ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ വൃക്കദാനം ചെയ്യുന്നു

കോട്ടയം: പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ വൃക്കദാനം ചെയ്യാന്‍ തീരുമാനിച്ചു. മലപ്പുറം കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ജീവനക്കാരനും പ്രദേശവാസിയുമായ ഇ.സൂരജ് എന്നയാള്‍ക്കാണ് അദ്ദേഹം വൃക്ക ദാനം ചെയ്യുന്നത്. വൃക്കദാനത്തിന് മുന്നോടിയായുള്ള പരിശോധനകള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പൂര്‍ത്തിയായി. തുടര്‍ന്ന് അവയവ ദാനത്തിന് മുന്നോടിയായി സര്‍ക്കാര്‍ തലത്തിലുള്ള എത്തിക്കല്‍ കമ്മിറ്റി വൃക്കദാതാവും വൃക്ക സ്വീകര്‍ത്താവിന്റെ ബന്ധുക്കളുമായി സംസാരിച്ചാണ് ധാരണയിലെത്തിയത്. ജൂണ്‍ ഒന്നിന് എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ വൃക്കദാന ശസ്ത്രക്രിയ നടക്കും. ഗുരുതരമായ വൃക്കരോഗത്തെ തുടര്‍ന്ന് കഴിഞ്ഞ … Read more

പൂവരണി പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി ലിസിക്ക് 25 വര്‍ഷം തടവ്

കോട്ടയം: പൂവരണി പെണ്‍വാണിഭക്കേസില്‍ മുഖ്യപ്രതി ലിസിക്ക് 25 വര്‍ഷം തടവ്. അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി കെ. ബാബുവാണ് വിധി പ്രസ്താവിച്ചത്. ലിസിക്ക് തടവിനു പുറമേ നാലു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇവരെ കൂടാതെ രണ്ട, മൂന്ന്, അഞ്ച് പ്രതികള്‍ക്ക് ആറു വര്‍ഷം തടവും വിധിച്ചു. ഒന്നു മുതല്‍ ആറു വരെ പ്രതികള്‍ കുറ്റകാരെന്ന് കഴിഞ്ഞദിവസം കോടതി കണെ്ടത്തിയിരുന്നു. മുഖ്യ പ്രതി ലിസി, തിരുവല്ല പ്രാവിന്‍കൂട് സ്വദേശിനി ജോമിനി, ഭര്‍ത്താവ് ജ്യോതിഷ്, തങ്കമണി … Read more

രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകും ഉമ്മന്‍ ചാണ്ടി യുഡിഎഫ് ചെയര്‍മാനായി തുടരും

തിരുവനന്തപുരം: ഹരിപ്പാട് എംഎല്‍എ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകും. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ധാരണയായി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യുഡിഎഫ് ചെയര്‍മാനായി തുടരാനും ധാരണയായിട്ടുണ്‌ടെന്നാണ് റിപ്പോര്‍ട്ട്. പ്രതിപക്ഷ ഉപനേതാവായി കെ.സി.ജോസഫിനെ തെരഞ്ഞെടുക്കാനും നേതാക്കള്‍ക്കിടയില്‍ ധാരണയായി. രാവിലെ കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിന് ശേഷം അധ്യക്ഷന്‍ വി.എം.സുധീരനും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് കൂടുതല്‍ പേരുകള്‍ ഉയര്‍ന്നുവന്ന് അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കുന്നതിനാണ് നേതാക്കള്‍ മുന്‍കൈയെടുത്ത് ധാരണയിലെത്തിയത്. ശനിയാഴ്ച … Read more

തൃശൂരില്‍ വെട്ടേറ്റ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു

തൃശൂര്‍: എടവിലങ്ങില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു. പൊക്കുളങ്ങര ചെമ്പന്‍ വീട്ടില്‍ ശശികുമാര്‍(44) ആണ് മരിച്ചത്. രാത്രി വീട്ടിലേക്ക് പോകുന്നതിനിടെ കഴിഞ്ഞ ഞായറാഴ്ചയാണ് ശശികുമാറിനെ ഒരു സംഘം ആക്രമിച്ചത്. ക്രൂരമായ മര്‍ദ്ദനത്തില്‍ ശശികുമാറിന്റെ ആന്തരികാവയവങ്ങളുടെയെല്ലാം പ്രവര്‍ത്തനം തകരാറിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറ് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

എസ്.ശര്‍മ പ്രോടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു

നിയമസഭ ചേരുന്നതിന്റെ ഭാഗമായി പ്രോടെം സ്പീക്കറായി എസ്.ശര്‍മ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ പത്തിന് രാജ്ഭവനില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് പ്രോടെം സ്പീക്കറാണ്. ജൂണ്‍ രണ്ടിനാണ് പതിനാലാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം. ജൂണ്‍ മൂന്നിന് സ്പീക്കറുടെ തിരഞ്ഞെടുപ്പ് നടത്തേണ്ടതും പ്രോടെം സ്പീക്കറാണ്.

ജിഷയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കായി ഹൈദരാബാദിലെ ലാബിലേക്ക്

കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കായി ഹൈദരാബാദിലെ ലാബിലേക്ക് അയക്കും. മരണത്തിന് മുന്‍പ് ജിഷയുടെ ഉള്ളില്‍ ലഹരി പദാര്‍ഥം ചെന്നതായി കാക്കനാട്ടെ ലാബില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണിത്. അന്വേഷണപുരോഗതി ദക്ഷിണമേഖലാ എഡിജിപി ബി സന്ധ്യ ഇന്ന് വിലയിരുത്തും. അതേസമയം കൊലയുമായി ബന്ധപ്പെട്ട് ജിഷയുടെ കൂടുതല്‍ സഹപാഠികളുടെ മൊഴി പോലീസ് ഇന്നലെ രേഖപ്പെടുത്തി. സംശയമുള്ളവരുടെ ചിത്രങ്ങള്‍ പോലീസ് അയല്‍ക്കാരെയും മറ്റും കാണിക്കുന്നുണ്ടായിരുന്നു. എന്നാല്‍ കാര്യമായ തെളിവൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. സംഭവത്തില്‍ കുറ്റവാളികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് … Read more

ജിഷ വധം:പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ദക്ഷിണ മേഖല എഡിജിപിയായി നിയമിതയായ ബി.സന്ധ്യയ്ക്കാണ് അന്വേഷണ ചുമതല. എസ്പിമാരായ പി.എന്‍. ഉണ്ണിരാജ, പി.കെ.മധു എന്നിവരും സംഘത്തിലുണ്ട്. രാവിലെ എഡിജിപി ബി.സന്ധ്യ കൊലപാതകം നടന്ന ജിഷയുടെ വീട്ടില്‍ പരിശോധന നടത്തി. പഴയ അന്വേഷണ സംഘത്തിന്റെ തുടര്‍ച്ച വേണ്ടെന്നും പുതിയ അന്വേഷണം തുടങ്ങണമെന്നുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. നേരത്തെ ദക്ഷിണ മേഖല എഡിജിപി കെ.പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണു ജിഷ വധം അന്വേഷിച്ചിരുന്നത്. … Read more

എസ്.ശര്‍മ്മ പ്രോട്ടൈം സ്പീക്കറായി ഇന്ന് ചുമതലയേല്‍ക്കും

തിരുവനന്തപുരം: പതിന്നാലാം കേരള നിയമസഭയുടെ പ്രോട്ടെം സ്പീക്കറായി മുന്‍ മന്ത്രി എസ്.ശര്‍മ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. പ്രോട്ടെം സ്പീക്കര്‍ക്ക് മുന്നിലാണ് എം.എല്‍.എ.മാര്‍ സത്യപ്രതിജ്ഞ ചെയ്യേണ്ടത്. ജൂണ്‍ രണ്ടിനാണിത്. ജൂണ്‍ മൂന്നിന് സ്പീക്കറുടെ തെരഞ്ഞെടുപ്പ് നടത്തേണ്ടതും പ്രോട്ടെം സ്പീക്കറാണ്. പി.ശ്രീരാമകൃഷ്ണനെയാണ് എല്‍.ഡി.എഫ്. സ്പീക്കര്‍ സ്ഥാനത്തേക്ക് നിശ്ചയിച്ചിട്ടുള്ളത്.

സീരിയല്‍ താരവും മോഡലും ഉള്‍പ്പെട്ട ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പിടിയില്‍

തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി യുവതികളെ പെണ്‍വാണിഭത്തിന് ഉപയോഗിച്ച് വന്നിരുന്ന സംഘത്തിലെ 14 പേരെ ക്രൈംബ്രാഞ്ച് സംഘം പിടികൂടി. 10 പുരുഷന്‍മാരും നാല് സ്ത്രീകളും പിടിയിലായവരില്‍പ്പെടുന്നു. സിനിമാ/സീരിയല്‍ നടിയും ശ്രീലങ്കന്‍ സ്വദേശിനിയായ യുവതിയും പിടിയിലായവരില്‍പ്പെടുന്നു. സിനിമാ രംഗവുമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു യുവതിയും പിടിയിലായവരിലുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഇടപാടിനെത്തിച്ച ഏഴ് യുവതികളെ പ്രത്യേക അന്വേഷണ സംഘം രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയതില്‍ 16 വയസും 17 വയസും പ്രായമുള്ള പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. പോലീസുകാര്‍ ആവശ്യക്കാരെന്ന വ്യാജേന ഇടനിലക്കാരെ ബന്ധപ്പെട്ട് ആണ് പെണ്‍വാണിഭ … Read more

ജിഷ വധം: രാപ്പകല്‍ സമരം അവസാനിപ്പിച്ച് എല്‍ഡിഫ്; അന്വേഷണം പുതിയ തലത്തിലേക്ക്

പെരുമ്പാവൂര്‍: നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു ജിഷയുടെ മാതാവ് ജോലി ചെയ്തിരുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്താന്‍ പോലീസ് തീരുമാനം. ഇതിനിടെ, ജിഷയുടെ കൊലപാതകത്തില്‍ പെരുമ്പാവൂരിലെ ഒരു ഉന്നത കോണ്‍ഗ്രസ് നേതാവിനും മകനും ബന്ധമുണെ്ടന്നു ചില കേന്ദ്രങ്ങള്‍ ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ചു മുഖ്യമന്ത്രിക്കു ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പരാതി നല്‍കി. കേസില്‍ ജിഷയുടെ സഹപാഠികളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പ്രധാനമായും അന്വേഷണം നടക്കുന്നത്. കൊലപാതകം നടന്ന് ഒരു മാസം തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പ്രതികളെ പിടികൂടാന്‍ കഴിയാത്ത … Read more