ചെലവ് ചുരുക്കും…പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ 25ല്‍ നിജപ്പെടുത്താനും തീരുമാനം

തിരുവനന്തപുരം: മന്ത്രിസ്ഥാനം മുന്നണിയിലുള്ളവര്‍ക്ക് നല്‍കിയാല്‍ മതിയെന്ന് ഇടതുമുന്നണി തീരുമാനം. വകുപ്പുകള്‍ സംബന്ധിച്ച തീരുമാനം 25 ന് രാവിലെ ഇടതുമുന്നണി യോഗം ചേര്‍ന്ന് തീരുമാനിക്കും. പേഴ്സണല്‍ സ്റ്റാഫുകളുടെ എണ്ണം 25 ആയി നിജപ്പെടുത്താനും അനാവശ്യ ധൂര്‍ത്തും ചെലവും ഒഴിവാക്കാനും ഇടത് മുന്നണിയോഗത്തില്‍ തീരുമാനമായി. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ബുധനാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയാകും നടക്കുക. സുരക്ഷയുടെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാനും നിര്‍ദ്ദേശമുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ചേരുന്ന ആദ്യമന്ത്രിസഭാ യോഗത്തില്‍ ജനപ്രിയ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. ഇപി … Read more

ആര്‍എസ്എസ് തീക്കൊളളി കൊണ്ട് തലചൊറിയരുതെന്ന് വിഎസ് അ്ച്യുതാനന്ദന്‍

തിരുവനന്തപുരം: സിപിഐഎമ്മിന്റെ കേന്ദ്രകമ്മിറ്റി ഓഫിസിന് നേരെ ബിജെപിസംഘപരിവാര്‍ സംഘടനകളുടെ ആക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഐഎം നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. രാജ്യവ്യാപകമായി അക്രമം അഴിച്ചു വിടുന്ന ആര്‍എസ്എസ് തീക്കൊളളി കൊണ്ട് തലചൊറിയരുതെന്ന് വിഎസ് അ്ച്യുതാനന്ദന്‍ പ്രതികരിച്ചു. ജനവിധി ബിജെപി അംഗീകരിക്കണമെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം. ജനവിധിക്കെതിരായ അക്രമങ്ങളാണ് ബിജെപി നടത്തുന്നതെന്നും കേരളത്തിലെ സ്ഥിതിയെക്കുറിച്ച് ബിജെപി കുപ്രചരണം നടത്തുകയാണെന്നും പിബി ആരോപിച്ചു. ഡല്‍ഹിയിലെ സിപിഐഎം ആസ്ഥാനത്തേക്കുളള ബിജെപി മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഐഎം … Read more

പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടികയായി

തിരുവനന്തപുരം: പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടികയായി. ഇപി ജയരാജന്‍, കെകെ ശൈലജ, എകെ ബാലന്‍, ടിപി രാമകൃഷ്ണന്‍, ജെ മേഴ്സിക്കുട്ടിയമ്മ, കെടി ജലീല്‍, സി രവീന്ദ്രനാഥ്, ജി സുധാകരന്‍ തോമസ് ഐസക്, ജി സുധാകരന്‍, കടകംപ്പളളി സുരേന്ദ്രന്‍, എ.സി മൊയ്തീന്‍ തുടങ്ങിയവര്‍ മന്ത്രിമാരാകും. പി ശ്രീരാമകൃഷ്ണന്‍ സ്പീക്കറായേക്കും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. മുതിര്‍ന്ന നേതാക്കള്‍ക്ക് പരിഗണന നല്‍കുന്ന പട്ടികയില്‍ എം.എം.മണി, എസ്.ശര്‍മ്മ, എന്നിവരെ പരിഗണിച്ചില്ലെന്നതും ശ്രദ്ധേയമാണ്. ബുധനാഴ്ചയാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിസഭ … Read more

ചരിത്രനിമിഷങ്ങള്‍…കന്റോണ്‍മെന്റ് ഹൗസില്‍ ഉപദേശം തേടി വിഎസിനെ കാണാന്‍ പിണറായി എത്തി

തിരുവനന്തപുരം: ചരിത്രനിമിഷങ്ങള്‍ക്ക് കന്റോണ്‍മെന്റ് ഹൗസ് വേദിയായി.നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍, വി എസ് അച്യുതാനന്ദനുമായി കന്റോണ്‍മെന്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കോടിയേരി ബാലകൃഷ്ണനൊപ്പമാണ് പിണറായി എത്തിയത്. യാതൊരു അറിയിപ്പും കൂടാതെ പിണറായി എത്തിയത് ഏവര്‍ക്കും കൗതുകമായി. മുഖ്യമന്ത്രിയെന്ന നിലയില്‍ അനുഭവപരിചയമുള്ള നേതാവാണ് വി എസ്. താന്‍ ഒരു തുടക്കക്കാരനാണ്. വിഎസില്‍ നിന്ന് കാര്യങ്ങള്‍ മനസിലാക്കാനും ഉപദേശങ്ങള്‍ സ്വീകരിക്കാനുമാണ് എത്തിയതെന്നും പിണറായി മാധ്യമങ്ങളോട് പറഞ്ഞു.

പിണറായി വിജയന്‍ ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചു

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ജഗതിയിലെ വീടായ പുതുപ്പള്ളി ഹൗസിലെത്തിയാണ് പിണറായി കൂടിക്കാഴ്ച നടത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഒപ്പമുണ്ടായിരുന്നു. രാവിലെ 11-ഓടെയാണ് പിണറായിയും കോടിയേരിയും ഉമ്മന്‍ ചാണ്ടിയെ കാണാനെത്തിയത്. സൗഹൃദം പങ്കിടുന്നതിനും സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണിക്കാനുമാണ് ഉമ്മന്‍ ചാണ്ടിയുടെ വസതിയിലെത്തിയതെന്ന് പിണറായി പറഞ്ഞു.

കേരളത്തിന്റെ കാവലാളായി ജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്ന് വി.എസ്

തിരുവനന്തപുരം: കേരളത്തിന്റെ കാവലാളായി എന്നും ജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്ന് വി.എസ് അച്യുതാനന്ദന്‍. ജനകീയ പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ട് തിരുവനന്തപുരത്ത് തന്നെയുണ്ടാകുമെന്നും വി.എസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്നും മാറുന്നതിനു മുന്നോടിയായാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. എല്‍ഡിഎഫിനെ വിജയിപ്പിച്ച കേരളത്തിലെ വോട്ടര്‍മാര്‍ക്ക് നന്ദിപറയുകയാണ്. ജിഷ വധക്കേസിലും സോളാര്‍ കുംഭകോണം അടക്കമുള്ള കേസുകളില്‍ സത്യസന്ധമായ അന്വേഷണം ജനങ്ങള്‍ ആഗ്രഹിക്കുന്നു. ഇതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കും. ഇതുവരെ കേരളം കണ്ട ഭരണമായിരിക്കില്ല എല്‍ഡിഎഫിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് … Read more

സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു; തൃശൂരില്‍ നാളെ ഹര്‍ത്താല്‍

എടവലങ്ങാട്: കയ്പമംഗലത്തുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു. കയ്പമംഗലം എടവലങ്ങാട് സ്വദേശി പ്രമോദ് (33) ആണ് മരിച്ചത്. സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. കയ്പമംഗലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ഇ.ടി.ടൈസനാണ് ജയിച്ചത്. ഇതിന്റെ ആഹ്ളാദ പ്രകടനത്തിനിടെ ടിപ്പര്‍ ലോറിയില്‍ എത്തിയ ചിലര്‍ പ്രമോദ് ഉള്‍പ്പെടെയുള്ളവരെ ആക്രമിക്കുകയായിരുന്നുവെന്ന് ബിജെപി ആരോപിച്ചു. ഇഷ്ടിക കൊണ്ട് തലയ്ക്ക് … Read more

പിണറായി വിജയനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു; വിഎസ് കേരളത്തിന്റെ ഫിദല്‍ കാസ്ട്രോ

തിരുവനന്തപുരം: പിണറായി വിജയനെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയാണ് വിഎസ് കൂടി പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപനം നടത്തിയത്. ക്യൂബയില്‍ ഫിദല്‍ കാസ്ട്രോ പ്രവര്‍ത്തിക്കുന്നത് പോലെ വി.എസ്. അച്യുതാനന്ദന്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുമെന്ന് യച്ചൂരി അറിയിച്ചു. വിഎസ് പടക്കുതിരയാണ്. കേരള നേതൃത്വം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിനാലാണ് വലിയ വിജയം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് എകെജി സെന്ററില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയേറ്റാണ് പിണറായിയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്. കേന്ദ്രനേതൃത്വം വിഎസിനെ യോഗത്തിലേക്ക് വിളിച്ചുവരുത്തി തീരുമാനം … Read more

പ്രതിപക്ഷ നേതാവാകാന്‍ യോഗ്യന്‍ ഉമ്മന്‍ ചാണ്ടിയെന്ന് കെ.എം.മാണി

കോട്ടയം പ്രതിപക്ഷ നേതാവാകാന്‍ ഏറ്റവും യോഗ്യനായ ആളാണ് ഉമ്മന്‍ ചാണ്ടിയെന്ന് കെ.എം.മാണി എംഎല്‍എ. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവാകാന്‍ യോഗ്യരായ ഒരുപാട് പേര്‍ മുന്നണിയില്‍ ഉണ്‌ടെങ്കിലും നിലവില്‍ ഏറ്റവും യോഗ്യന്‍ ഉമ്മന്‍ ചാണ്ടി തന്നെ. ഐക്യത്തോടെ മുന്നോട്ട് പോകാന്‍ കഴിയാതിരുന്നതാണ് യുഡിഎഫിന്റെ തോല്‍വിക്ക് കാരണമെന്നും സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെന്നും കെ.എം.മാണി പറഞ്ഞു.

അഴിമതി പ്രചാരണങ്ങള്‍ തിരിച്ചടിച്ചുച്ചെന്ന്‌ ഉമ്മന്‍ ചാണ്ടി

കോട്ടയം: തെരഞ്ഞെടുപ്പ് തോല്‍വി അംഗീകരിച്ച് മുഖ്യമന്തി ഉമ്മന്‍ ചാണ്ടി. ജനവിധി മാനിക്കുന്നതായും വര്‍ഗീയ ധ്രുവീകരണത്തിന്റെ അടിയൊഴുക്കുകളാണ് തോല്‍വിക്കു കാരണമായതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. അഴിമതി പ്രചാരണങ്ങളെ അതിജീവിക്കാനും പ്രതിരോധിക്കാനും സാധിച്ചില്ലെന്നും, സര്‍ക്കാരിന്റെ വിജയങ്ങളും നേട്ടങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ വീഴ്ച പറ്റിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ… നിയമസഭയിലേക്കുള്ള ജനവിധിയുടെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ 10.30ന് ബഹു. കേരളാ ഗവര്‍ണറെ സന്ദര്‍ശിച്ച് മന്ത്രിസഭയുടെ രാജി സമര്‍പ്പിക്കുകയാണ്. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ഈ മന്ത്രിസഭയുടെ … Read more