തെരഞ്ഞെടുപ്പിനിടെ അങ്ങിങ്ങ് സംഘര്‍ഷം, ചിറ്റൂരിലും കണ്ണൂരും പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

പാലക്കാട്: തെരഞ്ഞെടുപ്പിനിടെ അങ്ങിങ്ങ് സംഘര്‍ഷം. ചിറ്റൂരില്‍ ജനതാദള്‍(എസ്)-സിപിഐഎം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്കും രണ്ട് ജനതാദള്‍ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ചിറ്റൂര്‍ നല്ലേപ്പിള്ളി ചെറിയ കണക്കമ്പാറയിലാ്ണ് സംഘര്‍ഷമുണ്ടായത്. കുറ്റിപ്പുറം വാക്കിനിച്ചള്ളശ്വദേശികളായ സഹോദരങ്ങള്‍ സന്തോഷ് , സാജന്‍ എന്നിവരാണ് വെട്ടേറ്റ രണ്ടുപേര്‍. അതിനിടെ വടകര കണ്ണൂക്കരയിലും ചെറിയ രീതിയില്‍ സംഘര്‍ഷമുണ്ടായി. മുസ്ലീംലീഗ്-എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഇവിടെ ഏറ്റുമുട്ടിയത്. പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തി വീശി.

എന്റച്ഛന്റെ ഓര്‍മയില്‍ ജീവിക്കാന്‍ എനിക്കമ്മയെ വേണം. കൊന്നുകളയരുത് ; ടി.പിയുടെ മകന്റെ ഫെയ്‌സ്ബുക് പോസ്റ്റ് വൈറലാകുന്നു

വടകര: ‘എനിക്ക് വേണ്ടിയെങ്കിലും അമ്മയെ വിട്ടുകൂടെ? എനിക്കമ്മയേയുള്ളൂ. എന്റച്ഛന്റെ ഓര്‍മയില്‍ ജീവിക്കാന്‍ എനിക്കമ്മയെ വേണം. കൊന്നുകളയരുത്’, ടി.പിയുടെ മകന്റെ ഫെയ്‌സ്ബുക് പോസ്റ്റ് വൈറലാകുന്നു. കഴിഞ്ഞ ദിവസം രമയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്നാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. അഭിനന്ദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: അച്ഛന്‍ മരിക്കുമ്പോള്‍ എനിക്ക് 17 വയസ്സാണ്. അച്ഛനൊപ്പം ജീവിക്കാന്‍ കഴിഞ്ഞ 17വര്‍ഷക്കാലവും എനിക്ക് കിട്ടിയതിനേക്കാള്‍, ഒഞ്ചിയത്തെ സാധാരണ മനുഷ്യര്‍ക്കണ് അച്ഛനെ കിട്ടിയിട്ടുണ്ടാവുക. അതുകൊണ്ടുതന്നെ അച്ഛനെ എന്തിനു കൊന്നു എന്നും അച്ഛനാരായിരുന്നുവെന്നും ഞാനെഴുതെണ്ടതോ പറയേണ്ടതോ ഇല്ല. അച്ഛനെപ്പോഴും … Read more

ഉച്ചവരെ 53.26 ശതമാനം പോളിങ്; തെക്കന്‍ കേരളത്തില്‍ കനത്ത മഴ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പില്‍ ഉച്ചയ്ക്ക് ഒരു മണിവരെ കേരളത്തിലാകെ 53.26 പോളിങ്. വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ മുതല്‍ പലയിടങ്ങളിലും വന്‍ ക്യൂവാണ് കാണുന്നത്. എന്നാല്‍ ഗ്രാമപ്രദേശങ്ങളിലും മലയോരമേഖലകളിലും മന്ദഗതിയിലാണ് വോട്ടെടുപ്പ്. 2011ലെ തിരഞ്ഞെടുപ്പിലേതിനേക്കാളും കുറവ് വോട്ടാണ് രേഖപ്പെടുത്തുന്നത്. ഉമ്മന്‍ ചാണ്ടി, ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ.കുഞ്ഞാലിക്കുട്ടി, പിണറായി വിജയന്‍, പത്മജ വേണുഗോപാല്‍, എസ്.ശ്രീശാന്ത്, ഷിബു ബേബി ജോണ്‍, എ.കെ.ആന്റണി തുടങ്ങിയ പ്രമുഖര്‍ വോട്ടു രേഖപ്പെടുത്തി. പ്രതിപക്ഷ നേതാവും മലമ്പുഴ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ വി.എസ്.അച്യുതാനന്ദന്‍ വോട്ട് രേഖപ്പെടുത്തിയില്ല. … Read more

ആവേശക്കൊടുമുടിയില്‍ കൊട്ടിക്കലാശം; അങ്കമാലിയിലും ചെര്‍പ്പുളശേരിയിലും സംഘര്‍ഷം

തിരുവനന്തപുരം: ആവേശക്കൊടുമുടിയില്‍ സംസ്ഥാനത്ത് കൊട്ടിക്കലാശം. ചിലയിടങ്ങളില്‍ തല്ലിതകര്‍ത്താണ് ആവേശം അവസാനിച്ചത്. ചെര്‍പ്പുളശേരിയിലും അങ്കമാലിയിലും സംഘര്‍ഷമുണ്ടായി. പാലക്കാട് ചെര്‍പ്പുളശേരിയില്‍ കലാശക്കൊട്ടിനിടെ സിപിഐഎംബിജെപി സംഘര്‍ഷമുണ്ടായി. നിരവധി വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. കെആസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരേയും ക്ലലേറുണ്ടായി. കല്ലേറില്‍ സിഐയുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. പാലായിലും അങ്കമാലിയിലും മറ്റ് ചിലയിടങ്ങളിലും ചെറിയ തോതില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അങ്കമാലിയില്‍ എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ പരസ്പരം കല്ലെറിഞ്ഞു. പരിക്കേറ്റവരെ അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടിക്കലാശത്തിലൂടെ രണ്ടു മാസം നീണ്ടു നിന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് … Read more

ജിഷ വധം: കൊലയാളിയുടെ ഡിഎന്‍എ ഫലം ലഭിച്ചു

കൊച്ചി: ജിഷ വധക്കേസില്‍ നിര്‍ണായകമാകുന്ന കൊലയാളിയുടെ ഡിഎന്‍എ ഫലം  പോലീസിനു ലഭിച്ചു. കൊല്ലപ്പെട്ട സമയത്ത് ജിഷ ധരിച്ചിരുന്ന ചുരിദാറിലും ശരീരത്തില്‍ കടിയേറ്റ ഭാഗങ്ങളില്‍ പറ്റിപ്പിടിച്ച ഉമിനീരില്‍നിന്നുമാണ് ഡിഎന്‍എ വിവരങ്ങള്‍ ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ കസ്റ്റഡിയിലുള്ളവരുടേതുമായി ഈ ഡിഎന്‍എ ഫലങ്ങള്‍ ചേരുന്നില്ലെന്നാണ് വിവരം. നേരത്തെ ജിഷയുടെ ശരീരത്തില്‍ കണ്ടെത്തിയ കടിയേറ്റ പാടുകള്‍ക്ക് യോജിച്ച ദന്തഘടനയുള്ളയാളെ കണ്ടെത്തിയിരുന്നു. പല്ലിനു വിടവുള്ള ഇതര സംസ്ഥാന തൊഴിലാളിയാണ് ഇയാളെന്നാണ് വിവരം. പല്ലുകള്‍ക്കിടയില്‍ അസാധാരണ വിടവുള്ളയാളാണ് കടിച്ചതെന്ന് മൃതദേഹത്തിന്റെ ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് ബംഗളൂരുവില്‍നിന്നുള്ള ഫൊറന്‍സിക് … Read more

14 ബ്രാന്‍ഡ് വെള്ളിച്ചെണ്ണ സര്‍ക്കാര്‍ നിരോധിച്ചു

തിരുവനന്തപുരം: ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് 14 ബ്രാന്‍ഡ് വെളിച്ചെണ്ണ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ നിരോധിച്ചു. കല്‍പ ഡ്രോപ്‌സ്, ഓണം കോക്കനട്ട്, അമൃത പ്യൂവര്‍, കേരള കോക്കോ ഫ്രഷ്, എ വണ്‍ സുപ്രീം, കേരള ടേസ്റ്റി ഡബിള്‍ ഫില്‍റ്റേര്‍ഡ്, ടി.സി.നാദാപുരം, നട്ട് ടേസ്റ്റി, കോക്കോ പാര്‍ക്ക്, കല്‍പക ഫില്‍റ്റേര്‍ഡ്, പരിശുദ്ധി, നാരിയല്‍ ഗോള്‍ഡ്, കോക്കോഫിനാ നാച്ചുറല്‍, പ്രീമിയര്‍ ക്വാളിറ്റി എ.ആര്‍.പ്യൂവര്‍ എന്നീ ബ്രാന്‍ഡുകള്‍ക്കാണ് നിരോധനം. മായം കലര്‍ന്ന വെളിച്ചെണ്ണയാണ് ഇവയെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ജിഷ വധം: രണ്ട് അസാമീസ് യുവാക്കള്‍ കസ്റ്റഡിയില്‍

അടിമാലി: പെരുമ്പാവൂരിലെ ജിഷ വധക്കേസില്‍ അന്വേഷണം അസാമീസ് യുവാക്കളിലേക്ക്. രേഖാചിത്രത്തിനോട് സാമ്യമുള്ളതും മുന്‍നിരയിലെ പല്ലിന് വിടവുള്ളതുമായ രണ്ട് അസമീസ് യുവാക്കള്‍ അടിമാലി പോലീസിന്റെ കസ്റ്റഡിയിലായെന്ന് സൂചന. ഇവരെ കേസ് അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘത്തിന് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. അടിമാലി പോലീസ് സ്റ്റേഷന് സമീപത്തെ ഗ്യാസ് ഏജന്‍സിയില്‍ നാളുകളായി ജോലിനോക്കിയിരുന്ന രണ്ടുപേരാണ് പിടിയിലായത്. വ്യാഴായ്ച രാത്രിയാണ് ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തത്. ജിഷയുടെ മുതുകില്‍ ആഴത്തില്‍ പതിഞ്ഞിറങ്ങിയിരിക്കുന്ന രണ്ട് പല്ലുകള്‍ക്ക് വിടവുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ … Read more

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് കൊട്ടിക്കലാശത്തിലേക്ക്. വൈകുന്നേരം ആറ് മണി വരെയാണ് പ്രചാരണം. ഓരോ മണ്ഡലങ്ങളിലും പ്രധാന കേന്ദ്രങ്ങളിലായിരിക്കും കലാശക്കൊട്ടിനായി പ്രവര്‍ത്തകര്‍ കേന്ദ്രീകരിക്കുക. അവസാനമായി വോട്ട് ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. റോഡ് ഷോയും പ്രകടനങ്ങളും സമാധാനപരമാണെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ഇ.കെ. മാജി അഭ്യര്‍ഥിച്ചു. പരസ്യ പ്രചാരണ സമയ പരിധിക്കുശേഷം പരസ്യസ്വഭാവ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നതിന് വിലക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാളത്തെ നിശബ്ദ പ്രചാരണവും കഴിഞ്ഞ് വിധിയെഴുത്തിനായി അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോള്‍ ആരാണ് വിജയം നേടുകയെന്ന … Read more

ജിഷ വധം: കൊലയാളിയെ നേരില്‍ കണ്ട രണ്ട് സ്ത്രീകളുടെ മൊഴിയില്‍ പ്രതീക്ഷയര്‍പ്പിച്ച് പോലീസ്

പെരുമ്പാവൂര്‍: നിയമ വിദ്യാര്‍ഥിനി ജിഷയെ കൊലപ്പെടുത്തിയ കേസില്‍ കൊലയാളിയെ നേരില്‍ കണ്ടതായി സംശയിക്കുന്ന രണ്ടു സ്ത്രീകളുടെ മൊഴിയില്‍ പ്രതീക്ഷിച്ചു പോലീസ്. ജിഷയെ കൊലപ്പെടുത്തിയ ശേഷം പ്രതി പോയ വഴിയിലെ വീടുകളിലെ സ്ത്രീകള്‍ ഇയാളെ കണ്ടതായി പോലീസ് സംശയിക്കുന്നു. കൊലയാളിയെ നേരില്‍ കണ്ട സ്ത്രീകളെ ഇയാള്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടാകാമെന്നും പോലീസ് അനുമാനിക്കുന്നു. ഭീതിമൂലവും അറിയാവുന്ന ആളായതിനാലുമാകാം ഇവര്‍ ഇക്കാര്യം പോലീസിനോടു വെളിപ്പെടുത്താന്‍ മടിക്കുന്നതെന്നാണു പോലീസ് സംശയിക്കുന്നത്. ജിഷയുടെ അയല്‍ക്കാരായ രണ്ടു സ്ത്രീകളാണു പ്രതിയെ കണ്ടു എന്നു പോലീസ് കരുതുന്നത്. എന്നാല്‍, … Read more

മാധ്യമ പ്രവര്‍ത്തകന്‍ അനീഷ് ചന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് അനീഷ് ചന്ദ്രന്‍ (34) അന്തരിച്ചു. ട്രെയിന്‍ ഇടിച്ചാണ് മരണം. രാവിലെ എട്ട് മണിക്ക് കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനില്‍ നിന്നും മുന്നൂറ് മീറ്റര്‍ അകലെയുള്ള റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും കഴക്കൂട്ടം പോലീസും സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. ഏഷ്യാനെറ്റിൽ എഫ്.ഐ.ആര്‍ എന്ന പരിപാടിയുടെ അവതാരകനായിരുന്നു അനീഷ് ചന്ദ്രൻ. മംഗളം, മാതൃഭൂമി, കൈരളി എന്നീ മാധ്യമങ്ങളിലും അനീഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്.