ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്താന്‍ തയാറാണെന്ന് മന്ത്രി

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം സംബന്ധിച്ച് അഭിപ്രായ വോട്ടെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ തയാറാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോടതി ഉത്തരവിനേക്കാള്‍ പ്രാധാന്യം നല്‍കുന്നത് അഭിപ്രായ സമന്വയത്തിനാണ്. സര്‍വകക്ഷിയോഗം വിളിച്ച് പ്രശ്‌നം ചര്‍ച്ചചെയ്യാനും തയാറാണെന്ന് മന്ത്രി പറഞ്ഞു. ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്കുവിടും. എസ്റ്റാബ്ലിഷ്‌മെന്റ് നിയമനങ്ങളാണ് പിഎസ്‌സിക്കുവിടുന്നതെന്നും മന്ത്രി പറഞ്ഞു.

മണിയുടെ മരണം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം: നടന്‍ കലാഭവന്‍ മണിയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മണിയുടെ സഹോദരന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നിലവിലുള്ള അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. മണിയുടെ മരണം കൊലപാതകമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. രണ്ട് മാസമായി അന്വേഷണം മന്ദീഭവിച്ചിരിക്കുകയാണ്. മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ വിഷാംശം ആസൂത്രിതമായി നല്‍കിയതാണെന്നും പൊലീസ് ചോദ്യം ചെയ്യേണ്ടവരെ ചോദ്യം ചെയ്തിട്ടില്ലെന്നും ബന്ധുക്കള്‍ ബന്ധുക്കള്‍ ആരോപിച്ചു. -എജെ-

കേരള നിയമസഭയുടെ 22 ാമത് സ്പീക്കറായി പി. ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: 14ാം നിയമസഭയുടെ അധ്യക്ഷനായി പൊന്നാനി എം.എല്‍.എ പി. ശ്രീരാമകൃഷ്ണനെ തെരഞ്ഞെടുത്തു. പി. ശ്രീരാമകൃഷ്ണന് 92 വോട്ടുകളും പ്രതിപക്ഷ സ്ഥാനാര്‍ഥി വി.പി സജീന്ദ്രന് 46 വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി. എല്‍.ഡി.എഫ്, യു.ഡി.എഫ് എം.എല്‍.എമാരും ഏക ബി.ജെ.പി അംഗം ഒ. രാജഗോപാലും തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി. എന്നാല്‍, പൂഞ്ഞാറില്‍ നിന്നുള്ള സ്വതന്ത്ര എം.എല്‍.എ പി.സി ജോര്‍ജ് വോട്ട് രേഖപ്പെടുത്തിയില്ല. നിയമസഭാ ഉദ്യോഗസ്ഥര്‍ വിതരണം ചെയ്ത ബാലറ്റ് പേപ്പര്‍ വാങ്ങിയ പി.സി ജോര്‍ജ് വോട്ട് രേഖപ്പെടുത്താതെ പെട്ടിയില്‍ … Read more

കരിപ്പൂരിലെ വിദേശനാണയ വിനിമയകേന്ദ്രത്തില്‍ പരിശോധന നടത്തി

കൊണ്ടോട്ടി: കരിപ്പുര്‍ വിമാനത്താവളത്തിലെ വിദേശനാണയ വിനിമയകേന്ദ്രത്തില്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി അധികൃതര്‍ പരിശോധന നടത്തി. ചട്ടംലംഘിച്ച് ധനവിനിമയം നടത്തുന്നുവെന്ന പരാതിയെത്തുടര്‍ന്നായിരുന്നു പരിശോധന. ബിസിഎഎസ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. വിദേശനാണയ വിനിമയ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തില്‍ സംശയിച്ച് വിമാനത്താവളവുമായി ബന്ധപ്പെട്ടവര്‍ തന്നെയാണ് ബിസിഎഎസിന് പരാതി നല്‍കിയത്. പരിശോധനയില്‍ അനധികൃത പണമിടപാട് രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. -എജെ-

മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് വി.എസ്; യെച്ചൂരിക്ക് കുറിപ്പ് കൈമാറിയിട്ടില്ലെന്നു വിശദീകരണം

തിരുവനന്തപുരം: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക്, പദവി ആവശ്യപ്പെട്ട് താന്‍ കുറിപ്പു നല്‍കിയെന്ന വാര്‍ത്തകളിന്മേല്‍ വിശദീകരണവുമായി മുതിര്‍ന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വി.എസ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെയടക്കം ആഞ്ഞടിച്ചത്. വിഎസിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം: ഞാന്‍ ഇന്ന് പുതിയ വാടകവീട്ടിലേക്ക് താമസം മാറുകയാണ്. മുമ്പേ തീരുമാനിച്ചതാണിത്. അതനുസരിച്ച് പ്രതിപക്ഷനേതാവിന്റെ ഓഫീസിലെയും വസതിയിലെയും സ്റ്റാഫിനോട് ഇക്കാര്യം പറഞ്ഞിട്ട് ദിവസങ്ങളായി. ഇന്നലെ ഒരു പ്രമുഖ പത്രത്തിന്റെ ഒന്നാം പേജില്‍ പ്രാധാന്യത്തോടെ … Read more

ജിഷ വധം: കംപ്ലെയിന്‍സ് അതോറിറ്റിയെ പിന്തുണച്ച് ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനിയായ ജിഷ കൊല്ലപ്പെട്ട കേസില്‍ പൊലീസ് കംപ്ലെയിന്‍സ് അതോറിറ്റിയെ പിന്തുണച്ച് ഹൈക്കോടതി. അതോറിറ്റിയുടെ നോട്ടീസിന് പൊലീസ് മറുപടി നല്‍കുന്നതാണ് ഉചിതം. പൊലീസ് അന്വേഷണത്തില്‍ ഇടപെടാനുള്ള അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റേഞ്ച് ഐജി കോടതിയെ സമീപിച്ചത്. അതോറിറ്റിയുടെ നിലപാട് നീതിപൂര്‍വമല്ലെന്ന് ഐജി വ്യക്തമാക്കിയിരുന്നു. അതോറിറ്റിക്ക് അന്വേഷണ സംഘത്തെ വിളിച്ചുവരുത്താന്‍ അധികാരമില്ലെന്നും ഐജി മഹിപാല്‍ യാദവ് അറിയിച്ചിരുന്നു. ജിഷ വധക്കേസില്‍ പൊലീസിന്റെ വീഴ്ച അന്വേഷിക്കണമെന്ന പരാതിയില്‍ എറണാകുളം റേഞ്ച് ഐജി മഹിപാല്‍ യാദവടക്കം അഞ്ചുപേര്‍ ഹാജരാകണമെന്ന് പൊലീസ് … Read more

ഡിജിപി വിഷയത്തില്‍ പ്രതികരണം പിന്നീടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഡിജിപി പദവിയില്‍ നിന്നും ടി.പി.സെന്‍കുമാറിനെ മാറ്റിയ സംഭവത്തില്‍ പ്രതികരണം പിന്നീടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ഥാനചലനത്തിനെതിരേ സെന്‍കുമാര്‍ ഉന്നയിച്ച കാര്യങ്ങളോട് മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞപ്പോഴാണ് പിന്നീട് പറയാമെന്ന മറുപടി മുഖ്യമന്ത്രി നല്‍കിയത്. ഡിജിപി സ്ഥാനത്തു നിന്നും തന്നെ നീക്കിയതില്‍ ചട്ടലംഘനം ഉണ്ടായിട്ടുണ്ടെന്നും സ്ഥാനമാറ്റം കേരള പോലീസ് ആക്ടിന്റെയും സുപ്രീം കോടതി വിധിയുടെയും ലംഘനമാണെന്നും ഇതിനെതിരേ നിയമ നടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു.

പോലീസ് തലപ്പത്തെ അഴിച്ചുപണി; സെന്‍കുമാര്‍ സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചു

തിരുവനന്തപുരം: ഡിജിപി സ്ഥാനത്തു നിന്നും തന്നെ നീക്കിയതില്‍ ചട്ടലംഘനം ഉണ്ടായിട്ടുണ്ടെന്ന് ടി.പി.സെന്‍കുമാര്‍ ഐപിഎസ്. പോലീസ് ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുവെയാണ് അദ്ദേഹം സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചത്. തന്നെ ഡിജിപി സ്ഥാനത്ത് നിന്നും മാറ്റിയത് കേരള പോലീസ് ആക്ടിന്റെയും സുപ്രീം കോടതി വിധിയുടെയും ലംഘനമാണെന്ന് അറിയാം. പക്ഷേ, ഒരു സര്‍ക്കാരിന് വിശ്വാസമില്ലാതെ ഡിജിപി സ്ഥാനത്ത് തുടരുന്നതില്‍ അര്‍ഥമില്ല. ഇഷ്ടമുള്ള ഉദ്യോഗസ്ഥരെ ഓരോ സ്ഥാനത്ത് നിയോഗിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ട്. എന്നാല്‍ തന്നെ മാറ്റുന്ന കാര്യം മാന്യമായി വിളിച്ച് അറിയിക്കാമായിരുന്നു. സര്‍ക്കാരിനു താത്പര്യമില്ലെങ്കില്‍ … Read more

ജിഷ വധം: കൊലയാളിയുടെ കൂടുതല്‍ ഡിഎന്‍എ പൊലീസിന് ലഭിച്ചു

പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പൊലീസിനു ലഭിച്ചു. കൊലയാളിയുടെ കൂടുതല്‍ ഡിഎന്‍എ പൊലീസിന് ലഭിച്ചു. ജിഷയുടെ നഖത്തില്‍ കണ്ടെത്തിയ ചര്‍മകോശങ്ങളില്‍നിന്നും വാതില്‍കൊളുത്തില്‍ പുരണ്ട രക്തത്തില്‍നിന്നുമാണ് ഡിഎന്‍എ കിട്ടിയത്. ജിഷയുടെ ശരീരത്തില്‍ കടിയേറ്റപാടില്‍നിന്ന് ആദ്യം തിരിച്ചറിഞ്ഞതും ഇതേ ഡിഎന്‍എയാണ്. കൊലയാളിക്ക് പരുക്കേറ്റിരുന്നുവെന്നതിനും ഇപ്പോള്‍ ലഭിച്ച ഡിഎന്‍എയിലൂടെ തെളിവായി. ആദ്യ അന്വേഷണസംഘം ശേഖരിച്ച സാംപിളുകളില്‍നിന്നാണ് ഡിഎന്‍എ കിട്ടിയത്. ജിഷയുടെ പുറത്ത് കടിയേറ്റ പാടില്‍നിന്നാണ് കൊലയാളിയുടെ ഡിഎന്‍എ ആദ്യം അന്വേഷണ സംഘത്തിന് ലഭിച്ചത്. ജിഷയുടെ വസ്ത്രത്തില്‍ കടിച്ചയാളുടെ ഉമിനീര്‍ … Read more

ജിഷയുടെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി; കുന്നത്തുനാട് താലൂക്ക് ഓഫിസില്‍ അറ്റന്‍ഡറായിട്ട് നിയമനം.

കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കിക്കൊണ്ടുള്ള ഉത്തരവിറങ്ങി. കുന്നത്തുനാട് താലൂക്ക് ഓഫിസില്‍ അറ്റന്‍ഡറായിട്ടാണ് നിയമനം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജിഷയുടെ സഹോദരി ദീപയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നു വാഗ്ദാനം ചെയ്തിരുന്നു. മാത്രമല്ല കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും വീട്‌വച്ചു നല്‍കുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. വീടുനിര്‍മാണം വേഗം പൂര്‍ത്തിയാക്കാനും ജിഷയുടെ അമ്മയ്ക്ക് പ്രതിമാസം 5000 രൂപ പെന്‍ഷന്‍ നല്‍കാനും പുതിയ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. -എസകെ-