മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ നിലപാട് വഞ്ചനാപരം വി.ഡി സതീശന്‍

കോഴിക്കോട്: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ നിലപാട് വഞ്ചനാപരമെന്ന് കെ.പി.സി.സി ഉപാധ്യക്ഷന്‍ വി.ഡി സതീശന്‍ എം.എല്‍എ. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച പ്രകടനപത്രികയില്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അധികാരത്തിലേറി മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഇത്തരമൊരു നിലപാടു മാറ്റം ജനങ്ങളോട് നടത്തിയ പ്രഖ്യാപനത്തിന്റെ കാപട്യമാണ് തെളിയിക്കുന്നതെന്നും ഫേസ്ബുക് കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം: മുഖ്യമന്ത്രി പിണറായി വിജയന്‍ മുല്ലപ്പെരിയാര്‍ വിഷയത്തിലെടുത്തിരിക്കുന്ന പുതിയ നിലപാട് വഞ്ചനാപരമാണ്. ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ … Read more

കലാഭവന്‍ മണിയുടെ ശരീരത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം സ്ഥിരീകരിച്ചു

തിരുവനന്തപുരം: കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യമായ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശമുണ്ടായിരുന്നുവെന്ന് പരിശോധനാഫലം. ഹൈദരാബാദ് ഫോറന്‍സിക് ലാബിലെ പരിശോധനാഫലത്തിലാണ് മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം സ്ഥിരീകരിച്ചത്. ഇതിനുമുന്‍പ് കാക്കനാട് ഫോറന്‍സിക് ലാബില്‍ വെച്ച നടത്തിയ പരിശോധനയിലും ശരീരത്തില്‍ മീഥൈലിന്റെ അംശം കണ്ടെത്തിയിരുന്നു. അത് ഒരുപക്ഷേ കീടനാശിനിയോ വിഷമദ്യമോ ഉള്ളില്‍ ചെന്നതായിരിക്കാമെന്ന് സംശയമുണ്ടായിരുന്നു. കലാഭവന്‍ മണിയെ ചികിത്സിച്ച അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരും മീഥൈലിന്റെ അംശം ഉണ്ട് എന്ന സംശയം പ്രകടിപ്പിച്ചിരുന്നു. ഇത്തരത്തില്‍ വിവിധ റിപ്പോര്‍ട്ടുകള്‍ വന്നതിനെതുടര്‍ന്നാണ് കേന്ദ്ര ലാബിലേക്ക് ഇത് സ്ഥിരീകരിക്കാനായി … Read more

ഡീസല്‍ വാഹന രജിസ്‌ട്രേഷന്‍ വിലക്കിനു  രണ്ടു മാസത്തേക്കു സ്റ്റേ

കൊച്ചി: സംസ്ഥാനത്ത് 2000 സിസിക്കു മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന ദേശീയ ഹരിത ട്രൈബ്യൂണല്‍ സര്‍ക്യൂട്ട് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഹൈക്കോടതി രണ്ടു മാസത്തേക്കു സ്റ്റേ ചെയ്തു. എന്നാല്‍, പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളെ കേരളത്തിലെ പ്രധാന നഗരങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധിയില്‍ ഹൈക്കോടതി ഇടപെട്ടില്ല. ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ തടഞ്ഞുകൊണ്ടുള്ള ട്രൈബ്യൂണല്‍ ഉത്തരവിനെ ചോദ്യംചെയ്ത് എറണാകുളം കളമശേരിയിലെ നിപ്പോണ്‍ മോട്ടോര്‍ കോര്‍പറേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റീസ് … Read more

പിണറായി ഡല്‍ഹിയിലെത്തി; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലെത്തി. രാവിലെ ഡല്‍ഹിയിത്തിയ പിണറായി വൈകിട്ട് 4.30ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. രാഷ്ട്രപതിയുമായും ഉപരാഷ്ട്രപതിയുമായും കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചിട്ടുണ്ട്. ഡല്‍ഹി കേരള ഹൌസില്‍ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ പിണറായിക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്. 29, 30 തിയതികളില്‍ ചേരുന്ന സിപിഎം പൊളിറ്റ് ബ്യൂറോയില്‍ പങ്കെടുക്കാനാണ് പിണറായി വിജയന്‍ ഡല്‍ഹിയിലെത്തുന്നത്. രാവിലെ 10.30ന് ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി 12 മണിക്ക് ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തും. അതിന് ശേഷം ഒരു മണിയോടെ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലിയെ സന്ദര്‍ശിക്കും. … Read more

ജിഷ വധക്കേസ്; അന്വേഷണം പൂര്‍ത്തിയാകാന്‍ സമയമെടുക്കും: എഡിജിപി ബി.സന്ധ്യ

കൊച്ചി: പെരുമ്പാവൂരില്‍ ദളിത് നിയമവിദ്യാര്‍ഥിനി ജിഷ ക്രൂരമായി കൊല്ലപ്പെട്ട കേസില്‍ അന്വേഷണത്തിന് സമയമെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥ എഡിജിപി ബി.സന്ധ്യ. ക്ഷമ ആവശ്യമാണ്. എല്ലാവരുടെയും സഹകരണം ആവശ്യമാണ്. പഴയ അന്വേഷണ സംഘത്തെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും സന്ധ്യ പറഞ്ഞു. പുതിയ അന്വേഷണ സംഘത്തിന്റെ ആദ്യയോഗത്തിനുശേഷമാണ് സന്ധ്യയുടെ പ്രതികരണം. കഴിഞ്ഞ മാസമാണ് വീട്ടില്‍ ഒറ്റയ്ക്കായിരുന്ന ജിഷയെ ആരോ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവം നടന്ന് ഒരുമാസമായിട്ടും ഇതുവരെയും പ്രതിയെ കണ്ടെത്താനായിട്ടില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. പിണറായി മന്ത്രിസഭ അധികാരമേറ്റതിനു പിന്നാലെയാണ് … Read more

ജിഷ വധക്കേസ്: പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

കൊച്ചി: ജിഷ വധക്കേസുമായി ബന്ധപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്ഥലം മാറ്റം. ആലുവ റൂറല്‍ എസ്.പി യതീഷ് ചന്ദ്രയെ മാറ്റി പകരം തൃശൂര്‍ െ്രെകംബ്രാഞ്ച് എസ്.പി പി.എന്‍ ഉണ്ണിരാജനെ നിയമിച്ചു. പെരുമ്പാവൂര്‍, കുറുപ്പംപടി സി.ഐമാരെയും സ്ഥലം മാറ്റിയിട്ടുണ്ട്. പെരുമ്പാവൂര്‍ ഡി.വൈ.എസ്.പിയായി സുദര്‍ശനെയാണ് നിയമിച്ചത്. അന്വേഷണചുമതല ദക്ഷിണമേഖല എഡിജിപി ബി.സന്ധ്യ ഏറ്റെടുത്തതിന് പിന്നാലെയാണ് അന്വേഷണ സംഘത്തില്‍ മാറ്റം വരുത്തിയത്. നിലവില്‍ കേസ് അന്വേഷിക്കുന്ന സംഘത്തെ പൂര്‍ണമായും ഒഴിവാക്കി കൊണ്ടാണ് പുതിയ ടീമിനെ കേസ് അന്വേഷണത്തിനായി നിയോഗിച്ചിട്ടുള്ളത്. കൊല്ലം … Read more

ഖജനാവില്‍ 700 കോടി മാത്രം; കടമെടുക്കാതെ മുന്നോട്ട് പോവാനാവില്ല: തോമസ് ഐസക്

തിരുവനന്തപുരം: സംസ്ഥാന ഖജനാവിലുള്ളത് 700 കോടി രൂപ മാത്രമെന്ന് ധനമന്ത്രി തോമസ് ഐസക്. കടമെടുക്കാതെ പുതിയ സര്‍ക്കാരിന് മുന്നോട്ടു പോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ കേരളത്തിന്റെ സാമ്പത്തിക നില ശരിയായ രീതിയില്‍ എത്താന്‍ മൂന്ന് കൊല്ലമെടുക്കും. എന്നാല്‍ ജീവനക്കാരുടെ ശമ്പളത്തിലും സാധാരണക്കാരെ ബാധിക്കുന്ന ഒരു വിഷയത്തിലും കുറവു വരാതെ നോക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു. ഖജനാവ് ഓവര്‍ ഡ്രാഫ്റ്റില്‍ ആകുന്നത് ഒഴിവാക്കാന്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം വകുപ്പുകളുടെ പദ്ധതികളില്‍ പലതിനും പണം നല്‍കിയിരുന്നില്ല. പകരം പിന്നീട് ചെലവാക്കാമെന്ന … Read more

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം: ക്ഷേത്രഭാരവാഹികള്‍ക്ക് ജാമ്യം അനുവദിച്ചില്ല

പരവൂര്‍: പുറ്റിങ്ങല്‍ വെടിക്കെട്ടു ദുരന്തത്തില്‍ അറസ്റ്റിലായ ക്ഷേത്രഭാരവാഹികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല. പരവൂരിലുണ്ടായത് യാദൃശ്ചിക അപകടമല്ല. പൊലീസ് നിരുത്തരവാദപരമായി പ്രവര്‍ത്തിച്ചെന്നും ഹൈക്കോടതി വിമര്‍ശിച്ചു. ഭാരവാഹികള്‍ക്കെതിരായ കൊലക്കുറ്റം നിലനില്‍ക്കുമോയെന്ന് പരിശോധിക്കേണ്ടത് വിചാരണക്കോടതിയാണെന്നും ഹൈക്കോടതി വ്യക്തമാക്കി. വെടിമരുന്ന് വിതരണം ചെയ്ത കുറ്റത്തിന് അറസ്റ്റിലായ രണ്ടുപേരുടെ ജാമ്യം മാത്രമാണ് ഹൈക്കോടതി അനുവദിച്ചത്. 28-ാം പ്രതി ജിബു, 29-ാം പ്രതി സലിം എന്നിവര്‍ക്കുമാത്രമാണ് ജാമ്യം ലഭിച്ചത്. ക്ഷേത്രഭാരവാഹികളുടെയും കരാറുകാരുടേതുമുള്‍പ്പെടെ 38 പേരുടെ ജാമ്യാപേക്ഷ തള്ളി. ഉല്‍സവങ്ങളില്‍ വെടിക്കെട്ടിനു നിയന്ത്രണം വേണമെന്നും ഹൈക്കോടതി പറഞ്ഞു. … Read more

പ്രവാസികാര്യ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്; പ്രതീക്ഷയോടെ പ്രവാസിലോകം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രവാസികാര്യ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്. ഏറെ പ്രതീക്ഷയോടെയാണ് പ്രവാസികള്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നത്. വര്‍ഷങ്ങളായി പ്രവാസികള്‍ ഉന്നയിക്കുന്ന നിരവധി പ്രശ്നങ്ങളില്‍ പിണറായിക്ക് വ്യക്തമായ പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്ന ശുഭാപ്തിയിലാണ് പ്രവാസലോകം. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടന്ന ബുധനാഴ്ച മന്ത്രിമാര്‍ക്ക് വകുപ്പ് നിശ്ചയിച്ചപ്പോള്‍ പ്രവാസികാര്യ വകുപ്പിനെക്കുറിച്ച് പരാമര്‍മൊന്നുമില്ലാഞ്ഞത് പ്രവാസികളെ നിരാശരാക്കിയിരുന്നു. എന്നാല്‍ മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ച് ഗവര്‍ണറുടെ അംഗീകാരം ലഭിച്ച ശേഷമേ അന്തിമമായി ഉത്തരവ് വരൂ എന്നാണ് … Read more

ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ വൃക്കദാനം ചെയ്യുന്നു

കോട്ടയം: പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ വൃക്കദാനം ചെയ്യാന്‍ തീരുമാനിച്ചു. മലപ്പുറം കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ജീവനക്കാരനും പ്രദേശവാസിയുമായ ഇ.സൂരജ് എന്നയാള്‍ക്കാണ് അദ്ദേഹം വൃക്ക ദാനം ചെയ്യുന്നത്. വൃക്കദാനത്തിന് മുന്നോടിയായുള്ള പരിശോധനകള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പൂര്‍ത്തിയായി. തുടര്‍ന്ന് അവയവ ദാനത്തിന് മുന്നോടിയായി സര്‍ക്കാര്‍ തലത്തിലുള്ള എത്തിക്കല്‍ കമ്മിറ്റി വൃക്കദാതാവും വൃക്ക സ്വീകര്‍ത്താവിന്റെ ബന്ധുക്കളുമായി സംസാരിച്ചാണ് ധാരണയിലെത്തിയത്. ജൂണ്‍ ഒന്നിന് എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ വൃക്കദാന ശസ്ത്രക്രിയ നടക്കും. ഗുരുതരമായ വൃക്കരോഗത്തെ തുടര്‍ന്ന് കഴിഞ്ഞ … Read more