കേരളത്തെ വരള്‍ച്ചാ ബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെടും

തിരുവനന്തപുരം: കേരളത്തെ വരള്‍ച്ചാ ബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയക്കുമെന്ന് റവന്യു മന്ത്രി അടൂര്‍ പ്രകാശ്. എല്ലാ ജില്ലകളിലും സന്നദ്ധ സംഘടനകളുടെ സഹായത്തോടെ കുടിവെള്ളം എത്തിച്ച് കൊടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണെ്ടന്നും ഇതിനായി 13 കോടി രൂപ കളക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്‌ടെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ തുക നല്‍കുമെന്നും മന്ത്രി അറിയിച്ചു. സൂര്യാഘാതമേറ്റവരുടെ കുടുംബാംഗങ്ങള്‍ക്ക് അടിയന്തര സഹായം നല്‍കും. വരള്‍ച്ച, സൂര്യാഘാതം എന്നിവയെ പ്രതിരോധിക്കാന്‍ എല്ലാ ജില്ലകളിലും … Read more

റിസ്റ്റിയെ കൊന്നത് അച്ഛനോടുള്ള പക മൂലം

കൊച്ചി: മാനസിക രോഗി പത്തു വയസ്സുകാരനെ പതിനേഴ് തവണ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. പുല്ലേപ്പടിയില്‍ ചെറുകരയത്ത് ലെയ്‌നില്‍ പത്തു വയസ്സുകാരന്‍ റിസ്റ്റിയാണ് മൃഗീയമായി കൊലപ്പെട്ടത്. മാനസിക രോഗിയായ അജി ദേവസ്യ രോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ചെയ്തതാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ റിസ്റ്റിയുടെ പിതാവ് ജോണിനോട് പ്രതിയ്ക്കുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് ചോദ്യം ചെയ്യലില്‍ തെളിഞ്ഞു. റിസ്റ്റിയുടെ പിതാവ് ജോണിനോട് അയല്‍വാസിയായ അജി പലപ്പോഴും പണം ചോദിക്കുമായിരുന്നു. ഓട്ടോറിക്ഷ തൊഴിലാളിയായ ജോണിന് അജി ആവശ്യപ്പെടുന്ന … Read more

ടോംസ് അന്തരിച്ചു

കൊച്ചി: മലയാളിയുടെ ചിരിയായി മാറിയ ബോബനും മോളിയുടെയും സൃഷ്ടാവായ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ടോംസ്(വി റ്റി തോമസ്) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 86 വയസായിരുന്നു. ചങ്ങാനേശ്ശിരിയില്‍ ജനിച്ച ടോംസ് രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷ് സൈന്യത്തില്‍ ഇലക്ട്രീഷ്യനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സൈന്യത്തില്‍ നിന്നും പോന്നശേഷം സഹോദരനായ കാര്‍ട്ടൂണിസ്റ്റ് പീറ്റര്‍ തോമസിന്റെ വഴിയിലൂടെയാണ് കാര്‍ട്ടൂണ്‍ രംഗത്തേക്ക് തിരിയുന്നത്. കാര്‍ട്ടൂണിസ്റ്റായി കരിയര്‍ തുടങ്ങുന്നത് ദീപിക പത്രത്തിലാണ്. പിന്നീടാണ് മലയാള മനോരമയില്‍ ചേരുന്നത്. ടോംസിന്റെ മുപ്പതാം വയസിലാണ് അയല്‍പ്പക്കത്തെ കുട്ടികളെ … Read more

ചിക്കുവിന്റെ കൊലപാതകത്തില്‍ ഭര്‍ത്താവിന് പങ്കില്ലെന്ന് മുഖ്യമന്ത്രി

കൊച്ചി: ഒമാനിലെ സലാലയില്‍ കൊല്ലപ്പെട്ട നഴ്സ് ചിക്കു റോബര്‍ട്ടിന്റേയും ഭര്‍ത്താവ് ലിന്‍സന്റേയും മാതാപിതാക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടു. ചിക്കുവിന്റെ മൃതദേഹം എത്രയും പെട്ടന്ന് നാട്ടില്‍ എത്തിക്കണമെന്നും ലിന്‍സനെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ചിക്കുവിന്റെ കൊലപാതകത്തില്‍ ഭര്‍ത്താവ് ലിന്‍സന് പങ്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതേകുറിച്ച് ചിക്കുവിന്റെ കുടുംബത്തിനോ ഒമാന്‍ പോലീസിനോ അങ്ങനെയൊരു ആക്ഷേപമില്ലെന്നും അന്വേഷണത്തിനാവശ്യമായ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ഒമാന്‍ പോലീസ് ലിന്‍സനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നതെന്നും അദ്ദേഹം … Read more

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു: 96.59 ശതമാനം വിജയം

തിരുവനന്തപുരം: എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. 96.59 ശതമാനമാണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷം 98.57 ശതമാനമായിരുന്നു വിജയം. ഏറ്റവും കൂടുതല്‍ വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ്. കുറവ് വയനാട്ടിലും. 4,83,803 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 4,57,654 പേര്‍ വിജയിച്ചു. 22,879 പേര്‍ക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസ് ലഭിച്ചു. 1207 സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം. സേ പരീക്ഷ മേയ് 23 മുതല്‍ 27 വരെ നടക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാലാണ് വിദ്യാഭ്യാസ മന്ത്രിക്ക് പകരം ചീഫ് സെക്രട്ടറി … Read more

മലയാളി നഴ്‌സിന്റെ മരണം: ലിന്‍സണിനു വേണ്ടി അഭിഭാഷകന്‍ ഹാജരായി

മസ്‌കറ്റ്: ചിക്കു റോബര്‍ട്ട് കൊലക്കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗതിയില്‍. ദമ്പതിമാരുമായി പരിചയമുള്ളവരില്‍ നിന്നും കൂട്ടുകാരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും റോയല്‍ ഒമാന്‍ പോലീസ് ഇതിനകം വിവരങ്ങള്‍ ശേഖരിച്ചുകഴിഞ്ഞു. ഭര്‍ത്താവ് ലിന്‍സന്‍ തോമസ് പോലീസ് കസ്റ്റഡിയില്‍ തന്നെയാണ്. ലിന്‍സന് ആവശ്യമായ നിയമസഹായം നല്‍കുന്നതിന് തിങ്കളാഴ്ച ഒമാന്‍ സ്വദേശിയായ അഭിഭാഷകന്‍ പ്രോസിക്യൂഷനില്‍ ഹാജരായി. അങ്കമാലി സ്വദേശിനി ചിക്കു റോബര്‍ട്ടിനെ കഴിഞ്ഞ ബുധനാഴ്ചയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ലിന്‍സനെ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നിന് സലാല സദയിലെ സി.ഐ.ഡി. ഓഫീസിലേക്ക് … Read more

കൊച്ചിയില്‍ പത്തുവയസ്സുകാരനെ അയല്‍വാസി കുത്തിക്കൊന്നു; കുത്തിയത് 17 തവണ

കൊച്ചി: എറണാകുളം പുല്ലേപ്പടിയില്‍ പത്തുവയസ്സുകാരനെ മനോരോഗിയായ അയല്‍വാസി കുത്തിക്കൊന്നു. പുല്ലേപ്പടി പാറപ്പള്ളി സ്വദേശി ക്രിസ്റ്റി ജോണ്‍ ആണ് മരിച്ചത്. പുലര്‍ച്ചെ 6.30 ഓടെയായിരുന്നു സംഭവം. കടയില്‍ പോയി പാല്‍ വാങ്ങി മടങ്ങുമ്പോഴായിരുന്നു ആക്രമണം. ബാലനെ ആക്രമിച്ച മനോരോഗിയെ നാട്ടുകാര്‍ പിടികൂടി സെന്‍ട്രല്‍ പോലീസിനെ ഏല്‍പ്പിച്ചു. കുട്ടിയുടെ അയല്‍വാസിയായ അജി ദേവസ്യ(40)യാണ് പിടിയിലായത്. ഇയാളില്‍ നിന്നും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. റോഡരുകില്‍ നിന്ന മാനസിക രോഗി കുട്ടിയെ പ്രകോപനം കൂടാതെ ആക്രമിക്കുകയായിരുന്നു. കുട്ടിയെ അടുത്തേക്ക് വിളിച്ചശേഷമായിരുന്നു ആക്രമണം. അക്രമി കഞ്ചാവ് … Read more

പ്രധാനമന്ത്രി ഇടപെട്ടു; ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും

  അങ്കമാലി: ഒമാനിലെ സലാലയില്‍ കുത്തേറ്റു മരിച്ച മലയാളി നഴ്‌സ് അങ്കമാലി സ്വദേശിനി ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കാനാകുമെന്നു ബന്ധുക്കള്‍. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടതോടെയാണ് നടപടി ക്രമങ്ങള്‍ വേഗത്തിലാകുന്നത്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ചങ്ങനാശേരി മാടപ്പിള്ളി ആഞ്ഞിലിപ്പറമ്പില്‍ ലിന്‍സന്‍ തോമസിന്റെ ഭാര്യ ചിക്കു(27)നെ താമസസ്ഥലത്ത് കുത്തേറ്റു മരിച്ച നിലയി ല്‍ കണ്ടെത്തിയത്. മോഷണം നടത്താനെത്തിയവര്‍ കൊലപ്പെടുത്തിയതായാണ് നിഗമനം. കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ലിന്‍സന്‍ അടക്കം ഒന്‍പതു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു. … Read more

പ്രാര്‍ത്ഥനകള്‍ വിഫലം; അമ്പിളി ഫാത്തിമ വിടപറഞ്ഞു

  കോട്ടയം: ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു വിധേയയായ അമ്പിളി ഫാത്തിമ (22) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാവിലെ 11ന് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അമ്പിളിയെ പരിശോധിച്ചെങ്കിലും മരുന്നുകളോടൊന്നും പ്രതികരിക്കുന്ന സ്ഥിതിയിലായിരുന്നില്ല. കഴിഞ്ഞ ദിവസം രക്തത്തിലും ആന്തരികാവയവങ്ങളിലും ഉണ്ടായ ശക്തമായ അണുബാധയെ തുടര്‍ന്നാണ് അമ്പിളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 10 മാസം മുമ്പ് ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്ന അമ്പിളിയുടെ ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്കു ശേഷം ഒരിക്കല്‍ അണുബാധയുണ്ടായെങ്കിലും വീര്യംകൂടിയതും ചിലവേറിയതുമായ മരുന്നുപയോഗിച്ച് … Read more

ദക്ഷിണാഫ്രിക്കയില്‍ കവര്‍ച്ചാസംഘത്തിന്റെ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു

  പുനലൂര്‍: ദക്ഷിണാഫ്രിക്കയില്‍ കവര്‍ച്ചാസംഘത്തിന്റെ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. പുനലൂര്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റി അംഗവും ജലവിഭവവകുപ്പ് മുന്‍ ചീഫ് എന്‍ജിനീയറുമായ പുനലൂര്‍ തൊളിക്കോട് മുളന്തടം പാര്‍വ്വതി കോട്ടേജില്‍ എന്‍. ശശി (64)യാണ് കൊല്ലപ്പെട്ടത്. ദക്ഷിണാഫ്രിക്കയിലെ മുസാംബിക് ഹിമായിയോയിലായിരുന്നു ആക്രമണമുണ്ടായത്. കൂടെയുണ്ടായിരുന്ന രണ്ടുപേരും കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. കുടുതല്‍ വിവരങ്ങള്‍ ലഭിക്കാനായി ബന്ധുക്കള്‍ ദക്ഷിണാഫ്രിക്കന്‍ അധികൃതരുമായി ബന്ധപ്പെട്ടുവരുകയാണ്. സര്‍വിസില്‍നിന്ന് വിരമിച്ച ശേഷം ദക്ഷിണാഫ്രിക്കയിലെ മുസാമ്പിയില്‍ ഇന്ത്യ ഗവണ്‍മെന്റിന്റെ അധീനതയിലെ വാസ്‌കോപ് എന്ന കമ്പനിയുടെ കണ്‍സല്‍ട്ടന്റായി … Read more