കൊച്ചിയില്‍ വീണ്ടും ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ; വിശാലിന്റെ ഹൃദയം ഇനി സന്ധ്യയുടെ ഉള്ളില്‍ മിടിക്കും

കേരളത്തിനാകെ അഭിമാനകരമായി കൊച്ചി ലിസി ആശുപത്രിയില്‍ വീണ്ടും ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. സ്‌കൂളില്‍ നിന്നു മടങ്ങുന്നതിനിടെ കാറിടിച്ചു പരിക്കേറ്റ് മരണത്തിനു കീഴടങ്ങിയ തിരുവനന്തപുരം മുക്കോലയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി വിശാലിന്റെ ഹൃദയം കൊച്ചിയിലെ ഇരുപത്തേഴുകാരിയായ സന്ധ്യയില്‍ മിടിച്ചുതുടങ്ങി. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. മണ്ണന്തല മുക്കോല സെന്റ് തോമസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന വിശാല്‍ ജൂലായ് 16 നു സംഭവിച്ച അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം നാലരയ്ക്കാണ് … Read more

എം കെ ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം ഏറ്റെടുക്കില്ല

എം കെ ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഈ മാസം ഒന്‍പതിന് നിയമോപദേശക സ്ഥാനത്ത് എം കെ ദാമോദരനെ നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങിയിരുന്നുവെങ്കിലും അദ്ദേഹം നിയമന ഉത്തരവ് കൈപറ്റുകയെ സ്ഥാനം ഏറ്റെടുക്കുകയോ ചെയ്തിരുന്നില്ല. മുഖ്യമന്ത്രിക്ക് നിയമോപദേശം തേടാന്‍ അഡ്വ ജനറലുണ്ടായിരിക്കെ മറ്റൊരു ഉപദേഷ്ടാവിന്റെ ആവശ്യമുണ്ടോ, പദവി ഭരണഘടനാപരമായി നിലനില്‍ക്കുമോ എന്നീ വിഷയങ്ങള്‍ കോടതി പിന്നീട് പരിഗണിക്കും. ഇതിനായി കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റി. പദവി സംബന്ധിച്ച വിവാദം നിലനില്‍ക്കെ ബി ജെ പി സംസ്ഥാന … Read more

ഗാന്ധിയുടെ മരണത്തില്‍ ആര്‍ എസ് എസിന് പങ്ക്: പ്രസ്താവനയില്‍ രാഹുല്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ വിചാരണ നേരിടേണ്ടി വരുമെന്ന് സുപ്രീം കോടതി

മഹാത്മാ ഗാന്ധിയുടെ മരണത്തില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന പ്രസ്താവനയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ അപകീര്‍ത്തി കേസില്‍ വിചാരണ നേരിടേണ്ടി വരുമെന്ന് സുപ്രീം കോടതി. പ്രസ്താവനക്ക് എതിരെ മുംബൈ ഹൈകോടതിയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ നല്‍കിയ അപകീര്‍ത്തി കേസിലെ നടപടികള്‍ സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. ജൂലൈ 27 ന് നിലപാട് അറിയിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകരോട് സുപ്രീം കോടതി … Read more

സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തില്‍ വിഷം ചേര്‍ത്തു, അധ്യാപകര്‍ കണ്ടതിനാല്‍ ഒഴിവായത് വന്‍ ദുരന്തം

കൊല്ലം: കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തില്‍ വിഷം ചേര്‍ത്തയാളെ പിടികൂടി. സ്‌കൂളിലെ കഞ്ഞിപ്പുരയില്‍ നിന്നും ഒരാള്‍ ഇറങ്ങിപ്പോകുന്നത് കണ്ട് സംശയം തോന്നിയ അധ്യാപകര്‍ നടത്തിയ പരിശോധനയിലാണ് ഭക്ഷണത്തില്‍ വിഷം ചേര്‍ത്തതായി കണ്ടെത്തിയത്.  കൊല്ലം പത്തനാപുരം ചെമ്പനരുവി സെന്റ് പോള്‍സ് എല്‍ പി സ്‌കൂളിലാണ് സംഭവം. സത്യന്‍ എന്നയാളെയാണ് പിടികൂടിയിരിക്കുന്നത്. വ്യാജമദ്യം ഉണ്ടാക്കുന്നയാളാണ് പിടിയിലായ സത്യന്‍ എന്നാണ് ലഭിക്കുന്ന വിവരം. 80 ഓളം വിദ്യാര്‍ത്ഥികളാണ് സ്‌കൂളില്‍ പഠിക്കുന്നത്. അധ്യാപകര്‍ കണ്ടതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.  അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്നാണ് … Read more

പള്ളിയോടം മറിഞ്ഞുണ്ടായ അപകടം: രണ്ടു മൃതദേഹവും കണ്ടെത്തി

ആറന്മുള: ആറന്മുളയില്‍ പള്ളിയോടം മറിഞ്ഞു കാണാതായ രണ്ടാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. ചെങ്ങുന്നൂര്‍ സ്വദേശി കല്ലൂരേത്ത് വിശാഖ് രാധാകൃഷ്ണന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചെങ്ങന്നൂര്‍ സ്വദേശി തൊണ്്ടിലേറ്റ്് രാജീവിന്റെ മൃതദേഹം കഴിഞ്ഞ ദിവസം വൈകിട്ട് കണ്ടെത്തിയിരുന്നു. ഞായറാഴ്ച ആറന്മുള ക്ഷേത്രത്തിലെ വഴിപാട് വള്ളസദ്യയ്‌ക്കെത്തിയ പള്ളിയോടമാണ് പമ്പാനദിയില്‍ മറിഞ്ഞത്. പള്ളിയോടത്തിലുണ്ടായിരുന്ന ക്രിക്കറ്റ്താരം കരുണ്‍ നായര്‍ അടക്കമുള്ളവര്‍ രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ 11.45 ഓടെ ആറന്മുള ക്ഷേത്രക്കടവിനു സമീപം തോട്ടപ്പുഴശേരിക്കരയോടു ചേര്‍ന്നു പള്ളിയോടം തിരിക്കുന്നതിനിടെ ഒരു വശം ചരിഞ്ഞു വെള്ളം കയറി … Read more

ബി ജെ പി എം പി നവജ്യോത് സിംഗ് സിദ്ദു രാജ്യസഭാംഗത്വം രാജിവെച്ചു, എ എ പി യിലേക്കെന്ന് സൂചന

ന്യൂദല്‍ഹി: ബി ജെ പി എം പിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ദു രാജ്യസഭാംഗത്വം രാജിവെച്ചു. സിദ്ദു എ എ പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് രാജി വെച്ചിരിക്കുന്നത്. രാജിക്കത്ത് ഇന്ന് രാജ്യസഭ സെക്രട്ടറിക്ക് നല്‍കിയേക്കും. കേന്ദ്രമന്ത്രിസഭ പുനസംഘടിപ്പിച്ച സമയത്ത് സിദ്ദു മന്ത്രിയായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 28 ന് ആയിരുന്നു സിദ്ദു  ബി ജെ പി രാജ്യസഭാംഗമായി സത്യ പ്രതിജ്ഞ ചെയ്തത്. രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതിന്റെ എണ്‍പതാം ദിവസമാണ് സിദ്ദു രാജിവെച്ചിരിക്കുന്നത്. … Read more

മൈക്രോഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളിക്ക് നേരിട്ട് പങ്കെന്ന് എഫ് ഐ ആര്‍

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് കേസില്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നേരിട്ട് പങ്കെന്ന് വിജിലന്‍സ് എഫ് ഐ ആര്‍. മൈക്രോഫിനാന്‍സ് ഇടപാടില്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെ ആരോപണ വിധേയരായ അഞ്ചു പേര്‍ക്കുമെതിരെയും തെളിവുണ്ടെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. വെള്ളാപ്പള്ളി സമര്‍പ്പിച്ച ധനവിനിയോഗ പട്ടികയില്‍ വ്യാപകമായ ക്രമക്കേടുണ്ടെന്നും ക്രമക്കേട് കണ്ടെത്തിയിട്ടും പിന്നോക്ക വികസന കോര്‍പ്പറേഷന്‍ പണം അനുവദിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നാക്ക വികസന കോര്‍പറഷേനില്‍ വ്യാജ വിനിയോഗ സര്‍ഫിക്കറ്റ് ഹാജരാക്കിയതിനും കോര്‍പറേഷനില്‍ നിന്ന് … Read more

കാറില്‍ കൈക്കുഞ്ഞുമായി ആശുപത്രിയില്‍ പോയ ദമ്പതികളോട് യുവതികളുടെ പരാക്രമം; താരസംഘനടയിലെ അംഗങ്ങളെന്നു ഭീഷണിയും

കൊച്ചി: കൈക്കുഞ്ഞുമായി ആശുപത്രിയില്‍ പോവുകയായിരുന്ന ദമ്പതിമാരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ മൂന്ന് യുവതികള്‍ അറസ്റ്റില്‍. എറണാകുളം കതൃക്കടവ് പമ്പ് ജംഗ്ഷന് സമീപം ഇന്നലെ വൈകീട്ടാണ് സംഭവം. ഹൈക്കോടതി അഭിഭാഷകനും വൈറ്റില സ്വദേശിയുമായ പി. പ്രജിത്തിനും ഭാര്യയ്ക്കും നേരെയാണ് കൈയേറ്റം ഉണ്ടായത്. സംഭവത്തില്‍ കടവന്ത്ര കുമാരനാശാന്‍ നഗര്‍ സെന്റ് സെബാസ്റ്റ്യന്‍ റോഡ് ഗാലക്‌സി വിന്‍സ്റ്ററില്‍ സാന്ദ്ര ശേഖര്‍ (26), തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് നങ്ങേത്തില്‍ എം. അജിത (25), കോട്ടയം അയ്യര്‍കുളങ്ങര വല്ലകം മഠത്തില്‍പ്പറമ്പില്‍ ശ്രീല പത്മനാഭന്‍ (30) എന്നിവരെയാണ് … Read more

വി.എസ്.ശിവകുമാറിന്റെ സഹോദരനെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: മുന്‍ ദേവസ്വം മന്ത്രി വി.എസ്. ശിവകുമാറിന്റെ സഹോദരനും ദേവസ്വം ബോര്‍ഡ് സെക്രട്ടറിയുമായ വി.എസ്. ജയകുമാറിനെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണം. തിരുവനന്തപുരത്തും കൊട്ടാരക്കരയിലും ആശുപത്രികള്‍ വാങ്ങി എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ജയകുമാറിന് എതിരെയുള്ളത്. -എജെ-

ബി ജെ പിയുടെ പിന്‍വാതില്‍ തന്ത്രം പൊളിച്ചത് രാഹുല്‍ ഗാന്ധിയുടെ ചടുല നീക്കം

അരുണാചല്‍ പ്രദേശില്‍ വിശ്വാസ വോട്ടിലൂടെ കോണ്‍ഗ്രസിനെ താഴെയിറക്കാനുള്ള ബി ജെ പിയുടെ തന്ത്രം പൊളിച്ചത് രാഗുല്‍ ഗാന്ധിയുടെ ചടുല നീക്കം. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ വിശ്വാസ വോട്ട് തേടാനിരിക്കെയായിരുന്നു കോണ്‍ഗ്രസിന്റെ നാടകീയ നീക്കങ്ങള്‍.  ഇന്ന് രാവിലെ നിയമസഭാകക്ഷി നേതാവ് സ്ഥാനത്ത് നിന്ന് മുഖ്യമന്ത്രി നബാം തുക്കി രാജിവെക്കുകയും പകരം പെമ ഖണ്ഡുവിനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. വിമത എം എല്‍ എമാരുടെ പിന്തുണ ഉറപ്പാക്കാനാണ് യുവാവായ പെമ ഖണ്ഡുവിനെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നത്. വിമത എം … Read more