സംസ്ഥാനത്ത് റിക്കാര്‍ഡ് പോളിംഗ്; 77.35 ശതമാനം; ഫലം മറ്റന്നാള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ റിക്കാര്‍ഡ് പോളിംഗ്. നിലവിലെ കണക്കുകളനുസരിച്ച് സംസ്ഥാനത്ത് 77.35 ശതമാനം പേര്‍ വോട്ട് ചെയ്തു. 30 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനമാണിത്. 30 മണ്ഡലങ്ങളില്‍ 80 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തി. വൈകുന്നേരം ആറിന് വോട്ടെടുപ്പ് സമയം അവസാനിച്ചപ്പോള്‍ വോട്ടിംഗ് കേന്ദ്രത്തില്‍ എത്തിയ എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കിയിരുന്നു, ഇതിന്റെ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയപ്പോഴാണ് റിക്കാര്‍ഡ് പോളിംഗ് കടന്നത്. തിങ്കളാഴ്ച വൈകിട്ട് 71.7 എന്ന നിലയിലായിരുന്ന പോളിംഗ് ശതമാനമാണ് ഇന്ന് … Read more

കേരളത്തില്‍ കനത്തമഴ; ആലപ്പുഴയില്‍ കടല്‍ക്ഷോഭം

തിരുവനന്തപുരം: മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും കനത്തമഴ. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദമാണ് മഴയ്ക്ക് കാരണം. മൂന്നുദിവസംകൂടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ ചെറിയതുറ, വലിയതുറ എന്നിവിടങ്ങളില്‍ കടലാക്രമണം ശക്തമായി. 20 വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി. ആലപ്പുഴയില്‍ ചെല്ലാനം മുതല്‍ ചേര്‍ത്തല വരെയുള്ള ഭാഗങ്ങളില്‍ കടല്‍ക്ഷോഭം ഉണ്ടായി. കടല്‍ഭിത്തി മറികടന്ന് തിര വീടുകളിലേക്ക് എത്തി തൃക്കുന്നപ്പുഴയില്‍ കടല്‍ കയറിയ സ്ഥലങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങാന്‍ തഹസീല്‍ദാര്‍മാര്‍ക്ക് ജില്ലാകലക്ടര്‍ നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് ആദ്യമായി വോട്ടവകാശം വിനിയോഗിച്ച് ഭിന്നലിംഗക്കാര്‍

തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി ഭിന്നലിംഗത്തില്‍പ്പെട്ടവര്‍ വോട്ടവകാശം വിനിയോഗിച്ചു. ടെലിവിഷന്‍ ഷോകളിലൂടെ പ്രശസ്തിയായ സൂര്യയും തൃശൂരില്‍ സുജിയുമാണ് ആദ്യമായി സമ്മതിദാന അവകാശം വിനിയോഗിച്ച ഭിന്നലിംഗത്തില്‍പെട്ട രണ്ടു വോട്ടര്‍മാര്‍. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍പ്പെട്ട പാറ്റൂര്‍ വാട്ടര്‍ അഥോറിറ്റി ഓഫീസിലെ ബൂത്തിലാണ് സൂര്യ വോട്ട് ചെയ്തത്.. ഭിന്നലിംഗക്കാരെ സമൂഹം അംഗീകരിച്ചതിലുള്ള തെളിവാണ് താന്‍ രേഖപ്പെടുത്തിയ വോട്ടെന്ന് സൂര്യ പ്രതികരിച്ചു. തന്റെ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണെന്നറിയിച്ച സൂര്യ ഇനിയുള്ള വര്‍ഷങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് വോട്ടര്‍ ഐഡി കാര്‍ഡ് ലഭിക്കാന്‍ തങ്ങള്‍ മാതൃകകളാവട്ടെയെന്നും പറഞ്ഞു. തൃശൂരിലെ നാട്ടിക … Read more

മാണിയടക്കം അഞ്ചുമന്ത്രിമാര്‍ തോല്‍ക്കുമെന്ന് പ്രവചനം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പ്രമുഖ നേതാക്കള്‍ തോല്‍ക്കുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം. അഞ്ചു മന്ത്രിമാര്‍ തോല്‍ക്കുമെന്നും സര്‍വെ ഫലങ്ങള്‍ വ്യക്തമാക്കുന്നു. മന്ത്രി കെഎം മാണിയെ പാലായില്‍ ഇടതു പക്ഷ സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ അട്ടിമറിക്കും. കോഴിക്കോട് മുനീറും തൃപ്പൂണിത്തറയില്‍ കെ. ബാബുവും തോല്‍ക്കുമെന്നും പ്രവചനമുണ്ട്. കളമശേരിയില്‍ ഇബ്രാഹിം കുഞ്ഞ്, കൂത്തുപറമ്പില്‍ കെ.പി മോഹനന്‍ എന്നിവരും തോല്‍ക്കും. തൊടുപുഴയില്‍ പിജെ ജോസഫ് വിജയിക്കും.പൂഞ്ഞാറില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പിസി ജോര്‍ജ് വിജയിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു. സംസ്ഥാനത്ത് … Read more

ബിഡിജെഎസ്‌സിപിഐഎം സംഘര്‍ഷം; ഉടുമ്പന്‍ചോലയില്‍ നാളെ ഹര്‍ത്താല്‍

ഇടുക്കി: വോട്ടെടുപ്പിന് ശേഷം സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ നാളെ ബിഡിജെഎസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ഡലത്തിലെ നെടുങ്കട്ടം കൂട്ടാറില്‍ ബിഡിജെഎസ്എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. തുടര്‍ന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ബിഡിജെഎസിന്റെ ഓഫിസ് അടിച്ചു തകര്‍ത്തു എന്നാരോപിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നേരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എംഎം മണിയെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആക്ഷേപിച്ചതിനെ തുടര്‍ന്നാണ് ഇരുവിഭാഗങ്ങള്‍ … Read more

കേരളം ചുവക്കും: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍, 100 നടുത്ത് സീറ്റ്

തിരുവനന്തപുരം:തിരഞ്ഞെടുപ്പ് കഴിഞ്ഞ് നടന്ന എക്‌സിറ്റ് പോളുകളില്‍ ഭൂരിപക്ഷവും കേരളവും ചുവക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.സീ ഫോര്‍, അക്‌സിസി ഇന്ത്യാ ടുഡെ , വിഡിപി അസ്സോസിയേറ്റ്‌സ് (പുതിയ ഏജന്‍സി), ടുഡേയ്‌സ് ചാണക്യ എന്നീ എക്‌സിറ്റ് പോളുകള്‍ ഇടതു പക്ഷം കേരളത്തില്‍ അധികാരത്തിലെത്തുമെന്ന് പ്രവചിക്കുമ്പോള്‍,2 എക്‌സിറ്റ് പോളുകള്‍വ്യക്തമാക്കുന്നു.എന്നാല്‍ എല്ലാ എക്‌സിറ്റ് പോളുകളിലും ഇടതു പക്ഷത്തിന് തന്നെയാണ് മേല്‍കൈ. ഇതിന്‍ പ്രകാരം മാണി, കെ ബാബു തുടങ്ങിയ പ്രമുഖര്‍ക്ക് തോല്‍വിയാണ് പ്രവചിക്കുന്നത്. കഴിഞ്ഞ തവണ ഉണ്ടായിരുന്ന പോളിങ്ങ് ശതമാനം തന്നെയാണ് ഇത്തവണയും ഉണ്ടാകുമെന്നാണ് കണക്കുകള്‍ … Read more

മലമ്പുഴയില്‍ താനും കേരളത്തില്‍ ഇടതുമുന്നണിയും നല്ല ഭൂരിപക്ഷത്തില്‍ ജയിക്കും-വിഎസ്

ആലപ്പുഴ: തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സംസ്ഥാനത്ത് ബിഡിജെഎസും അവരുടെ താമരയും കുളത്തില്‍ വാടുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാന്ദന്‍. ഇടതുമുന്നണി മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുന്നപ്ര പറവൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ബൂത്തില്‍ തന്റെ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി നല്ല ഭൂരിപക്ഷത്തില്‍ ജയിക്കും. ആലപ്പുഴ ജില്ലയിലും മോശമല്ലാത്ത ഭൂരിപക്ഷം ലഭിക്കും. മലമ്പുഴയില്‍ താനും വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കും. ബിഡിജെഎസും ശത്രുക്കളും ചേര്‍ന്ന് തന്നെ തോല്‍പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍ … Read more

വി.എസ് വോട്ട് ചെയ്യുന്നത് ജി. സുധാകരന്‍ നോക്കിയെന്ന് പരാതി

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ വോട്ട് ചെയ്യുന്നത് സി.പി.എം നേതാവ് ജി. സുധാകരന്‍ എത്തിനോക്കിയെന്ന് പരാതി. യു.ഡി.എഫാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. രാവിലെ തന്റെ മണ്ഡലമായ മലമ്പുഴയില്‍ പര്യടനം നടത്തിയ വി.എസ് ഉച്ചയ്ക്ക് ശേഷമാണ് വോട്ട് ചെയ്യാന്‍ ആലപ്പുഴയില്‍ എത്തിയത്. ആലപ്പുഴയിലെ പറവൂര്‍ ഗവ. സ്‌കൂളിലായിരുന്നു വി.എസിന് വോട്ട്. കുടുംബസമേതമാണ് അദ്ദേഹം വോട്ട് ചെയ്യാന്‍ എത്തിയത്. പോളിംഗ് ബൂത്തില്‍ വി.എസിനൊപ്പം എത്തിയ ജി. സുധാകരനും മകന്‍ അരുണ്‍ കുമാറും വോട്ടിംഗ് മെഷീന്‍ വരെ വി.എസിനെ അനുഗമിച്ചു. … Read more

ഇതുവരെ 74 ശതമാനത്തിനടുത്ത്പോളിങ്

തിരുവനന്തപുരം: 74 ശതമാനത്തിലധികം പോളിംഗാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. വോട്ടിംഗ് സമയം അവസാനിച്ചിട്ടും പലയിടത്തും നീണ്ട ക്യൂവാണ് കാണാന്‍ സാധിക്കുന്നത്. വടക്കന്‍ ജില്ലകളിലാണ് ഏറ്റവും അധികം പോളിംഗ് രേഖപ്പെടുത്തിയത്. അതുപോലെ തെക്കന്‍ ജില്ലകളിലെ മിക്ക ഇടങ്ങളിലും അവസാനഘട്ടത്തില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തി. ആദ്യഘട്ടത്തില്‍ ഗ്രാമപ്രദേശങ്ങളില്‍ പോളിംഗ് നില കുറവായിരുന്നുവെങ്കില്‍ അവസാനഘട്ടത്തിലേക്ക് പ്രവേശിച്ചപ്പോള്‍ ഏറ്റവും അധികം പോളിംഗ് രേഖപ്പെടുത്തിയത് ഗ്രാമപ്രദേശങ്ങളിലായിരുന്നു. പ്രായാധിക്യം മറികടന്ന് നിരവധിയാളുകള്‍ അവസാനഘട്ടത്തില്‍ പോളിംഗ് ബുത്തിലേക്ക് എ്ത്തി. തുടക്കത്തില്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. എന്നാല്‍ മിക്ക സ്ഥലങ്ങളിലും … Read more

തെരഞ്ഞെടുപ്പിനിടെ അങ്ങിങ്ങ് സംഘര്‍ഷം, ചിറ്റൂരിലും കണ്ണൂരും പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

പാലക്കാട്: തെരഞ്ഞെടുപ്പിനിടെ അങ്ങിങ്ങ് സംഘര്‍ഷം. ചിറ്റൂരില്‍ ജനതാദള്‍(എസ്)-സിപിഐഎം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്കും രണ്ട് ജനതാദള്‍ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ചിറ്റൂര്‍ നല്ലേപ്പിള്ളി ചെറിയ കണക്കമ്പാറയിലാ്ണ് സംഘര്‍ഷമുണ്ടായത്. കുറ്റിപ്പുറം വാക്കിനിച്ചള്ളശ്വദേശികളായ സഹോദരങ്ങള്‍ സന്തോഷ് , സാജന്‍ എന്നിവരാണ് വെട്ടേറ്റ രണ്ടുപേര്‍. അതിനിടെ വടകര കണ്ണൂക്കരയിലും ചെറിയ രീതിയില്‍ സംഘര്‍ഷമുണ്ടായി. മുസ്ലീംലീഗ്-എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഇവിടെ ഏറ്റുമുട്ടിയത്. പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തി വീശി.