ജിഷയുടെ കൊലപാതകം ആസൂത്രിതമെന്ന് എഡിജിപി; ഇടപെടുന്നില്ലെന്ന് ഹൈക്കോടതി; മരണസമയം സംബന്ധിച്ച് വ്യക്തത

പെരുമ്പാവൂര്‍: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകം ആസൂത്രിതമെന്ന് എഡിജിപി പത്മകുമാര്‍. പ്രതിയെ ഉടന്‍ പിടികൂടാമെന്നാണ് പ്രതീക്ഷ. സംശയമുള്ള നാലു പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇതില്‍ ഒരാളെ ഇതുവരെ പിടികൂടാനായിട്ടില്ല. പിടിയിലായവരുടെ മൊഴിയില്‍ പൊരുത്തക്കേടുകളുണ്ട്. ഇതുവരെ ഇരുന്നൂറോളം പേരെ ചോദ്യം ചെയ്തെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, ജിഷയുടെ കൊലപാതകക്കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ഈ ഘട്ടത്തില്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് ഈ മാസം … Read more

ജിഷയുടെ അമ്മയെ പിണറായി സന്ദര്‍ശിച്ചു

പെരുമ്പാവൂര്‍: കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ അമ്മയെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ആശുപത്രിയില്‍ എത്തി. സന്ദര്‍ശിച്ചു. കേസ് അന്വേഷിക്കുന്നതില്‍ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് പിണറായി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. വിഷയം സിപിഎം രാഷ്ട്രീയവത്കരിക്കുകയാണെന്ന യുഡിഎഫ് ആരോപണം അദ്ദേഹം തള്ളി. തങ്ങള്‍ വിഷയം രാഷ്ട്രീയവത്കരിക്കുന്നില്ലെന്നും നീതിനിഷേധത്തിനെതിരേയാണ് സംസാരിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

ജിഷയുടെ കൊലയാളികള്‍ക്ക്‌ വധശിക്ഷ ഉറപ്പുവരുത്തണമെന്ന് സുധീരന്‍

കൊച്ചി: ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ കുറ്റവാളികളെ ഉടന്‍ കണ്ടെത്തണമെന്നും ഇത്തരക്കാര്‍ക്ക് വധശിക്ഷ ഉറപ്പാക്കണമെന്നും കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. പുലര്‍ച്ചെ ആറോടെ പെരുമ്പാവൂര്‍ ആശുപത്രിയിലെത്തിയ സുധീരന്‍ മാധ്യമങ്ങളെയും മറ്റു ഒഴിവാക്കി ജിഷയുടെ അമ്മയെ കണ്ടു. കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരാനാണ് താനെത്തിയെതന്ന് സുധീരന്‍ പറഞ്ഞു. ഒന്നരമണിക്കൂറോളം ആശുപത്രിയില്‍ ചെലവഴിച്ച സുധീരന്‍ പൂര്‍ണവിവരങ്ങള്‍ അറിഞ്ഞതിന് ശേഷമാണ് പുറത്തിറങ്ങിയത്. സിപിഎമ്മിന്റെ രാപ്പകല്‍ സമരം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണോ എന്ന ചോദ്യത്തിന് എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും സുധീരന്‍ പ്രതികരിച്ചു.

ജിഷയുടെ കൊലപാതകം: രണ്ടു ബസ് ഡ്രൈവര്‍മാര്‍ കസ്റ്റഡിയില്‍

കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു ബസ് ഡ്രൈവര്‍മാരെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രിയാണ് ഇവര്‍ കസ്റ്റഡിയിലായത്. ഇതില്‍ ഒരാള്‍ ജിഷയുടെ സമീപവാസിയാണ്.

ജിഷയുടെ കൊലപാതകം: പോസ്റ്റ്മോര്‍ട്ടത്തില്‍ വീഴ്ചപറ്റിയെന്ന് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട്

ആലപ്പുഴ: പെരുമ്പാവൂരില്‍ കൊല ചെയ്യപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ പോസ്റ്റ്മോര്‍ട്ടത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗത്തിനു വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിലെ കണ്ടെത്തലിനെ തുടര്‍ന്ന് വിശദമായ അന്വേഷണത്തിനു ജോയിന്റ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തി. ജോയിന്റ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. ശ്രീകുമാരി, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫെറന്‍സിക് വിഭാഗം മേധാവി ഡോ.ശശികല എന്നിവരുടെ സംഘം നാളെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പരിശോധന നടത്തും. ഇന്നലെ ആലപ്പുഴ മെഡിക്കല്‍ കോളജ് … Read more

ജിഷ വധം: പ്രതിഷേധം തണുപ്പിക്കാന്‍ പൊലീസുകാരെ പ്രതികളായി വ്യാജവേഷം കെട്ടിച്ച് പൊലീസിന്റെ നാടകം

കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥി ജിഷയുടെ കൊലപാതക കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം പൊലീസുകാരെ പ്രതികളായി വേഷം കെട്ടിച്ച് നടത്തിയ നാടകം ദൃശ്യമാധ്യമങ്ങള്‍ക്കായി നടത്തിയ ഷോ ആയിരുന്നെന്ന് റിപ്പോര്‍ട്ട്. കളമശേരി കെഎപി റിസര്‍വ് ക്യാംപിലെ അഞ്ചാം ബറ്റാലിയനിലെ രണ്ട് പൊലീസുകാരെയാണ് പ്രതിയെ പിടികൂടിയെന്ന മട്ടില്‍ മുഖംമൂടിയിട്ട് ക്യാമറകള്‍ക്ക് മുന്നില്‍ നടത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷവും കുറ്റക്കാരെ കണ്ടെത്താന്‍ കഴിയാത്തതില്‍ പൊലീസിനെതിരെ രോഷം കത്തിക്കയറുമ്പോഴായിരുന്നു ഈ നാടകം. ഇതുസരിച്ച് പൊലീസിന്റെ വാക്കുകള്‍ വിഴുങ്ങി എല്ലാ ദൃശ്യമാധ്യമങ്ങളും … Read more

ജിഷയുടെ കൊലപാതകം: അന്വേഷണത്തില്‍ നിര്‍ണായക പുരോഗതി; കുറ്റവാളികളെ ഉടന്‍ കണ്ടെത്തുമെന്ന് എസ് പി

കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തില്‍ നിര്‍ണായക പുരോഗതിയെന്ന് ആലുവ റൂറല്‍ എസ് പി യതീഷ് ചന്ദ്ര. കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. കുറ്റവാളികളെ ഉടന്‍ കണ്ടെത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. അന്വേഷണം അവസാനഘട്ടത്തിലാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ആലുവയില്‍ പുരോഗമിക്കുകയാണ്. യഥാര്‍ത്ഥ പ്രതിയെ കുറിച്ച് ഇതുവരെയും കൃത്യമായ ഒരു സൂചന പോലീസിന് ലഭിച്ചിട്ടില്ലെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. നിരവധി പേരെ കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യം ചെയ്യലില്‍ ഇവര്‍ക്ക് സംഭവവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് കണ്ടെത്താന്‍ അന്വേഷണ സംഘം … Read more

ജിഷയെ കൊന്നത് കഴുത്തുഞെരിച്ചെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷയെ കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ചാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കശേരുക്കള്‍ തകരുന്ന തരത്തിലാണ് ഞെരുക്കിയിരിക്കുന്നത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുറിവുകളുണ്ടായിട്ടുണ്ട്. പ്രധാന അവയവങ്ങള്‍ക്കും മാരകമായ മുറിവുകളേറ്റിട്ടുണ്ട്. പുറത്ത് കടിയേറ്റ പാടുകളുണ്ട്. ഈ മുറിവുകളും കഴുത്തുഞെരിച്ചതും മരണത്തിന് കാരണമായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പീഡനശ്രമം നടന്നിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡിഎന്‍എ പരിശോധന നടത്തും. ജിഷയുടെ ഇരു ചുമലകളും ശക്തമായി പിടിച്ചു തിരിച്ച അവസ്ഥയിലായിരുന്നു. പെണ്‍കുട്ടിയെ കീഴ്പ്പെടുത്തുന്നതിനുള്ള ശ്രമത്തിലായിരിക്കാം പുറത്തു കടിച്ച് മുറിവേല്‍പ്പിച്ചിരിക്കുന്നത്. ശരീരം തുളഞ്ഞിറങ്ങുന്ന രീതിയിലുള്ള … Read more

ജിഷയുടെ മരണത്തിന് പിന്നാലെ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് സ്ത്രീകള്‍ക്ക് നേരെ നടന്ന ആറു പീഡനങ്ങള്‍; ഒരു മരണം

  വര്‍ക്കലയില്‍ ദലിത് നഴ്‌സിംഗ് വിദ്യാര്‍ഥിയെ കൂട്ട ബലാത്സംഗം ചെയ്ത വാര്‍ത്തയുമായാണ് കേരളം ഇന്ന് കണ്ണു തുറന്നത്. ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോറിക്ഷയില്‍ വെച്ചാണ് ദലിത് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയാത്. അഞ്ച് പേര്‍ ചേര്‍ന്നായിരുന്നു ഈ കൂട്ടബലാത്സംഗം. ഇതിന് പിന്നാലെ അറുപതുവയസുകാരന്‍ കാഞ്ഞങ്ങാട് ഏഴു വയസുകാരിയെ പീഡിപ്പിച്ച വാര്‍ത്ത പുറത്തുവന്നു. കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് വൃദ്ധന്‍ ഈ കൊടുംപാതകം ചെയ്തത്. കുട്ടികള്‍ക്ക് മാത്രമല്ല വൃദ്ധയ്ക്കും കേരളത്തില്‍ രക്ഷയില്ല. ചിറയന്‍കീഴില്‍ വീ്ട്ടില്‍ അതിക്രമിച്ച് കയറിയാണ് അറുപത്തെട്ട് വയസായ സ്ത്രീയെ … Read more

ജിഷയുടെ കൊലപാതകം; ശിക്ഷ വിധിക്കേണ്ടത് ജനങ്ങളാണെന്ന് നടന്‍ ജയറാം

പെരുമ്പാവൂര്‍: ജിഷ വധക്കേസിലെ പ്രതിക്കു ശിക്ഷ വിധിക്കേണ്ടത് ജനങ്ങളാണെന്ന് നടന്‍ ജയറാം. അവനെയൊക്കെ പിടിച്ച് ശരിക്കും ജനങ്ങളുടെ നടുവിലേക്ക് ഇട്ടു കൊടുക്കണം. കൊലപാതകത്തെ രാഷ്ട്രീയവല്‍ക്കരിക്കരുത്. ജിഷയുടെ അമ്മയെ മാനസികരോഗിയാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും ജയറാം പറഞ്ഞു. ജിഷയുടെ മാതാവിനെ കാണാന്‍ ആശുപത്രിയിലെത്തിയതായിരുന്നു ജയറാം. ആശുപത്രിയിലെത്തിയ ജയറാമിനെ കണ്ട് ജിഷയുടെ മാതാവ് രാജേശ്വരി അലമുറയിട്ടു കരഞ്ഞു. മകള്‍ക്കു സമ്മാനം നല്‍കിയതോര്‍മയുണ്ടോയെന്ന രാജേശ്വരിയുടെ ചോദ്യമാണ് ജയറാമിനെ വികാരാധീനനാക്കിയത്. രാജേശ്വരിയെ ചേര്‍ത്തു പിടിച്ച ജയറാം ഏറെ നേരം ആശ്വസിപ്പിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ … Read more