മലപ്പുറത്ത് ഡിഫ്തീരിയ ബാധിച്ച് മൂന്നു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

മലപ്പുറം: ഡിഫ്തീരിയ(തൊണ്ടമുള്ള്) ബാധിച്ചു മലപ്പുറത്തെ മൂന്നു വിദ്യാര്‍ഥികളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. താനൂര്‍ സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ഥി, പള്ളിക്കല്‍ സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ഥി, ചീക്കോട് സ്വദേശിയായ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി എന്നിവര്‍ക്കാണ് ഡിഫ്ത്തീരിയ പിടിപ്പെട്ടത്. താനൂര്‍ സ്വദേശിയും പതിനാറുകാരനുമായ വിദ്യാര്‍ഥിയാണ് ഗുരുതരാവസ്ഥയിലുളളത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡിഫ്ത്തീരിയക്കെതിരെയുള്ള മരുന്നായ ആന്റി ടോക്‌സിന്‍ സിറം സൂക്ഷിച്ചിരുന്നതിനാല്‍ കുട്ടികള്‍ക്ക് പെട്ടെന്നു ചികിത്സ ലഭ്യമാക്കാനായി. രോഗം പിടിപ്പെട്ട പ്രദേശങ്ങളില്‍ … Read more

തൂണേരി ഷിബിന്‍ വധം: മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

കോഴിക്കോട്: തൂണേരി വെള്ളൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ സി.കെ.ഷിബിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതേ വിട്ടു. മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പടെ കേസില്‍ 18 പേരാണ് പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ കോടതിയില്‍ വിചാരണ നടക്കുകയാണ്. ശേഷിക്കുന്ന 17 പേരാണ് കോടതി വെറുതെവിട്ടത്. എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതി ജഡ്ജി എസ്.കൃഷ്ണകുമാര്‍ ആണ് വിധി പ്രഖ്യാപിച്ചത്. കേസിലെ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കുന്നു എന്ന ഒറ്റവരി വിധി മാത്രമാണ് കോടതി പുറപ്പെടുവിച്ചത്. വര്‍ഗീയപരമായും രാഷ്ട്രീയപരമായുമുള്ള വിരോധത്തിന് … Read more

കൊല്ലത്ത് മുന്‍സിഫ് കോടതി പരിസരത്ത് സ്‌ഫോടനം

കൊല്ലം: കളക്‌ട്രേറ്റ് കെട്ടിടസമുച്ചയത്തില്‍ സ്ഥിതി ചെയ്യുന്ന മുന്‍സിഫ് കോടതി പരിസരത്ത് സ്‌ഫോടനം. കോടതി പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന തൊഴില്‍ വകുപ്പിന്റെ ജീപ്പിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്. ജീപ്പിന്റെ മുന്‍ഭാഗത്തും പിന്നിലും സ്‌ഫോടക വസ്തുക്കള്‍ വച്ചിരുന്നു. ജീപ്പിന് സമീപം നിന്നിരുന്ന ബാബു എന്നയാള്‍ക്ക് ചെറിയ പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രാഥമിക പരിശോധനയില്‍ ആസൂത്രിതമായ സ്‌ഫോടനമാണ് നടന്നതെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. സ്‌ഫോടക വസ്തു ആരോ മനപൂര്‍വം ജീപ്പില്‍ കൊണ്ടുവച്ചുവെന്നാണ് പോലീസ് നിഗമനം. ജീപ്പിന്റെ പരിസരത്ത് നിന്നും തുണിയില്‍ എഴുതിയ നിലയില്‍ എന്തോ കുറിപ്പും … Read more

കേന്ദ്രത്തില്‍ അധികാരമില്ലാത്തപ്പോഴും വെട്ടിയിട്ടുണ്ട്; മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരേ ആര്‍എസ്എസിന്റെ അക്രമവും വധഭീഷണിയും

ഒറ്റപ്പാലം: ഒറ്റപ്പാലം കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആര്‍എസ് പ്രവര്‍ത്തകരുടെ അക്രമവും വധഭീഷണിയും. കേന്ദ്രത്തില്‍ അധികാരത്തില്‍ ഇല്ലാത്തപ്പോഴും വെട്ടിയിട്ടുണ്ടെന്നും തീര്‍ത്തു കളയുമെന്നുമായിരുന്നു ഭീഷണി. അക്രമികള്‍ക്കു നേരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നെല്ലായ സിപിഎം ആര്‍എസ്എസ് സംഘര്‍ഷത്തില്‍ അറസ്റ്റിലായ പ്രതികളുടെ ദൃശ്യങ്ങള്‍ എടുക്കുന്നതിനിടെയായിരുന്നു അതിക്രമം. ഇവരുടെ കൂടെ ബൈക്കിലെത്തിയ നാലുപേര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് വിലക്കി. തുടര്‍ന്ന് സംഘം ചേര്‍ന്ന് അക്രമിച്ചു. പ്രാദേശിക ചാനല്‍ ക്യാമറാമാന്റെ ക്യാമറയും പൊളിക്കാന്‍ ശ്രമിച്ചു. പൊലീസുകാരും ഇടപെട്ടില്ല. അക്രമം … Read more

കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു; സ്വാഭാവിക മരണമാകാനുള്ള സാധ്യത കുറവെന്ന് റിപ്പോര്‍ട്ട്

കൊച്ചി: കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. സ്വഭാവിക മരണമാകാനുള്ള സാധ്യത കുറയുന്നതായി മെഡിക്കല്‍ സംഘം. മരണകാരണമാകാവുന്ന അളവില്‍ മെഥനോള്‍ കണ്ടെത്തി. കലാഭവന്‍ മണിയുടെ ശരീരത്തില്‍ മെഥനോളിന്റെ അംശം ക്രമാതീതമായ അളവിനേക്കാള്‍ കൂടുതലാണെന്നാണ് ഹൈദരാബാദിലെ കേന്ദ്ര ലാബിലെ കണ്ടെത്തല്‍. 45 മില്ലിഗ്രാം മെഥനോള്‍ ശരീരത്തിലുണ്ടായിരുന്നു. അതായത് വ്യാജ മദ്യം ഉള്ളില്‍ ചെന്നാണ് കലാഭവന്‍ മണിയുടെ മരണമെന്നാണ് കേന്ദ്ര ലാബിലെ പരിശോധനാ ഫലം. കാക്കനാട്ടെ ലാബില്‍ കണ്ടെത്തിയതിനേക്കാള്‍ അളവില്‍ മെഥനോള്‍ ഉണ്ടായിരുന്നുവെന്നാണ് കേന്ദ്ര ലാബിലെ അന്വേഷണ റിപ്പോര്‍ട്ട്. ഇതോടെ കലാഭവന്‍ … Read more

അഞ്ജുവിനെതിരെ ബോബി അലോഷ്യസ് നിയമ നടപടിക്ക്

തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജിനെതിരെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ അസിസ്റ്റന്റ് സെക്രട്ടറി ബോബി അലോഷ്യസ് നിയമ നടപടിക്ക്. സ്‌പോര്‍ട്ട്്‌സ് കൗണ്‍സില്‍ വിവാദവുമായി ബന്ധപ്പെട്ട് കായിക മന്ത്രി ഇ.പി. ജയരാജന് അഞ്ജു ബോബി ജോര്‍ജ് അയച്ച തുറന്ന കത്തിലെ പരാമര്‍ശങ്ങള്‍ തനിക്ക് മാനഹാനി ഉണ്ടാക്കുന്നതാണെന്നാണ് ബോബി അലോഷ്യസ് പറയുന്നത്. അഞ്ജു ഉയര്‍ത്തിയ ആരോപണങ്ങള്‍ ഉള്‍പ്പടെ എല്ലാകാര്യങ്ങളും അന്വേഷിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനോട് രേഖാമൂലം ആവശ്യപ്പെടുമെന്നും ബോബി പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. … Read more

സര്‍ക്കാരിന്റെ അവസാന തീരുമാനങ്ങളും സ്ഥാനാര്‍ഥി നിര്‍ണയ വിവാദങ്ങളും തിരിച്ചടിയായെന്ന് രമേശ് ചെന്നിത്തല കൊച്ചി: തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാനകാലത്തെ തീരുമാനങ്ങള്‍ കാരണമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മെത്രാന്‍ കായല്‍ പോലെയുള്ള വിവാദ തീരുമാനങ്ങള്‍ ഔട്ട് ഓഫ് കാബിനറ്റായി എടുത്തത് തിരിച്ചടിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ വിവാദങ്ങളും തിരിച്ചടിയായി. നിലവില്‍ കെ.പി.സി.സി പ്രസിഡന്റിനെ മാറ്റാന്‍ തീരുമാനങ്ങളൊന്നുമില്ല. വിഷയങ്ങള്‍ ഹൈക്കമാന്‍ഡ് ഗൗരവമായി എടുത്തിട്ടുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. മുസ്ലിം ലീഗിന്റെ ജനകീയ അടിത്തറ തകര്‍ന്നു എന്ന വാദം ശരിയല്ല. എല്‍.ഡി.എഫ് … Read more

വിനായക കാറ്ററിങ് ഉടമ അനന്തരാമന്‍ അന്തരിച്ചു

തൃപ്പൂണിത്തുറ: വിനായക കാറ്ററിങ് ഗ്രൂപ്പിന്റെ ഉടമ പൂണിത്തുറ വിക്രം സാരാഭായ് റോഡില്‍ മഹാലക്ഷ്മിയില്‍ എം. അനന്തരാമന്‍ (58) അന്തരിച്ചു. അസുഖബാധിതനായതിനെ തുടര്‍ന്ന് കുറച്ചുദിവസങ്ങളായി കൊച്ചി അമൃത ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് മരിച്ചത്. വെജിറ്റേറിയന്‍ പാചകരംഗത്ത് 30 വര്‍ഷത്തിലേറെയായി കേരളത്തിലും പുറത്തും ശ്രദ്ധേയനായ വ്യക്തിയാണ്. സ്‌കൂള്‍ യുവജനോല്‍സവങ്ങളിലെ അനന്തരാമന്റെ പാചക വൈദഗ്ധ്യം പ്രശസ്തിയാര്‍ജിച്ചിരുന്നു. മൃതദേഹം പൂണിത്തുറയിലെ വസതിയില്‍ പൊതുദര്‍ശനത്തിനുശേഷം ചൊവ്വാഴ്ച സംസ്‌കരിക്കും. ഭാര്യ: ബിന്ദു. മക്കള്‍: മഹാദേവന്‍ (എം.ബി.എ. വിദ്യാര്‍ഥി), ശ്രീഹരി (പ്ലസ് ടു … Read more

ഇ.ശ്രീധരന്‍ മുഖ്യമന്ത്രിയുമായി കൂട്ടിക്കാഴ്ച നടത്തി; കൊച്ചി മെട്രോ 2017 ഏപ്രിലില്‍ പൂര്‍ത്തിയാക്കും

തിരുവനന്തപുര: കൊച്ചി മെട്രോ അടുത്ത വര്‍ഷം ഏപ്രിലില്‍ പൂര്‍ത്തിയാക്കുമെന്ന് ഡി.എം.ആര്‍.സി മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരന്‍. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദേഹം. കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ എന്നീ പദ്ധതികള്‍ സംബന്ധിച്ച് നോട്ട് നല്‍കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇ ശ്രീധരന്‍ അറിയിച്ചു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം അദേഹത്തെ കണ്ടുവെന്നേയുളളൂവെന്നും പദ്ധതികളുടെ വിശദാംശങ്ങളിലേക്ക് കടന്നില്ലെന്നും അദ്ദേഹം അറിയിച്ചു . പൊതുമരാമത്ത് മന്ത്രിയുമായും അദേഹം കൂടിക്കാഴ്ച നടത്തി. -എജെ-

നെല്ലായ സംഘര്‍ഷം: ആറ് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഷൊര്‍ണൂര്‍: നെല്ലായയിലുണ്ടായ സി.പി.ഐ.എം ബി.ജെ.പി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറ് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അറസ്റ്റിലായവരില്‍ ബി.ജെ.പിയുടെ നേതൃനിരയില്‍ പെട്ടവരും ഉള്‍പ്പെടുന്നു. ഞായറാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ സി.പി എം പ്രവര്‍ത്തകരുടെ വീടുകളും വാഹനങ്ങളും പൂര്‍ണമായും തകര്‍ക്കപ്പെടിരുന്നു. കഴിഞ്ഞ ദിവസം സംഭവുമായി ബന്ധപ്പെട്ട് പി.കെ ശശി എം.എല്‍.എ പൊലീസുകാരെ ശകാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ചെര്‍പ്പുള്ളശ്ശേരി എസ്.ഐ, സി.ഐ എന്നിവരോടാണ് എം.എല്‍.എ തട്ടിക്കയറിയത്. തെമ്മാടികളെ അഴിഞ്ഞാടാന്‍ വിടുകയാണ് പൊലീസെന്നും കൈകാര്യം ചെയ്യാന്‍ തങ്ങള്‍ക്ക് അറിയാമെന്നും എം.എല്‍.എ ശകാരിച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് വന്‍ … Read more