പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി.പി മുഹമ്മദ് വോട്ടര്‍മാര്‍ക്ക് പണം കൊടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി.പി മുഹമ്മദ് വോട്ടര്‍മാര്‍ക്ക് പണം കൊടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് കൊച്ചി: പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംഎല്‍എയുമായ സി പി മുഹമ്മദ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ വോട്ടര്‍മാര്‍ക്ക് പണംനല്‍കി സ്വാധീനിക്കുന്ന രംഗങ്ങള്‍ പുറത്ത്. സിപിഐഎം പൊളിറ്റ് ബ്യൂറോ മെംബര്‍ പിണറായി വിജയനാണ് ഇത് വ്യക്തമാക്കുന്ന വീഡിയോ ഫെയ്‌സ്ബുക്ക് വഴി പുറത്ത് വിട്ടത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വീടുകളില്‍ സന്ദര്‍ശനത്തിനെത്തുന്ന എംഎല്‍എ വീട്ടിലുള്ള സ്ത്രീക്ക് പണം നല്‍കുന്ന രംഗങ്ങളാണ് വീഡിയോയില്‍ ഉള്ളത്. വീഡിയോയില്‍ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം … Read more

ജിഷ വധം: അയല്‍വാസി പോലീസ് കസ്റ്റഡിയില്‍

പെരുമ്പാവൂര്‍: നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ അയല്‍വാസിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കേസുമായി ബന്ധപ്പെട്ട് മുന്‍പ് ചോദ്യം ചെയ്ത സാബു എന്നയാളെയാണ് പോലീസ് ഇന്ന് വീണ്ടും കസ്റ്റഡിയിലെടുത്തത്. ഇയാളെ കുറുപ്പംപടി സ്റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്. സാബു ജിഷയെ ശല്യം ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് മുന്‍പ് ജിഷയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ചില വിശദീകരണങ്ങള്‍ക്ക് വേണ്ടിയാണ് ഇയാളെ വീണ്ടും കസ്റ്റഡിയിലെടുത്തത്. അതിനിടെ പരിസരവാസികളായ പുരുഷന്‍മാരുടെ വിരലടയാളം ശേഖരിക്കുന്ന നടപടി ഇന്നും തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ജയിലില്‍ നിന്നും … Read more

‘സോമാലിയ’പരാമര്‍ശം: കേരളം ഇന്ത്യയുടെ ഭാഗമാണെന്ന കാര്യം പ്രധാനമന്ത്രി ഓര്‍ക്കുന്നുണ്ടോ എന്ന് ഉമ്മന്‍ ചാണ്ടി

കൊച്ചി: ‘സോമാലിയ’ പരാമര്‍ശത്തില്‍ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരേ ആക്രമണം ശക്തമാക്കി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ്. പരാമര്‍ശം പിന്‍വലിക്കാന്‍ തയാറാകാതിരുന്ന പ്രധാനമന്ത്രിയുടെ നടപടി ഞെട്ടലുണ്ടാക്കിയെന്നും അദ്ദേഹം കേരള ജനതയെ അപമാനിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പരാമര്‍ശം പിന്‍വലിക്കാന്‍ പ്രധാനമന്ത്രിക്ക് അവസരമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം മൗനം പാലിക്കുകയാണ് ചെയ്തത്. പരാമര്‍ശത്തിനെതിരേ എന്ത് നിയമനടപടി സ്വീകരിക്കാന്‍ കഴിയുമെന്നു പരിശോധിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ ആലോചിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് തെറ്റായ … Read more

ലിബിയയില്‍ നിന്ന് 18 മലയാളികള്‍ തിരിച്ചെത്തി

കൊച്ചി: ആഭ്യന്തര കലാപം രൂക്ഷമായ ലിബിയയില്‍ കുടുങ്ങിയ നഴ്‌സുമാര്‍ തിരിച്ചെത്തി. ലിബിയിലെ ട്രിപ്പോളിയില്‍ സാവിയ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരടക്കം 18 പേരാണ് നാട്ടിലെത്തിയത്. രാവിലെ 8.30നാണ് മലയാളികളുടെ ആദ്യസംഘം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. ഇവരെ നോര്‍ക്ക ഇടപ്പെട്ട് ഇസ്താംബൂള്‍ വഴി ദുബായിയില്‍ നിന്നും എമിറേറ്റ്‌സിന്റെ ഇ.കെ. 530 ഫളൈറ്റിലാണ് നെടുമ്പാശേരിയിലെത്തിച്ചത്. ആഭ്യന്തര കലാപത്തെത്തുടര്‍ന്ന് കഴിഞ്ഞ 47 ദിവസമായി ഇവര്‍ അവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു. ദുബായിലെത്തിയ സംഘത്തില്‍ 11 തമിഴ്‌നാട് സ്വദേശികളുമുണ്ടായിരുന്നു. അവര്‍ ചെന്നൈയ്ക്കു യാത്രതിരിച്ചു. നെടുമ്പാശേരിയിലെത്തിയവര്‍ക്ക് നോര്‍ക്ക 2,000 … Read more

പല ഇടപാടുകളിലും ഇടനിലക്കാരി ആയിരുന്നുവെന്ന് സരിത:തിരഞ്ഞെടുപ്പിനുശേഷം യുഡിഎഫ് സര്‍ക്കാര്‍ പകവച്ച് പെരുമാറും

കൊച്ചി: സോളാര്‍ ഇടപാടിന് പുറമെ മുഖ്യമന്ത്രിക്ക് വേണ്ടി പല ഇടപാടുകളിലും താന്‍ ഇടനിലക്കാരിയായിട്ടുണ്ടെന്ന് സരിത എസ്. നായര്‍. സോളാര്‍ കമ്മീഷന് കൂടുതല്‍ തെളിവുകള്‍ നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സരിത. സോളാറിന് പുറമെ പല ഇടപാടിലും മുഖ്യമന്ത്രി തന്നെ ഉപകരണമാക്കിയിട്ടുണ്ട്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ സ്ഥലം കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ടും താന്‍ ഇടനില നിന്നിട്ടുണ്ട്. ഇതിന്റെ തെളിവുകള്‍ വെള്ളിയാഴ്ച കമ്മീഷന് കൈമാറുമെന്നും അതില്‍ പല തെളിവുകളും കേരളത്തിന് താങ്ങാനാവാത്ത കാര്യങ്ങളായിരിക്കുമെന്നും സരിത അറിയിച്ചു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് മാനം … Read more

ഒമാനില്‍ കൊല്ലപ്പെട്ട ചിക്കുവിന്റെ ഭര്‍ത്താവ് ലിന്‍സന്റെ മോചനം നീളുന്നു

അങ്കമാലി: ഒമാനിലെ സലാലയില്‍ കൊല്ലപ്പെട്ട അങ്കമാലി സ്വദേശിനി ചിക്കു റോബര്‍ട്ടിന്റെ ഭര്‍ത്താവ് ലിന്‍സന്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയില്‍. മോചനം വൈകുന്നതില്‍ മനംനൊന്ത് ബസുക്കള്‍. കഴിഞ്ഞ മാസം 20-നാണ് കറുകുറ്റി തെക്കേല്‍ അയിരൂക്കാരന്‍ റോബര്‍ട്ടിന്റെ മകള്‍ ചിക്കു(27)വിനെ താമസ സ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടേത്തിയത്. സലാലയിലെ അല്‍ സബാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റലിലെ നഴ്‌സായിരുന്നു ചിക്കു. അതേ ആശുപത്രിയിലെ ജീവനക്കാരനാണ് ഭര്‍ത്താവ് ലിന്‍സന്‍. കൊല്ലപ്പെട്ടുകിടന്ന ചിക്കുവിനെ ആദ്യം കണ്ടത് ലിന്‍സനായിരുന്നു. തുടര്‍ന്ന് ഒമാന്‍ റോയല്‍ പോലീസിന്റെ കസ്റ്റഡിയിലായ ലിന്‍സന്‍ … Read more

ജിഷയുടെ മരണം വോട്ട് ബാങ്കാക്കരുതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി: ജിഷയുടെ മരണം വോട്ട് ബാങ്കാക്കരുതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. കൊച്ചിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. മാധ്യമങ്ങള്‍ വിഷയം ദുരുപയോഗം ചെയ്യരുതെന്നും കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സമയം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശരിയായ പ്രതിയെ പിടിക്കാന്‍ പോലീസിന് സമയം നല്‍കണം. ആരെയെങ്കിലും പിടികൂടി പ്രതിയാക്കിയിട്ട് കാര്യമില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടാകാന്‍ പാടില്ലെന്നും ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ കൂടി ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും … Read more

കൊലയ്ക്കു ശേഷം പ്രതി കനാലില്‍ ഇറങ്ങി വസ്ത്രം കഴുകി; കൊലയാളിയെ നേരില്‍ കണ്ടതു നാലുപേര്‍

കൊച്ചി: കൊലയാളിയെന്നു സംശയിക്കുന്ന യുവാവിനെ നേരില്‍ കണ്ടതായി മൂന്ന് അയല്‍വാസികള്‍ കൂടി മൊഴി നല്‍കി. ഒരാള്‍ നേരത്തെ ഇക്കാര്യം പൊലീസിനെ അറിയിച്ചിരുന്നു. കൊലയാളിയെക്കുറിച്ചുള്ള നാലുപേരുടേയും വിവരണം സമാനമാണ്. കൊലനടത്തിയ ശേഷം പ്രതി കനാലില്‍ ഇറങ്ങി വസ്ത്രം കഴുകിയെന്ന പുതിയ വിവരവും പൊലീസിനു ലഭിച്ചു. അയാള്‍ ധരിച്ചിരുന്ന വസ്ത്രം പൂര്‍ണമായി നനഞ്ഞിരുന്നു. കൊലയാളി ജിഷയുടെ വീടും പരിസരവും വിട്ടുപോയതിനു ശേഷം ആരും ഇയാളെ കണ്ടിട്ടില്ല. നനഞ്ഞ വസ്ത്രം ധരിച്ച ഒരാളെ പ്രദേശത്തെ മറ്റാരും ശ്രദ്ധിച്ചിട്ടുമില്ല. ഇതില്‍ നിന്നു രണ്ടു … Read more

ഹയര്‍ സെക്കന്‍ഡറിയില്‍ 80.94 ശതമാനവും വിഎച്ച്എസ്ഇയില്‍ 87.72 ശതമാനവും വിജയം

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 80.94 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനം കുറവാണ്. 83.96 ശതമാനം വിജയം കഴിഞ്ഞ വര്‍ഷമുണ്ടായിരുന്നു. 9,870 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ഇതില്‍ 70 ശതമാനവും പെണ്‍കുട്ടികളാണ്. 6,905 പെണ്‍കുട്ടികള്‍ക്കാണ് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. 72 സ്‌കൂളുകള്‍ നൂറു ശതമാനം വിജയം നേടി. 125 കുട്ടികള്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചു. ജില്ല അടിസ്ഥാനത്തില്‍ 84.86 വിജയശതമാനം നേടിയ കണ്ണൂര്‍ ജില്ലയാണ് ഒന്നാമത്. … Read more

ജിഷവധം: അമ്മയുടെയും സഹോദരിയുടെയും മൊഴി വീണ്ടുമെടുക്കും

പെരുമ്പാവൂര്‍: നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമ്മയുടെയും സഹോദരിയുടെയും മൊഴി പോലീസ് വീണ്ടുമെടുക്കും. നേരത്തെ ദീപയെ ചോദ്യം ചെയ്തപ്പോള്‍ വ്യത്യസ്തങ്ങളായ മറുപടികളാണ് ലഭിച്ചത്. ഇതാണ് ദീപയെ വീണ്ടും ചോദ്യം ചെയ്യാന്‍ കാരണം. ജിഷയുടെ മാതാവില്‍നിന്നും പോലീസ് വീണ്ടും മൊഴി എടുക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ദീപയുടെ പക്കലുണ്ടായിരുന്ന രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ പോലീസ് കണെ്ടടുക്കുകയും അതില്‍നിന്നും വിളിച്ചതും വന്നതുമായ നമ്പറുകള്‍ കേന്ദ്രീകരിച്ചുമാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഇതിനിടെ ജിഷയുടെ പക്കലും രണ്ട് ഫോണുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചു. ഇതു … Read more