അടുത്ത ജയകൃഷ്ണനാകാന്‍ ഒരുങ്ങിയിരുന്നോ നീ; കെ.സുരേന്ദ്രന് ഫെയ്‌സ്ബുക്കിലൂടെ വധഭീഷണി

തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് വധഭീഷണി. ഫെയ്‌സ്ബുക്കിലൂടെയാണ് വധഭീഷണി ലഭിച്ചത്. കേരളത്തില്‍ ആര്‍എസ്എസ് നടത്തുന്ന കൊലപാതകങ്ങളുടെ സംഘത്തലവനാണ് സുരേന്ദ്രനെന്നും അടുത്ത ജയകൃഷ്ണനാകാന്‍ ഒരുങ്ങിയിരുന്നോ എന്നുമായിരുന്നു ഭീഷണി. എന്നാല്‍ ഭീഷണി മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും ഇത്തരത്തില്‍ തന്നെ പേടിപ്പിക്കാമെന്ന് സിപിഐഎം കരുതേണ്ടന്നും കെ.സുരേന്ദ്രന്‍ പ്രതികരിച്ചു. -എജെ-

സ്വരാജിന്റെ ബൈബിള്‍ പരാമര്‍ശത്തില്‍ സഭയില്‍ ബഹളം

തിരുവനന്തപുരം: എം.സ്വരാജ് എംഎല്‍എയുടെ ബൈബിള്‍ പരാമര്‍ശത്തെ തുടര്‍ന്ന് നിയമസഭയില്‍ ബഹളം. ബൈബിളിലെ മത്തായിയുടെ സുവിശേഷം ഉദ്ധരിച്ചായിരുന്നു സ്വരാജിന്റെ പരാമര്‍ശം. സ്വരാജിന്റെ വാക്കുകളില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, സംഭവത്തെക്കുറിച്ച് ബൈബിള്‍ വായിച്ച ശേഷം റൂളിങ് നല്‍കാമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഇതോടെ സ്പീക്കര്‍ കുറച്ചുകൂടി ക്ഷമ കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുന്‍വിധിയോടെയാണ് സ്പീക്കര്‍ പെരുമാറുന്നതെന്നും ട്രഷറി ബഞ്ചിന്റെ ആളല്ലെന്ന കാര്യം സ്പീക്കര്‍ ഓര്‍ക്കണമെന്നും ചെന്നിത്തല പറഞ്ഞു. തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട … Read more

കേരളത്തില്‍ നിന്നും കാണാതായവര്‍ ഐ എസില്‍ ചേര്‍ന്നതിന് സ്ഥിരീകരണമില്ലെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം

കേരളത്തില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണതായവര്‍ ഭീകര സംഘടനയായ ഐ എസില്‍ ചേര്‍ന്നുവെന്നതിന് സ്ഥിരീകരണമില്ലെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം. കാസര്‍ഗോഡില്‍ നിന്നും പാലാക്കാട്ടു നിന്നും സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേരെയാണ് കാണാതായിരുന്നത്. കേരളത്തിന് പുറമെ മറ്റു ചില സംസഥാനങ്ങളില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ ആളുകളെ കാണാതായിട്ടുണ്ടെന്നും ഇവര്‍ക്കും ഐ എസ് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും  കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. ആളുകളെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതുമായി ബന്ധപ്പെട്ട് സംസ്ഥന, കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സി, … Read more

മാര്‍ ജെയിംസ് പഴയാറ്റില്‍ കാലം ചെയ്തു

തൃശൂര്‍: ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ ബിഷപ് മാര്‍ ജയിംസ് പഴയാറ്റില്‍ കാലം ചെയ്തു. ഇന്നലെ രാത്രി 10.50നു തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. 83 വയസായിരുന്നു. സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞു രണ്ടിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍. പനി മൂലം ജൂണ്‍ 30നു മാര്‍ പഴയാറ്റിലിനെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ രക്തം ഛര്‍ദിച്ച അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. … Read more

ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് പോന്ന രണ്ടു മലയാളികളെ കൂടി കാണാതായെന്ന് പരാതി; ഐഎസില്‍ ചേര്‍ന്നെന്ന് സംശയം

കാസര്‍കോട്: പടന്നയില്‍ നിന്ന് രണ്ടുപേരെക്കൂടി കാണാതായതായി പരാതി. ഇവര്‍ക്ക് ഐ.എസ്.ബന്ധമുള്ളതായി ബന്ധുക്കള്‍ സംശയിക്കുന്നു. ഖത്തറില്‍ നിന്നും അബുദാബിയില്‍ നിന്നും നാട്ടിലേക്ക് തിരിച്ച ഇവര്‍ ഇനി വീട്ടിലേക്ക് വരുന്നില്ലെന്ന് വ്യാഴാഴ്ച അറിയിച്ചു. ബന്ധുക്കള്‍ ചന്തേര പൊലീസില്‍ പരാതി നല്‍കി. അതെസമയം, കേരളത്തില്‍ നിന്ന് അഞ്ച് ദമ്പതികളടക്കം 16 പേര്‍ ഐഎസില്‍ ചേര്‍ന്നുവെന്ന വിവരത്തെക്കുറിച്ച് വിപുലമായ അന്വേഷണം. സംസ്ഥാന പൊലീസിനുപുറമേ കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണത്തില്‍ പങ്കെടുക്കുന്നുണ്ട്. കാണാതായവര്‍ ഐ.എസില്‍ ചേര്‍ന്നുവെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ കൊച്ചിയില്‍ പറഞ്ഞു. … Read more

കാണാതായ ബിഡിഎസ് വിദ്യാര്‍ഥിനിക്ക് ഭീകര ബന്ധമുള്ളതായി സംശയിക്കുന്നതായി അമ്മ

തിരുവനന്തപുരം: പാലക്കാട്ട് നിന്നു എട്ടുമാസം മുമ്പ് കാണാതായ യുവതിയുടെ തിരോധാനത്തിനു പിന്നില്‍ ഭീകര സംഘടനകള്‍ക്ക് ബന്ധമുള്ളതായി സംശയിക്കുന്നതായി വിദ്യാര്‍ഥിനിയുടെ അമ്മ. മണക്കാട് സ്വദേശിനിയും ബിഡിഎസ് വിദ്യാര്‍ഥിനിയായിരുന്ന ഫാത്തിമയേയും പാലക്കാട് സ്വദേശി ഈസയേയും കാണാതായ സംഭവത്തിലാണ് അമ്മ ബിന്ദു ദുരൂഹത ആരോപിക്കുന്നത്. കാസര്‍ഗോഡ് പൊയിനാച്ചിയില്‍ പഠിക്കുകയായിരുന്ന ‘നിമിഷ’ ഈസയെ(ബെക്‌സന്‍ വിന്‍സന്റ്) വിവാഹം ചെയ്തശേഷം മതം മാറി ഫാത്തിമ എന്ന പേരു സ്വീകരിക്കുകയായിരുന്നു. ഭീകരസംഘടനയായ ഐഎസില്‍ കാസര്‍ഗോഡ് സ്വദേശികള്‍ ചേര്‍ന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് കാണാതായ മകള്‍ക്ക് ഭീകരസംഘടനയുമായി ബന്ധമുള്ളതായി സംശയിക്കുന്നെന്ന് ആരോപിച്ച് … Read more

16 മലയാളികളെ കാണാതായി; ഐഎസില്‍ ചേര്‍ന്നെന്ന് അഭ്യൂഹം: സംഭവം അതീവഗൗരവതരമെന്നു മുഖ്യമന്ത്രി; സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡിജിപി

തിരുവനന്തപുരം: കാസര്‍കോട്ട്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നും തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുളള 16 പേര്‍ എത്തിയതായി സംശയിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കേന്ദ്ര രഹസ്യാന്വേഷണ സംഘം റോ കാസര്‍കോട് എത്തി. കാണാതായവരുടെ ബന്ധുക്കളില്‍ നിന്നും റോ ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തതായാണ് വിവരങ്ങള്‍. കേന്ദ്രത്തിലെ മറ്റ് അന്വേഷണ ഏജന്‍സികളും കേരളത്തില്‍ എത്തുമെന്നാണ് അറിയുന്നത്. 16 പേരെ കാണാതായ സംഭവം അതീവഗൗരവതരമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതു പരിശോധിക്കേണ്ട വിഷയമാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി … Read more

ഏകീകൃത സിവില്‍ കോഡ്,മുസ്ലീം ലീഗിന് ഇപ്പോഴും വിഭജന കാലത്തെ മാനസികാവസ്ഥയെന്ന് കുമ്മനം

തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ മുസ്ലീം ലീഗിനെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. മുസ്ലീം ലീഗിന് ഇപ്പോഴും വിഭജന കാലത്തെ മാനസികാവസ്ഥയാണെന്ന് കുമ്മനം കുറ്റപ്പെടുത്തി. ഇതിനാലാണ് മുസ്ലീം ലീഗ് ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുന്നത്. മുസ്ലീം ലീഗിനെ പിന്തുണയ്ക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേതെന്നും കുമ്മനം വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി. ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുന്നവര്‍ രാജ്യപുരോഗതിക്ക് തടസം നില്‍ക്കുന്നവരാണ്. ഭരണഘടന അനുശാസിക്കുന്ന കാര്യത്തെപ്പറ്റി ആലോചിക്കാനെ പോടില്ലെന്ന് പറയുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. സിവില്‍ നിയമങ്ങള്‍ ഏകീകരിക്കുക എന്നാല്‍ ഹിന്ദു … Read more

കെ മുരളീധരന്റെ മകന്‍ വിവാഹിതനായി

എംഎല്‍എ കെ മുരളീധരന്റെ മകന്‍ അരുണ്‍ നാരായണന്‍ വിവാഹിതനായി. കൊടുങ്ങല്ലൂര്‍ സ്വദേശിനി ആതിരാ മോഹനാണ് വധു. ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു ഇരുവരുടേയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങുകളില്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും സംബന്ധിച്ചു. തുടര്‍ന്ന് ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വിവാഹസത്ക്കാരത്തില്‍ രാഷ്ട്രീയ, സിനിമാ,വ്യവസായ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി എസി മൊയ്തീന്‍, സിപിഐ നേതാവ് സി ദിവാകരന്‍, വ്യവസായി … Read more

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവമാധ്യമപ്രവര്‍ത്തകന്‍ സനല്‍ ഫിലിപ്പ് അന്തരിച്ചു

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവമാധ്യമപ്രവര്‍ത്തകന്‍ സനല്‍ ഫിലിപ്പ് അന്തരിച്ചു മുണ്ടക്കയം: ഓട്ടോറിക്ഷ അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ സനല്‍ ഫിലിപ്പ് (33)അന്തരിച്ചു. ന്യൂസ് 18 ചാനലിന്റെ റിപ്പോര്‍ട്ടറാണ് സനല്‍. കഴിഞ്ഞ മാസം 20ന് കോരുത്തോട് റൂട്ടില്‍ പത്തുസെന്റിലുണ്ടായ ഓട്ടോറിക്ഷ അപകടത്തിലാണ് സനലിന് പരിക്കേറ്റത്. അപകടത്തില്‍ സനലിനെ കൂടാതെ മറ്റ് മൂന്ന് പേര്‍ക്കും പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ സനലിനെ വിദഗ്ധ ചികിത്സയ്ക്കായി വൈക്കത്തെ സ്വകാര്യ ആസ്പത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്.ചൊവ്വാഴ്ച രാത്രിയോടെ നില വഷളായി. ബുധനാഴ്ച പുലര്‍ച്ചെ അന്ത്യം സംഭവിച്ചു. … Read more