കാണാതായ വിമാനത്തിന് വേണ്ടിയുള്ള തിരച്ചില്‍ ആറാം ദിവസവും തുടരുന്നു

ചെന്നൈ: 29 യാത്രക്കാരുമായി കാണാതായ വ്യോമസേന വിമാനത്തിനായുള്ള തിരച്ചില്‍ ആറാം ദിവസവും തുടരുന്നു. ചെന്നൈ താംബരത്തു നിന്ന് പോര്‍ട്ട് ബ്ലെയറിലേക്കുള്ള യാത്രക്കിടെ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ വെച്ചാണ് വ്യോമസേനയുടെ എ എന്‍ 32 വിമാനം കാണാതായിരുന്നത്. സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്ന് കേട്ട ചില ശബ്ദങ്ങള്‍ വിമാനത്തിന്റെ ഏതെങ്കിലും ഭാഗത്തിന്റേതാണോയെന്ന് സ്ഥിരീകരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. തിരച്ചിലിനിടെ നാലോ അഞ്ചോ തവണ മാത്രമാണ് ഇത്തരത്തില്‍ നേരിയ ശബ്ദം കേട്ടിരുന്നത്. വിമാനത്തില്‍ ഘടിപ്പിച്ചിരുന്ന ഒരു ഉപകരണം അപകമുണ്ടായാല്‍ ഒരു മാസം … Read more

ടി എം കൃഷ്ണയ്ക്കും ബെസ്വാഹ വില്‍സണും മഗ്‌സസെ പുരസ്‌കാരം

ന്യൂദല്‍ഹി: പ്രശസ്ത ദക്ഷിണേന്ത്യന്‍ സംഗീതജ്ഞന്‍ ടി എം കൃഷ്ണയ്ക്കും സാമൂഹ്യപ്രവര്‍ത്തകന്‍ ബെസ്വാദ വില്‍സണും ഈ വര്‍ഷത്തെ മഗ്‌സസെ പുരസ്‌കാരം. ശെമ്മാങ്കുടിയുടെ ശിഷ്യനായ ടി എം കൃഷ്ണയെ സാമൂഹിക സംഭാവന മുന്‍നിര്‍ത്തിയാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്. ജാതിയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്നവയാണ് ടി എം കൃഷ്ണയുടെ സംഗീതമെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി. തോട്ടിപ്പണിക്കാരായ തൊഴിലാളികളുടെ സംഘടനയായ സഫായി കര്‍മചാരി ആന്ദോളന്റെ ദേശീയ കണ്‍വീനറാണ് പുരസ്‌കാരത്തിന് അര്‍ഹനായ ബെസ്വദ വില്‍സണ്‍. 500 ജില്ലകളിലായി 7000 ത്തോളം അംഗങ്ങളുള്ള സംഘടനയാണ് സഫായി കര്‍മചാരി ആന്ദോളന്‍. … Read more

മലയാളികളടക്കം 700 ഓളം പേരെ മതംമാറ്റിയിട്ടുണ്ടെന്ന് ആര്‍ഷി ഖുറേഷി

കൊച്ചി: മലയാളികളടക്കം 700ഓളം പേരെ മതം മാറ്റിയിട്ടുണ്ടെന്ന് ഐ എസ് റിക്രൂട്ട്‌മെന്റ് കേസില്‍ അറസ്റ്റിലായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനിലെ അധ്യാപകന്‍ ആര്‍ഷി ഖുറേഷിയുടെ മൊഴി. മുംബൈയിലെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനില്‍ വച്ചാണ് ആളുകളെ മതം മാറ്റിയതെന്നും ഖുറേഷി വെളിപ്പെടുത്തി. പോലീസിന് നല്‍കിയ മൊഴിയിലാണ് ഇയാള്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഖുറേഷിയുടെ സഹായിയായ റിസ്വാന്‍ നിരവധി തവണ കേരളത്തില്‍ വന്നു പോയിട്ടുണ്ടെന്നും ഖുറേഷി മൊഴി നല്‍കി. ആളുകളെ മതം മാറ്റിയതിന്റെ രേഖകള്‍ തയ്യാറാക്കിയതും പലരുടേയും രക്ഷകര്‍ത്താവായി രേഖകളില്‍ ഒപ്പു വച്ചിരിക്കുന്നതും … Read more

അഞ്ജു മാറ്റുതാരങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്ന് പി ടി ഉഷ

ന്യൂദല്‍ഹി: അഞ്ജു ബോബി ജോര്‍ജിന്റെ പ്രസ്താവനയ്ക്കെതിരെ ഒളിമ്പ്യന്‍ പി ടി ഉഷ. റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷയില്ലായെന്ന അഞ്ജുബോബി ജോര്‍ജിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് പി ടി ഉഷ രംഗത്തെത്തിയിരിക്കുന്നത്. കായിക താരമെന്ന നിലയില്‍ അഞ്ചു മറ്റ് താരങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് അഞ്ജു ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് പക്വമില്ലായ്മയെയാണ് സൂചിപ്പിക്കുന്നതെന്നും അവര്‍ അറിയിച്ചു. പ്രായം കൊണ്ട് വലുതായെങ്കിലും സംസാരം കൊണ്ട് അഞ്ജു ഇന്നും കുട്ടിയാണെന്നും അതുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രസ്താവന നടത്തുന്നതെന്നും ഉഷ കൂട്ടിച്ചേര്‍ത്തു. … Read more

മലയാളികളുടെ ഐ എസ് ബന്ധം: കാണാതായ അഷ്ഫാഖ് നാടുവിട്ടത് മുംബൈയില്‍ പിടിയിലായ ഖുറേഷി വഴിയെന്ന് പോലീസ്

കൊച്ചി: കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്നും പിടിയിലായ അര്‍ഷി ഖുറേഷി വഴിയാണ് കേരളത്തില്‍ നിന്നും കാണാതായവര്‍ നാടുവിട്ടതെന്ന് റിപ്പോര്‍ട്ട്. കാസര്‍കോട് നിന്നും കാണാതായ അഷ്ഫാഖ് വിദേശത്തേക്ക് കടന്നത് അര്‍ഷി ഖുറേഷി വഴിയെന്ന് തെളിയിക്കുന്ന രേഖകള്‍ പോലീസിന് ലഭിച്ചു. അഷ്ഫാഖും ഖുറേഷിയും തമ്മിലുള്ള ടെലിഫോണ്‍ വിളികളുടെ രേഖകളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നും കാണാതായ 21പേര്‍ ഒരുമിച്ചാണ് വിദേശത്തേക്ക് പോയതെന്ന് നിഗമനത്തിലാണ് പൊലീസ്. കൊച്ചി സ്വദേശി മെറിന്‍ ജേക്കബും സംഘത്തിലുണ്ടെന്നാണ്‌ നിഗമനം. എറണാകുളത്ത് നിന്നും കാണാതായ മെറിന്‍ ജേക്കബിനെ … Read more

16 വര്‍ഷത്തിന് ശേഷം ഇറോം ശര്‍മ്മിള നിരാഹാരം അവസാനിപ്പിക്കുന്നു, ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്

ന്യൂദല്‍ഹി: അസമിലെ പ്രത്യേക സൈനിക സായുധാധികാര നിയമം(അഫ്‌സപ)റദ്ദാക്കണമെന്നാവശ്യപ്പെട്ട് 16 വര്‍ഷമായി നിരാഹാരമിരിക്കുന്ന മണിപ്പൂരിന്റെ സമരനായിക ഇറോം ശര്‍മ്മിള നിരാഹാരം അവസാനിപ്പിക്കുന്നു. അടുത്ത മാസം ഒമ്പതിന് സമരം അവസാനിപ്പിക്കുമെന്നും മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഉരുക്കുവനിത എന്നറിയപ്പെടുന്ന ഇറോം ശര്‍മ്മിള വ്യക്തമാക്കി. മണിപ്പൂരിലെ വിവാദ സൈനിക നിയമമായ അഫ്‌സ്പ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് 2000ത്തിലാണ് ഇറോം ശര്‍മിള നിരാഹാരസമരം ആരംഭിച്ചത്. ഇവരെ ആത്മഹത്യാ ശ്രമത്തിന്റെ പേരില്‍ പലവതവണ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇംഫാലിന് സമീപം മാലോമില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന 10 … Read more

നാടുവിട്ട മലയാളികളുടെ ഐ എസ് ബന്ധം സ്ഥിരീകരിച്ചു

കൊച്ചി: കേരളത്തില്‍ നിന്നും കാണാതായവര്‍ ഐ എസില്‍ ചേര്‍ന്നതായി പോലീസ് സ്ഥിരീകരിച്ചു. പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എറണാകുളത്ത് നിന്നും കാണാതായ മെറിന്‍ ജേക്കബിനെ ഭര്‍ത്താവ് യഹിയയും മുംബൈയില്‍ നിന്നും അറസ്റ്റിലായ ഖുറേഷിയും ചേര്‍ന്ന് ഐ എസിലേക്കു റിക്രൂട്ട് ചെയ്തുവെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോട്ടില്‍ പറയുന്നത്. മലയാളികളെ കാണാതായ സംഭവത്തില്‍ പോലീസ് ആദ്യമായാണ് ഔദ്യോഗിക സ്ഥിരീകരണം നടത്തുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് മലയാളികളുടെ ഐ എസ് ബന്ധം … Read more

ഉദാരവല്‍ക്കരണത്തിന്റെ വക്താവിനെ സാമ്പത്തിക ഉപദേഷ്ടാവാക്കി കേരള മുഖ്യമന്ത്രിയുടെ പുതിയ ചുവടുവയ്പ്

തിരുവനന്തപുരം: ഉദാരവല്‍ക്കരണത്തിലും ആഗോളീകരണത്തിലും അധിഷ്ഠിതമായ സാമ്പത്തിക നയങ്ങളുടെ വക്താവായി അറിയപ്പെടുന്ന പ്രൊഫ. ഗീത ഗോപിനാഥ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതയായത് സാമ്പത്തിക രാഷ്ട്രീയ നിരീക്ഷകര്‍ക്ക് പുതിയ സന്ദേശം നല്‍കാനാണെന്ന് സൂചന. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഉറച്ച കാവല്‍ക്കാരനായി നില്‍ക്കുമ്പോഴും കാലത്തിനൊത്ത നവ ഇടതുപക്ഷ നയങ്ങളെ തിരിച്ചറിയാനും എടുത്തു പ്രയോഗിക്കാനുമുള്ള കഴിവ് കേരള മുഖ്യമന്ത്രി ഒരിക്കല്‍കൂടി പ്രകടമാക്കുകയാണെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്ര പ്രൊഫസറായ ഗീത മൈസൂര്‍ സ്വദേശിനിയാണ്. അമര്‍ത്യ … Read more

സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ടി പി ദാസന്‍ തന്നെ, കായികതാരങ്ങളുടെ പ്രതിനിധിയായി മേഴ്‌സി കുട്ടന്‍

തിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പുതിയ പ്രസിഡന്റായി ടി പി ദാസനെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി അഞ്ജു ബോബി ജോര്‍ജ് രാജിവെച്ച ഒഴിവിലാണ് നിയമനം. നേരത്തേ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നപ്പോള്‍ ടി പി ദാസനെതിരായി ഉയര്‍ന്നിരുന്ന ആരോപണങ്ങളെയും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ തലപ്പത്ത് കായികതാരങ്ങള്‍ തന്നെ വരണമെന്ന ആവശ്യത്തെയും അവഗണിച്ചുകൊണ്ടാണ് സിപിഎം നേതാവും മുന്‍ കോഴിക്കോട് മേയറുമായ ദാസനെ വീണ്ടും ചുമതലയേല്‍പിക്കാന്‍ പുതിയ ഇടതു സര്‍ക്കാര്‍ തീരുമാനിച്ചത്. കായികതാരങ്ങളുടെ പ്രതിനിധിയായി മുന്‍ അന്തര്‍ദേശീയ അത്‌ലറ്റും പരിശീലകയുമായ മേഴ്‌സി കുട്ടനെ … Read more

മലയാളികളുടെ ഐ എസ് ബന്ധം: മുംബൈയില്‍ ഒരാള്‍ക്കൂടി അറസ്റ്റില്‍

മുംബൈ: മലയാളികള്‍ ഐ എസില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ ഒരാള്‍ക്കൂടി അറസ്റ്റില്‍. മുംബൈ സ്വദേശി റിസ്വാന്‍ ഖാനാണ് അറസ്റ്റിലായിരിക്കുന്നത്. മലയാളികളെ ഐ എസില്‍ എത്തിച്ചതില്‍ പ്രധാന പങ്കുവഹിച്ചയാളാണ് അറസ്റ്റിലായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കല്യാണില്‍ നിന്ന് മഹാരാഷ്ട്ര ഭീകര വിരുദ്ധ സേനയുടെ സഹായത്തോടെയാണ് കേരള പോലീസ് സംഘം റിസ്വാനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ അറസ്റ്റിലാവുന്ന രണ്ടാമത്തെയാളാണ് റിസ്വാന്‍. ഇസ്ലാമിക് പീസ് ഫൗണ്ടേഷനിലെ അധ്യാപകനായ അര്‍ഷിദ് ഖുറേഷിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആര്‍ഷിദ് ഖുറേഷിയില്‍ നിന്ന് ലഭിച്ച … Read more