പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിയുടെ കൊലപാതകം: പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന് അമ്മ; പ്രതിഷേധം ശക്തമാകുന്നു

കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥി ജിഷമോളുടെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഇതോടെ ക്രൂരമായ മാനഭംഗം നടന്ന് ആറാം ദിവസം പൊലീസ് അന്വേഷണം ശക്തമാക്കി. ഉത്തരമേഖലാ ഐജിയെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഡിജിപി നിയോഗിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്ന് ജിഷയുടെ വീട് സന്ദര്‍ശിക്കും. പട്ടികജാതി പട്ടിക വര്‍ഗ കമ്മിഷനും സ്വമേധയാ കേസ് എടുക്കുമെന്ന് വ്യക്തമാക്കി. ജിഷയ്ക്കും കുടുംബത്തിനും നേരെ നേരത്തെ ഭീഷണിയുണ്ടായിരുന്നുവെന്ന് കാണിച്ച് ജിഷയുടെ അമ്മ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഈ പരാതി … Read more

ജിഷയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട സോഷ്യന്‍ മീഡിയയില്‍ പ്രതിഷേധം ശക്തം; #JusticeForJisha# കേരളമാകെ പടരുന്നു

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥി ജിഷമോള്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ നീതി നടപ്പാക്കണമെന്നും പ്രതികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സോഷ്യല്‍മീഡിയകളില്‍ പ്രതിഷേധം ശക്തമാകുന്നു. ഡല്‍ഹി നിര്‍ഭയ സംഭവത്തോട് സാമ്യമുള്ള സംഭവത്തില്‍ നടുക്കവും രോഷവും പ്രതിഷേധവും രംഗപ്പെടുത്തി നിരവധി പേരാണ് സോഷ്യല്‍ മീഡിയകളിലൂടെ രംഗത്തെത്തിയിരിക്കുന്നത്. #JusticeForJisha# എന്ന ഹാഷ് ടാഗും സോഷ്യല്‍ മീഡിയയില്‍ വലിയതോതില്‍ പ്രചരിക്കുന്നു. ജിഷമോള്‍ കൊല്ലപ്പെട്ടിട്ട് അഞ്ച് ദിവസം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താന്‍ സാധിക്കാതെ ഇരുട്ടില്‍തപ്പുന്ന പൊലീസിനെതിരെയും പ്രതിഷേധം തിരിഞ്ഞിട്ടുണ്ട്. നാടിനെ നടുക്കിയ സംഭവത്തിന് … Read more

ജിഷയുടെ കൊലപാതകം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

പെരുമ്പാവൂര്‍: ജിഷമോളുടെ കൊലപാതകത്തില്‍ കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള ജനതയുടെ മനസാക്ഷിയെ നടുക്കിയ ക്രൂരമായ കൊലപാതകമാണ് നടന്നത്. സംഭവം അത്യന്തം ദൗര്‍ഭാഗ്യകരമാണ്. കേസ് മധ്യ മേഖല ഐജി അന്വേഷിക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് ഉച്ചയ്ക്ക് ജിഷയുടെ വീട് സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് രായമംഗലം പഞ്ചായത്തിലെ ഇരവിച്ചിറ വട്ടോളിപ്പടി കുറ്റിക്കാട്ട് പറമ്പില്‍ രാജേശ്വരിയുടെ മകള്‍ ജിഷ(29)യെ രാത്രി വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. കൂലിപ്പണിക്ക് പോയിരുന്ന അമ്മ രാത്രി 8.30ന് … Read more

പെരുമ്പാവൂരില്‍ യുവതി കൊല്ലപ്പെട്ടത് ബലാല്‍സംഗത്തിനിടെയെന്ന് പൊലീസ്

പെരുമ്പാവൂര്‍: കുറുപ്പംപടിയില്‍ നിയമവിദ്യാര്‍ഥിനി കൊല്ലപ്പെട്ടത് ബലാല്‍സംഗ ശ്രമത്തിനിടെയെന്ന് പൊലീസിന്റെ പ്രഥമിക നിഗമനം. മൂന്ന് ദിവസം മുമ്പാണ് ഇരിങ്ങോളിലെ കനാല്‍ പുറമ്പോക്കിലുള്ള വീട്ടില്‍ നിയമവിദ്യാര്‍ഥിനിയായ ജിഷയെ (30) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചതിനാല്‍ കുടല്‍ മാല മുറിഞ്ഞ് കുടല്‍ പുറത്ത് വന്ന നിലയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരത്തില്‍ ആഴമുള്ള മുറിവുകളുണ്ടായിരുന്നു. ചുരിദാറിന്റെ ടോപ് മാത്രം ധരിച്ച നിലയിലായിരുന്നു മൃതദേഹം. മുപ്പതോളം മുറിവുകളാണ് ജിഷയുടെ ശരീരത്തിലുണ്ടായിരുന്നത്. നെഞ്ചത്ത് രണ്ട് ഭാഗത്ത് കത്തി ആഴത്തില്‍ കുത്തിയിറക്കിയിട്ടുണ്ട്. തലക്കേറ്റ ഗുരുതര … Read more

ഒമാനില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

കൊച്ചി: ഒമാനിലെ സലാലയില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം കൊച്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഇതിനുശേഷം മൃതദേഹം വീട്ടിലത്തിക്കും. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനു കഴിഞ്ഞ ദിവസമാണു പോലീസിന്റെ അനുമതി ലഭിച്ചത്. എംബാം ചെയ്യുന്ന നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ചിക്കുവിന്റെ അങ്കമാലി കറുകുറ്റിയിലുള്ള വീട്ടിലെത്തിക്കും. പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് നാല് മണിയോടെ കറുകുറ്റി ക്രിസ്തുരാജ ആശ്രമം പളളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കും. അതേസമയം, ചിക്കുവിന്റെ ഭര്‍ത്താവ് ലിന്‍സന് ഇന്ത്യയിലേക്കു … Read more

കെ.സി അബുവിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരസ്യ ശാസന

കോഴിക്കോട്: കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.സി അബുവിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരസ്യ ശാസന. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള പ്രസംഗം നടത്തിയെന്ന പരാതിയിലാണ് നടപടി. അബുവിന്റെ വിശദീകരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ബേപ്പൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിടെ കെ.സി അബു മത സ്പര്‍ധ വളര്‍ത്തുന്ന പ്രസംഗം നടത്തിയെന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.പി പ്രകാശ് ബാബു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മതത്തിന്റെ പേരില്‍ വോട്ട് തേടിയെന്നും ഇതിലൂടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും കാണിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ … Read more

മദ്യനയം…യെച്ചൂരി സംസ്ഥാന നേതാക്കളുടെ സമ്മര്‍ദത്തിന് വഴങ്ങിയെന്ന് സുധീരന്‍

തിരുവനന്തപുരം: മദ്യ നയത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നിലപാട് മാറ്റിയെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ . സിപിഎം സംസ്ഥാന നേതാക്കളുടെ സമ്മര്‍ദം മൂലമാണ് യെച്ചൂരി നിലപാട് മാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ പൂട്ടിയ ബാറുകള്‍ തുറക്കില്ല എന്ന് പ്രഖ്യാപിച്ച യെച്ചൂരി ഇപ്പോള്‍ പറയുന്നത് മദ്യനിരോധനം തങ്ങളുടെ നയമല്ലെന്നും മദ്യലഭ്യത പൂര്‍ണമായും ഇല്ലാതാക്കുന്നതിനോട് യോജിപ്പില്ലെന്നുമാണ്. ഈ നിലപാട് മാറ്റത്തിന് പിന്നില്‍ സംസ്ഥാനനേതാക്കളുടെ സമ്മര്‍ദമാണ് സുധീരന്‍ വ്യക്തമാക്കി. സംസ്ഥാനത്തെ സിപിഎം നേതാക്കള്‍ മദ്യലോബിയുടെ … Read more

പത്ത് വയസുകാരന്റെ കൊലപ്പെടുത്താനുള്ള കാരണങ്ങള്‍ തുറന്നു പറഞ്ഞ് പ്രതി

കൊച്ചി: എറണാകുളം പുല്ലേപ്പടിയില്‍ 10 വയസുകാരനെ കുത്തികൊലപ്പെടുത്തിയതിന് പിന്നില്‍ പ്രതിക്ക് കുട്ടിയുടെ പിതാവിനോടുള്ള മുന്‍ വൈരാഗ്യം. മയക്കുമരുന്നിന് അടിമയായ അജിയാണ് പുല്ലേപ്പടി പറപ്പള്ളി ജോണിന്റെ മകന്‍ റിസ്റ്റിയെ കുത്തിക്കൊന്നത്. റിസ്റ്റിയുടെ പിതാവ് ജോണിനോട് അജിക്ക് മുന്‍ വൈരാഗ്യം ഉണ്ടായിരുന്നു. പ്രതി ടൈല്‍സ് ഒട്ടിക്കുന്ന ജോലിക്കും മറ്റും മുന്‍പ് പോയിരുന്നു എങ്കിലും പിന്നീട് ഇയാള്‍ക്ക് പണി ഇല്ലാതായി. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് കുട്ടിയുടെ പിതാവ് ജോണ്‍ ആണെന്നാണ് അജി പറയുന്നത്. ഇതിന്റെ പേരിലായിരുന്നു വൈരാഗ്യം. താന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നത് … Read more

സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: നടന്‍ സുരേഷ് ഗോപി രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. പിന്നീട് അദ്ദേഹത്തെ രാജ്യസഭാ അധ്യക്ഷന്‍ ഹമീദ് അന്‍സാരി സഭയുടെ നടപടികളിലേക്ക് സ്വാഗതം ചെയ്തു. ഉപരാഷ്ട്രപതിയുടെ കാല്‍തൊട്ട് വണങ്ങിയാണ് സുരേഷ് ഗോപി ഇരിപ്പിടത്തിലേയ്ക്ക് മടങ്ങിയത്. രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വസതിയില്‍ എത്തി സുരേഷ് ഗോപിയും കുടുംബവും സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് താന്‍ ക്ഷണിച്ചുവെന്നും എത്താമെന്ന് വാക്ക് നല്‍കിയെന്നും സുരേഷ് ഗോപി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

വെള്ളറട വില്ലേജ് ഓഫീസില്‍ ആസൂത്രിത സ്‌ഫോടനം; ഏഴ് ജീവനക്കാര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ വെള്ളറട വില്ലേജ് ഓഫീസില്‍ അജ്ഞാതന്‍ ആസൂത്രിത സ്‌ഫോടനം നടത്തി. ഓഫീസിലെ ജീവനക്കാര്‍ അടക്കം ഏഴു പേര്‍ക്കു പരിക്കേറ്റു. ഇതില്‍ അസിസ്റ്റന്റ് വില്ലേജ് ഓഫീസര്‍ വേണുഗോപാലിന്റെ നില ഗുരുതരമാണ്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വില്ലേജ് ഓഫീസര്‍ മോഹനന്‍, ഓഫീസിലെ ജീവനക്കാരായ കൃഷ്ണകുമാര്‍, വിജയമ്മ, കരം അടയ്ക്കാനെത്തിയ മണിയന്‍, ഇസഹാക്ക് എന്നിവര്‍ക്കും ഓഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന ഹോമിയോ ആശുപത്രിയിലെ ഡോക്ടര്‍ എന്നിവര്‍ക്കാണു പരിക്കേറ്റത്. രാവിലെ 10.30 ഓടെയാണു സംഭവം. ഹെല്‍മറ്റ് ധരിച്ചെത്തിയ … Read more