ജിഷയുടെ പോസ്റ്റ് മോര്‍ട്ടം പിജി വിദ്യാര്‍ഥി ചെയ്ത സംഭവം: ആരോഗ്യ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

കൊച്ചി: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനി ജിഷ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെടുന്നു. ആഭ്യന്തര മന്ത്രാലയം കേരളത്തോട് റിപ്പോര്‍ട്ട് തേടി. കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി നാളെ കേരളത്തിലെത്തും. ഇതിനിടെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ജിഷയുടെ പോസ്റ്റ്‌മോര്‍ട്ടം പിജി വിദ്യാര്‍ഥി ചെയ്ത സംഭവത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് വിഭാഗത്തോടെ മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ വിശദീകരണം തേടി. പീഡനം ഉള്‍പ്പെടുന്ന കൊലപാതകക്കേസുകള്‍ ഡോക്ടര്‍മാരുടെ സംഘമോ പൊലീസ് സര്‍ജന്റെ … Read more

ബധിരയും മൂകയുമായ മകളെ അച്ഛന്‍ മാനഭംഗപ്പെടുത്തി

പാലക്കാട്: മണ്ണാര്‍ക്കാട്ട് ബധിരയും മൂകയുമായ മകളെ അച്ഛന്‍ മാനഭംഗപ്പെടുത്തിയതായി പരാതി. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടിയെയാണ് അച്ഛന്‍ പീഡത്തിനിരയാക്കിയത്. മദ്യപിച്ചു വീട്ടിലെത്തിയ അച്ഛന്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരനാണ് സംഭവത്തെകുറിച്ച് അമ്മയോടു പറഞ്ഞത്. തുടര്‍ന്ന് അമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. -എസ്‌കെ-

കേരളത്തില്‍ വീടുകളില്‍പ്പോലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ അംഗം രേഖ ശര്‍മ്മ

പെരുമ്പാവൂര്‍: കേരളത്തില്‍ വീടുകളില്‍പ്പോലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ അംഗം രേഖ ശര്‍മ്മ. ക്രൂരമായി കൊലചെയ്യപ്പെട്ട ജിഷയുടെ അമ്മയെ ആസ്പത്രിയില്‍ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. സംഭവത്തില്‍ പോലീസിനോട് വിശദീകരണം ആവശ്യപ്പെടുമെന്ന് അവര്‍ പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നുവെന്ന് അവര്‍ ആരോപിച്ചു. സര്‍ക്കാരിന് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മാത്രമാണ് ശ്രദ്ധ. ഹീനമായ കൊലപാതകം നടന്ന് ആറ് ദിവസം പിന്നിട്ടിട്ടും പോലീസ് ഒന്നും ചെയ്തില്ല. പോലീസ് നടപടിയില്‍ കമ്മീഷന് അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിലാണ് ഡി.ജി.പിയോട് വിശദീകരണം തേടുന്നതെന്ന് അവര്‍ … Read more

‘ സാജു പോള്‍ എംഎല്‍എ കള്ളനാ സാറേ’ വിഎസിനോടും ഇന്നസെന്റിനോടും ജിഷയുടെ അമ്മയുടെ കരച്ചില്‍

പെരുമ്പാവൂര്‍: ‘ സാജു പോള്‍ എംഎല്‍എ കള്ളനാ സാറേ, ഞാന്‍ സാജു പോളിന്റെ ഓഫീസില്‍ പലപ്രാവശ്യം പോയി. എന്റെ കൊച്ചിന്റെ കാര്യം പറഞ്ഞു. എംഎല്‍എ ഒന്നും ചെയ്തു തന്നില്ല. ഞാന് പറഞ്ഞത് കേട്ടില്ല.’ വിഎസിന് മുന്നില്‍ ജിഷയുടെ അമ്മ പൊട്ടിക്കരഞ്ഞു. വിഎസിനോടും പിന്നീട് തന്നെ കാണാന്‍ വന്ന ഇന്നസെന്റ് എംപിയോടും ജിഷയുടെ അമ്മ ഈ വാക്കുകള്‍ ആവര്‍ത്തിച്ചു. ജിഷയുടെ വീടിരിക്കുന്ന സ്ഥലത്തെ ഗ്രാമപഞ്ചായത്ത് മെമ്പറോടും ജിഷയുടെ അമ്മ തങ്ങളുടെ ദുരവസ്ഥ ധരിപ്പിച്ചിരുന്നു. വീടില്ലാത്ത കാര്യം, കുടിവെള്ളം ഇല്ലാത്ത … Read more

ആ അമ്മയുടെ മുന്‍പില്‍…വിഎസിന്റെ ഹൃദയഭേദകമായ ഫെയ്‌സ്ബുക് പോസ്റ്റ്

ഡല്‍ഹിയിലെ പെണ്‍കുട്ടിക്ക് സംഭവിച്ചതിനെക്കാള്‍ വലിയ ആക്രമണമാണ് പെരുമ്പാവൂരില്‍ ജിഷയ്ക്കു നേരെയുണ്ടായതെന്ന് വിഎസ്. സ്ത്രീകളുടെ മാനത്തിന് യാതൊരു വിലയും നല്‍കാത്ത നിലയാണ് കേരളത്തില്‍ ഇപ്പോള്‍ ഉള്ളത്. ഈ പ്രതിഷേധം കേരളത്തിന്റെ മനസാക്ഷിയില്‍ നിന്ന് വരുന്നതാണ്. അതില്‍ ദയവുചെയ്ത് കക്ഷി രാഷ്ട്രീയം കാണരുതെന്നും വിഎസ് ഫെയ്‌സ്ബുക് പോസ്റ്റില്‍ ആവശ്യപ്പെട്ടു. വിഎസിന്റെ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം: ആ അമ്മയുടെ മുന്‍പില്‍ ജിഷയുടെ വീട് ഞാന്‍ ഇന്ന് സന്ദര്‍ശിച്ചിരുന്നു. കൂലിവേല ചെയ്ത് തന്റെ മകളെ എംഎയും എല്‍എല്‍ബിയും വരെ പഠിപ്പിച്ച ആ അമ്മയുടെ … Read more

‘എനിക്കീ പണം വേണ്ട സാറേ…,അവനെയാണ് എനിക്ക് കൊണ്ടുവന്നു തരേണ്ടത്..ആ അമ്മയുടെ നിലവിളി കാതുകളില്‍ മുഴങ്ങുന്നു

പെരുമ്പാവൂര്‍ : പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചെല്ലുന്നവരുടെ കാതുകളില്‍ മുഴങ്ങുന്നത് ജിഷയുടെ അമ്മ രാജേശ്വരിയുടെ ദീനരോദനമാണ്. ജിഷയുടെ കുടുംബത്തിന് കളക്ടര്‍ പ്രഖ്യാപിച്ച അടിയന്തിര ധനസഹായമായ 5000 രൂപ കൈമാറാന്‍ ആശുപത്രിയിലെത്തിയ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലും രാജേശ്വരി അലറിക്കരഞ്ഞു. ‘എനിക്കീ പണം വേണ്ട സാറേ…, എന്റെ രണ്ടു പെണ്‍മക്കള്‍ക്ക് സുരക്ഷിതമായി താമസിക്കാനുള്ള വീടുണ്ടാക്കാന്‍ എന്നെയാരും സഹായിച്ചില്ല…പതിനാറാമത്തെ വയസ്സില്‍ എന്റെ മൂത്ത മോളെ ഒരാള്‍ കൊണ്ടുപോയതു മുതല്‍ നെഞ്ചില്‍ തീയാണ് സാറേ… പുറത്തുള്ള ആരുമല്ല അവളോട് ഇതുചെയ്തത്. ഞാന്‍ വീട്ടിലില്ലെങ്കില്‍ … Read more

വര്‍ക്കല കൂട്ടബലാത്സംഗം: മൂന്ന് പേര്‍ അറസ്റ്റില്‍;കാമുകന്‍ ഉള്‍പ്പടെ രണ്ടു പേര്‍ ഒളിവില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ നഴ്സിംഗ് വിദ്യാര്‍ഥിനിയായ ദളിത് പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതിയായ പെണ്‍കുട്ടിയുടെ കാമുകന്‍ ഉള്‍പ്പടെ രണ്ടു പേര്‍ ഒളിവിലാണ്. ഇവര്‍ക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്. വര്‍ക്കല താഴേവെട്ടൂര്‍ സ്വദേശികളാണ് പ്രതികള്‍. അഞ്ചംഗ സംഘമാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട കാമുകനെ ചൊവ്വാഴ്ച ആദ്യമായാണ് കണ്ടെതെന്ന് പെണ്‍കുട്ടി പറഞ്ഞു. വര്‍ക്കലയില്‍ നഴ്സിംഗ് പഠനം നടത്തുന്ന തിരുവനന്തപുരം സ്വദേശിനിയായ പെണ്‍കുട്ടിയെ കാമുകന്‍ … Read more

ജിഷയുടെ കൊലപാതകം: കണ്ണൂരില്‍ നിന്ന് പിടിയിലായ അയല്‍വാസി കുറ്റം നിഷേധിച്ചു

ആലുവ: പെരുമ്പാവൂരില്‍ പീഡനത്തിനിടെ കൊല ചെയ്യപ്പെട്ട ജിഷയുടെ കൊലയാളിയെന്നു സംശയിക്കുന്നയാളെ ഇന്നലെ വൈകീട്ട് പൊലീസ് കണ്ണൂരില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ കുറ്റം നിഷേധിച്ചു. എഡിജിപി പത്മകുമാര്‍ അടക്കമുള്ള പൊലീസ് സംഘമാണ് ഇയാളെ ആലുവ പൊലീസ് ട്രൈനിംഗ് ക്യമ്പിലാണ് ചോദ്യംചെയ്യുന്നത്. താന്‍ ഹെര്‍ണിയയ്ക്കുള്ള ഓപ്പറേഷന്‍ കഴിഞ്ഞ് ചികിത്സയിലായിരുന്നുവെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ജിഷയുടെ അമ്മയുടെയും അയല്‍വാസികളുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് തയ്യാറാക്കിയ രേഖാ ചിത്രവുമായി ഇയാള്‍ക്ക് സാമ്യമുള്ളതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൊല നടന്ന സമയം ഇയാള്‍ … Read more

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്;ജിഷയുടെ ശരീരത്തില്‍ 38 മുറിവുകള്‍;

ആലപ്പുഴ: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തില്‍ ജിഷയുടെ ശരീരത്ത് 38 മുറിവുകളുണ്ടെന്ന് കണ്ടെത്തി. ലൈംഗിക പീഡനത്തിന് ശ്രമം നടന്നുവെന്നും എന്നാല്‍ പീഡനം നടന്നോ എന്ന് വ്യക്തമാകാന്‍ ഡിഎന്‍എ പരിശോധന ആവശ്യമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ക്രൂരമായ മര്‍ദ്ദനവും ജിഷ നേരിട്ടുവെന്നാണ് റിപ്പോര്‍ട്ട്. അന്വേഷണ സംഘത്തിന് റിപ്പോര്‍ട്ട് കൈമാറി. അതേസമയം പിജി വിദ്യാര്‍ഥിയുടെ നേതൃത്വത്തിലാണ് ജിഷയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്ന വാര്‍ത്തകള്‍ ആശുപത്രി അധികൃതര്‍ തള്ളി. അസോസിയേറ്റ് പ്രഫസറുടെ … Read more

ജിഷയുടെ കൊലപാതകം: പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു

കൊച്ചി: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി ജിഷയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെന്ന് കരുതുന്നയാളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന വിശ്വാസത്തിലാണ് രേഖാചിത്രം പരസ്യമാക്കിയത്. സംഭവ ദിവസം പ്രതി ജിഷയുടെ വീടിന് സമീപമുള്ള മതില്‍ചാടി കടക്കുന്നത് കണ്ടുവെന്ന് പ്രദേശവാസി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്കും ആളെ വ്യക്തമായി മനസിലാക്കാന്‍ കഴിഞ്ഞില്ല. ഇതാണ് പോലീസിനെ വലയ്ക്കുന്നത്. അതിനിടെ കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കണ്ണൂരില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത ജിഷയുടെ അയല്‍വാസിയായ യുവാവിനെ ആലുവയിലെ പോലീസ് ക്ലബില്‍ … Read more