ഇതുവരെ തോറ്റത് നാലു മന്ത്രിമാരും സ്പീക്കറും

തിരുവനന്തപുരം: വികസനവാദവും അഴിമതിയാരോപണവും തമ്മില്‍ ഏറ്റുമുട്ടിയ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് എത്തുമ്പോള്‍ തോറ്റ പ്രമുഖരില്‍ നാലു മന്ത്രിമാരും സ്പീക്കറും. മാനന്തവാടിയില്‍ പി കെ ജയലക്ഷ്മി, കൂത്തുപറമ്പില്‍ കെ പി മോഹനന്‍, തൃപ്പൂണിത്തുറയില്‍ കെ ബാബു, ചവറയില്‍ മന്ത്രി ഷിബുബേബിജോണും പരാജയം ഏറ്റുവാങ്ങിയപ്പോള്‍ ശക്തന് അടിപതറിയത് കാട്ടാക്കടയിലാണ്. മാനന്തവാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പികെ ജയലക്ഷ്മിയെ സിപിഎം സ്ഥാനാര്‍ത്ഥി ഒ ആര്‍ കേളുവാണ് തോല്‍പ്പിച്ചത്. കൂത്തുപറമ്പില്‍ മത്സരിച്ച കെ.പി. മോഹനന് സിപിഎമ്മിന്റെ കെ.കെ. ഷൈലജയില്‍ നിന്നുമായിരുന്നു തിരിച്ചടി … Read more

ഗണേഷും വീണാജോര്‍ജ്ജും വിജയിച്ചു

തിരുവനന്തപുരം: യുഡിഎഫ് വന്‍ തോല്‍വി ഏറ്റുവാങ്ങിയ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കളം മാറ്റി ചവിട്ടിയ ശെല്‍വരാജ് തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ കക്ഷി മാറി മത്സരിച്ചിട്ടും ഗണേശിനെ പത്തനാപുരം കൈവിട്ടില്ല. മത്സരിച്ച ഒട്ടേറെ പ്രമുഖരെ ജനം കൈ വിട്ടപ്പോള്‍ പുതുമുഖങ്ങളായ അനേകരെ സിറ്റിംഗ് എംഎല്‍എമാര്‍ക്ക് പകരക്കാരായി പരീക്ഷിക്കാനും ജനം തയ്യാറായി. ഫലം വന്നപ്പോള്‍ ആദ്യം തോല്‍വി ഏറ്റുവാങ്ങിയത് കഴിഞ്ഞ തവണ മുന്നണി മാറ്റത്തിലൂടെ എല്‍ഡിഎഫില്‍ നിന്നും യുഡിഎഫില്‍ എത്തി ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച ശെല്‍വരാജിനായിരുന്നു. നെയ്യാറ്റിന്‍കരയില്‍ നിന്നും മത്സരിച്ച സെല്‍വരാജിനെ സിപിഎം … Read more

ജിഷയുടെ ഡയറി കേന്ദ്രീകരിച്ചും അന്വേഷണം

പെരുമ്പാവൂര്‍: നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് ജിഷയുടെ കൈവശമുണ്ടായിരുന്ന ഡയറി കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി. ഡയറിയില്‍ ജിഷ പരാമര്‍ശിച്ചിരിക്കുന്ന വ്യക്തികളുടെ ഡിഎന്‍എ സാംപിള്‍ പരിശോധിക്കുന്നതിനായി ഇവരുടെ ഉമിനീര്‍ ശേഖരിച്ചതായാണ് വിവരം. അതേസമയം സംഭവ സ്ഥലത്തുനിന്നു കണെ്ടത്തിയ വിരലടയാളം ആരുടേതെന്ന് സ്ഥിരീകരിക്കുന്നതിനായുള്ള അന്വേഷണം ഇന്നലെയും തുടര്‍ന്നു. ഇതുവരെ പ്രദേശവാസികളായ 709 പേരുടെ വിരലടയാളം അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. രായമംഗലം പഞ്ചായത്ത് ഒന്ന്, 20 വാര്‍ഡുകളിലെ വിരലടയാളം ശേഖരിക്കല്‍ തുടരുകയാണ്. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ എത്താതിരുന്നവരുടെ വിവരങ്ങളും … Read more

മഞ്ചേശ്വരത്ത് റീ കൗണ്ടിങ് നടത്തും

കാസര്‍ഗോഡ്: ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന് അവസാന നിമിഷം പരാജയം. മുസ്ലീം ലീഗിലെ പി.ബി അബ്ദുള്‍ റസാക്കിനോട് 89 വോട്ടിനാണ് സുരേന്ദ്രന്‍ പരാജയപ്പെട്ടത്. സി.പി.എമ്മിലെ സി.എച്ച് കുഞ്ഞമ്പു 42565 വോട്ട് പിടിച്ചു. അതേസമയം സുരേന്ദ്രന്റെ അപരന്‍ കെ.സുരേന്ദ്ര 467 വോട്ടുകള്‍ പിടിച്ചു. സുരേന്ദ്രന്റെ ആവശ്യപ്രകാരം മണ്ഡലത്തിലെ വോട്ടുകള്‍ വീണ്ടും എണ്ണും.

എസ്ബിടിയില്‍ നാളെ പണിമുടക്ക്

തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉള്‍പ്പെടെ അഞ്ചു അസോസ്യേറ്റ് ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ നാളെ ബാങ്കുകളില്‍ പണിമുടക്കു നടത്തും. കഴിഞ്ഞ ദിവസം മുംബൈയില്‍ ചേര്‍ന്ന അഞ്ചു അസോസ്യേറ്റ് ബാങ്കുകളുടെയും ഡയറക്ടര്‍ ബോര്‍ഡ് യോഗങ്ങളില്‍ വര്‍ക്‌മെന്‍ ഡയറക്ടര്‍മാരുടെയും സ്വതന്ത്രഡയറക്ടര്‍മാരുടെയും എതിര്‍പ്പു വകവയ്ക്കാതെ എസ്ബിഐയുമായി ലയിപ്പിക്കാന്‍ അനുമതി തേടാന്‍ എടുത്ത തീരുമാനം പിന്‍വലിക്കണമെന്നു യൂണിയന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു

”പരാജയത്തിന് മുന്നണിക്കും പാര്‍ട്ടിക്കും തുല്യ ഉത്തരവാദിത്വമുണ്ട്. ചെയര്‍മാന്‍ എന്ന നിലയില്‍ എനിക്ക് കൂടുതല്‍ ഉത്തരവാദിത്വമുണ്ട്. അപ്രതീക്ഷിതമാണ് പരാജയം. കോണ്‍ഗ്രസ് തിരിച്ചുവരും.”

പിണറായി വിജയന്‍: പ്രതികരണം

”ശ്രദ്ധേയമായ വിജയമാണ് കേരളത്തില്‍ എല്‍ഡിഎഫിന് ജനങ്ങള്‍ സമ്മാനിച്ചിരിക്കുന്നത്. യുഡിഎഫിന്റെ ജീര്‍ണതയ്‌ക്കെതിരായ വിധിയെഴുത്താണിത്.”

വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; എല്‍.ഡി.എഫ് മുന്നേറ്റം തുടരുന്നു

വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പൂര്‍ത്തിയാവുമ്പോള്‍ സംസ്ഥാനത്ത് എല്‍.ഡി.എഫ് മുന്നേറ്റം. കേവലഭൂരിപക്ഷത്തിനാവശ്യം 70 സീറ്റാണെന്നിരിക്കേ 89 സീറ്റില്‍ എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നു. രാവിലെ 10.45-ലെ ലീഡ് നില യു.ഡി.എഫ് – 48 എല്‍.ഡി.എഫ് – 90 എന്‍.ഡി.എ – 1

കേരളത്തില്‍ ഇടതു തരംഗം; എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചു

കോഴിക്കോട് ജില്ലയില്‍ വിവിധ മണ്ഡലങ്ങളില്‍ ജയിച്ചവര്‍: പേരാമ്പ്ര: ടി.പി.രാമകൃഷ്ണന്‍ (സിപിഎം), കോഴിക്കോട് നോര്‍ത്ത്: എ.പ്രദീപ്കുമാര്‍ (സിപിഎം) എലത്തൂര്‍: എ.കെ.ശശീന്ദ്രന്‍ (എന്‍സിപി), ബേപ്പൂര്‍: വി.കെ.സി.മമ്മദ്‌കോയ (സിപിഎം), കുന്നമംഗലം: പി.ടി.എ.റഹീം (സിപിഎം സ്വത), കൊടുവള്ളി: കാരാട്ട് റസാഖ് (സിപിഎം സ്വത.), തിരുവമ്പാടി: ജോര്‍ജ് എം.തോമസ് (സിപിഎം) മലപ്പുറത്തെ വിവിധ മണ്ഡലങ്ങളിലെ വിജയികള്‍: കൊണ്ടോട്ടി – ടി.വി. ഇബ്രാഹിം (ലീഗ്) ഭൂരിപക്ഷം 10,654, മലപ്പുറം – പി. ഉബൈദുല്ല (ലീഗ്) ഭൂരിപക്ഷം 35,672, തിരൂരില്‍ സി. മമ്മൂട്ടി (ലീഗ്) ഭൂരിപക്ഷം 7,061, … Read more