ഒമാനില്‍ കൊലപ്പെടുത്തിയ മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

കൊച്ചി: ജൂണ്‍ 11ന് മസ്‌കറ്റിലെ സുനൈയിലുള്ള പെട്രോള്‍ പമ്പില്‍ നിന്നും തട്ടിക്കൊണ്ടുപോയി അക്രമികള്‍ വെടിവെച്ചുകൊന്ന കോട്ടയം മണര്‍കാട് സ്വദേശി ജോണ്‍ ഫിലിപ്പ് (42)ന്റെ മൃതദേഹം നാട്ടിലെത്തിച്ചു. മസ്‌കറ്റില്‍ നിന്നും ഒമാന്‍ എയര്‍ വിമാനത്തിലാണ് രാവിലെ 10ന് കൊച്ചി വിമാനത്താവളത്തില്‍ മൃതദേഹം എത്തിച്ചത്. അക്രമികള്‍ തട്ടികൊണ്ടുപോയ ജോണിന്റെ മൃതദേഹം റിസയില്‍ നിന്നുമാണ് കണ്ടെടുത്തത്. 13 വര്‍ഷമായി ജോണ്‍ മസ്‌കറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു. ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതിനൊപ്പം പെട്രോള്‍ പമ്പില്‍ നിന്നും പണവും അപഹരിച്ചിരുന്നു. ഈ സംഭവുമായി ബന്ധപ്പെട്ട് ഒമാന്‍കാരായ … Read more

കര്‍ണാടകയില്‍ ഒന്നാം വര്‍ഷ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി ക്രൂരമായ റാഗിങ്ങിനിരയായി

ബെംഗളൂരു: കര്‍ണാടകയില്‍ ഒന്നാം വര്‍ഷ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി ക്രൂരമായ റാഗിങ്ങിനിരയായി. കര്‍ണാടകയിലെ ഗുല്‍ബര്‍ഗയിലുള്ള നഴ്‌സിങ് കോളജിന്റെ ഹോസ്റ്റലില്‍വച്ചാണ് സംഭവം. മലയാളികളായ സീനിയര്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധപൂര്‍വം ലോഷന്‍ കുടിപ്പിക്കുകയായിരുന്നു. എടപ്പാള്‍ സ്വദേശിനിയായ വിദ്യാര്‍ഥിനിയെ ഗുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയ ആവശ്യമുണ്ട്. എന്നാല്‍ അന്നനാളം അടക്കമുള്ള ആന്തരികാവയവങ്ങള്‍ വെന്തുരുകിയ നിലയിലായതിനാല്‍ അത് ചെയ്യാനാകാത്ത അവസ്ഥയിലാണ്. ആറാഴ്ചയെങ്കിലും കഴിയാതെ ശസ്ത്രക്രിയ നടത്താന്‍ കഴിയില്ല. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഗുല്‍ബര്‍ഗ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കോളജിന് അനുകൂലമായ … Read more

ജിഷ വധം: പ്രതി അമീറുലിനെ അയല്‍വാസി വീട്ടമ്മ തിരിച്ചറിഞ്ഞു

കൊച്ചി: ജിഷ  വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനെ അയല്‍വാസിയായ വീട്ടമ്മ തിരിച്ചറിഞ്ഞു. കാക്കനാട് ജില്ലാ ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മജിസ്‌ട്രേട്ട് ഷിബു ഡാനിയേലിന്റെ സാന്നിധ്യത്തിലായിരുന്നു തിരിച്ചറിയല്‍ പരേഡ്. അമീറുല്‍ ഇസ്ലാമിനൊപ്പം രൂപസാദൃശ്യമുള്ളവരെയാണ് പരേഡില്‍ നിര്‍ത്തിയത്. ജിഷയുടെ അയല്‍വാസിയായ സ്ത്രീയാണിത്. ജിഷയുടെ വീട്ടില്‍നിന്ന് ഒരാള്‍ ഇറങ്ങിപ്പോകുന്നതു കണ്ടുവെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

ജിഷ വധം: അമീറുല്‍ അസമിലെത്തിയത് ജിഷ കൊല്ലപ്പെടുന്നതിനു മുന്‍പെന്ന് പിതാവ്

നൗഗാവ്: അമീറുല്‍ അസമിലെത്തിയത് ജിഷ കൊല്ലപ്പെടുന്നതിനു മുന്‍പെന്ന് പിതാവ്. ജിഷ കൊല്ലപ്പെട്ട ശേഷമാണ് അസമിലെത്തിയതെന്ന അമീറുല്‍ ഇസ്ലാമിന്റെ മൊഴി ശരിയല്ലെന്ന് പിതാവ് യാക്കൂബ് അലി. ഏപ്രില്‍ ആദ്യമാണ് അമീറുല്‍ വീട്ടിലെത്തിയത്. അസം തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണിത്. കൊലപാതകത്തിനുശേഷം അമീറുല്‍ അസമിലേക്കു കടന്നുവെന്നും അവിടുന്ന് പിന്നീട് കാഞ്ചീപുരത്തെത്തിയെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ വാദത്തെ ഖണ്ഡിക്കുന്നതാണ് പിതാവിന്റെ വിശദീകരണം. എന്നാല്‍ മറ്റൊരുമകനായമറ്റൊരു മകന്‍ ബദറുല്‍ ഇസ്ലാം കേരളത്തിലാണെങ്കിലും എവിടെയാണെന്നറിയില്ലെന്നും അമീറുല്‍ വീട്ടിലേക്ക് പണം അയയ്ക്കാറില്ല. എന്നാല്‍ ബദറുല്‍ സുഹൃത്തുവഴി വീട്ടില്‍ പണം എത്തിക്കാറുണ്ടെന്നും … Read more

എന്‍ജിനീയറിങ് റാങ്ക് പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: എന്‍ജിനീയറിങ് റാങ്ക് പട്ടിക പ്രഖ്യാപിച്ചു. ആദ്യ പത്തു റാങ്കും ആണ്‍കുട്ടികള്‍ കരസ്ഥമാക്കി. തൃപ്പൂണിത്തുറ സ്വദേശി വി.റാം ഗണേഷിനാണ് ഒന്നാം റാങ്ക്. തിരുവല്ല സ്വദേശിയായ അക്ഷയ് ആനന്ദ് രണ്ടാം റാങ്കും തിരുവനന്തപുരം സ്വദേശിയായ അശ്വിന്‍ നായര്‍ മൂന്നാം റാങ്കും സ്വന്തമാക്കി. ശ്രീജിത് എസ്.നായര്‍, അതുല്‍ ഗംഗാധരന്‍, മുഹമ്മദ് അബ്ദുല്‍ മജീദ്, ജോര്‍ഡി ജോസ്, റാം കേശവ്, റിതേഷ് കുമാര്‍, റോഷിന്‍ റാഫേല്‍ എന്നിവര്‍ യഥാക്രമം പത്തുവരെയുള്ള റാങ്കുകള്‍ കരസ്ഥമാക്കി. എസ്സി വിഭാഗത്തില്‍ പി.ഷിബു ഒന്നാം റാങ്കും വി.എം.ഋഷികേശ് … Read more

ജിഷ വധം… പ്രതിയുമായി ഒമ്പത് മാസമായി ബന്ധമില്ലെന്ന് ഭാര്യ..തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ജയിലില്‍ കിടക്കട്ടെയുന്നും കാഞ്ചന

കൊച്ചി : അമീറുലുമായി കഴിഞ്ഞ ഒന്‍പത് മാസമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് അമീറുലിന്റെ ബംഗാളിലുള്ള ഭാര്യ കാഞ്ചന. അമീറുലിനെ കുറിച്ച് കുറേ നാളായി യാതൊരു വിവരവുമില്ല. പോയിട്ട് ഇതുവരെ ഫോണ്‍ വിളിച്ചിട്ടില്ലെന്നും ഒരിക്കല്‍ പോലും വീട്ടിലെത്തിയിട്ടുമില്ലെന്നും കാഞ്ചന പറയുന്നു. കേരളത്തില്‍ ഒരു ക്രൂര കൊലപാതകം നടന്നിട്ടുണ്ടെന്നും അതില്‍ അമീറുല്‍ പ്രതിയാണെന്നുമുള്ള വിവരം അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിന് ടി.വിയില്‍ നിന്നും അറിഞ്ഞെന്നും ഒരു സുഹൃത്ത് വിളിച്ചെന്നും കാഞ്ചന പറയുന്നു. അമീര്‍ ഇപ്പോള്‍ ജയിലിലാണെന്നും എന്താണ് അതില്‍ പറയാനുള്ളതെന്നുമുള്ള ചോദ്യത്തിന് … Read more

‘ജിഷ വധത്തില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് നിര്‍ണായകമായി’

കൊച്ചി: ജിഷ വധക്കേസ് അന്വേഷണം വഴിമുട്ടി നില്‍ക്കുമ്പോള്‍ പൊലീസിനു ലഭിച്ച ‘കൊല നടത്തിയത് ഒരാള്‍ തനിച്ച്, ഒരേ ഒരു ആയുധം ഉപയോഗിച്ച്, കൃത്യം നടത്തിയത് പത്തു മിനിറ്റിനുള്ളില്‍, കൊലയാളി ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നു’ എന്നു വ്യക്തമാക്കുന്ന ഫൊറന്‍സിക് റിപ്പോര്‍ട്ടാണ് അമീറുല്‍ ഇസ്‌ലാമെന്ന പ്രതിയിലേക്കു പൊലീസിനെ നയിച്ചതെന്ന് അന്വേഷണ സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ജിഷയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും വീടും കൊലയ്ക്കു ശേഷം പ്രതി കടന്ന വഴിയും പരിശോധിച്ച കേരള പൊലീസിന്റെ സീനിയര്‍ ഫൊറന്‍സിക് കണ്‍സല്‍റ്റന്റും പൊലീസ് … Read more

മെഡിക്കല്‍ കോളജ് അനുമതി റദ്ദാക്കല്‍: കേരളത്തിന്റെ ആവശ്യം അനുഭാവ പൂര്‍വ്വം പരിഗണിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ഡല്‍ഹി: കേരളത്തിലെ സ്വാശ്രയ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെ അനുമതി റദ്ദാക്കിയ നടപടി പനഃപരിശോധിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അനുമതി നിഷേധിക്കപ്പെട്ടതുവഴി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ മെഡിക്കല്‍ സീറ്റുകളില്‍ വലിയ കുറവാണ് സംഭവിച്ചിരിക്കുന്നത്. ഒപ്പം പല ജില്ലകളിലും ആരോഗ്യ ചികിത്സാ മേഖലയെ ഇത് ബാധിച്ചിട്ടുണ്ട്. ഇക്കാര്യം കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായും പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിന്റെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പു നല്‍കിയതായി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ … Read more

ജിഷ വധം: എല്ലാം പറയാനാകില്ലെന്ന് ഡി.ജി.പി

കൊച്ചി: ജിഷ വധക്കേസിലെ എല്ലാ വിവരങ്ങളും പൊതുജനങ്ങളെ അറിയിക്കാനാവില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. പ്രാഥമികമായി അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ മാത്രമേ നല്‍കാനാവൂ. പ്രതിയെ പിടികൂടിെയങ്കിലും പ്രാഥമികാന്വേഷണമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ഈ ഘട്ടത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ജിഷയുടെ പിതാവ് പാപ്പുവിന് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാനുള്ള അവകാശമുണ്ട്. അന്വേഷണത്തിന്റെ പല ഘട്ടത്തിലും തന്നോട് തന്നെ അദ്ദേഹം പരാതി ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്നും ഡി.ജി.പി പറഞ്ഞു. പ്രതിയെ പിടിച്ചാലുടന്‍ പത്രസമ്മേളനം വിളിച്ചുകൂട്ടുന്നത് എന്റെ രീതിയല്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് … Read more

ജിഷ വധം: പ്രതിയെ റിമാന്‍ഡ് ചെയ്തു

കൊച്ചി: ജിഷ വധക്കേസിലെ പ്രതി ആസാം സ്വദേശി അമിറുള്‍ ഇസ്ലാമിനെ കോടതി റിമാന്‍ഡ് ചെയ്തു. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഇയാളെ കാക്കനാട് ജയിലേക്ക് മാറ്റിയിരിക്കുകയാണ്. കോടതിയില്‍ പ്രതിയെ ഹാജരാക്കിയപ്പോള്‍ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് പോലീസ് അപേക്ഷ നല്‍കാഞ്ഞതിനെ തുടര്‍ന്നാണ് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തത്. തിരിച്ചറിയല്‍ പരേഡിനുള്ള അപേക്ഷ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.