്ന നിനോ മാത്യു (40) കാമുകി അനുശാന്തി (32) എന്നിവര്‍ക്കുള്ള ശിക്ഷ കോടതി തിങ്കളാഴ്ച വിധിക്കും. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികള്‍ക്കെതിരേ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകള്‍ എല്ലാം കോടതി അംഗീകരിച്ചു. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ പ്രതികള്‍ ചെയ്തുവെന്ന് കോടതി കണ്ടെത്തി. തങ്ങളെ കുടുക്കാന്‍ പോലീസ് മനപൂര്‍വം തെളിവ് സൃഷ്ടിച്ചുവെന്ന … Read more

പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരണം 109 ആയി

പരവൂര്‍ (കൊല്ലം): പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരണം 109 ആയി. ചികിത്സയിലിരുന്ന മൂന്നു പേര്‍ കൂടി ഇന്നു മരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കരുനാഗപ്പള്ളി സ്വദേശി വിശ്വനാഥന്‍(47) ആണ് ഒടുവില്‍ മരിച്ചത്. നെടുങ്ങോലം സ്വദേശി പ്രസന്നന്‍(40), മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന പള്ളിപ്പുറം സ്വദേശി വിനോദ്(34) എന്നിവര്‍ രാവിലെ മരിച്ചിരുന്നു. അപകടത്തില്‍ നാനൂറോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ളവരില്‍ പലരും അപകടനില തരണം ചെയ്തിട്ടില്ല. ഡല്‍ഹി, മുംബൈ അടക്കമുള്ള സ്ഥലങ്ങളില്‍ പരിക്കേറ്റവര്‍ക്കായി വിദഗ്ദ ചികിത്സ ഒരുക്കാമെന്ന് … Read more

പരവൂര്‍ അപകടം: മത്സര കമ്പവും, വാക്കുതര്‍ക്കവും കയ്യാങ്കളിയും അപകടത്തിന് തൊട്ടു മുന്‍പ്, മാര്‍പ്പാപ്പ അനുശോചിച്ചു

  ??????:???????? ???? ??????? ???? ?????????????? ?????? ??????? ???????????????????? ?????? ??????? ???????????? ??????????????????? ??????????? ??? ??????????? ???????? ?????????? ????????????? ?????????? ?????????????????.????????? 3.30 ??? ????? ?????????????????? 11.30 ??????? ????????? ??????????. ???????? ???????????? ????????????????? ?????? ??????? ??? ??????????? ?????? ????????? ?????? ????????????????? ??? ??????????? ???????? ???????? ?????????????, ??? ????????????????? ????????????????.??? ?????????? ????? ?????? ????????????? ????? ????????????? ???????? … Read more

ചരിത്രത്തിലെ ഏറ്റവും വലിയ വെടിക്കടപകടം

കൊല്ലം: കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തത്തിനാണ് പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രം സാക്ഷ്യം വഹിച്ചത്. കാലത്ത് എട്ട് മണി ആയപ്പൊഴേക്കും തന്നെ മരണസംഖ്യ 86 കഴിഞ്ഞു. ശബരിമലയില്‍ നടന്ന വെടിക്കെട്ട് അപകടമായിരുന്നു ദുരന്തത്തിന്റെ വ്യാപ്തിയില്‍ ഇതുവരെ മുന്നില്‍. 68 പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടപ്പെട്ടത്. ശബരിമല ദുരന്തം കഴിഞ്ഞ് അമ്പതാണ്ടായിട്ടും കേരളത്തില്‍ വെടിക്കെട്ട് ദുരന്തങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലെന്ന് സര്‍ക്കാര്‍ കണക്കുകള്‍ തന്നെ കാണിക്കുന്നു. ഇതുവരെയായി ചെറുതും വലുതുമായുള്ള നാന്നൂറോളം അപകടങ്ങളില്‍ അത്രയും തന്നെ പേര്‍ക്ക് … Read more

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപ പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു; മോദിയും രാഹുലും ദുരന്തഭൂമിയിലെത്തും

ദില്ലി: കൊല്ലം പരവൂര്‍ കമ്പക്കെട്ട് അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതയുമാണ് ധനസഹായം നല്‍കും. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിന് ഹെലികോപ്റ്ററടക്കമുള്ള എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനത്തിന് സഹായം നല്‍കാന്‍ ദേശീയ ദുരന്തനിവാരണ സേനയ്ക്ക് രാജ്‌നാഥ് സിംഗ് നിര്‍ദ്ദേശം നല്‍കി. സംസ്ഥാന സര്‍ക്കാരിന്റ ധനസഹായ അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് ഉച്ചയ്ക്ക് ഒരു മണിക്ക് മുഖ്യമന്ത്രി അടിയന്തര … Read more

അപകടം നടന്നത് അമിട്ടില്‍ നിന്ന് വീണ തീപ്പൊരിയില്‍ നിന്ന്

പരവൂര്‍ കുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചെ നടന്ന അപകടത്തിന് കാരണമായത് പകുതി പൊട്ടിയ അമിട്ടില്‍ നിന്ന് വീണ തീപ്പൊരി പടര്‍ന്നെന്ന് ദൃക്‌സാക്ഷികള്‍. ഇന്ന് രാവിലെ 3.30ന് ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ട് ഏകദേശം അവസാനിക്കാറായപ്പോഴാണ് അപകടമുണ്ടായത്. കൃഷ്ണന്‍കുട്ടി എന്നയാളാണ് ക്ഷേത്രത്തില്‍ കമ്പക്കെട്ട് ഒരുക്കിയത്. വെടിക്കെട്ട് അവസാനഘട്ടത്തില്‍ എല്ലാ അമിട്ടുകളും പൊട്ടിയ്ക്കാന്‍ അനുവാദം നല്‍കി. പുലര്‍ച്ചെയായിരുന്നതിനാല്‍ എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും വ്യക്തമായിരുന്നില്ല. വലിയ സ്‌ഫോടന ശബ്ദം കേട്ടെങ്കിലും ഇത് ദുരന്തമായി മാറുകയാണെന്ന് ജനങ്ങള്‍ മനസിലാക്കിയത് പിന്നീടാണ്. തുടര്‍ന്ന് നിമിഷങ്ങള്‍ക്കകം ഉത്സവപ്പറമ്പ് … Read more

കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടപകടം; 105 പേര്‍ മരിച്ചു, 350 ഓളം പേര്‍ ചികിത്സയില്‍ മരണസംഖ്യ ഉയര്‍ന്നേക്കും

കൊല്ലം: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടപകടത്തില്‍ 105 പേര്‍ മരിച്ചു. 350 ഓളം പേര്‍ പൊള്ളലേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. പുലര്‍ച്ചെ 3.30ന് കമ്പപ്പുരയ്ക്ക് തീപിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ഒരു പൊലീസുകാരനുമുണ്ട്. സജി സെബാസ്റ്റ്യന്‍ എന്ന പൊലീസുകാരനാണ് മരിച്ചത്. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. വിവിധ ആശുപത്രികളില്‍ കഴിയുന്ന പലരുടെയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇതുവരെ 44 പേരെ പ്രവേശിപ്പിച്ചു. ഇതില്‍ 12 പേരുടെ … Read more