അനന്തപുരി ചെങ്കടലായി;സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകാന്‍ പതിനായിരങ്ങള്‍

തിരുവനന്തപുരം: എല്‍ഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങു കാണാന്‍ പതിനായിരങ്ങള്‍ തലസ്ഥാനനഗരിയേക്ക് എത്തിക്കഴിഞ്ഞു. കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍നിന്നുള്ള പ്രവര്‍ത്തകരും തലസ്ഥാനത്തെത്തിയതോടെ സെക്രട്ടേറിയറ്റ് പരിസരം ചെങ്കടലായി. കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ രാവിലെ തന്നെ തലസ്ഥാനത്തെത്തിയിരുന്നു. 12 മണിയോടെ സത്യപ്രതിജ്ഞ ചടങ്ങു നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് കടക്കാനായി പ്രവര്‍ത്തകരുടെ നീണ്ട ക്യൂ രൂപപ്പെട്ടു. ചാറ്റല്‍ മഴയെ അവഗണിച്ച് നീണ്ട സമയം ക്യൂനിന്നാണ് സ്ത്രീകളും കുട്ടികളുമെല്ലാം ഉള്‍പ്പെടുന്ന ചെറുസംഘങ്ങള്‍ സ്റ്റേഡിയത്തിലേക്ക്പ്രവേശിച്ചത്. ‘എല്‍ഡിഎഫ് വരും എല്ലാം ശരിയാകും’ എന്ന തിരഞ്ഞെടുപ്പ് വാചകം … Read more

സത്യപ്രതിജ്ഞാ ചടങ്ങിന് ഗ്രീന്‍ പ്രോട്ടോകോള്‍

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന വേദി പ്ലാസ്റ്റിക് വിമുക്തവും പരിസ്ഥിതി സൗഹൃദവുമാക്കാന്‍ ഗ്രീന്‍ പ്രോട്ടോകോള്‍. സത്യാപ്രതിജ്ഞാ ചടങ്ങിന് എത്തുന്നവര്‍ കുപ്പിവെള്ളം കൊണ്ടുവരരുതെന്ന് നിര്‍ദ്ദേശമുണ്ട്. ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് സ്റ്റീല്‍ കപ്പുകളില്‍ കുടിവെള്ളം നല്‍കും. 25,000 പേര്‍ക്ക് വെള്ളം നല്‍കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. കൊടിതോരണങ്ങളും മറ്റും കൊണ്ടുവരുന്ന പ്രവര്‍ത്തകര്‍ അവ സത്യപ്രതിജ്ഞാ വേദിയില്‍ ഉപേക്ഷിക്കാതെ തിരിച്ചുകൊണ്ടുപോകണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നഗരസഭയുടെയും സംസ്ഥാന ശുചിത്വ മിഷന്റെയും നേതൃത്വത്തിലാണ് ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുന്നത്. സംസ്ഥാന യുവജനോത്സവ വേദിയില്‍ ശുചിത്വ മിഷന്‍ … Read more

ജിഷ വധം: അന്വേഷണം ആത്മഹത്യ ചെയ്ത അന്യസംസ്ഥാന തൊഴിലാളിയിലേക്ക്

പെരുമ്പാവൂര്‍: ജിഷ വധക്കേസിന് ശേഷം ആത്മഹത്യ ചെയ്ത അന്യസംസ്ഥാന തൊഴിലാളിയുടെ ഡിഎന്‍എ പരിശോധന നടത്തും. അന്യസംസ്ഥാന തൊഴിലാളികള്‍, സഹപാഠികള്‍, അയല്‍ക്കാര്‍ എന്നിവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൊന്നും തന്നെ കൊലയാളിയെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് പോലീസിന്റെ പുതിയ നീക്കം. ജിഷ മരിച്ച ഏപ്രില്‍ 28ന് ശേഷമാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. അതേസമയം കേസ് വഴിതെറ്റിക്കാന്‍ കൊലയാളി തന്നെ ശ്രമം നടത്തുന്നതായും പോലീസിന് സംശയമുണ്ട്. വീടിനു സമീപം കണ്ട ചെരിപ്പുകള്‍ ഇതിന്റെ ഭാഗമാണെന്ന് കരുതുന്നു. പോസ്റ്റ് മോര്‍ട്ടത്തില്‍ സംഭവിച്ച വീഴ്ചകളും … Read more

ആഭ്യന്തരമുള്‍പ്പെടെ മൂന്നു വകുപ്പുകള്‍ പിണറായിക്ക്; ഇന്നു വൈകിട്ട് സത്യപ്രതിജ്ഞ

തിരുവനന്തപുരം: പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും. സിപിഎം മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരം, വിജിലന്‍സ്, ഐടി വകുപ്പുകള്‍ കൈകാര്യം ചെയ്യും. ധനകാര്യംതോമസ് ഐസക്. ഇ.പി.ജയരാജന്‍വ്യവസായം, കായികം. എ.കെ.ബാലന്‍നിയമം, സാംസ്‌കാരികം, പിന്നാക്കക്ഷേമം. ടി.പി.രാമകൃഷ്ണന്‍ എക്സൈസ്, തൊഴില്‍. സി.രവീന്ദ്രനാഥ് വിദ്യഭ്യാസം. ജി.സുധാകരന്‍പൊതുമരാമത്ത്, റജിസ്ട്രേഷന്‍. ജെ.മേഴ്സിക്കുട്ടിയമ്മഫിഷറീസ്, പരമ്പരാഗത വ്യവസായം. എ.സി. മൊയ്തീന്‍സഹകരണം, ടൂറിസം. മുന്‍പ് കെ.ടി. ജലീലിനെയായിരുന്നു ടൂറിസം മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന് തദ്ദേശസ്വയംഭരണ വകുപ്പ് നല്‍കി. ആരോഗ്യംകെ.കെ.ഷൈലജ. കടകംപള്ളി … Read more

പോലീസില്‍ വന്‍ അഴിച്ചുപണിയുണ്ടാകും; ജിഷ വധക്കേസ് അന്വേഷണ തലവനെയും മാറ്റിയേക്കും

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുക്കുന്നതോടെ ഉദ്യോഗസ്ഥതലത്തിലും സമഗ്രമായ അഴിച്ചു പണിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. വകുപ്പ് സെക്രട്ടറിമാരും ജില്ല കളക്ടര്‍മാരും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനചലനമുണ്ടാകാമെങ്കിലും കാര്യമായ അഴിച്ചു പണിക്ക് സാധ്യതയുള്ളത് അഭ്യന്തരവകുപ്പിലാണ്. സിപിഎമ്മിന് അത്ര അഭിമതനല്ലാത്ത ഡിജിപി സെന്‍കുമാറും, ഈ മാസം ചുമതലയേറ്റ ചീഫ് സെക്രട്ടറി വിജയാനന്ദും തല്‍സ്ഥാനത്ത് തുടരാന്‍ തന്നെയാണ് സാധ്യതയെങ്കിലും എഡിജിപി, ഐജി, എസ്.പി റാങ്കുകളില്‍ അഴിച്ചു പണിയുണ്ടാവും. കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസില്‍ ഇതുവരെ പ്രതിയെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ … Read more

സത്യപ്രതിജ്ഞ നാളെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ്. മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് സെന്‍ട്രല്‍ സ്റ്റേഡിയം സജ്ജമാവുന്നു.നാളെ വൈകിട്ട് നാലിനാണ് സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞാവേദിയിലെ ഒരുക്കങ്ങള്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു. പൊതുജനങ്ങള്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാനാകും വിധമാണ് ക്രമീകരണം. 2500 പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് നിര്‍മ്മിക്കുന്നത്. കൂടാതെ 50,000 പേര്‍ക്ക് നേരിട്ട് ചടങ്ങ് വീക്ഷിക്കാനാകും. നിലവിലെ എം.എല്‍.എ.മാര്‍, മുന്‍ എം.എല്‍.എ.മാര്‍, മുന്‍ മുഖ്യമന്ത്രിമാര്‍, മുന്‍ ചീഫ് സെക്രട്ടറിമാര്‍, മുന്‍ ഡി. ജി.പി.മാര്‍, നിലവിലെ സെക്രട്ടറിമാര്‍, ഡി.ജി.പി.മാര്‍, കമ്മിഷന്‍ ചെയര്‍മാന്‍മാര്‍ തുടങ്ങിയവരെ സര്‍ക്കാര്‍ നേരിട്ട് ക്ഷണിക്കും. ബാക്കിയുള്ളവരെ … Read more

ഡീസല്‍ വാഹന നിരോധനം വാഹനമേഖല പ്രതിസന്ധിയിലേക്ക്

പാലക്കാട്: കേരളത്തിലെ ആറ് കോര്‍പറേഷനുകളില്‍ പത്തുവര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചതും 2,000 സി.സി.ക്കുമേല്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിന്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ താത്കാലികമായി തടഞ്ഞതും വാഹനമേഖലയെ പ്രതിസന്ധിയിലാക്കും. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നടപടി പത്തുലക്ഷത്തിലധികം വാഹനങ്ങളെ ബാധിക്കുമെന്നാണ് ഏകദേശ കണക്ക്. ട്രൈബ്യൂണലിന്റെ എറണാകുളം സ്പെഷല്‍ സര്‍ക്യൂട്ട് ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഒരു മാസത്തിനുള്ളില്‍ വിധി നടപ്പാക്കാന്‍ ട്രൈബ്യൂണല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പൂര്‍ണ അര്‍ഥത്തില്‍ നടപ്പാക്കിയാല്‍ 10 ലക്ഷത്തിലധികം വാഹനങ്ങള്‍ പൊളിച്ച് വില്‍ക്കേണ്ടി വരും. പഴയ … Read more

പത്തു വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് വിലക്ക്

കൊച്ചി: പത്തു വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് സംസ്ഥാനത്ത് വിലക്ക്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ കൊച്ചിയിലെ സ്‌പെഷ്യല്‍ സര്‍ക്യൂട്ട് ബെഞ്ചാണ് വിലക്ക് പ്രഖ്യാപിച്ചത്. നിലവില്‍ ഡല്‍ഹിയിലും ഇത്തരത്തില്‍ വിലക്കുണ്ട്. ജസ്റ്റിസ് സ്വതന്തര്‍കുമാര്‍ അധ്യക്ഷനായുള്ള ബെഞ്ചാണ് ഇടക്കാല വിധി പ്രഖ്യാപിച്ചിരിക്കുന്നത്. ലോയേഴ്‌സ് എന്‍വയോണമെന്റല്‍ അവെയര്‍നെസ്സ് ഫോറം (ലീഫ്) സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് വിധി. മുപ്പതു ദിവസത്തിനുള്ളില്‍ വിധി നടപ്പിലാക്കണമെന്നും അതിനു ശേഷം വിലക്ക് ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് പതിനായിരം രൂപ പിഴ ഈടാക്കണമെന്നും വിധിയില്‍ പ്രസ്താവിക്കുന്നു. അതിവേഗം മലിനമായിക്കൊണ്ടിരിക്കുന്ന കൊച്ചിയില്‍ വിഷപ്പുക … Read more

സിപിഐ മന്ത്രിമാരാകാന്‍ നാലു പുതുമുഖങ്ങള്‍

തിരുവനന്തപുരംനാലുപുതുമുഖങ്ങളെ മന്ത്രിമാരായി തീരുമാനിച്ച് സിപിഐ മന്ത്രിസ്ഥാനപ്പട്ടിക. മുതിര്‍ന്ന നേതാക്കളായ സി.ദിവാകരനെയും മുല്ലക്കര രത്‌നാകരനെയും ഒഴിവാക്കി. ഇ.ചന്ദ്രശേഖരന്‍, വി.എസ്.സുനില്‍കുമാര്‍, പി.തിലോത്തമന്‍, കെ.രാജു എന്നിവരാണ് സിപിഐ മന്ത്രിമാര്‍. വി.ശശിയെ ഡപ്യൂട്ടി സ്പീക്കറാക്കുന്നതിനും തീരുമാനമായി. സിപിഐ എക്‌സിക്യൂട്ടിവ്, കൗണ്‍സില്‍ യോഗങ്ങളിലാണ് അന്തിമതീരുമാനമായത്. 2006ലെ മന്ത്രിസഭയില്‍ നാലുപേരും പുതുമുഖങ്ങളായിരുന്നു. അതിനാല്‍ 2016ലെ മന്ത്രിസഭയിലെ നാലുപേരും പുതുമുഖങ്ങളാകുന്നതില്‍ സിപിഐക്ക് പുതുമയില്ലെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു. ആറു പേരടങ്ങിയ പാനലാണ് കൗണ്‍സില്‍ പരിഗണിച്ചത്.

മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിച്ചു; ആഭ്യന്തരം പിണറായിക്ക്,തോമസ് ഐസകിന് ധനകാര്യം, എം.എം മണി ചീഫ് വിപ്പ്

തിരുവനന്തപുരം: സിപിഎം മന്ത്രിമാരുടെ വകുപ്പുകളെക്കുറിച്ച് ഏകദേശ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ആഭ്യന്തരവും വിജിലന്‍സും കൈകാര്യം ചെയ്യും. ധനകാര്യവകുപ്പ് തോമസ് ഐസക്ക,് പൊതുമരാമത്ത് ജി.സുധാകരനും ഭരിക്കും. സി.രവീന്ദ്രനാഥ് (വിദ്യാഭ്യാസം), കെ.കെ.ശൈലജ (ആരോഗ്യം), ഇ.പി.ജയരാജന്‍ (വ്യവസായം), കടകംപള്ളി സുരേന്ദ്രന്‍ (വൈദ്യുതി), എ.സി.മൊയ്തീന്‍ (സഹകരണം), ടി.പി.രാമകൃഷ്ണന്‍ (തൊഴില്‍, എക്‌സൈസ്), ജെ.മേഴ്‌സിക്കുട്ടിയമ്മ (ഫിഷറീസ്, തുറമുഖം) കെ.ടി.ജലീല്‍ (ടൂറിസം) എന്നിങ്ങനെയാണ് മന്ത്രിസ്ഥാനങ്ങള്‍. എ.കെ.ബാലന് പട്ടികവര്‍ഗക്ഷേമത്തിന് പുറമേ തദ്ദേശസ്വയംഭരണ വകുപ്പു കൂടി ഉണ്ടാകും. യുഡിഎഫ് മന്ത്രിസഭയില്‍ മൂന്നു മന്ത്രിമാര്‍ കൈകാര്യം ചെയ്തിരുന്ന തദ്ദേശസ്വയംഭരണ … Read more