ജിഷ വധം: രേഖാചിത്രവുമായി സാമ്യമുള്ളയാള്‍ കസ്റ്റഡിയില്‍

ഇടുക്കി: ജിഷ വധക്കേസുമായി ബന്ധപ്പെട്ട് പോലീസ് തയാറാക്കിയ രേഖാചിത്രവുമായി സാമ്യമുള്ള ഒരാളെ പോലീസ് ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴിയില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തു. ഇയാളെ പോലീസ് ചോദ്യം ചെയ്തു തുടങ്ങി. ഇയാളുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കായിക മന്ത്രിക്കെതിരെ പരാതിയുമായി അഞ്ജു ബോബി ജോര്‍ജ്: മോശമായി പെരുമാറിയിട്ടില്ലെന്ന് മന്ത്രി ഇ.പി.ജയരാജന്‍

തിരുവനന്തപുരം: കായികമന്ത്രി തന്നെ ഭീഷണിപ്പെടുത്തിയെന്ന് അഞ്ജു ബോബി ജോര്‍ജ്. അഴിമതി നടത്തിയെന്നു പറഞ്ഞായിരുന്നു ഭീഷണി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആനുകൂല്യങ്ങള്‍ ഒരിക്കലും ദുരുപയോഗം ചെയ്തിട്ടില്ല. അവാര്‍ഡിനോ സ്ഥാനമാനങ്ങള്‍ക്കോ ഇതുവരെ ആരുടെയും പിന്നാലെ പോയിട്ടില്ല. ഇക്കാര്യം മുഖ്യമന്ത്രി മനസ്സിലാക്കുമെന്നാണ് പ്രതീക്ഷയെന്നും അഞ്ജു പറഞ്ഞു. കഴിഞ്ഞ ദിവസം ഓഫീസില്‍ കാണാനെത്തിയപ്പോള്‍ തങ്ങളെ അഴിമതിക്കാരെന്നും പാര്‍ട്ടി വിരുദ്ധരെന്നും വിളിച്ചതായും വിമാനടിക്കറ്റിനുള്ള പണം എഴുതിയെടുക്കുന്നതിനെ മന്ത്രി ചോദ്യം ചെയ്തെന്നും അഞ്ജു പറഞ്ഞതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സംഭവം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഇക്കാര്യം … Read more

ജിഷ വധം: ജില്ലയിലെ കുപ്രസിദ്ധ ക്വട്ടേഷന്‍ ഗുണ്ടകളിലൊരാള്‍ കസ്റ്റഡിയില്‍

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ വാടകക്കൊലയാളിയുടെ സാധ്യത പൊലീസ് വീണ്ടും അന്വേഷിക്കുന്നു. ജില്ലയിലെ കുപ്രസിദ്ധ ക്വട്ടേഷന്‍ ഗുണ്ടകളിലൊരാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ജിഷ കൊല്ലപ്പെട്ട ഏപ്രില്‍ 28ന് ഇയാളുടെ സാന്നിധ്യം പെരുമ്പാവൂര്‍ പട്ടണത്തിലുണ്ടായിരുന്നു. ഇയാളും കൂട്ടാളിയും അന്നു രാത്രി പട്ടണത്തിലൂടെ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്നതു ശ്രദ്ധിച്ച നാട്ടുകാരാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. കൊലപാതകം അടക്കം പല ക്രിമിനല്‍ കേസുകളിലും പ്രതിയായ ഗുണ്ടയ്ക്ക് വലിയ രാഷ്ട്രീയ സ്വാധീനവുമുണ്ട്. കുറുപ്പംപടിക്കു സമീപത്തെ എന്‍ജിനീയറിങ് വര്‍ക്‌ഷോപ്പിലും ഗുണ്ടയും കൂട്ടാളിയും എത്തിയിരുന്നു. കൊല്ലപ്പെട്ട ജിഷയുമായി … Read more

മുന്‍ മന്ത്രിയും സ്പീക്കറും കേരള കോണ്‍ഗ്രസ് സെക്കുലര്‍ ചെയര്‍മാനുമായ പ്രഫ. ടി.എസ്. ജോണ്‍ അന്തരിച്ചു

കോട്ടയം: മുന്‍ മന്ത്രിയും സ്പീക്കറും കേരള കോണ്‍ഗ്രസ് സെക്കുലര്‍ ചെയര്‍മാനുമായ പ്രഫ. ടി.എസ്. ജോണ്‍ (74) അന്തരിച്ചു. ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു. ഏലിക്കുട്ടിയാണ് ഭാര്യ. കേരള കോണ്‍ഗ്രസ് സ്ഥാപക നേതാക്കളില്‍ ഒരാളായ ടി.എസ്. ജോണ്‍ പഴയ കല്ലൂപ്പാറ മണ്ഡലത്തില്‍ നിന്ന് നാല് തവണ നിയമസഭയിലെത്തി. 1976-77 കാലത്ത് സ്പീക്കറായിരുന്നു. 1978 ഒക്‌ടോബറില്‍ എ.കെ. ആന്റണി മന്ത്രിസഭയിലും തുടര്‍ന്നുള്ള പി.കെ. വാസുദേവന്‍നായര്‍ മന്ത്രിസഭയിലും അദ്ദേഹം ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രിയായിരുന്നു. എസ്ബി കോളജിലെ പഠന … Read more

ഉമ്മന്‍ ചാണ്ടി യുഡിഎഫ് ചെയര്‍മാന്‍

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി യുഡിഎഫ് ചെയര്‍മാനായി തുടരും. ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് തീരുമാനം. എഐസിസിയുടെ അനുമതി ലഭിച്ച ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. ഇതാദ്യമായാണ് നിയമസഭാകക്ഷി നേതാവും യുഡിഎഫ് ചെയര്‍മാനും രണ്ടുപേരാകുന്നത് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ പാര്‍ട്ടിയില്‍ നിന്നും കടുത്ത സമ്മര്‍ദ്ദമുയര്‍ന്നതിനെ തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടി സ്ഥാനമേറ്റെടുത്തതെന്നും ചെന്നിത്തല പറഞ്ഞു.

ജിഷ വധം: അന്വേഷണം ജിഷയുടെ ഫോണിലെ ചില ചിത്രങ്ങളിലേക്കും

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ അന്വേഷണം ജിഷയുടെ ഫോണില്‍ കണ്ടെത്തിയ മൂന്നു യുവാക്കളുടെ ചിത്രങ്ങള്‍ കേന്ദ്രീകരിച്ചും പുരോഗമിക്കുന്നു. ഫോണിലെ നമ്പറുകളെക്കുറിച്ചുള്ള അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായി. അതിനിടയിലാണു യുവാക്കളുടെ ചിത്രങ്ങള്‍ കണ്ടെത്തിയത്. അടുത്ത ബന്ധുക്കളോ സമീപവാസികളോ ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. കൊലയാളിയുടേതെന്നു സംശയിക്കുന്ന രേഖാചിത്രത്തിലെ രൂപവുമായി ഫോണിലെ ചിത്രങ്ങള്‍ യോജിക്കുന്നുമില്ല. ജിഷയുടെ പിതൃത്വം സംബന്ധിച്ച വിവാദങ്ങളുടെ പാശ്ചാത്തലത്തില്‍ പിതാവ് കുറ്റിക്കാട്ടുപറമ്പില്‍ പാപ്പു ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു പരാതി നല്‍കി. ഇത്തരം പ്രചാരണമുണ്ടാവാനുള്ള സാഹചര്യം അന്വേഷിക്കണമെന്നു എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന … Read more

സലിംകുമാറിന്റെ രാജി നാടകമായിരുന്നുവെന്ന് ഗണേഷ്‌കുമാര്‍

പത്തനാപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് കെ.ബി.ഗണേഷ്‌കുമാറിനു വേണ്ടി നടന്‍ മോഹന്‍ലാല്‍ പ്രചരണത്തിനെത്തിയതും ഇതില്‍ പ്രതിഷേധിച്ച് സലിംകുമാര്‍ താരസംഘടനയായ അമ്മയില്‍നിന്നു രാജിവച്ചതും എല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. രാജിയും ആരോപണങ്ങളും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. സലിംകുമാറിന്റേത് രാജി നാടകമായിരുന്നുവെന്ന് ആരോപിച്ച് കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ രംഗത്തെത്തി. സലിംകുമാര്‍ ഈ നിമിഷം വരെ അമ്മയില്‍നിന്നു രാജിവച്ചിട്ടില്ല. അമ്മയില്‍ രാജി സമര്‍പ്പിച്ചാല്‍ പിന്നെ എല്ലാ നിബന്ധനകളും പാലിച്ച് രണ്ടാമത് അംഗത്വം എടുക്കുകയെ വഴിയുള്ളു. എന്നാല്‍ രണ്ടു ദിവസം മുമ്പ് വരെയും അമ്മയില്‍നിന്ന് ആനുകൂല്യം സ്വീകരിച്ച … Read more

തലച്ചോറിനെ ബാധിക്കുന്ന സെറിബ്രല്‍ മലേറിയ കോഴിക്കോട് ജില്ലയില്‍ സ്ഥിരീകരിച്ചു

കോഴിക്കോട്: തലച്ചോറിനെ ബാധിക്കുന്ന സെറിബ്രല്‍ മലേറിയ എന്ന രോഗം കോഴിക്കോട് ജില്ലയില്‍ സ്ഥിരീകരിച്ചു. ജില്ലയിലെ തീരദേശ പ്രദേശമായ എലത്തൂരിലാണ് സെറിബ്രല്‍ മലേറിയ ബാധ കണ്ടെത്തിയത്. ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്കാണ് രോഗം പിടിപെട്ടിരിക്കുന്നത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം പടരാതിരിക്കാന്‍ ആരോഗ്യവകുപ്പ് നടപടികള്‍ തുടങ്ങിയിട്ടുണ്ട്. കൊതുകുകളിലൂടെ പകരുന്ന മലേറിയ രോഗത്തിന് ഫലപ്രദമായ ചികിത്സ ലഭിക്കാതെ വരുമ്പോഴോ രോഗപ്രതിരോധ ശേഷി കുറവുള്ള ആളുകളിലോ മലേറിയ തലച്ചോറിനെ ബാധിക്കുന്ന അവസ്ഥയാണ് സെറിബ്രല്‍ മലേറിയ. മലേറിയ അണുബാധയുടെ ഏറ്റവും മൂര്‍ധന്യവും ഗുരുതരവുമായ … Read more

ജിഷ വധം: അന്വേഷണം കോതമംഗലത്തേക്കും

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ നല്‍കിയ വിവരം പിന്തുടര്‍ന്ന് അന്വേഷണം കോതമംഗലത്തേക്കു നീളുന്നു. കൊല്ലപ്പെട്ട ഏപ്രില്‍ 28 നു രാവിലെ 11നു വീടിനു പുറത്തു പോയ ജിഷ ഉച്ച കഴിഞ്ഞു 1.30 നാണു വീട്ടില്‍ തിരിച്ചെത്തിയത്. ഇതിനിടയില്‍ ജിഷയെ പെരുമ്പാവൂര്‍-കോതമംഗലം റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസില്‍ കണ്ടെന്ന പുതിയ വിവരമാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. വീടുപണി പൂര്‍ത്തിയാക്കാനുള്ള പണം കണ്ടെത്താനാണ് അമ്മ രാജേശ്വരി അന്നു രാവിലെ പഴയ താമസ സ്ഥലത്തെ അയല്‍വാസികളെയും പരിചയക്കാരെയും … Read more

പോലീസില്‍ തലപ്പത്ത് വീണ്ടും അഴിച്ചു പണി

തിരുവനന്തപുരം: പോലീസ് തലപ്പത്ത് സര്‍ക്കാര്‍ വീണ്ടും അഴിച്ചു പണി നടത്തി. ഡിജിപി ഋഷിരാജ് സിംഗിനെ എക്സൈസ് കമ്മീഷണറായി നിയമിച്ചു. എഡിജിപി ആര്‍.ശ്രീലേഖയെ ഇന്റെലിജന്‍സ് മേധാവിയായി്. സുദേഷ് കുമാറാണ് പുതിയ ഉത്തരമേഖല എഡിജിപി. അനില്‍ കാന്തിനെ ജയില്‍ എഡിജിപിയായും നിയമിച്ചിട്ടുണ്ട്. നിതിന്‍ അഗര്‍വാള്‍ ആംഡ് പോലീസ് ബറ്റാലിയന്‍ എഡിജിപിയാവും. എസ്.ശ്രീജിത്താണ് പുതിയ എറണാകുളം റേഞ്ച് ഐജി. ഐ.ജി മഹിപാല്‍ യാദവിനെ പോലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പളായി നിയമിച്ചിട്ടുണ്ട്. ഡിഐജി പി.വിജയന് പോലീസ് ട്രെയിനിംഗിന്റെ ചുമതലയും നല്‍കിയിട്ടുണ്ട്. ഐ.ജി ജയരാജിനെ … Read more