ജിഷ വധക്കേസ്: പ്രതി രക്ഷപെട്ടത് ഓട്ടോറിക്ഷയില്‍; ജിഷയുടെ പേരില്‍ ലഭിക്കുന്ന ധനസഹായം തനിക്കും നല്‍കണമെന്ന് അച്ഛന്‍

പെരുമ്പാവൂര്‍: ജിഷ വധക്കേസില്‍ കൂടുതല്‍ സാക്ഷികളുള്ളതായി വിവരം. കൊലയ്ക്കുശേഷം പ്രതി അമീറുള്‍ ഇസ്‌ലാം ജിഷയുടെ വീട്ടില്‍ നിന്ന് രക്ഷപെട്ടത് ഓട്ടോറിക്ഷയിലാണെന്ന് പൊലീസ് കണ്ടെത്തി. ഓട്ടോറിക്ഷയുടെ െ്രെഡവര്‍ മുഖ്യസാക്ഷിയായേക്കും. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ജിഷയുടെ വീടിനു സമീപം പശുവിനെ മേയ്ച്ച ആളും അമീറിനെ കണ്ടതായാണ് വിവരം. അതേസമയം, ജിഷയുടെ അമ്മ രാജേശ്വരിയമ്മയെ പൊലീസ് ചോദ്യം ചെയ്യണമെന്ന് അച്ഛന്‍ പാപ്പു. രാജേശ്വരി പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും ജിഷയുടെ അച്ഛന്‍ പാപ്പു പറഞ്ഞു. അമീര്‍ ഉല്‍ ഇസ്്്‌ലാമിനെ ജിഷയ്ക്ക് പരിചയമുണ്ടായിരുന്നോ … Read more

മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിന് പുതിയ രൂപമാകുന്നു: ഇനി സ്‌ട്രെയിറ്റ് ഫോര്‍വേഡ്

പൊതുജനങ്ങള്‍ക്ക് മുഖ്യമന്ത്രിക്കു നേരിട്ട് പരാതികളും അപേക്ഷകളും നല്‍കുന്നതിനുള്ള സംവിധാനത്തിന് പുതിയ രൂപമാകുന്നു. സ്‌ട്രെയിറ്റ് ഫോര്‍വേഡ് എന്നു പേരിട്ട പുതിയ പരാതി പരിഹാര സെല്ലിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചു. ജൂലൈ ഒന്നോടു കൂടി പുതിയ സംവിധാനം ഔദ്യോഗികമായി പ്രവര്‍ത്തനക്ഷമമാകും. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സുതാര്യകേരളം എന്ന പേരിലാണ് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ നിന്നും ചെറിയ മാറ്റങ്ങളോടെയാകും പുതിയ സംവിധാനം പ്രവര്‍ത്തിക്കുക. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് വളപ്പില്‍ പ്രത്യേകം സജ്ജമാക്കിയ ജനസേവനകേന്ദ്രത്തില്‍ രാവിലെ എട്ടു മണി മുതല്‍ … Read more

മലയാളി വിദ്യാര്‍ഥിനി റാഗിംഗിന് ഇരയായ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ സമ്മര്‍ദം

എടപ്പാള്‍: കര്‍ണാടക ഗുല്‍ബര്‍ഗയിലെ സ്വകാര്യ നഴ്‌സിംഗ് കോളജില്‍ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ ക്രൂരമായ റാഗിംഗിനു വിധേയമാക്കിയ സംഭവം ഒതുക്കിതീര്‍ക്കാന്‍ സമ്മര്‍ദം. കോളജ് അധികൃതരുടെ ഭാഗത്തു നിന്നാണ് ബന്ധുക്കളുടെ മേല്‍ സമ്മര്‍ദമുള്ളത്. കുറ്റക്കാരായ സീനിയര്‍ വിദ്യാര്‍ഥികള്‍ ഉന്നത സ്വാധീനമുപയോഗിച്ചു കേസ് വഴിതിരിച്ചുവിടാനും ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇവരെ രക്ഷിക്കാന്‍ ഉന്നതതല ഇടപെടലുകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എടപ്പാള്‍ കാലടി സ്വദേശിനി അശ്വതി (19)യെന്ന വിദ്യാര്‍ഥിനിയാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമായ റാഗിംഗിനു വിധേയയായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. മലയാളികളായ … Read more

കര്‍ണാടകയില്‍ നഴ്‌സിംഗ് വിദ്യാര്‍ഥിനി റാഗിങ്ങിനിരയായ സംഭവം; രണ്ട് മലയാളി പെണ്‍കുട്ടികള്‍ക്കെതിരെ കേസ്

കോഴിക്കോട്: കര്‍ണാടകയില്‍ മലയാളിയായ ദളിത് നഴ്‌സിങ് വിദ്യാര്‍ഥിനിയെ ക്രൂരമായി റാഗ് ചെയ്ത സംഭവത്തില്‍ രണ്ടു മലയാളി പെണ്‍കുട്ടികള്‍ക്കെതിരേ പൊലീസ് കേസെടുത്തു. കൊല്ലം സ്വദേശിനി ലക്ഷ്മി, ഇടുക്കി സ്വദേശിനി ആതിര എന്നിവരാണ് പ്രതികള്‍. എഫ്‌ഐആറുമായി കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് കര്‍ണാടകയിലേക്ക് തിരിച്ചു. അതേസമയം, റാഗിങ് ആത്മഹത്യാശ്രമമാക്കി മാറ്റാന്‍ ശ്രമിച്ചെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. വിവസ്ത്രയായി നൃത്തംചെയ്യാന്‍ വിസമ്മതിച്ചതിന്റെ പേരിലാണ് മുതിര്‍ന്ന വിദ്യാര്‍ഥിനികള്‍ ബലം പ്രയോഗിച്ച് ശുചിമുറി വൃത്തിയാക്കുന്ന ലായനി തന്നെ കുടിപ്പിച്ചതെന്ന് ക്രൂരമായ റാഗിങ്ങിന് വിധേയയായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ … Read more

മന്ത്രിസഭാ തീരുമാനങ്ങളും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍

സംസ്ഥാന മന്ത്രിസഭായോഗങ്ങളുടെ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുമെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സണ്‍ എം പോള്‍ വ്യക്തമാക്കി. കഴിഞ്ഞ മന്ത്രിസഭയുടെ അവസാനകാലത്തെ മന്ത്രിസഭായോഗങ്ങള്‍ സംബന്ധിച്ച് പൊതുഭരണ വകുപ്പില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കാത്തതു സംബന്ധിച്ച ഹര്‍ജിയില്‍ തീര്‍പ്പുകല്പിച്ചുകൊണ്ടാണ് മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഈ നിര്‍ണായകമായ വിധി പുറപ്പെടുവിച്ചത്. പൊതുഭരണ വകുപ്പ് നിരസിച്ച വിവരങ്ങള്‍ പത്തുദിവസത്തിനകം അപേക്ഷകനു നല്‍കണമെന്ന് അദ്ദേഹം ഉത്തരവിട്ടു. മുഖ്യ വിവരാവകാശ കമ്മീഷണറായി സ്ഥാനമേറ്റ ശേഷം വിന്‍സണ്‍ എം പോള്‍ പുറപ്പെടുവിക്കുന്ന ആദ്യ ഉത്തരവാണ് ഇത്. … Read more

തലശ്ശേരി സംഭവം: സിപിഎം നേതാക്കള്‍ക്കെതിരേ ആത്മഹത്യാ പ്രേരണയ്ക്ക് കേസ്

തലശ്ശേരിയില്‍ അക്രമവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ദളിത് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ സിപിഎം നേതാക്കളായ എ എം ഷംസീര്‍ എംഎല്‍എ, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ എന്നിവര്‍ക്കെതിരേ ആത്മഹത്യാ പ്രേരണയ്ക്ക് കേസ്. ആത്മഹത്യയ്ക്ക് ശ്രമിച്ച അഞ്ജനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. സംഭവവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളില്‍ ഈ നേതാക്കള്‍ അഞ്ജനയെയും ഒപ്പം അറസ്റ്റ് ചെയ്യപ്പെട്ട സഹോദരിയെയും കുടുംബത്തെയും പരിഹസിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതാണ് ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചതെന്നാണ് യുവതി മൊഴി … Read more

അടൂര്‍ പ്രകാശിന്റെ മകനു വധുവായി ബിജു രമേശിന്റെ മകള്‍

മുന്‍ സംസ്ഥാന റവന്യൂ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അടൂര്‍ പ്രകാശിന്റെ മകന് കേരളത്തെ പിടിച്ചുലച്ച ബാര്‍ കോഴ വിവാദത്തിന്റെ മുഖ്യ പ്രായോജകനായ ബാറുടമ ബിജു രമേശിന്റെ മകള്‍ വധുവായെത്തുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ജനവിശ്വാസത്തില്‍ ഇടിവുണ്ടാക്കി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു വഴിയൊരുക്കിയ പ്രധാന വിവാദങ്ങളിലൊന്നായിരുന്നു ബാര്‍ കോഴ കേസ്. ഇതിലെ മുഖ്യ എതിര്‍കക്ഷിയുടെ മകളെയാണ് ഇപ്പോള്‍ ആ സര്‍ക്കാരില്‍ സുപ്രധാന വകുപ്പ് കൈയാളിയിരുന്ന മന്ത്രി പുത്രവധുവാക്കുന്നത്. വരുന്ന 23 ന് തിരുവനന്തപുരം കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ … Read more

റാഗിങിനിരയായ മലയാളി വിദ്യാര്‍ത്ഥിനി ഗുരുതരാവസ്ഥയില്‍

കോഴിക്കോട്: ബംഗളൂരൂ ഗുല്‍ബര്‍ഗിലെ നഴ്‌സിങ് കോളജില്‍ റാഗിങിനിരയായ മലയാളി വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരം. എടപ്പാള്‍ പുള്ളുവന്‍പടി കളരിക്കല്‍ പറമ്പില്‍ ജാനകിയുടെ മകള്‍ അശ്വതി (19) ആണ് റാഗിങിനിരയായത്. വിദ്യാര്‍ത്ഥിനി ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. റാഗിങിനിടെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ബലം പ്രയോഗിച്ച് ക്ലീനിങ് ലായിനിയായ ഫിനോള്‍ കുടിപ്പിക്കുകയായിരുന്നെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പറയുന്നത്. സംഭവത്തിന് ശേഷം അവശയായ അശ്വതിയെ ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നില മെച്ചപ്പെടാത്തതിനെത്തുടര്‍ന്ന് കോളജ് അധികൃതര്‍ മറ്റൊരു വിദ്യാര്‍ത്ഥിക്കൊപ്പം അശ്വതിയെ നാട്ടിലേക്കയക്കുകയായിരുന്നു. നാട്ടിലെത്തിയതിന് … Read more

ജിഷ വധം: പ്രതി അമീറുല്‍ ഇസ്ലാമിനെ 10 ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടുസഹോദരന്‍ ബദറുലും പിടിയില്‍

കൊച്ചി:  ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിനെ 10 ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അമീറിനെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് പൊലീസ് അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈമാസം 30 വരെയാണ് കസ്റ്റഡി കാലാവധി. അമീറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കി. പ്രതിക്ക് എന്തെങ്കിലും പറയനുണ്ടൊ എന്ന കോടതിയുടെ ചോദ്യത്തിനു നാട്ടില്‍ പോകണം എന്നായിരുന്നു അമീറിന്റെ മറുടി. അമീറിന്റെ സഹോദരന്‍ ബദറുല്‍ ഇസ്‌ലാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂരില്‍നിന്നാണ് ഇയാളെ പിടികൂടിയത്. ഇവിടെ സ്വകാര്യ കമ്പനിയില്‍ … Read more

ഒമാനില്‍ കൊലപ്പെടുത്തിയ മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

കൊച്ചി: ജൂണ്‍ 11ന് മസ്‌കറ്റിലെ സുനൈയിലുള്ള പെട്രോള്‍ പമ്പില്‍ നിന്നും തട്ടിക്കൊണ്ടുപോയി അക്രമികള്‍ വെടിവെച്ചുകൊന്ന കോട്ടയം മണര്‍കാട് സ്വദേശി ജോണ്‍ ഫിലിപ്പ് (42)ന്റെ മൃതദേഹം നാട്ടിലെത്തിച്ചു. മസ്‌കറ്റില്‍ നിന്നും ഒമാന്‍ എയര്‍ വിമാനത്തിലാണ് രാവിലെ 10ന് കൊച്ചി വിമാനത്താവളത്തില്‍ മൃതദേഹം എത്തിച്ചത്. അക്രമികള്‍ തട്ടികൊണ്ടുപോയ ജോണിന്റെ മൃതദേഹം റിസയില്‍ നിന്നുമാണ് കണ്ടെടുത്തത്. 13 വര്‍ഷമായി ജോണ്‍ മസ്‌കറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു. ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതിനൊപ്പം പെട്രോള്‍ പമ്പില്‍ നിന്നും പണവും അപഹരിച്ചിരുന്നു. ഈ സംഭവുമായി ബന്ധപ്പെട്ട് ഒമാന്‍കാരായ … Read more