ജിഷയുടെ കൊലപാതകം: അയല്‍വാസി പിടിയില്‍

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിയായ ജിഷയെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി പിടിയില്‍. കണ്ണൂരില്‍ നിന്നാണ് ഇയാള്‍ പോലീസ് പിടിയിലായിരിക്കുന്നത്. സമീപവാസിയായ സ്ത്രീയുടെ മൊഴിയില്‍ നിന്നാണ് ഇയാളെ പറ്റി സൂചനകള്‍ പോലീസിന് ലഭിച്ചത്. ഇയാള്‍ ജിഷയുടെ വീടിന്റെ സമീപത്തെ മതില്‍ ചാടി ഓടുന്നത് കണ്ടുവെന്നായിരുന്നു സമീപവാസിയായ സ്ത്രീ പറഞ്ഞിരുന്നത്. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇതനുസരിച്ച് ഇയാളുടെ മൊബൈല്‍ നമ്പര്‍ മുന്‍നിര്‍ത്തി നടത്തിയ അന്വേഷണത്തിലായിരുന്നു ഇയാള്‍ പിടിയിലായത്. സംഭവശേഷം ആറുദിവസത്തിനുശേഷമാണ് ഇയാള്‍ പിടിയിലായത്. സംഭവം മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ് ഇയാള്‍ കണ്ണൂരിലേക്ക് മുങ്ങിയത്. … Read more

‘ആരും ശല്യപ്പെടുത്താതിരിക്കാനാണ് എന്റെ കുഞ്ഞ് വക്കീലാകാന്‍ പഠിച്ചത്; എന്റെ മോളെ എനിക്ക് തിരിച്ചു തരണം സാറേ, എനിക്ക് എന്റെ കുഞ്ഞിനെ വേണം’

‘എന്റെ മോളെ എനിക്ക് തിരിച്ചു തരണം സാറേ, എനിക്ക് എന്റെ കുഞ്ഞിനെ വേണം. ഞങ്ങളോട് ഇങ്ങനെ എന്തിന് ചെയ്തു. ഞാന്‍ ആരുടേയും മുമ്പില്‍ എന്റെ കുഞ്ഞുങ്ങളേയും കൊണ്ട് കൈ നീട്ടാന്‍ വന്നില്ലല്ലോ. ഞങ്ങളെ അവിടുന്ന് ഓടിക്കാന്‍ ചെയ്തതാണോ?’ ജിഷയുടെ പെരുമ്പാവൂരിലെ താലൂക്ക് ആശുപത്രിയിലെ അഞ്ചാം വാര്‍ഡില്‍ അലമുറയിട്ട് കരയുന്ന ജിഷയുടെ അമ്മയുടെ ചോദ്യമാണിത്. ആശുപത്രിയിലെ അര്‍ദ്ധ ബോധത്തിലും അവര്‍ തന്റെ മകളുടെ മരണം താങ്ങാനാകാതെ കരയുന്നു. മനസ് മരവിച്ച മലയാളിയുടെ നെഞ്ചിലെ വിറങ്ങലിച്ച തണുപ്പിന് ആ അമ്മയുടെ … Read more

വര്‍ക്കലയിലും ദളിത് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായി

തിരുവനന്തപുരം: വര്‍ക്കലയിലും ദളിത് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. വര്‍ക്കല ശിവഗിരി മെഡിക്കല്‍ മിഷനിലെ 22 കാരിയായ വിദ്യാര്‍ത്ഥിനിയാണ് ബലാല്‍ത്സംഗത്തിനിരയായത്. വര്‍ക്കല അയന്തിക്ക് സമീപം റെയില്‍വെ ട്രാക്കില്‍ പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ നാട്ടുകാരാണ് കണ്ടെത്തിയത്. മൂന്നംഗ സംഘമാണ് ബലാത്സംഗത്തിന് ഇരയാക്കിയതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴിനല്‍കി.

പെരുമ്പാവൂര്‍ കൊലപാതകം: പ്രതികള്‍ പോലീസ് പിടിയില്‍??

പെരുമ്പാവൂര്‍: നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ അതിദാരുണമായ കൊലപാതകത്തില്‍  അയല്‍വാസിയ അടക്കം രണ്ടു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.   ഇവരെ പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി ഓഫീസില്‍ എത്തിച്ചിട്ടുണ്ട്.  മുഖം മറച്ചാണ് ഇവരെ സ്‌റ്റേഷനില്‍ എത്തിച്ചത്. ഐ.ജി മഹിപാല്‍ യാദവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചോദ്യം ചെയ്യുകയാണ്. ഒരാള്‍ ജിഷയുടെ അയല്‍വാസിയാണെങ്കിലും മറ്റൊരാള്‍ സ്ഥലത്തുനിന്നും 12 കിലോമീറ്റര്‍ അകലെ താമസിക്കുന്നയാളാണ്.  ജിഷയുടെ വീടിന്റെ പ്ലാന്‍ തയ്യാറാക്കിയത് ഇയാളാണെന്ന് പോലീസ് സംശയിക്കുന്നു. ജിഷയുടെ വീടുമായി പരിചയമുള്ളവരെ കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. ജിഷയ്ക്ക് ഭീഷണിയുണ്ടായിരുന്നതായി പോലീസിന് … Read more

ജിഷയുടെ കൊലപാതകം: കൃത്യം നടത്തിയത് ഒരാളെന്ന് ഐജി; പ്രതിഷേധം പടരുന്നു

കൊച്ചി: നിയമവിദ്യാര്‍ഥിനി ജിഷയുടെ ക്രൂരമായ കൊലപാതകം നടത്തിയതിന് പിന്നില്‍ ഒരാളെന്ന് കൊച്ചി റെയ്ഞ്ച് ഐജി മഹിപാല്‍ യാദവ്. കൃത്യം ചെയ്തയാള്‍ ജിഷയുടെ വീട്ടിലേക്ക് കയറിപോകുന്നവരും തിരികെ വരുന്നതും കണ്ടവരുണ്ട്. ഇപ്പോള്‍ കസ്റ്റഡിയിലുള്ളവര്‍ പ്രതികളാണെന്ന് ഉറപ്പിക്കാനാവില്ല. രണ്ടു ദിവസത്തിനകം കേസില്‍ വഴിത്തിരിവുണ്ടാകും. ഡല്‍ഹി മോഡല്‍ സംഭവമാണ് ഉണ്ടായതെന്ന് പറയാന്‍ സാധിക്കില്ല. പ്രതിയെ കണ്ടവരുണ്ടെന്നും ഐജി അറിയിച്ചു. അതിനിടെ പെരുമ്പാവൂരില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. സ്ഥലത്തെത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വാഹനം ഇടതു യുവജന സംഘടന പ്രവര്‍ത്തകര്‍ തടഞ്ഞു. കേസിലെ പ്രതികളെ … Read more

‘നിര്‍ഭയ’യെക്കുറിച്ച് വാ തോരാതെ സംസാരിക്കാന്‍ നമുക്കെന്തവകാശം? തോമസ് ഐസക്കിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥി ജിഷമോള്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം ഇനി ഒരാള്‍ക്കും ഉണ്ടാകാതിരിക്കാന്‍ സാമൂഹ്യജാഗ്രത മാത്രമാണ് പോംവഴിയെന്ന് സിപിഐ(എം) കേന്ദ്രകമ്മിറ്റിയംഗം തോമസ് ഐസക്ക്. ‘നിര്‍ഭയ’യെക്കുറിച്ച് വാ തോരാതെ സംസാരിക്കാന്‍ നമുക്കെന്തവകാശം എന്നും അദ്ദേഹം ചോദിക്കുന്നു. തോമസ് ഐസക്കിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ലജ്ജ കൊണ്ട് നാമോരോരുത്തരുടെയും തല കുനിയേണ്ടതാണ്. ഡല്‍ഹിയിലെ ‘നിര്‍ഭയ’യെക്കുറിച്ച് വാ തോരാതെ സംസാരിക്കാന്‍ നമുക്കെന്തവകാശം? ജിഷ മധ്യവര്‍ഗക്കാരിയല്ല, വെളുത്ത തൊലിക്കാരിയുമല്ല. പുറമ്പോക്കില്‍ താമസിക്കുന്ന കൂലിപ്പണിക്കാരിയായ അമ്മയുടെ ഇളയ മകളാണ്. എന്നിട്ടും പ്രതികൂലമായ … Read more

‘പൈശാചികം’: ജിഷയുടെ ഘാതകര്‍ക്ക് പരമാവധി ശിക്ഷ നല്‍കാന്‍ മുന്നിലുണ്ടാകുമെന്ന് വിഎസ്

പെരുമ്പാവൂര്‍: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥി ജിഷയുടെ കൊലപാതകത്തെ അപലപിച്ച് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നീതിപീഠത്തിന് മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ നല്‍കാന്‍ താന്‍ മുന്നില്‍തന്നെ ഉണ്ടാകുമെന്നും വിഎസ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു വിഎസ്സിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം സ്വന്തം കഠിനാദ്ധ്വാനത്തിലൂടെ എല്‍.എല്‍.ബി വിദ്യാഭ്യാസം നടത്തുകയായിരുന്ന പെരുമ്പാവൂര്‍ ഇരിങ്ങോളില്‍ കുറ്റിക്കാട്ടുപറമ്പില്‍ ജിഷയുടെ നിഷ്ഠുരമായ കൊലപാതകത്തെ അപലപിക്കുന്നു. മൃഗീയം എന്നുപറഞ്ഞാല്‍ മൃഗങ്ങള്‍ക്കുപോലും അപമാനകരമാവുമെന്നതിനാല്‍ അത്യന്തം പൈശാചികം എന്നേ ഈ കൃത്യത്തെ വിശേഷിപ്പിക്കാനാവൂ. രാജ്യത്തെ മുഴുവന്‍ … Read more

ജിഷയുടെ കൊലപാതകം:അയല്‍വാസിയടക്കം രണ്ടുപേര്‍ കസ്റ്റഡിയില്‍;മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു;കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കേജരിവാള്‍

കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥി ദളിത് ജിഷമോളുടെ കൊലപാതകത്തില്‍ അയല്‍വാസിയായ ഒരാളെ കൂടി പൊലീസ് ചോദ്യം ചെയ്യുന്നു. ഇയാളെ മുഖം മറച്ചാണ് പെരുമ്പാവൂര്‍ ഡിവൈഎസ്പി ഓഫിസില്‍ എത്തിച്ചത്. ഐജി മഹിപാല്‍ യാദവിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. നേരത്തെ മറ്റൊരു യുവാവിനെയും കാര്യങ്ങള്‍ അറിയാനായി പൊലീസ് വിളിച്ചു വരുത്തിയിരുന്നു. ഇതോടെ പൊലീസ് കസ്റ്റഡിയില്‍ ഉള്ളവരുടെ എണ്ണം രണ്ടായി. ഈ കസ്റ്റഡിയില്‍ ഉള്ള രണ്ടിലൊരാള്‍ നേരത്തെ ജിഷയെ ഡാന്‍സ് പഠിപ്പിച്ച വ്യക്തിയാണെന്ന സൂചനകളുണ്ട്. മറ്റൊരാള്‍ ജിഷ ജോലി ചെയ്തിരുന്ന … Read more

ജിഷയുടെ കൊലപാതകം: രണ്ടു പേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

പെരുമ്പാവൂര്‍: പെരുമ്പാവൂകില്‍ നിയമ വിദ്യാര്‍ഥിനി ജിഷയെ വസതിയില്‍ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ജിഷയുടെ അയല്‍വാസിയാണ് ഇരുവരും എന്നാണ് സൂചന. ഇവരെ പെരുമ്പാവൂര്‍ ഡിവൈഎസ്പി ഓഫീസിലെത്തിച്ചു. മുഖം മറച്ചാണ് കസ്റ്റഡിയില്‍ എടുത്തവരെ സ്റ്റേഷനില്‍ എത്തിച്ചത്. ഇവരുടെ പേര് വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കൊലപാതകവുമായി ബന്ധവുമില്ലെന്നാണ് പോലീസ് നിഗമനം. കേസില്‍ ജിഷയുടെ സഹോദരി ഭര്‍ത്താവ് ഉള്‍പ്പെടെ നിരവധി പേര്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിനകം 50 പേരെ പോലീസ് ചോദ്യം ചെയ്തു. … Read more

പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിയുടെ കൊലപാതകം: പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന് അമ്മ; പ്രതിഷേധം ശക്തമാകുന്നു

കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥി ജിഷമോളുടെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഇതോടെ ക്രൂരമായ മാനഭംഗം നടന്ന് ആറാം ദിവസം പൊലീസ് അന്വേഷണം ശക്തമാക്കി. ഉത്തരമേഖലാ ഐജിയെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഡിജിപി നിയോഗിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്ന് ജിഷയുടെ വീട് സന്ദര്‍ശിക്കും. പട്ടികജാതി പട്ടിക വര്‍ഗ കമ്മിഷനും സ്വമേധയാ കേസ് എടുക്കുമെന്ന് വ്യക്തമാക്കി. ജിഷയ്ക്കും കുടുംബത്തിനും നേരെ നേരത്തെ ഭീഷണിയുണ്ടായിരുന്നുവെന്ന് കാണിച്ച് ജിഷയുടെ അമ്മ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഈ പരാതി … Read more