അമേരിക്കന്‍ മലയാളിയുടെ കൊലപാതകം; തലയും ശരീര ഭാഗങ്ങളും കണ്ടെത്തി

കോട്ടയം: മകന്‍ വെടിവെച്ചുകൊന്ന അമേരിക്കന്‍ മലയാളിയുടെ മൃതദേഹത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ കണ്ടെത്തിയതായി വിവരങ്ങള്‍. പ്രവാസി മലയാളിയായ ജോയ് ജോണിന്റെ മൃതദേഹത്തിന്റെ ഭാഗങ്ങളാണ് കണ്ടെത്തിയത്. തലയും ഉടല്‍ ഭാഗങ്ങളുമാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. തലയുടെ ഭാഗം കോട്ടയം ചിങ്ങവനത്തുനിന്നും ശരീര ഭാഗങ്ങള്‍ ചങ്ങനാശ്ശേരി ബൈപ്പാസിന് സമീപത്തുനിന്നുമാണ് കണ്ടെത്തിയത്. തെളിവ് നശിപ്പിക്കാനായാണ് മകന്‍ ഷെറിന്‍ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ പലയിടങ്ങളിലായി ഉപേക്ഷിച്ചതെന്ന് പോലീസ് പറയുന്നു. ജോയിയുടേതെന്ന് സംശയിക്കുന്ന ശരീരഭാഗങ്ങള്‍ ഇന്നലെ പമ്പാനദിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇടതു കൈ ആയിരുന്നു ഇന്നലെ കണ്ടെത്തിയത്. പോലീസ് … Read more

പദവിയെപ്പറ്റി തനിക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് വി.എസ്

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരില്‍ തനിക്കുള്ള പദവിയെക്കുറിച്ച് സിപിഎം കേന്ദ്ര നേതൃത്വത്തില്‍ നിന്നും അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് വി.എസ്.അച്യുതാനന്ദന്‍ എംഎല്‍എ. വി.എസിന് പദവി നല്‍കണമെന്ന പോളിറ്റ് ബ്യൂറോയുടെ പൊതു അഭിപ്രായത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജൂണ്‍ 15ന് മോട്ടോര്‍ വാഹന പണിമുടക്ക്

കൊച്ചി: സംസ്ഥാനത്ത് ജൂണ്‍ 15ന് മോട്ടോര്‍ വാഹന പണിമുടക്ക്. ഡീസല്‍ വാഹന നിയന്ത്രണം സംബന്ധിച്ച ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെയാണ് പണിമുടക്ക് നടത്തുന്നത്. മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള, 2000 സി.സി.ക്കും അതിന് മുകളിലും ശേഷിയുള്ള ഡീസല്‍ വാഹനങ്ങള്‍ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ആറ് കോര്‍പ്പറേഷനുകളിലും നിരോധിച്ചുകൊണ്ടായിരുന്നു ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ്. പൊതുഗതാഗതത്തിന് ഉപയോഗിക്കുന്നവ ഒഴികെയുള്ള ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതും തടഞ്ഞിരുന്നു.

വി.എസിന്റെ പദവി: പിബിയില്‍ ധാരണയായില്ല

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് വി.എസ്.അച്യുതാനന്ദന്‍ എംഎല്‍എയ്ക്ക് എല്‍ഡിഎഫ് സര്‍ക്കാരില്‍ എന്തുപദവി നല്‍കുമെന്ന കാര്യത്തില്‍ ഇന്ന് ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ ധാരണയായില്ല. വി.എസിന് പദവി നല്‍കണമെന്ന കാര്യത്തില്‍ പിബിയില്‍ പൊതു അഭിപ്രായം ഉയര്‍ന്നു. ഉചിതമായൊരു പദവി നല്‍കണമെന്നാണ് യോഗത്തില്‍ ഉയര്‍ന്ന പൊതു ആവശ്യം. എന്നാല്‍ വി.എസിന്റെ പദവി സര്‍ക്കാരില്‍ രണ്ടു അധികാര കേന്ദ്രങ്ങള്‍ സൃഷ്ടിക്കരുതെന്നും പിബിയില്‍ നിര്‍ദ്ദേശം ഉയര്‍ന്നു. പദവി എന്തെന്ന തീരുമാനം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷമേ ഉണ്ടാകൂ. സര്‍ക്കാരിന്റെ ഉപദേശകന്‍, കാബിനറ്റ് റാങ്കോടെ എല്‍ഡിഎഫ് അധ്യക്ഷ … Read more

പ്രവാസി മലയാളിയുടെ കൊലപാതകം മകന്റെ അറസ്റ്റ് രേഖപ്പെടുത്തി

ചെങ്ങന്നൂര്‍: പ്രവാസി മലയാളി ചെങ്ങന്നൂര്‍ സ്വദേശി ജോയി വി. ജോണ്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയും മകനുമായ ഷെറിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പ്രതിയുമായി രാവിലെ പോലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. ചിലവഴിച്ച പണം തിരികെ ചോദിച്ചതിനു പ്രതികാരമായാണ് പിതാവിനെ കൊലപ്പെടുത്തിയതെന്നാണ് ഷെറിന്‍ പോലീസിനു മൊഴി നല്കിയത്. തിരുവനന്തപുരത്തു നിന്നു ചെങ്ങന്നൂരിലേക്കു വരുന്ന വഴി കാറില്‍ വച്ചാണ് ജോയിയെ വെടിവച്ചു കൊലപ്പെടുത്തിയത്. നാലു തവണ പിതാവിനു നേരെ വെടിയുതിര്‍ത്തുവെന്നും ഷെറിന്‍ മൊഴി നല്കി. കസ്റ്റഡിയിലായിരുന്ന ഷെറിന്‍ പുലര്‍ച്ചെ രണ്ടോടെയാണ് … Read more

ജിഷ വധം: സിബിഐ അന്വേഷണം ഇപ്പോള്‍ ആവശ്യം ഇല്ലെന്ന് ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസ് സിബിഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്‍ അന്വേഷണം സിബിഐക്ക് വിടുന്നത് ഉചിതമല്ലെന്നും ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍, അനില്‍ ശിവരാമകൃഷ്ണന്‍ എന്നിവരടങ്ങിയ ബഞ്ച് നിരീക്ഷിച്ചു. ജിഷയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കക്ഷികള്‍ക്കു നല്‌കേണ്ടതില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

മകന്‍ കൊലപ്പെടുത്തിയ പ്രവാസി മലയാളിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

ആലപ്പുഴ: ചെങ്ങന്നൂരില്‍ വിദേശ മലയാളി കൊല്ലപ്പെട്ട സംഭവത്തില്‍ തിരച്ചില്‍ നടക്കുന്നതിനിടയില്‍ പമ്പയാറ്റില്‍ നിന്നു പുരുഷന്റെ ഇടതു കൈ കണ്ടെടുത്തു. സ്വത്തു തര്‍ക്കത്തെ തുടര്‍ന്നു ഉഴപ്പില്‍ ജോയ് വി. ജോണിനെ മകന്‍ വെടിവച്ചു കൊന്നു കത്തിച്ച ശേഷം പമ്പായാറ്റില്‍ ഒഴുക്കിയെന്നാണ് സൂചന. ഇതേ തുടര്‍ന്നാണ് മൃതദേഹത്തിനായി പമ്പയാറ്റില്‍ പൊലീസ് തിരച്ചില്‍ നടത്തിയത്. കൊലപാതകം എപ്പോഴാണ് നടത്തിയതെന്നും എവിടെവെച്ചാണു നടത്തിയതെന്നും മൃതദേഹം എവിടെയാണെന്നും കൃത്യമായ വിവരം ഷെറിന്‍ ഇതുവരെ നല്‍കിയിട്ടില്ല. പരസ്പര വിരുദ്ധമായ മൊഴികളാണ് ഇയാള്‍ നല്‍കുന്നത്. പമ്പയാറ്റില്‍ ഇടക്കടവു … Read more

രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു

തിരുവനന്തപുരം: കെപിസിസി മുന്‍ അധ്യക്ഷന്‍ രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്. തീരുമാനം ഐക്യകണ്ഠേനയായിരുന്നുവെന്ന് എഐസിസി നിരീക്ഷക ഷീല ദീക്ഷിത് പറഞ്ഞു. രമേശ് ചെന്നിത്തലയെ തെരഞ്ഞെടുത്ത കാര്യം ഘടകകക്ഷികളേയും അറിയിച്ചു. അഞ്ചര മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം ഉണ്ടായത്.രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചതുമായി ബന്ധപ്പെട്ട് ഐ ഗ്രൂപ്പില്‍ തര്‍ക്കമുണ്ടായിരുന്നു. പാര്‍ലമെന്ററി യോഗം ചേരുന്നതിനു മുന്‍പ് പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചതില്‍ കെ … Read more

അതിരപ്പള്ളി പദ്ധതി,ജനാഭിപ്രായം കണക്കിലെടുത്തു മാത്രമേ മുന്നോട്ടു പോകുവെന്ന് വിഎസ്

പാലക്കാട്: അതിരപ്പള്ളി വിഷയത്തില്‍ ജനാഭിപ്രായം കണക്കിലെടുത്തു മാത്രമേ മുന്നോട്ടു പോകുവെന്ന് വിഎസ് അച്യുതാനന്ദന്‍. ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും എല്‍ഡിഎഫ് ജനവിരുദ്ധ നിലപാട് സ്വീകരിക്കില്ലെന്നും വിഎസ് മലമ്പുഴയില്‍ പറഞ്ഞു. അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. എന്നാല്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് ദൗര്‍ഭാഗ്യകരമെന്നും വിഎസ്സിന്റെ അഭിപ്രായമറിയാന്‍ താല്‍പര്യമുണ്ടെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.

മല്ലുമോദി , മുല്ലപ്പെരിയാറില്‍ വിരുദ്ധ നിലപാട് സ്വീകരിച്ച പിണറായിയെ പരിഹസിച്ച് വിടി ബലറാം

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുന്‍പത്തേതില്‍ നിന്നും വിരുദ്ധമായ നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. പോസ്റ്റില്‍ മല്ലുമോദി എന്നാണ് പിണറായിയെ ബല്‍റാം വിശേഷിപ്പിച്ചിരിക്കുന്നത്. മുന്‍പ് ഒരു പോസ്റ്റില്‍ മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്ന ചിന്തയില്‍ നിന്ന് പുറത്തുകടക്കണമെന്നും സുരക്ഷാ പ്രശ്നം മുന്‍നിര്‍ത്തി നിലവിലെ ഡാം ഡീ കമ്മീഷന്‍ ചെയ്യുന്നതിന് മുന്‍ഗണന നല്‍കണമെന്നും പറഞ്ഞപ്പോള്‍ തനിക്ക് വന്‍വിമര്‍ശനമാണ് നേരിടേണ്ടി വന്നതെന്ന് പോസ്റ്റില്‍ ബല്‍റാം പറയുന്നു. ഡാമിന് കീഴില്‍ ചപ്പാത്തില്‍ അഞ്ച് സെന്റ് … Read more