ജിഷയുടെ അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യും

പെരുമ്പാവൂര്‍: ജിഷ വധക്കേസുമായി ബന്ധപ്പെട്ട് പൊലീസ് ഇന്ന് ജിഷയുടെ മാതാവിനെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യും. പെരുമ്പാവൂരിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ചാവും ഇരുവരെയും ചോദ്യം ചെയ്യുക. ആരോഗ്യപരമായ കാരണങ്ങളാല്‍ മാതാവ് രാജേശ്വരിയെ വിശദമായി ചോദ്യം ചെയ്യാന്‍ നേരത്തെ പൊലീസിന് കഴിഞ്ഞിരുന്നില്ല. കേസില്‍ നിര്‍ണായക വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്ന സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസ് വിശദ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സി.സി ടി.വിയുടെ ഹാര്‍ഡ് ഡിസ്‌ക് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ പരിശോധനക്ക് അയച്ചു. ജിഷയുടെ വീടിനടുത്ത വട്ടോളിപ്പടി ഇരുവിച്ചിറ ക്ഷേത്രത്തിന് … Read more

നേതൃമാറ്റം ചര്‍ച്ചയായിട്ടില്ലെന്ന് വിഎം സുധീരന്‍

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ നേതൃമാറ്റം ചര്‍ച്ചയായില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തില്‍ വീണുപോകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രൂപ്പ് അതിപ്രസരമില്ലാത്ത പുനസംഘടനയാണ് ഉദ്ദേശിക്കുന്നത്. ഇതോടെ പഴയ പുനസംഘടനാ സമിതി അപ്രസക്തമായെന്നും വിഎം സുധീരന്‍ പറഞ്ഞു. യുഡിഎഫ് ചെയര്‍മാന്റെ കാര്യത്തില്‍ ഹൈക്കമാന്റ് തീരുമാനമെടുക്കും. അഞ്ജുബോബി ജോര്‍ജ്ജ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അതേ അസഹിഷ്ണുതയാണ് സംസ്ഥാന സര്‍ക്കാര്‍ കാണിച്ചതെന്നും വിഎം സുധീരന്‍. സ്ഥാനമാറ്റത്തിന് സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്. എന്നാല്‍ ഇത് നടപ്പാക്കുമ്പോള്‍ മിനിമം ഔചിത്യം കാണിക്കണമെന്നും … Read more

അമൃതയിലെ നഴ്‌സ് മാനഭംഗത്തിന് ഇരയായെന്ന ആരോപണം; കേസ് എഡിജിപി ആര്‍ ശ്രീലേഖ അന്വേഷിക്കും

കൊച്ചി: കൊച്ചി അമൃത മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി പരിസരത്ത് ജീവനക്കാരിയായ നഴ്‌സ് ബലാത്സംഗം ചെയ്യപ്പെട്ടു എന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. എഡിജിപി ആര്‍ ശ്രീലേഖയാണ് പ്രാഥമിക വിവരങ്ങള്‍ അന്വേഷിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എംപി നേതാവ് കെ കെ രമ, വനിതാപ്രവര്‍ത്തക പി ഗീത, യുഎന്‍എ നേതാവ് ജാസ്മിന്‍ ഷാ തുടങ്ങിയവര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ശ്രീലേഖ പ്രാഥമിക അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി പരാതി നല്‍കിയവരുമായ് ബന്ധപ്പെട്ടിരുന്നു. … Read more

കായിക വകുപ്പ് മന്ത്രിക്ക് അഞ്ജു ബോബി ജോര്‍ജ്ജിന്റെ തുറന്ന കത്ത്

ബഹുമാനപ്പെട്ട സംസ്ഥാന കായിക വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍ സാറിന്, ആശ്വാസം, പ്രതീക്ഷ, ആശങ്ക തുടങ്ങിയ സമ്മിശ്ര വികാരങ്ങളുടെ തിരത്തള്ളലിലാണ് അങ്ങേയ്ക്കു ഞാന്‍ ഈ കുറിപ്പെഴുതുന്നത്. അഞ്ജുവിനെ നേരിട്ടു കുറ്റപ്പെടുത്തിയിട്ടില്ല എന്ന വാക്ക് ആശ്വാസം തരുന്നു. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന വാക്കുകള്‍ പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ ചില സ്ഥാനങ്ങള്‍ നോട്ടമിട്ടവരുടെ താല്‍പര്യങ്ങള്‍ക്കൊപ്പിച്ചാണോ നീക്കങ്ങള്‍ എന്ന സംശയം ആശങ്കപ്പെടുത്തുകയും ചെയ്യുന്നു. ആറു മാസം മാത്രം ഭരണത്തിലിരുന്ന ഞങ്ങളുടെ ഭരണ സമിതിയെ അഴിമതിക്കാരെന്നു മുദ്രകുത്തി കുരിശില്‍ തറയ്ക്കുകയും ദീര്‍ഘകാലം തലപ്പത്തിരുന്നവര്‍ അതുകണ്ടു പൊട്ടിച്ചിരിക്കുകയും … Read more

കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കും

തിരുവനന്തപുരം: നടന്‍ കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കും. ഡിജിപി ലോക്‌നാഥ് ബെഹ്‌റ യടെ ശുപാര്‍ശയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റേതാണ് തീരുമാനം. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. അന്വേഷണത്തിനായുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് കൈമാറി. മണിയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്ന സംശയത്തില്‍ ഉറച്ചുനില്‍ക്കുന്നതായും രാമകൃഷ്ണന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. നടപടിയെടുക്കാമെന്നു മുഖ്യമന്ത്രി ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് ആറിനാണ് … Read more

യേശുദാസിന് പള്ളിപ്പറമ്പില്‍ അന്ത്യവിശ്രമം നിഷേധിക്കുമോ ? പ്രിയങ്കാ ചോപ്രാ വിഷയത്തില്‍ പള്ളിക്കെതിരെ സംവിധായകന്‍ രജ്ഞിത്ത്

കൊച്ചി: ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയുടെ മുത്തശി മേരി അഖൗരിയുടെ ശവസംസ്‌കാരം നടത്താന്‍ വിസമ്മതിച്ച യാക്കോബായ സഭയുടെ നടപടി വ്യാപകവിമര്‍ശനത്തിന് വഴിവച്ചിരിക്കുകയാണ്. അന്യമതസ്ഥനെ വിവാഹം ചെയ്തതിന്റെ പേരിലാണ് കുമരകം ആറ്റാമംഗലം യാക്കോബായ പള്ളി അധികൃതര്‍ പളളി സിമിത്തേരിയില്‍ സംസ്‌കാരം നിഷേധിച്ചത്. സമാനമായ അനുഭവം നടന്‍ അഗസ്റ്റിന്റെ കുടുംബത്തിനും ഉണ്ടായിരുന്നതായി സംവിധായകന്‍ രഞ്ജിത് വെളിപ്പെടുത്തി. ക്ഷേത്രദര്‍ശനം നടത്തിയതിനാല്‍ അഗസ്റ്റിന്റെ സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ കോടഞ്ചേരി പള്ളി അധികൃതര്‍ തയ്യാറായിരുന്നില്ലെന്ന് രഞ്ജിത് ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. ശബരിമലയിലും … Read more

നഴ്‌സ് മാനഭംഗത്തിനിരയായെന്ന് നുണപ്രചരണമാണെന്ന് അമൃത ആശുപത്രി; ഫെയ്‌സ്ബുക്ക് പേജിനെതിരെ പരാതി നല്‍കി

??????: ?????????? ???????? ??????????????? ???????????? ???????????? ????????? ??????????? ??????? ????? ?????????? ?????????????????? ???????? ???? ?????????? ????????????????????????????? ???????? ????????? ????????????????????? ????????????. ???????? ????????????????????? ??????? ???????????? ??? ????????? ???????????? ????????? ???????????????????? ???? ???????????? ????????? ????????? ????? ??? ????????????. ???? ??????????????? ??????????????? ??????????????? ?????????? ??????????? ????????????????????????? ???????????? ????????????? ??????? ????? ??????????????? ????????? ??????? ????????????? ?????????????????? ???? ???????????????????? ??? … Read more

തോല്‍വിയുടെ ഉത്തരവാദി സുധീരന്‍; പാര്‍ട്ടി നിലനില്‍ക്കണമെങ്കില്‍ അടിമുടി മാറ്റം വേണം: കടുത്ത വിമര്‍ശനവുമായി എം.എം ഹസന്‍

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി.എം സുധീരനെതിരെ കടുത്ത വിമര്‍ശനവുമായി എം.എം ഹസന്‍. തോല്‍വിയുടെ ഉത്തരവാദിത്വം സുധീരന് തന്നെയാണ്. പാര്‍ട്ടി നിലനില്‍ക്കണമെങ്കില്‍ അടിമുടി മാറ്റം വേണം. പാര്‍ട്ടിയില്‍ മാറ്റം ഉണ്ടായില്ലെങ്കില്‍ ബിജെപി പ്രതിപക്ഷമാകുമെന്നും ഹസന്‍ ഓര്‍മപ്പെടുത്തി. മദ്യനയം സുധീരന്റെ പിടിവാശി കൊണ്ട് ഉണ്ടായതാണെന്നും ഹസന്‍ ആരോപിച്ചു. ആത്മാര്‍ത്ഥത തെളിയിക്കാന്‍ ഉമ്മന്‍ചാണ്ടി കടുത്ത തീരുമാനം എടുത്തു. രണ്ട് നേതാക്കള്‍ തമ്മിലുള്ള ഈഗോ ക്ലാഷ് ആയിരുന്നു മദ്യനയം. ബെന്നി ബഹന്നാനോട് സുധീരന്‍ ചെയ്തത് ക്രൂരതയാണെന്നും ഹസന്‍ തുറന്നടിച്ചു. ബെന്നിക്കൊരു കുടുംബം ഉണ്ടെന്ന് … Read more

ഡീസല്‍ വാഹനങ്ങളുടെ നിരോധനം: ഉത്തരവ് ഹൈക്കോടതി പൂര്‍ണ്ണമായി സ്റ്റേ ചെയ്തു

കൊച്ചി: പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ഉത്തരവ് പൂര്‍ണമായി സ്റ്റേ ചെയ്തത്. ഹരിതട്രൈബ്യൂണല്‍ ഉത്തരവിനെതിരേ കെഎസ്ആര്‍ടിസിയും കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനും നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവിട്ടത്. ട്രൈബ്യൂണല്‍ ഉത്തരവിനെതിരേയുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീം കോടതിക്കു മാത്രമേ അധികാരമുള്ളൂ എന്ന ലീഫ് സംഘടനയുടെ വാദവും ഹൈക്കോടതി തള്ളി. നേരത്തെ, ഹരിതട്രൈബ്യൂണല്‍ ഉത്തരവിനു ഭാഗിക സ്റ്റേ ലഭിച്ചിരുന്നു. രണ്ടായിരം സിസിക്കു … Read more

പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ സംസ്‌കാരത്തിന് അനുമതി നിഷേധിച്ച സംഭവം: നടപടി തെറ്റെന്ന് തോമസ് മാര്‍ തിമോത്തിയോസ്

കോട്ടയം: പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ സംസ്‌കാരത്തിന് അനുമതി നിഷേധിച്ച കുമരകത്തെ സെന്റ് ജോണ്‍സ് ദേവാലയത്തിനെതിരെ യാക്കോബായ കോട്ടയം ബിഷപ്പ് തോമസ് മാര്‍ തിമോത്തിയോസ് മെത്രാപോലിത്ത. പള്ളിയുടെ നടപടി മാനുഷികമല്ലെന്നും അെ്രെകസ്തവമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പള്ളിക്കമ്മറ്റിയുടെ നടപടി വിശ്വാസത്തിന്റെ ഭാഗമല്ലെന്നും അന്ത്യാഭിലാഷം നടത്തിക്കൊടുക്കാതിരുന്നത് നീതികേടായിപ്പോയെന്നും ബിഷപ്പ് പ്രതികരിച്ചു. മുത്തശ്ശി മേരി ജോണ്‍ അഖൗരിയുടെ ശവസംസ്‌കാരം നടത്താന്‍ വിസമ്മതിച്ച കുമരകത്തെ സെന്റ് ജോണ്‍സ് ദേവാലയ അധികൃതര്‍ക്കെതിരെ ചലച്ചിത്രതാരം പ്രിയങ്കാ ചോപ്ര രംഗത്ത് വന്നിരുന്നു. മാമോദീസ ചടങ്ങ് നടന്ന കുമരകം പളളിയില്‍ … Read more